കോണ്‍ക്രീറ്റിന്റെ പരിസ്ഥിതി ആഘാതം തുടങ്ങുന്നത് കല്‍മടകളില്‍ ചുണ്ണാമ്പുകല്ല്(limestone) പൊട്ടിച്ച് സിമന്റ് ഉണ്ടാക്കുന്നതോടെയാണ്. കോണ്‍ക്രീറ്റിന്റെ ഭാരത്തില്‍ 7% മുതല്‍ 15% വരുന്ന സിമന്റുണ്ടാക്കുന്നത് ചുണ്ണാമ്പുകല്ലും ചെളിയും കല്‍ക്കരി ഉപയോഗിച്ച് അതിതീഷ്ണമായി ചുടാക്കി പൊടിച്ചാണ്. ഈ പൊടി ജലവുമായി കൂടിച്ചേരുമ്പോള്‍ ഈ മിശ്രിതം ബലമുള്ള calcium-silicate-hydrate ബോണ്ടുകളാകുന്നു. അത് മണ്ണോ ചരളുമായോ ചേര്‍ത്ത് കോണ്‍ക്രീറ്റുണ്ടാക്കുന്നു. സിമന്റും ജലവുമായുള്ള അനുപാതമാണ് കൊണ്‍ക്രീറ്റിന്റെ ശക്തി തീരുമാനിക്കുന്നത്.
ചുണ്ണാമ്പുകല്ല് ഖനനം ചെയ്ത് വാഹനങ്ങളുപയോഗിച്ച് കടത്തി സിമന്റ് കമ്പനിയിലെത്തിച്ച് ഇന്ധനം കത്തിച്ച് സിമന്റുണ്ടാക്കുമ്പോള്‍ എല്ലാ ഘട്ടിലും CO2 ഉദ്‌നമനത്തിന് കാരണമാകുന്നു. ചുണ്ണാമ്പുകല്ല് അഥവാ calcium carbonate ചൂടാകുമ്പോള്‍ അത് CO2 നെ പുറത്തുവിടും. സിമന്റ് കമ്പനിയുടെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 40% വരുന്നത് കത്തല്‍ മൂലമാണ്. 60% വരുന്നത് calcination പ്രവര്‍ത്തനത്തിലൂടെയും ആണെന്ന് Cement Sustainability Initiative ന്റെ റിപ്പോര്‍ട്ട് പറയുന്നു. calcination അവശ്യ പ്രവര്‍ത്തനമായതിനാല്‍ ഊര്‍ജ്ജ ഉപഭോഗം കുറക്കുകമാത്രമാണ് കോണ്‍ക്രീറ്റ് നിര്‍മ്മാണം മൂലമുള്ള CO2 ഉദ്‌നമനം കുറക്കാനുള്ള വഴി.
കോണ്‍ക്രീറ്റിന് പ്രായം കൂടുന്നതോടെ അത് carbonate ചെയ്യുകയും പുറത്ത് വിട്ട CO2 മുഴുവന്‍ തിരിച്ച് ആഗിരണം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനത്തിന് 100 കണക്കിന് വര്‍ഷമെടുക്കും. മനുഷ്യന്റെ മൊത്തം CO2 ഉദ്‌വനത്തില്‍ 5% വരുന്നത് സിമന്റ് നിര്‍മ്മാണം മൂലമാണ്. മൊത്തം ഹരിതഗ്രഹവാതകളുടെ 3% വും ഈ വ്യവസായത്തിന്റെ സംഭാവന.
– സ്രോതസ്സ് inhabitat.
ഉപയോഗം കുറക്കുക എന്നതാണ് നല്ല പരിഹാരം. ചെറിയ വീടുകളില്‍ ജീവിക്കാന്‍ ശീലിക്കൂ.
30 വര്‍ഷത്തില്‍ താഴെ ആയുസേ വീടുകള്‍ക്കുള്ളു. നിങ്ങള്‍ നിര്‍മ്മിച്ച വലിയ വീട് നിങ്ങളുടെ കുട്ടികള്‍ക്ക് ഒരുക്കലും ഇഷ്ടപ്പെടുകയില്ല. അവരുടെ താല്‍പ്പര്യം അവരുടെ കാലഘട്ടത്തിന്റെ ഫാഷനായിരിക്കും. കൂടാതെ ഭാവിയില്‍ നിങ്ങളുടെ കുട്ടികള്‍ അനുഭവിക്കുന്ന ഭീകര കാലാവസ്ഥാമാറ്റത്തിന് കാരണത്തിലൊന്നായ വലിയ വീടുകള്‍ ഒരു കുറ്റകൃത്യമായി പോലും അവര്‍ കണക്കാക്കിയേക്കാം. അതുകൊണ്ട് ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ ദക്ഷതകൂടിയ വീടുകള്‍ പണിയുക.