ഉരുകുന്ന അന്റാര്‍ക്ടിക്ക

ആഗോള തപനം അന്റാര്‍ക്ടിക്കയെ ബാധിക്കുന്നു എന്നതിന്റെ തെളിവ് ശാസ്ത്രജ്ഞര്‍ പ്രസിദ്ധപ്പെടുത്തി. ഹരിതഗ്രഹപ്രഭാവത്താല്‍ അന്റാര്‍ക്ടിക്കയിലെ ശരാശരി താപനില കഴിഞ്ഞ 50 വര്‍ഷങ്ങളായി കൂടിക്കൊണ്ടിരിക്കുന്നു എന്നവര്‍ പറഞ്ഞു.

British journal Nature ല്‍ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാലാവസ്ഥാ ശാസ്ത്രത്തില്‍ ഇതുവരെ അറിയാതിരുന്ന കാര്യത്തെക്കുറിച്ച് അങ്ങനെ തുടക്കമായി.

അന്റാര്‍ക്ടിക്കയിലെ വന്‍തോതിലുള്ള മഞ്ഞുരുകല്‍ തീരപ്രദേശങ്ങളിലെ നഗരങ്ങളെ വെള്ളത്തിനടിയിലാക്കും. സമുദ്ര നിരപ്പ് 185 അടി ഉയര്‍ത്താലാവശ്യമായ അത്ര മഞ്ഞാണ് ആസ്ട്രേലിയയേക്കാള്‍ വലുതായ അന്റാര്‍ക്ടിക്കയിലുള്ളത്.

മുമ്പുള്ള പരിശോധനകള്‍ അന്റാര്‍ക്ടിക്ക Peninsula യെ — 804 കിലോമീറ്റര്‍ നീളത്തില്‍ നാക്ക് പോലെ തെക്കെ അമേരിക്കയിലേക്ക് നീളുന്ന ഭാഗം — ഒരു “hot spot” ആയി കണക്കാക്കിയിരുന്നു. അവിടെ നിന്ന് ഈ ദശകത്തിന്റെ തുടക്കം മുതല്‍ നൂറുകണക്കിന് ഹിമാനികള്‍ പിന്‍വാങ്ങുന്നു.

എന്നാല്‍ ഇതുവരെ അന്റാര്‍ക്ടിക്കയിലെ രണ്ട് ഭീമന്‍ മഞ്ഞ് പാളികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിതീകരിക്കുന്നതായിരുന്നു.

ദക്ഷിണധൃവത്തില്‍ ഓസോണ്‍ പാളിയുടെ ദ്വാരം സൃഷ്ടിക്കുന്ന അതി ശൈത്യ seasonal effects മഞ്ഞ് പാളികളെ ‍കൂടുതല്‍ തണുപ്പിക്കുകയും കനം കൂടുകയും ചെയ്യുമെന്നത് ഒരു പൊതു വിശ്വാസം ആയിരുന്നു.

പുതിയ പഠനപ്രകാരം അത് തെറ്റാണ്.

കഴിഞ്ഞ 50 വര്‍ഷങ്ങളായി പടിഞ്ഞാറെ അന്റാര്‍ക്ടിക്ക 0.3F വീതം ഓരോ ദശാബ്ദത്തില്‍ ചൂടായിക്കോണ്ടിരിക്കുന്നു.

ഉപദ്വീപിലെ(Peninsula) ചൂടാകലിനേക്കാള്‍ കൂടുതലാണിത്. അവിടെ ദശാബ്ദം തോറും 0.2 F ആണ് ചൂട് കൂടിവരുന്നത്.

കിഴക്കേ അന്റാര്‍ക്ടിക്കയില്‍ കുറച്ച് തണുക്കല്‍ നടക്കുന്നു, എന്നാല്‍ അത് പ്രധാനമായും autumn ല്‍ ആണ്. ഓസോണ്‍ ദ്വാരത്താലാണ് അത് സംഭവിക്കുന്നത്. ശക്തമായ തണുക്കല്‍ അനുഭവപ്പെട്ട 1970 – 2000 കാലവും ഉണ്ടായിരുന്നു.

