അയര്‍ലാന്റിലെ ഒരു കമ്പനി ലോകത്തിലെ ഏറ്റവും ദക്ഷതകൂടിയ സൗര ജലതാപനി(solar water heater?) നിര്‍മ്മിച്ചു. County Mayo ലെ Surface Power എന്ന കമ്പനി ഈ ഉത്പന്നം അന്തര്‍ദേശീയമായി വിതരണം നടത്താനാണ് പദ്ധതിയിടുന്നത്. അടുത്ത 12 മാസത്തേക്ക് 20 പുതിയ തൊഴിലവസരം ഇത് നല്‍കും.
സാധാരണ സൗര ജലതാപനികളെ അപേക്ഷിച്ച് രാവിലേയും വൈകുന്നേരവും 131% ല്‍ അധികം ദക്ഷതയും ഉച്ച സമയത്ത് 76% ദക്ഷതയും നല്‍കുന്നു എന്ന് സ്വതന്ത്ര പരിശോധരായ TUV Rhineland പറഞ്ഞു.
ആറ് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് ഈ ഉത്പന്നം. വീടുകളില്‍ ഇത് സ്ഥാപിച്ചാല്‍ വെള്ളം ചൂടാക്കാനുള്ള വൈദ്യുതി ബില്‍ 70% കുറക്കാനാവും.
– സ്രോതസ്സ് renewableenergyworld