ഓഹരികള്‍ തകരുന്നു

കടപ്രശ്നത്തിന് അമേരിക്ക പരിഹാരമൊന്നും ചെയ്യുന്നില്ല എന്നതാണ് യുറോപ്പ്യരേയും മറ്റ് രാജ്യക്കാരേയും വിഷമിപ്പിക്കുന്ന സംഗതി. കടം കൊടുക്കുന്നവര്‍ക്ക് ധനസഹായം നല്‍കി, പക്ഷേ യഥാര്‍ത്ഥ കടത്തിന്റെ (subprime mortgage debts)കാര്യത്തില്‍ ഒന്നും ചെയ്തില്ല. മാധ്യമങ്ങളൊന്നുമറിയാതെ Federal Reserve കഴിഞ്ഞ കുറേ മാസങ്ങളായി ചവറിന് പകരം $85000 കോടി ഡോളര്‍ കൊടുത്തു. ഇതാണ് Congress ല്‍ ചര്‍ച്ച ചെയ്ത $70000 കോടി ഡോളര്‍. ബാങ്കുകാര്‍ പരസ്പരം കൈമാറിയ securities ന് ധനസഹായം നല്‍കിയപ്പോള്‍ അതിനടിയിലുള്ള യഥാര്‍ത്ഥ subprime debts എഴുതിത്തള്ളിയില്ല. പകരം ഇരകളെ കുറ്റം പറയാനുള്ള വലിയ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാ ചീത്ത subprime ലോണുകളും കുടിശ്ശികകളും കൂട്ടിയാല്‍ $1 ട്രില്ല്യണ്‍ ഡോളര്‍ വരും. സര്‍ക്കാര്‍ ഇത് വരെ $6 ട്രില്ല്യണ്‍ വാള്‍ സ്റ്റ്രീറ്റിന് നല്‍കിക്കഴിഞ്ഞു. subprime debt നെക്കാള്‍ വളരെ അധികമാണിത്. derivative വ്യാപാരത്തിന്റെ വലിപ്പം കണക്കാക്കിയിരിക്കുന്നത് $450 ട്രില്ല്യണാണ്. അവിശ്വസനീയമായ സംഖ്യ. പന്തയത്തില്‍ എത്ര പണമാണെന്ന് സത്യത്തില്‍ ആര്‍ക്കും അറിയില്ല.

Lehman തകര്‍ന്ന രീതിയാണ് എല്ലാറ്റിനും തുടക്കംകുറിച്ചത്. അത് അമേരിക്കയിലെ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായില്ല, എന്നാല്‍ യൂറോപ്പില്‍ ചര്‍ച്ചയായി. Lehman തകരുന്നതിന്റെ തലേ ദിവസം അവര്‍ തന്നെ വിദേശത്തുള്ള (അമേരിക്കക്ക് പുറത്ത്) അവരുടെ ഓഫീസുകള്‍ കൊള്ളയടിച്ചു. ഉദാഹരണത്തിന് ഇംഗ്ലണ്ടില്‍ അവര്‍ കുറച്ച് ശതകോടി ഡോളര്‍ കിടന്നിരുന്ന അവരുടെ അകൌണ്ട് ശൂന്യമാക്കി, ഇംഗ്ലണ്ടിലെ അവരുടെ ജോലിക്കാര്‍ക്ക് വേണ്ടി ATM ല്‍ കുറച്ച് പണം മാത്രം ബാക്കി വെച്ചു. ശമ്പളമൊന്നും കൊടുത്തില്ല. ലണ്ടനിലെ ഓഫീസ് വേഗം തന്നെ അടച്ചുപൂട്ടി. തൊട്ടടുത്ത ദിവസം Lehman ലണ്ടനിലെ ഓഫീസില്‍ നിന്നുള്ള പണം ഉപയോഗിച്ച് derivative trades നടത്തിയിരുന്ന അടുത്ത പങ്കാളികള്‍ക്ക് പ്രതിഫലം നല്‍കി. അതുകൊണ്ട് ഇംഗ്ലീഷ് ബാങ്കുകാര്‍ ഇംഗ്ലണ്ടില്‍ ഇങ്ങനെ പറഞ്ഞു, ഞങ്ങള്‍ക്കൊരു നീതിശാസ്‌ത്രമുണ്ട്: അതനുസരിച്ച് ഞങ്ങള്‍ ആസ്തികള്‍ക്കല്ല പണം കടം കൊടുക്കുന്നത്, പകരം ഒരു വ്യക്തിക്കാണ്. അവര്‍ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നു. അമേരിക്കന്‍ ബാങ്കുകള്‍ വഞ്ചകരാണെന്ന് നേരിട്ട് പറഞ്ഞില്ല. എന്നാല്‍ അവര്‍ തമ്മില്‍ തമ്മില്‍ ഇടപാട് നടത്തി വിദേശീയരെ തകര്‍ക്കുന്ന ചങ്ങാതിയാണ്.

ഇത് യൂറോപ്യരിലും, ഏഷ്യക്കാരിലും, OPEC രാജ്യക്കാരിലും വലിയ അവിശ്വാസമുണ്ടാക്കുകയും അവര്‍ നിക്ഷേപങ്ങള്‍ അമേരിക്കയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്യുന്നു. അലന്‍ ഗ്രീന്‍സ്പാനിന്റെ (Alan Greenspan) deregulatory വിപ്ലവത്തിന്റെ ഫലമാണ് നാം ഇന്ന് കാണുന്നത്. അദ്ദേഹം പറഞ്ഞു, കമ്പോളം സ്വയം നിയന്ത്രിച്ചോളും എന്ന്. കമ്പോളം സ്വയം നിയന്ത്രിക്കുന്നതാണ് നിങ്ങളിപ്പോള്‍ കാണുന്നത്. American pyramiding തകര്‍ന്നു.

ഇത് ഒരു കാട്ടുതീ പോലെയാണ്. സമ്പദ് വ്യവസ്ഥയുടെ പല ഭാഗങ്ങളും പൊട്ടിച്ചിതറുന്നു. അത് General Motors നേയും മറ്റ് ഓട്ടോ മൊബൈല്‍ കമ്പനികളേയും ബാധിച്ചു കഴിഞ്ഞു. Standard & Poor’s ന്റെ പ്രധാന സാമ്പത്തിക ശാസ്ത്രജ്ഞനായ David Weiss പറയുന്നു, “ഞാനിതുപോലൊരു പരിഭ്രാന്തി ഇതുവരെ കണ്ടിട്ടില്ല. ഓഹരിക്കമ്പോളം തകര്‍ച്ച നേരിട്ടിട്ടുണ്ട്, പക്ഷേ ഇതുപോലൊരു ഭീതി കണ്ടിട്ടില്ല.”

ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണ്. General Motors താഴാന്‍ കാരണം കുറവ് കാറുകള്‍ വില്‍ക്കുന്നതുകൊണ്ടാണ്. General Motors ന് വലിയൊരു പെന്‍ഷന്‍ ഫണ്ടുണ്ട്. അത് വലിയ പ്രശ്നമാണ്. ഓഹരിക്കമ്പോളം താഴുന്നത് പെന്‍ഷന്‍ ഫണ്ടും കൂടുതല്‍ താഴാന്‍ കാരണമാകുന്നു. And the problem that General Motors faces is insolvency, because of all of the pensions, which are really wage deferrals that it’s negotiated over the years. അതുകൊണ്ട് അതും ഇതിന്റെ ഭാഗമാണ്.

ആര്‍ക്കും ഇപ്പോള്‍ പുതിയ കാര്‍ വാങ്ങാന്‍ കടം കിട്ടില്ല. അമേരിക്കയില്‍ മാത്രമല്ല, യൂറോപ്പിലും. General Motors ന്റെ യുറോപ്പിലെ വില്‍പ്പന വളരെ താഴ്ന്നു. ആര്‍ക്കും ബാങ്കില്‍ നിന്ന് പണം ലഭിക്കില്ല. സര്‍ക്കാര്‍ എത്രയൊക്കെ പണം ബാങ്കുകള്‍ക്ക് കൊടുത്താലും, ആ ട്രില്ല്യണ്‍ കണക്കിന് പണം അവര്‍ കടം കൊടുക്കുന്നില്ല.