എന്നാല്‍ മൊത്തത്തിലെടുക്കുമ്പോള്‍ 50 വര്‍ഷങ്ങളിലധികമായി കിഴക്കേ അന്റാര്‍ക്ടിക്ക ശരാശരി 0.18 F വീതം ചൂടാകുകയാണ്. ലേഖകരുടെ അഭിപ്രായത്തില്‍ ഇത് “significant” ആണ്.

ഓ കിഴക്കേ അന്റാര്‍ക്ടിക്ക തണുക്കുകയാണ് എന്ന ചൊല്ല് 1970-2000 കാലത്ത് വലിയ പ്രചാരം കിട്ടിയ ഒന്നാണ്. എന്നാല്‍ വലിയ ചിത്രം നോക്കിയാല്‍ അവിടെയും ശരാശരി താപനില കൂടുകയാണെന്ന് കാണാം, എന്ന് University of Washington ലെ Earth and space sciences പ്രൊഫസര്‍ Eric Steig പറഞ്ഞു.

അന്റാര്‍ക്ടിക്കയിലെ ശരാശരി താപനിലാ വര്‍ദ്ധനവ് ദശാബ്ദത്തില്‍ 0.22 F ആണ്.

ഉപഗ്രഹങ്ങള്‍ കഴിഞ്ഞ 25 കൊല്ലങ്ങളായി രേഖപ്പെടുത്തിയ മഞ്ഞ് പാളികളില്‍ നിന്നുള്ള ഇന്‍ഫ്രാറെഡ് വികിരണ സാന്ദ്രതയുടെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തിയത്. അന്റാര്‍ക്ടിക്ക് തീരത്ത് 1957 ന് ശേഷം സ്ഥാപിച്ച automated കാലാവസ്ഥാ നിരീക്ഷണ നിലയങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതിനെ ശരിവെക്കുന്നു.

മഞ്ഞ് നഷ്ടത്തിന്റെ കണക്കോ മഞ്ഞ് പാളികളുടെ സ്ഥിരതയേക്കുറിച്ചോ ഈ പഠനം ഒന്നും പറയുന്നില്ലെങ്കിലും ആഗോളതപനമാണ് താപനിലാ വര്‍ദ്ധനവെന്ന് വിലയിരുത്തുന്നുണ്ട്.

ഭാവിയില്‍ ഓസോണ്‍ പാളിയിലെ ദ്വാരം അടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തി നേടുമ്പോള്‍ നമുക്ക് കൂടുതല്‍ മോശം വാര്‍ത്ത പ്രതീക്ഷിക്കാം എന്ന് Steig കൂട്ടിച്ചേര്‍ത്തു.

“ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഓസോണ്‍ പാളിയിലെ ദ്വാരം അടക്കാനാവും. അത് സംഭവിച്ചാല്‍ അന്റാര്‍ക്ടിക്ക മറ്റ് സ്ഥലങ്ങളിലെ തപനത്തെ പോലെ ആയിത്തീരും,” എന്ന് അദ്ദേഹം മുന്നറീപ്പ് നല്‍കുന്നു.

ലോക കടല്‍ നിരപ്പ് 19.5 അടി ഉയര്‍ത്താനാവശ്യമായ അത്ര മഞ്ഞ് ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറെ അന്റാര്‍ക്ടിക് മഞ്ഞ് പാളികള്‍ക്ക് ശരാശരി 6,000 അടി പൊക്കമുണ്ട്.

പടിഞ്ഞാറെ അന്റാര്‍ക്ടികും കിഴക്കേ അന്റാര്‍ക്ടികും തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു പര്‍വ്വത ശൃംഖലയാണ്. അതിന് 10,000 അടി പൊക്കം ഉണ്ട്. അത് വലുതും തണുപ്പേറിയതുമാണ്.

ഇതെല്ലാം മൊത്തമായി ഉരുകുകയാണെങ്കില്‍ ഇന്നത്തെ രീരപ്രദേശങ്ങളെല്ലാം 165 അടി വെള്ളത്തിനടിയിലാവും.

– സ്രോതസ്സ് discovery

ഒരു അഭിപ്രായം ഇടൂ