ഒട്ടാവയില്‍ കുടിവെള്ളം ആണവവികിരണത്തില്‍ നിന്ന് സുരക്ഷിതം

സാധാരണയായി ഉപയോഗിക്കുന്ന മരുന്ന് ഐസോട്ടോപ്പാണ് താഴ്ന്ന നിലയിലുള്ള ആണവ വികിരത്തിന് കാരണമായതെന്ന് ഒട്ടാവയിലെ ഒരു മാലിന്യ സംസ്കരണ നിലയത്തില്‍ നടത്തിയ പ്രാധമിക പരിശോധനയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ ഒരു കമ്പനിക്ക് വേണ്ടി അയച്ച രണ്ട് ലോഡ് പദാര്‍ത്ഥങ്ങള്‍ ജനുവരി 29 ന് ഉയര്‍ന്ന ആണവവികിരണത്തിനാല്‍ അതിര്‍ത്തിയില്‍ തടഞ്ഞു. ആരണ്ട് ലോഡിലും നടത്തിയ പരിശോധന ഇത് ശരിവെക്കുകയും ചെയ്തു. ഈ പദാര്‍ത്ഥങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

സാധാരണ ആശുപത്രികളില്‍ ഉപയോഗിക്കുന്നതോ വ്യക്തികള്‍ ഉപയോഗിക്കുന്ന മരുന്നില്‍ നിന്നോ ആകണം ഈ വികിരണ ശേഷിയുള്ള വസ്തുക്കള്‍ വന്നതെന്ന് Canadian Nuclear Safety Commission പറഞ്ഞു. പൊതുജനങ്ങള്‍ പേടിക്കേണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒട്ടാവയിലെ ആശുപത്രികള്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതില്‍ ഉത്തരവാദിത്വം കാണിക്കണം എന്ന് അവര്‍ക്ക് മുന്നറീപ്പ് നല്‍കി. എന്നാല്‍ തങ്ങള്‍ നിയമാനുസൃതമായാണ് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കുടിവെള്ളം സുരക്ഷിതമാണെന്ന് ഒട്ടാവ നഗരസഭ ജോലിക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

– സ്രോതസ്സ് ottawa

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )