പ്രാദേശികമായ കാലാവസ്ഥാമാറ്റം അമേരിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള പ്രായമായ മരങ്ങളെ (old growth trees) കൊല്ലുന്നു. മരങ്ങള്‍ നശിക്കുന്നതിന്റെ തോത് 1955 ന് ശേഷം ഇരട്ടിയായെന്നാണ് പഠനം കാണിക്കുന്നത്. ഇത്തരം മരങ്ങളുടെ നാശം ആ പ്രദേശത്തിന്റെ ecology യെ ബാധിക്കുകയും വനം ശേഖരിക്കുന്ന കാര്‍ബണിന്റെ അളവ് കുറക്കുകയും ചെയ്യും. Science ജേണലാണ് ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയത്.
കീടങ്ങളുടെ ആക്രമണം, വായൂ മലിനീകരണം തുടങ്ങി പല കാരണങ്ങളും പരിശോധിച്ച്, അല്ല എന്നുറപ്പ് വരുത്തിയാണ് പ്രാദേശിക താപനിലാ വര്‍ദ്ധനവാണ് പ്രധാന കാരണം എന്ന് ഗവേഷകര്‍ തീര്‍ച്ചപ്പെടുത്തിയത്.
“1970കള്‍ മുതല്‍ 2006 വരെ പടിഞ്ഞാറേ അമേരിക്കയില്‍ ശരാശരി താപനിലാ വര്‍ദ്ധനവ് ദശാബ്ദത്തില്‍ 0.3C – 0.4C ആണ്. ചിലപ്പോള്‍ അത് 0.5C വരെ എത്തിയിട്ടുണ്ട്,” എന്ന് ഗവേഷകര്‍ കണ്ടു. “പ്രാദേശികമായ ഈ തപനം, കുറഞ്ഞ മഞ്ഞ് വീഴ്ച്ച, വീഴുന്ന മഞ്ഞിലെ വെള്ളത്തിന്റെ അളവില്‍ കുറവ്, നേരത്തെയുള്ള മഞ്ഞുരുകല്‍, അതുകാരണമുള്ള ദീര്‍ഘകാലത്തെ വരള്‍ച്ച തുടങ്ങി വന്‍തോതിലുള്ള hydrological മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.”
200 വര്‍ഷം പഴക്കമുള്ള ഏകദേശം 59,000 മരങ്ങള്‍ വരുന്ന 76 മിതശീതോഷ്ണ (temperate) വനങ്ങളാണ് US Geological Survey (USGS) നലയിക്കുന്ന സംഘം പരിശോധിച്ചത്. പഠനം തടത്തിയ കാലയളവില്‍, 1955 മുതല്‍, 11,000 മരങ്ങളാണ് നശിച്ചത്. സ്പീഷീസ്, മരത്തിന്റെ വലിപ്പം, വനം നില്‍ക്കുന്ന സ്ഥലത്തിന്റെ സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം എന്നിവ മരങ്ങളുടെ നാശത്തിന്റെ തോതിനെ ബാധിക്കുന്നുണ്ട്.
“മരങ്ങളുടെ നാശം കൂടുന്നു എന്നാണ് ദീര്‍ഘകാലത്തെ കണക്ക് കാണിക്കുന്നത്. പകരം വേറെ മരങ്ങള്‍ വളരുന്നുമില്ല.”
കാര്‍ബണ്‍ സംഭരണി
ഈ മാറ്റങ്ങള്‍ വനത്തിന്റെ ecology യേയും അതിന്റെ കാര്‍ബണ്‍ സംഭരണ കഴിവിനേയും സാരമായി ബാധിക്കും. “feedback loop” വികസിക്കുന്നതിന്റെ ആദ്യ സൂചനയാണ് ഈ die-back, എന്ന് Oregon State University ലെ പ്രൊഫസര്‍ Mark Harmon ഭയക്കുന്നു. മരങ്ങളുടെ നാശം കാരണം കുറവ് മരങ്ങളേ കാര്ബണ് ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യാന് ജീവിച്ചിരിക്കുകയുള്ളു. അതുപോലെ നശിച്ച മരങ്ങള് ജീര്ണ്ണിക്കുന്നത് കാര്ബണ് ഡൈ ഓക്സൈഡ് പുറത്തേക്ക് വിടും. ചൂടുകൂടുന്നത് കീടങ്ങളും രോഗങ്ങളും കൂടുന്നതിന് കാരണമാകുന്നത് കൂടുതല് മരങ്ങള് നശിക്കുകയാവും ഫലം.
അമേരിക്കയില് മരങ്ങളെ കൊല്ലുന്ന bark beetles അടുത്ത പെരുകയത് അവര് ഉദാഹരണമായി കാണിക്കുന്നു.