കടലിലെ ഉയരുന്ന ജലനിരപ്പിനാല്‍ ഭീഷണി നേരിടുകയാണ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ നദിയായ ഗംഗ. ജലനിരപ്പുയരുന്നതോടൊപ്പം ഉപ്പ് വെള്ളം നദിയിലൂടെ മുകളിലേക്ക് കയറും. അത് വലിയ ഒരു ഭൂപ്രദേശത്തെ ആവസവ്യവസ്ഥയെ തകര്‍ക്കും എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു.
കല്‍ക്കത്തയിലെ സര്‍വ്വകലാശാല നടത്തിയ പഠന പ്രകാരം ഗംഗാനദിയിലെ കണ്ടല്‍ ചെടികളിലില്‍ വലിയ വളര്‍ച്ചയാണ് കാണുന്നതെന്ന് National Coastal Zone Management Authority (NCZMA) ന്റെ Pranabes Sanyal പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലിലെ ചില പ്രദേശങ്ങളില്‍ സമുദ്രനിരപ്പുയരുന്നത് പ്രതിവര്‍ഷം 3.14 mm എന്ന തോതിലാണ്. എന്നാല്‍ ആഗോള ശരാശി 2 mm മാത്രമാണ്. താഴ്ന്ന പ്രദേശങ്ങള്‍ അതിനാല്‍ വെള്ളപ്പൊക്കം നേരിടേണ്ടിവരും.
ലോകത്തെ മൊത്തം ജനസംഖ്യയുടെ ആറിലൊന്ന് ജീവിക്കുന്ന ഇന്‍ഡ്യ താപനില കൂടുംതോറും കൂടുതല്‍ വെള്ളപ്പൊക്കം, കൊടുംകാറ്റ്, തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ അനുഭവിക്കും.
ഗംഗാനദിക്കരയില്‍ Sanyal ഉം Jadavpur University യിലെ department of Oceanography ഉം കണ്ടല്‍ ചെടിവളര്‍ച്ചയുടെ അപൂര്‍വ്വമായ സംഭവമാണ് കണ്ടത്.
കണ്ടല്‍ കാടുകള്‍ സാധാരണ Sundarban archipelago യില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ വരെ 26,000 sq km പ്രദേശത്താണ് കാണപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ പ്രദേശമാണിത് (delta region).
പണ്ട് കടല്‍ കല്‍ക്കത്തയുടെ വടക്കേ ഭാഗംവരെയായിരുന്നു വികസിച്ചിരുന്നത് എന്ന് സര്‍വ്വകലാശാല പറഞ്ഞു.
– from reuters.