കൊലയാളി കാര്‍

ഒരു വര്‍ഷം 12 ലക്ഷം ആളുകള്‍ വാഹനവുമായി ബന്ധപ്പെട്ട അപകടങ്ങളാല്‍ മരിക്കുന്നു. അതായത് പ്രതി ദിനം 3200 പേര്‍ മരിക്കുന്നു. ഇത് ഒഴുവാക്കാനാവുന്ന മരണങ്ങളാണ്. വലിയ വാര്‍ത്തകളാവുന്ന higher profile ദുരന്തങ്ങളെക്കാള്‍ അതി ഭീകരമായ അവസ്ഥയാണ് വാഹനം സംബന്ധിയായ ദുരന്തങ്ങള്‍. എന്നിട്ടും അവയൊന്നും മാധ്യമളുടേയോ, രാഷ്ട്രീയ, കോടതി രംഗത്തെ നേതാക്കളുടേയോ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല.

ഇതാ ഇവിടെ നമ്മുടെ collective consciousness ല്‍ ഇഴുകി ചേര്‍ന്ന വാഹന മരണങ്ങളും higher profile ദുരന്തങ്ങളും തമ്മിലുള്ള ചില പേടിപ്പെടുത്തുന്ന താരതമ്യങ്ങള്‍ :

1) എല്ലാ ദിവസവും അമേരിക്കയിലെ 9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ ആളുകള്‍ വാഹനങ്ങളാല്‍ കൊല്ലപ്പെടുന്നു.
2) എല്ലാ ദിവസവും ഗാസയിലെ പ്രശ്നത്തേക്കാള്‍ 3 മൂന്ന് മടങ്ങ് സ്ത്രീകളും, കുട്ടികളും, പുരുഷന്‍മാരും വാഹനങ്ങളാല്‍ കൊല്ലപ്പെടുന്നു.
3) എല്ലാ ദിവസവും കത്രീന കൊടും കാറ്റില്‍ കൊല്ലപ്പെട്ടവരേക്കാള്‍ ഇരട്ടി ആളുകള്‍ വാഹനങ്ങളാല്‍ കൊല്ലപ്പെടുന്നു.
4) എല്ലാ ദിവസവും 200 പേരെ കയറ്റിയ 15 വിമാനങ്ങള്‍ തകരുന്നതിന് തുല്യം ആളുകള്‍ വാഹനങ്ങളാല്‍ കൊല്ലപ്പെടുന്നു.

എന്തുകൊണ്ടാണ് വാഹനങ്ങളാലുള്ള മരണങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും ശ്രദ്ധയില്ലാത്തതാക്കുയും ചെയ്യുന്നത്? വാഹന വ്യവസായത്തിന്റെ തളര്‍ച്ചയെ ഒരു ദുരന്തമായി ചിത്രീകരിക്കുന്നതെന്തുകൊണ്ട്? അത് കാരണം ഈ വര്‍ഷം വാഹനങ്ങളാല്‍ കുറവ് മരണങ്ങള്‍ ഉണ്ടായത് ആഘോഷിക്കാത്തതെന്തുകൊണ്ട്? അപകട മരണങ്ങളാലെ ഈ കുറവ് പൊതു ഗതാഗതത്തിലേക്കും സൈക്കിള്‍/കാല്‍നട ഗതാഗതത്തിലേക്കും ഉള്ള ഒരു ശ്രദ്ധതിരിക്കലായി ഉപയോഗിക്കാത്തതെന്തുകൊണ്ട്? മാധ്യമങ്ങളും അധികാരികളും മറച്ച് വെക്കുന്ന ചോദ്യങ്ങള്‍ ആണ് ഇവ. ഏറ്റവും വലിയ പരസ്യക്കാര്‍ വാഹനകമ്പനികളായതുകൊണ്ടാണ് ഇത്. എണ്ണ കമ്പനികളാണ് രാഷ്ട്രീയക്കാര്‍ക്ക് ഏറ്റവും അധികം സംഭാവന നല്‍കുന്നത്. [നമ്മുടെ നാട്ടിലെ അവസ്ഥയല്ല.]

സാമ്പത്തിക തകര്‍ച്ചയും, എണ്ണയുടെ വിലകൂടിയതും കാരണം ആളുകള്‍ കുറവ് യാത്ര മാത്രം നടത്തിയതിനാല്‍ സമ്പന്ന രാജ്യങ്ങളിലെ വാഹനാപകട മരണങ്ങള്‍ക്ക് കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ദരിദ്ര രാജ്യങ്ങളിലെ വാഹന അടിമത്തത്തിനും വാഹനാപകട മരണങ്ങള്‍ക്കും കുറവ് സംഭവിച്ചിട്ടില്ല. അമേരിക്കയില്‍ ദിവസവും 110 ആളുകള്‍ മരിക്കുന്നുണ്ടെങ്കിലും (വര്‍ഷത്തില്‍ 40,000 ല്‍ അധികം), ശരാശരി ഡ്രൈവര്‍ 3.5 ഒഴിഞ്ഞ സീറ്റോടെ, ശൂന്യമായ ഡിക്കിയോടെ, ഒരു ടണ്ണിലധികം ലോഹവും, റബ്ബറും, പ്ലാസ്റ്റിക്കുമായി പാഞ്ഞ് പോകുമ്പോളുണ്ടാകുന്ന അപാരമായ പരിസ്ഥിതി നാശത്തിന്റേയും ദക്ഷതയില്ലായ്മയുടേയും നഷ്ടം വേറെ.

മനുഷ്യ ഗതാഗതത്തെക്കുറിച്ച് ഒരു പുന്ര്‍ ചിന്ത നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

– from treehugger

ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )