23 Jan 2008:
കഴിഞ്ഞവര്‍ഷം ഉരുക്ക് ചട്ടക്കൂടിന്റെ വെല്‍ഡിങ്ങിന് മാനദണ്ഡങ്ങളില്ലായിരുന്നു. വെല്‍ഡിങ് ചെയ്യുന്ന കോര്‍ട്രാക്റ്റര്‍ക്ക് പണി പരിശോധിക്കാന്‍ കഴിവുള്ള മേലുദ്യോഗസ്ഥര്‍ ഇല്ല. വെല്‍ഡിങിന്റെ ഗുണമേന്‍മ ടെസ്റ്റ് ചെയ്തില്ല. ഭാരം താങ്ങുന്ന പ്രധാനപ്പെട്ട വെല്‍ഡ് ചെയ്ത ഭാഗങ്ങങ്ങള്‍ നല്ലതുപോലെയല്ല ചെയ്തത്.
അവസാനം, ആറ് മാസങ്ങള്‍ക്ക് ശേഷം ഫിന്‍ലാന്റിലെ ആണവ watchdog, OL3 യുടെ ഉടമസ്ഥരായ TVO ഇവര്‍ പ്രതികരിക്കുന്നു. അവസാനം ആറ് മാസങ്ങള്‍ക്ക് ശേഷം ‘നിര്‍മ്മാണ സ്ഥലത്ത് സുരക്ഷിതത്വത്തിന്റെ സംസ്കാരത്തില്‍ പുരോഗതിയുണ്ടാക്കാന്‍ പദ്ധതിയിടും’. അവസാനം ആറ് മാസങ്ങള്‍ക്ക് ശേഷം ‘സുരക്ഷാ ക്രമകേടുകളെ റിപ്പോര്‍ട്ട് ചെയ്യാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കും’ (ഇതിന് മുമ്പ് അവര്‍ ഇത് ചെയ്താല്‍ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്). അവസാനം ആറ് മാസങ്ങള്‍ക്ക് ശേഷം TVO പറയുന്നു ‘സുരക്ഷാ സംസ്കാരത്തേക്കുറിച്ച് നിരീക്ഷണം നടത്തും’.
ഇത് പോരെ? ഫിന്‍ലാന്റിലെ ആണവ watchdog ആയ STUK ന് സംശയം. മാനേജ്മെന്റിന്റേയും ജോലിക്കാരുടേയും ഭാഷാ വ്യത്യാസം ഇപ്പോഴും communication പ്രശ്നം ഉണ്ടാക്കുന്നു. തൊഴിലാളികള്‍ക്ക് സുരക്ഷിതത്തേക്കുറിച്ചുള്ള പരിശീലനം ഇതുവരെ നല്‍കിയില്ല. വെല്‍ഡിങ്ങ് guidelines ഓ നല്ല പരിശോധകരോ ഇതുവരെ ഇല്ല.
Olkiluoto യില്‍ ഇതുവരെ എന്താണ് നടന്നിരുന്നതെന്ന ചോദ്യം പ്രസക്തമാണ്. എന്ത് ഉറപ്പാണ് OL3 യുടെ നിര്‍മ്മാണത്തിനുള്ളത്?
– from greenpeace