ജനം മൊത്തം കടത്താല്‍ മുങ്ങിയിരിക്കുകയാണ്, അതുകൊണ്ട് ബാങ്കുകള്‍ അവര്‍ക്ക് വീണ്ടു കടം നല്‍കില്ല. അമേരിക്കക്കാര്‍ അവരുടെ വരുമാനത്തിന്റെ 40% വാടക നല്‍കാനും 15% – 20% പലിശ നല്‍കാനും ആണ് ചിലവാക്കുന്നത്. കടം എന്ന പ്രശ്നത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാതെ എത്രൊക്കെ പണം ബാങ്കുകള്‍ക്ക് കൊടുത്താലും അവര്‍ അത് തിരിച്ചടക്കാന്‍ കഴിയാത്ത ജനത്തിന് വീണ്ടും കൊടുക്കില്ല. അമേരിക്കയിലെ മിക്ക ആളുകള്‍ക്കും ബാങ്കിന്റെ നിലവാരമനുസരിച്ച് കടം വാങ്ങാന്‍ യോഗ്യരല്ല. അതുകൊണ്ട് ഈ പണത്തിന്റെ ഒരു തുള്ളി പോലും യഥാര്‍ത്ഥ മനുഷ്യരുടെ ജീവിതത്തിലും, അവരിടെ വാങ്ങല്‍ കഴിവിലും ഒരു ഫലവും ചെയ്യില്ല. ബാങ്കുകളും വാള്‍സ്റ്റ്രീറ്റ് സ്ഥാപനങ്ങളും അവര്‍ തമ്മിലുള്ള debt pyramiding തീര്‍പ്പാക്കുക മാത്രമാണ് ഇതാകെ ചെയ്യുന്നത്.

ഒരു പരിഹാരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഇത് ഗതിമാറിയിരുന്നെങ്കില്‍ നല്ലതായിരുന്നു. എന്നാല്‍ ഇതിന് ഒരു വരി പരിഹാരമേയുള്ളു. വാള്‍ സ്റ്റ്രീറ്റ് ബാങ്കുകളെ രക്ഷിക്കുക. കടക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ അമേരിക്കയിലോ യൂറോപ്പിലോ ആരും ആവശ്യപ്പെടുന്നുതന്നെയില്ല. bankruptcy നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ ആരും ആവശ്യപ്പെടുന്നില്ല. progressive taxation വേണമെന്ന് ആരും പറയുന്നില്ല. കമ്പനികളെ നികുതി വിമുക്തമാക്കുന്ന നികുതി വേലകള്‍ ഇല്ലാതാക്കണമെന്ന് ആരും പറയുന്നില്ല. സങ്കുചിതമായ, single-minded സമീപനം കടത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യില്ല. ഇവര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ സാമ്പത്തിക തകര്‍ച്ച ഇല്ലാതാക്കാനും പോകുന്നില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ പോകുകയാണ്.

വാങ്ങാനുള്ള സമയമല്ല ഇത്. നിങ്ങളുടെ സമ്പത്ത് പണമായി സൂക്ഷിക്കാന്‍ CNBC യില്‍ Jim Kramer പറയുന്നു. പണം Vanguard Treasury യിലോ money market fund ലോ സൂക്ഷിക്കുകയാണ് നല്ലത്. എനിക്കറിയാവുന്ന എല്ലാ ഓഹരി ഉപദേശികളും അവരുടെ പണം ഓഹരി കമ്പോളത്തില്‍ നിന്ന് വലിച്ചുകഴിഞ്ഞു. എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല.

Discussion: Michael Hudson, Amy Goodman, Juan Gonzalez

Michael Hudson, president of the Institute for the Study of Long-Term Economic Trends, distinguished research professor of economics at the University of Missouri.

— സ്രോതസ്സ് democracynow

അന്നാലും ഇവന്‍മാര് പറയും സാമ്പത്തിക ശാസ്ത്രമെന്ന്. എന്തോന്ന് ചാത്രം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )