യക്ക പര്‍വ്വത പ്രൊജക്റ്റ് ബഡ്ജറ്റ് കുറക്കുന്നു

പ്രൊജക്റ്റിന്റെ ഭാവി അസ്ഥിരമാക്കിക്കൊണ്ട് 2009 ലെ ബഡ്ജറ്റില്‍ ആണവനിലയ മാലിന്യങ്ങള്‍ സംരക്ഷിച്ച് സൂക്ഷിക്കാനുള്ള യക്ക പര്‍വ്വത സംഭരണിയുടെ നിന്ന $10 കോടി ഡോളര്‍ നീക്കം ചെയ്തു. സംഭരണി നിര്‍മ്മാണത്തിന്റെ വാര്‍ഷിക ചിലവ് $28.84 കോടി ഡോളറാണ്. കഴിഞ്ഞ 26 വര്‍ഷത്തെ അതിന്റെ നിര്‍മ്മാണത്തിലെ ഏറ്റവും കുറഞ്ഞ ചിലവാണിത് എന്ന് ഊര്‍ജ്ജ വകുപ്പ് മാനേജര്‍മാര്‍ പറഞ്ഞു.

സംഭരണിയുടെ നിര്‍മ്മണ തൊഴിലാളികളെ പിരിച്ച് വിട്ടാണ് DOE ഉദ്യോഗസ്ഥര്‍ ഈ കുറവുമായി പ്രതികരിച്ചത്. കഴിഞ്ഞ വേനല്‍ കാലത്ത് നിര്‍മ്മാണത്തിന്റെ ലൈസന്‍സ് പരിശോധന പരാജയപ്പെട്ടിരുന്നു.

2008 ല്‍ ബുഷ് സര്‍ക്കാര്‍ ആവശ്യപ്പെടിനെക്കാള്‍ $20 കോടി ഡോളര്‍ കുറവാണ് പുതിയ ബഡ്ജറ്റിലുള്‍ക്കൊള്ളിച്ച പണം.

– from lvrj

26 കൊല്ലമായില്ലേ, എത്രനാളാണ് ആണവവ്യവസായ തട്ടിപ്പ് നടത്തിക്കൊണ്ടുപോകുക.

ഒരു അഭിപ്രായം ഇടൂ