ലോകത്തിലെ തവളകള്‍ നിലനില്‍പ്പിനായി വേറൊരു ഭീഷണി നേരിടുന്നു – മനുഷ്യന്റെ പ്രവര്‍ത്തനം.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര തവള ഇറച്ചി കച്ചവടം 20 കോടിയില്‍ നിന്ന് 100 കോടി തവളകള്‍ എന്ന തോതിലെത്തിയെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് ഏകദേശം 11,000 ടണ്‍ ഇറച്ചി വരും.
ഐക്യ രാഷ്ട്രസഭയുടെ commodity-trading രേഖകളില്‍ നിന്ന് ആണ് അവര്‍ അന്താരാഷ്ട്ര തവളക്കാല്‍ കച്ചവടത്തിന്റെ കണക്ക് ശേഖരിച്ചത്.
ഫ്രാന്‍സിലേക്കാണ് തവളക്കാല്‍ ഏറ്റവും കൂടുതല്‍ കയറ്റിയക്കുന്നത്. അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്. റിപ്പോര്‍ട്ട് എഴുതിയ ആസ്ട്രേലിയയിലെ University of Adelaide യുടെ Corey Bradshaw പറഞ്ഞു.
ഇന്‍ഡോനേഷ്യയാണ് ഏറ്റവും അധികം തവളക്കാല്‍ കയറ്റിയക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര വ്യാപാരം ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. തവളക്കാലിന്റെ തദ്ദേശിയ ഉപയോഗം ഇന്‍ഡോനേഷ്യയുടെ തവളക്കാല്‍ കയറ്റുമതിയുടെ രണ്ട് മുതല്‍ ഏഴ് മടങ്ങ് വരെ വരും.
മനുഷ്യരില്‍ നിന്നുള്ള ഈ ഭീഷണികാരണമാണ് ലോകം മൊത്തം ഉഭയജീവകളുടെ എണ്ണം കുറയാന്‍ കാരണമാകുന്നത്. മൊത്തം ഉഭയജീവകളുടെ 30% സ്പീഷീസുകള്‍ വംശനാശ ഭീഷണിയിലാണ്.
ആവാസ വ്യവസ്ഥയുടെ നാശമാണ് ഇവയുടെ എണ്ണം കുറയാന്‍ കാരണമെന്ന് കുറച്ച് കാലം മുമ്പ് നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. രോഗങ്ങളും ആഗോളതപനവും മറ്റ് കാരണങ്ങളാണ്. എന്നാല്‍ വേട്ടയാടലുനെ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല.
— സ്രോതസ്സ് discovery
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.