പവനോര്‍ജ്ജ തൊഴിലില്‍ 70% വര്‍ദ്ധനവ്

ഹരിത തൊഴില്‍ ചര്‍ച്ചകളില്‍ ഒരു പുതിയ പോയന്റ്: അമേരിക്കയില്‍ കല്‍ക്കരി ഖനന വ്യവസായത്തില്‍ ജോലി ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ പവനോര്‍ജ്ജ വ്യവസായത്തില്‍ ജോലി ചെയ്യുന്നു.

2008 ല്‍ പവനോര്‍ജ്ജ വ്യവസായത്തിലെ തൊഴിലവസരം 85,000 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70% വളര്‍ച്ച. American Wind Energy Association പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. കല്‍ക്കരി ഖനന വ്യവസായത്തില്‍ 81,000 പേരേ ജോലി ചെയ്യുന്നുള്ളു. 2007 ലെ U.S. Department of Energy ല്‍ നിന്നാണ് ആ വിവരം. 1986 ലേക്കാള്‍ 50% കുറവ് ആണെങ്കിലും കല്‍ക്കരി ഖനനം വളര്‍ച്ചയൊന്നുമില്ലാതെ സ്ഥിരമായി അത്രയും തൊഴില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കി പോരുന്നു. വ്യവസായം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തഴഞ്ഞിട്ട സ്ഥലങ്ങളില്‍ പവനോര്‍ജ്ജ വ്യവസായം 13,000 നിര്‍മ്മാണ തൊഴിലവസരങ്ങളാണ് നല്‍കിയത്.

സ്ഥാപിത ശേഷിയില്‍ 50% വര്‍ദ്ധനവ് ഉണ്ടായതാണ് തൊഴിലവസരങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണം. 2008 ല്‍ 8,358 മെഗാവാട്ടാണ് ഉത്പാദിപ്പിക്കാന്‍ തുടങ്ങിയത്. 20 ലക്ഷം വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കുന്നു. ഇത് അമേരിക്കയില്‍ കാറ്റാടികള്‍ മൊത്തം ഉത്പാദിപ്പിക്കുന്ന 25,170 മെഗാവാട്ടിന്റെ മൂന്നില്‍ ഒന്നാണ്. 2008 അവസാന മൂന്നു മാസങ്ങള്‍ കൊണ്ടു മാത്രം കാറ്റാടി പാടങ്ങള്‍ 4,000 മെഗാവാട്ട് നിലയങ്ങളുടെ പണി തീര്‍ത്തു.

– from greenwombat. 28 Jan 2009

കേരളത്തിലും നമുക്ക് കാറ്റാടി ഉണ്ടാക്കാനുള്ള പദ്ധതികള്‍ തുടങ്ങാവുന്നതേയുള്ളു. ക്രയോജനിക്ക് റോക്കറ്റുണ്ടാക്കുന്ന സാങ്കേതിക വിദ്യയൊന്നുമല്ലല്ലോ ഇത്. പണ്ട് മാരുതിക്ക് എന്‍ജിന്‍ ബ്ലോക്ക് ഉണ്ടാക്കിക്കൊടുത്തിരുന്ന ചേര്‍ത്തലയിലെ ഓട്ടോ കാസ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് കഴിയുന്നതേയുള്ളു.

One thought on “പവനോര്‍ജ്ജ തൊഴിലില്‍ 70% വര്‍ദ്ധനവ്

ഒരു അഭിപ്രായം ഇടൂ