അന്റാര്‍ക്ടിക്കയിലെ തകരുന്ന മഞ്ഞ് പാളികള്‍

ചൂടുകൂടുന്ന ലോകത്തില്‍ West Antarctic Ice Sheet ന്റെ തകര്‍ച്ചയും ഉരുകലും വടക്കേ അമേരിക്കയിലേയും തെക്കെ ഇന്‍ഡ്യന്‍ സമുദ്രത്തിലരെ രാജ്യങ്ങളേയും മോശമായി ബാധിക്കുമെന്ന് University of Toronto യിലേയും Oregon State University യിലേയും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

16 അടി മുതല്‍ 17 അടി വരെ സമുദ്ര ജലനിരപ്പുയരുമെന്നാണ് കരുതുന്നത്. Washington, D.C. പോലുള്ള സ്ഥലങ്ങളില്‍ 21 അടിവരെ സമുദ്ര ജലനിരപ്പുയരും. മിക്ക തീരപ്രദേശങ്ങളും തകരും. Southern Florida യുടെ മിക്ക ഭാഗങ്ങളും ഇല്ലാതാകും.

മൂന്ന് പ്രധാന ഫലങ്ങള്‍:

മഞ്ഞ് പാളികള്‍ ഉരുകുമ്പോള്‍ സമുദ്രത്തിന് മേലുള്ള അതിന്റെ ആര്‍ഷണം കുറയും. മഞ്ഞുരുകിയതിന്റെ 2,000 km ചുറ്റളവില്‍ സമുദ്രജലനിരപ്പ് വീണ്ടും ഉയരും. West Antarctic Ice Sheet ഉരുകി ഇല്ലാതാകുകയാണെങ്കില്‍ സമുദ്രജലനിരപ്പ് ഗുരുത്വാകര്‍ഷണ ഫലമായി നേരത്തെ കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ ഉയരും.

മഞ്ഞ് പാളിക്കളുരുകി ഇല്ലാതായതിനാല്‍ മഞ്ഞ് പാളിക്ക് താഴെയുള്ള, അന്റാര്‍ക്ടിക് സമുദ്രത്തിനടിയിലെ പാറക്കല്ലുകളില്‍(bedrock) കുറവ് മര്‍ദ്ദമേ അനുഭവപ്പെടൂ. അവ ഇളകി കൂടുതല്‍ ജലനിരപ്പുയര്‍ത്തും.

West Antarctic Ice Sheet ഉരുകുന്നത് ഭൂമിയുടെ ഭ്രമണ അച്ചുതണ്ടില്‍ മാറ്റങ്ങളുണ്ടാക്കും. ഇപ്പോഴുള്ളതിനേക്കാള്‍ 500 മീറ്റര്‍ വരെ മാറ്റമുണ്ടാകാം. ഈ നീക്കം തെക്കെ അറ്റലാന്റിക്കില്‍ നിന്നും പസഫിക്ക് സമുദ്രത്തില്‍ നിന്നും ജലം വടക്കേ അമേരിക്കയിലേക്കും തെക്കന്‍ ഇന്‍ഡ്യന്‍ സമുദ്രത്തിലേക്കും കയറുന്നതിന് കാരണമാകും.

– സ്രോതസ്സ് sciencedaily

One thought on “അന്റാര്‍ക്ടിക്കയിലെ തകരുന്ന മഞ്ഞ് പാളികള്‍

  1. സുഹൃത്തെ, ഇത് വളരെ ഗുരുതരമായ സംഗതിയാണ്. പക്ഷെ ഇതിനു എന്ഹ്ടു സമയം എടുക്കു. നാളെ ? : ഞാന്‍ റോക്കി മൗന്റൈനില്‌ പോകും. ആയിരം വര്ഷം ? കൂബ ലിബ്ര ഉണ്ടാക്കാന്‍ സമയമായി 🙂 മറ്റൊരുകാര്യം നമ്മളോട് ചോദിക്കേണ്ടത്‌ . ഇതില്‍ എന്ത് മാത്രം മനുഷ്യ നിര്‍മിതമാണ്‌? എന്നുള്ള ചോദ്യം … (ഗ്രീന്‍ ഹൌസ് ഗ്യാസ് ചൂട് കൂട്ടും .. എയോരോരോസോള്‍ ചൂട് കുറയ്ക്കും .. കംപ്ലികാറെദ്)..

ഒരു അഭിപ്രായം ഇടൂ