അമേരിക്കയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം

കാലാവസ്ഥ തകര്‍ക്കുന്ന കാര്യത്തില്‍ ആളുകള്‍ കരുതുന്നതിനേക്കാള്‍ വളരെ വലുതാണ് അമേരിക്കയുടെ പങ്ക്. ചൈനയെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ള രാജ്യങ്ങളേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) പുറന്തള്ളുന്നത് മാത്രമല്ല, ലോകത്ത് പ്രതിശീര്‍ഷ CO2 ഉദ്‌വമനം ഏറ്റവും കൂടുതലുള്ള രാജ്യമായത് മാത്രമല്ല, അമേരിക്കന്‍ സമ്പദ്ഘടന മറ്റ് ലോക രാജ്യങ്ങളേക്കാറേറെ ഉദ്‌വമനം നടത്തുന്നു എന്നതാണ് പ്രധാന കാര്യം. അമേരിക്കയുടെ സമ്പദ്ഘടന എത്രമാത്രം ഉദ്‌വമനം നടത്തുന്നു എന്നതിനെക്കുറിച്ച് S&R പരിശോധന നടത്തി. അവര്‍ കണ്ടെത്തിയത് അനുസരിച്ച് ഔദ്യോഗിക കണക്കിനേക്കാള്‍ 20% കൂടുതലാണ് ഇത്.

ഓരോ ഉത്പന്നത്തിനും സേവനത്തിനും ഊര്‍ജ്ജം ആവശ്യമുണ്ട്. അതായത് കാര്‍ബണ്‍. വ്യാവസായിക കൃഷിക്ക് പെട്രോളിയമോ പ്രകൃതി വാതകമോ അടിസ്ഥാനമായ രാസവളങ്ങള്‍ വേണം. ഡീസല്‍ വേണം വിതക്കാനും കൊയ്യാനും. നിര്‍മ്മാണത്തിന് (Manufacturing) അസംസ്കൃത വസ്തുക്കള്‍ ഖനനം ചെയ്യാന്‍ ഊര്‍ജ്ജം വേണം. അവ ഫാക്റ്ററികളിലെത്തിക്കാന്‍ പെട്രോളിയം വേണം. ഈ പദാര്‍ത്ഥങ്ങളെ ഉത്പന്നമാക്കാന്‍ ഊര്‍ജ്ജം വേണം. അവ ഉപഭോക്താക്കാളുടെ കൈയ്യിലെത്തിക്കാന്‍ വീണ്ടും കൂടുതല്‍ പെട്രോളിയം വേണം. എന്തിന് സേവനങ്ങളായ വീട് വൃത്തിയാക്കലോ വെബ് സൈറ്റ് സ്ഥാപിക്കലിനോ പോലും ഊര്‍ജ്ജച്ചിലവുണ്ട്. ആദ്യത്തേതില്‍ രാസവസ്തുക്കള്‍ നിര്‍മ്മിക്കാനും ശുദ്ധീകരണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിയും രണ്ടാമത്തേതില്‍ സെര്‍വ്വര്‍ (അതിന്റെ നിര്‍മ്മാണത്തിനും ഊര്‍ജ്ജച്ചിലവുണ്ട്) കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഊര്‍ജ്ജം, കമ്പ്യൂട്ടര്‍ നിലയം നിര്‍മ്മിക്കാനും ഊര്‍ജ്ജച്ചിലവുണ്ട്. ഇതിലെല്ലാറ്റിലും ഒരു ഉത്പന്നമോ സേവനമോ നിര്‍മ്മിക്കാനുള്ള ഊര്‍ജ്ജച്ചിലവ് കാര്‍ബണ്‍ ഉദ്‌വമനം ഉണ്ടാക്കുന്നു.

അതറിയാമെങ്കില്‍, ഒരു ഉത്പന്നത്തിന്റേയോ സേവനത്തിന്റേയോ നിര്‍മ്മാണം, കടത്ത്, ഉപയോഗം എന്നിവയില്‍ നിന്നുള്ള CO2 ഉദ്‌വമനത്തിന്റെ അളവ് കണ്ടുപിടിക്കാം. മൊത്തം മൊത്തം ഉത്പന്നങ്ങളും സേവനങ്ങളും(gross domestic product, or GDP) ഉത്പാദിപ്പിക്കുന്ന CO2 ന്റെ അളവും കണക്കാക്കിയാല്‍ രാജ്യത്തിന്റെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ കണക്കായി. ഒരു രാജ്യത്തിന്റെ GDP ക്ക് അനുസൃതമായി രാജ്യം പുറത്ത് വിടുന്ന CO2 ആണ് സാമ്പത്തിക ഉത്പാദന യൂണിറ്റിന്റെ കാര്‍ബണ്‍ ഉദ്‌വമനം (carbon emitted per unit of economic production). ഇതിനെ “കാര്‍ബണ്‍ സാന്ദ്രത” (carbon intensity) എന്നും വിളിക്കുന്നു. അമേരിക്കയുടെ കാര്‍ബണ്‍ സാന്ദ്രത 2006 ല്‍ ആയിരം ഡോളറിന് 0.52 ടണ്‍ ആയിരുന്നു. ചില താരതമ്യം. ഐസ്‌ലാന്റിന്റെ കാര്‍ബണ്‍ സാന്ദ്രത 2006 ല്‍ ആയിരം ഡോളറിന് 0.31 ടണ്‍ ആയിരുന്നു. റഷ്യയുടേത് 4.54 ടണ്‍.

