650 kW ന്റെ Lithographix സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി

lithographix21 Jan 2009
അമേരിക്കയിലെ ThinkSolar എന്ന കമ്പനിയും Pacific Solar Energy എന്ന കമ്പനിയും ഒത്ത് ചേര്‍ന്ന് കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ മേല്‍കൂര സൗരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു. Hawthorne നഗരത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള PV നിലയമാണ് 650 kW ശേഷിയുള്ള ഈ നിലയം.

Lithographix ന്റെ 250,000 ചതു.അടി വിസ്ഥാരമുള്ള മേല്‍കൂരയില്‍ Schott ASE300 സോളാര്‍ പാനലുകള്‍ Solectria ന്റെ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കുന്നു. Lithographix ന്റെ ഊര്‍ജ്ജ ആവകശ്യതയുടെ 30 % ഈ നിലയം നല്‍കും.

ThinkSolar സൗരോര്‍ജ്ജ ഉപകരണങ്ങളുടെ മൊത്തക്കച്ചവടക്കാരാണ്. 1985 ല്‍ ജര്‍മ്മനിയില്‍ തുടങ്ങിയ SolarMarkt AG ന്റെ സഹോദര സ്ഥാപനമാണിത്.

– from solarfeeds

ഒരു അഭിപ്രായം ഇടൂ