പുതിയ EPR റിയാക്റ്ററുകള്‍ 7 മടങ്ങ് അപകടകാരികള്‍

ഫ്രഞ്ച് സര്‍ക്കാര്‍ രണ്ടാമത്തെ EPR റിയാക്റ്റര്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയോടുകൂടി ഈ പുതിയ നിലയങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സാധാരണ നിലയങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ അപകടകാരികളാണെന്ന വാര്‍ത്തയും പുറത്തുവന്നു.

വിഷമിപ്പിക്കുന്ന ഈ വാര്‍ത്ത Environmental Impact Assessment എന്ന റിപ്പോര്‍ട്ടിന്റെ പേജ് 137 ല്‍ ആണ് അടക്കംചെയ്തിരിക്കുന്നത്. ഫിന്‍ന്റില്‍ പണിയുന്ന ലോകത്തെ ആദ്യത്തെ EPR നിലയത്തിന്റെ മാലിന്യങ്ങള്‍ സംസ്കരിക്കേണ്ട ചുമതലയുള്ള Posiva എന്ന കമ്പനിയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. National Co-operative for the Disposal of Radioactive Waste ന്റെ റിപ്പോര്‍ട്ടിലും ഈ വിവരം അടങ്ങിയിരിക്കുന്നു.

EPR നിലയങ്ങള്‍ അയോഡിന്‍-129 എന്ന റേഡിയോആക്റ്റീവ് ഐസോടോപ്പ് കൂടുതല്‍ നിര്‍മ്മിക്കും. അത് 7 മടങ്ങ് അപകടകാരിയാണ്.

ഓര്‍ത്ത് വെച്ചേക്കണ്ട ഒരു ഐസോടോപ്പാണ് അയോഡിന്‍-129. അതുമായി ബന്ധപ്പെട്ട സംഖ്യകള്‍ staggering ആണ്. അതിന്റെ അര്‍ദ്ധായുസ് 1.6 കോടി വര്‍ഷമാണ്. എന്നാലും 16 കോടി കൊല്ലം വരെ അത് അപകടകാരിയാണ്. ഒരു താരതമ്യത്തിന്, മനുഷ്യവംശം ആദിമകുരങ്ങില്‍ നിന്ന് പരിണമിച്ചിട്ട് വെറും 50 ലക്ഷം വര്‍ഷമേ ആയിട്ടുള്ളു.

ഒരു സ്പീഷീഷെന്ന നിലയില്‍ നമുക്ക് അത്യധികം അപകടകാരികളായ ഈ മാലിന്യങ്ങള്‍ ഇത്ര ദീര്‍ഘമായ കാലത്തേക്ക് സംരക്ഷിക്കാനുള്ള സാങ്കേതികവിദ്യ ഇല്ല. എന്നിട്ടും ആണവ വ്യവസായത്തിന്റെ ഇത് പരിശുദ്ധമാണ്, സുരക്ഷിതമാണെന്നൊക്കെയുള്ള അവകാശവാദങ്ങള്‍ കള്ളമാണ്. സുരക്ഷിതമെന്ന് പറയാന്‍ പോലും പറ്റാത്തവിധത്തിലുള്ള മാലിന്യസംസ്കരണത്തിന്റെ അതിഭീമമായ ചിലവിനെക്കുറിച്ച് നാം ആലോചിക്കുന്ന കാലത്താണ് അവര്‍ ഇത് പറയുന്നത്. നാം വിഡ്ഢികളാക്കപ്പെടരുത്.

മൂന്നാം തലമുറ, മഹത്തരമായ, സാങ്കേതികവിദ്യയുടെ triumph ആയ EPR ലോകത്തെ കൂടുതല്‍ അപകടകരമായതാക്കാനുള്ളതാണ്. നമുക്ക് മാത്രമല്ല, വരാനുള്ള ഭാവി തലമുറകള്‍ക്ക് കൂടിയും.

– from greenpeace

ഒരു അഭിപ്രായം ഇടൂ