രാജ്യത്തിന്റെ ഊര്‍ജ്ജ സ്രോതസ്സുകളും മൊത്തം ഉത്പാദനക്ഷമതയും അനുസരിച്ച് കാര്‍ബണ്‍ സാന്ദ്രത രാജ്യങ്ങള്‍ തോറും മാറിക്കൊണ്ടിരിക്കുന്നു. കല്‍ക്കരിയും എണ്ണയും കൂടുതല്‍ കത്തിക്കുന്നത് കാര്‍ബണ്‍ സാന്ദ്രത ഉയര്‍ത്തും. വിലകൂടിയ ഉത്പന്നങ്ങള്‍ കായികമായി (manual labor) ഉത്പാദിപ്പിക്കുന്നത് കാര്‍ബണ്‍ സാന്ദ്രത ഉയര്‍ത്തും. വിലകുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതിലുള്ള കായിക അദ്ധ്വാനത്തിലൂടെ ഉത്പാദിപ്പിക്കുന്നത് കാര്‍ബണ്‍ സാന്ദ്രത താഴ്ത്തും. ഉദാഹരണത്തിന് കംബോഡിയയുടെ കാര്‍ബണ്‍ സാന്ദ്രത 0.10 ടണ്‍ ആണ്.

കാര്‍ബണ്‍ സാന്ദ്രതയില്‍ നിന്ന് അമേരിക്ക നിര്‍മ്മിച്ച് കയറ്റിയയക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഉണ്ടാക്കുന്ന CO2 ന്റെ അളവും മറ്റ് രാജ്യങ്ങള്‍ അമേരിക്കയിലേക്ക് കയറ്റിയയക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഉണ്ടാക്കുന്ന CO2 ന്റെ അളവും കണ്ടെത്താം. അതിന്റെ ഫലം താഴെ ഗ്രാഫില്‍ കൊടുത്തിരിക്കുന്നു:

co2emitnations-big

“Made in China” എന്നെഴുതിയ എന്തെങ്കിലും ഒന്ന് അമേരിക്ക വാങ്ങുമ്പോള്‍ അത് അമേരിക്കയുടെ സമ്പദ്ഘടനയുടെ ഭാഗമാകുകയാണ്. അതുകൊണ്ട് ആ ഉത്പന്നമോ സേവനമോ സൃഷ്ടിക്കുന്നതിന് വേണ്ടിവന്ന കാര്‍ബണ്‍ ഉദ്‌വമനവും അമേരിക്കയുടെ സമ്പദ്ഘടനയുടെ ഭാഗമാണ്. അമേരിക്ക മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത CO2 ല്‍ നിന്ന് ആ രാജ്യങ്ങളിലേക്ക് അമേരിക്ക കയറ്റിയയക്കുന്ന CO2 ന്റെ വ്യത്യാസമാണ് ചിത്രം 1 ല്‍ കാണിച്ചിരിക്കുന്ന കാര്‍ബണിന്റെ തുലനം. ചൈനയാണ് അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ വലിയ പങ്ക് നല്‍കുന്നതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാകും.

2006 ല്‍ അമേരിക്ക അതിന്റെ നൂറുകോടി ടണ്‍ CO2 ലോകത്തെ പല രാജ്യങ്ങളുടേയും തലയിലേക്ക് outsource ചെയ്തിരിക്കുന്നുവെന്ന് ചിത്രം 1 ല്‍ നിന്ന് വ്യക്തമാണ്.

അമേരിക്കയുടെ മൊത്തം ഉദ്‌വമനത്തെ അപേക്ഷിച്ച് അമേരിക്ക ഉത്പാദിപ്പിക്കുന്ന ഉദ്‌വമനം 1985 ന് ശേഷം സ്ഥിരമായി 97.8% ല്‍ നിന്ന് 79.3% ആയി കുറഞ്ഞു വരുകയാണ്. അതായത് ഉത്പാദനവും സേവനവും തൊഴിലും offshore ചെയ്തതിനോടൊപ്പം അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ അവരുടെ 20.7% CO2 ഉദ്‌വമനവും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റി.

നമ്മുടെ CO2 ഉദ്‌വമനത്തിന്റെ വലിയ ഭാഗം അമേരിക്കയില്‍ നിന്നല്ലെങ്കില്‍ ഔദ്യോഗിക അമേരിക്കയുടെ കാര്‍ബണ്‍ സാന്ദ്രത (ആയിരം ഡോളറിന് 0.52 ടണ്‍) വളരെ അധികമാണ്. അങ്ങനെയെങ്കില്‍ കാര്‍ബണ്‍ സാന്ദ്രത കുറക്കുന്നത് ഒരു മായയാണ്. അമേരിക്കയുടെ കാര്‍ബണ്‍ സാന്ദ്രതയിലെ പുരോഗതി എന്ന മായ ചിത്രം 3 ല്‍ കൊടുത്തിരിക്കുന്നു:

co2intensity-sm

ചിത്രം 3 അപ്രിയമായ ഒരു യാഥാര്‍ത്ഥ്യമാണ് – അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ CO2 ഉദ്‌വമനം അമേരിക്കന്‍ വാണിജ്യം കൂടുതല്‍ കൂടുതല്‍ ലോകത്തെ കാര്‍ബണ്‍ സാന്ദ്രത കൂടുയതും കൂലി കുറവായതുമായ രാജ്യങ്ങളിലേക്ക് offshore ചെയ്യുമ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ ശരിക്കുള്ള കാര്‍ബണ്‍ സാന്ദ്രത കൂടുതല്‍ മോശമാകുകയാണ്. 2001 ന്റെ അത്ര സാന്ദ്രത താഴുന്നു.

ഈ സംഖ്യകള്‍ ഒരു പ്രധാനപ്പെട്ട നിഗമനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത് – അതിന്റെ അതിര്‍ത്തിക്കുപരിയായി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഭീമമായ CO2 ഉദ്‌വമനം ആവശ്യപ്പെടുന്നു. അമേരിക്ക അതിന്റെ GHG ഉദ്‌വമനം ലോകത്തെ മറ്റ് രാജ്യങ്ങളില്‍ വെച്ചുകെട്ടുന്നു. അമേരിക്കയുടെ മലിനീകരണത്തിന്റെ സംഭരണികളായി ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മാറുന്നു. അവര്‍ക്ക് പ്രതിഫലമായി ഡോളര്‍ നല്‍കുന്നതിനാല്‍ അവിടുത്തെ ജീവിത നിലവാരം മെച്ചപ്പെടുന്നുണ്ട്.

ചിത്രം 3 അപ്രിയമായ ഒരു യാഥാര്‍ത്ഥ്യമാണ് – അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ CO2 ഉദ്‌വമനം അമേരിക്കന്‍ വാണിജ്യം കൂടുതല്‍ കൂടുതല്‍ ലോകത്തെ കാര്‍ബണ്‍ സാന്ദ്രത കൂടുയതും കൂലി കുറവായതുമായ രാജ്യങ്ങളിലേക്ക് offshore ചെയ്യുമ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ ശരിക്കുള്ള കാര്‍ബണ്‍ സാന്ദ്രത കൂടുതല്‍ മോശമാകുകയാണ്. 2001 ന്റെ അത്ര സാന്ദ്രത താഴുന്നു. ഈ സംഖ്യകള്‍ ഒരു പ്രധാനപ്പെട്ട നിഗമനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത് – അതിന്റെ അതിര്‍ത്തിക്കുപരിയായി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഭീമമായ CO2 ഉദ്‌വമനം ആവശ്യപ്പെടുന്നു. അമേരിക്ക അതിന്റെ GHG ഉദ്‌വമനം ലോകത്തെ മറ്റ് രാജ്യങ്ങളില്‍ വെച്ചുകെട്ടുന്നു. അമേരിക്കയുടെ മലിനീകരണത്തിന്റെ സംഭരണികളായി ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മാറുന്നു. അവര്‍ക്ക് പ്രതിഫലമായി ഡോളര്‍ നല്‍കുന്നതിനാല്‍ അവിടുത്തെ ജീവിത നിലവാരം മെച്ചപ്പെടുന്നുണ്ട്. എന്നാലും അവരുടെ വൃത്തികെട്ട ഊര്‍ജ്ജനിലയങ്ങള്‍ ശുദ്ധിയാക്കാനുള്ള ഉത്തരവാദിത്തവും അമേരിക്കക്കുള്ളതാണ്. നിങ്ങളുടെ മരത്തില്‍ നിന്ന് അയല്‍ക്കാരന്റെ സ്ഥലത്ത് വീഴുന്ന ഉണങ്ങിയ ഇലകള്‍ വൃത്തിയാക്കാന്‍ അയാളെ സഹായിക്കാനുള്ള ബാദ്ധ്യത നിങ്ങള്‍ക്കില്ലേ.

പദ്ധതിശാസ്‌ത്രം (methodology)

കാര്‍ബണ്‍ സാന്ദ്രതയുടെ EIA ഡാറ്റ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനെ മാത്രമാണ് കണക്കാക്കുന്നത്. അതില്‍ ഉദാഹരണത്തിന് കൃഷിയുടെ ഉദ്‌വമനത്തെ ഉള്‍ക്കൊള്ളുന്നില്ല. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ കണക്ക് മാത്രമാണ് കണക്ക് കൂട്ടാന്‍ ഉപയോഗിച്ചിരിക്കുന്നത്. മീഥേന്‍, ഓസോണ്‍, HCFCs തുടങ്ങിയവയെ കണക്കില്‍ പെടുത്തിയിട്ടില്ല. 1992 – 2006 കാലത്തെ ഡാറ്റയാണ് ഉപയോഗിച്ചിരിക്കുന്നത്.

— സ്രോതസ്സ് climateprogress

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )