Princeton, N.J. യിലെ ഊര്‍ജ്ജ കമ്പനിയായ NRG Energy രണ്ട് ആണവനിലയങ്ങള്‍ Bay City, Tex. ല്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സിന് വേണ്ടി Nuclear Regulatory Commission നില്‍ അപേക്ഷ കൊടുത്തു. അടുത്ത 18 മാസം ഇത്തരത്തിലുള്ള 19 അപേക്ഷകളാണ് NRC പ്രതീക്ഷിക്കുന്നത്. അംഗീകാരം കിട്ടിയാല്‍ 2005 ലെ Energy Policy Act അനുസരിച്ച് അവര്‍ക്ക് loan guarantees കിട്ടും.
ഇത്ര അധികം അപേക്ഷകള്‍ വരുന്നത് ആണവോര്‍ജ്ജം സാമ്പത്തികമായി ലാഭകരമാണെന്നതിന്റെ തെളിവാണ് എന്ന് ആണവോര്‍ജ്ജ ദല്ലാള്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വിഢിത്തം. നിക്ഷേപകര്‍ക്ക് ഒരേ ഒരു കാര്യത്തിലേ താല്‍പ്പര്യമുള്ളു: സര്‍ക്കാര്‍ സൌജന്യങ്ങള്‍. സബ്സിഡി ഇല്ലെങ്കില്‍ ഒരൊറ്റ നിക്ഷേപകരും ഇതില്‍ താല്‍പ്പര്യം കാണിക്കില്ല.
ഈ വ്യവസായത്തിലെ അംഗങ്ങളുടെ പരിശോധന ഇത് വ്യക്തമാക്കും. സാമ്പത്തികശാസ്ത്രജ്ഞന്‍ Gilbert Metcalf നടത്തിയ പഠനത്തില്‍ അണുനിലയത്തില്‍ നിന്നുള്ള വൈദ്യുതി യൂണീറ്റ്ന് 4.31 cents വിലയാകും. സാധാരണ കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്ക് 3.55 cents ആകുന്നുള്ളു. സബ്സിഡികള്‍ എടുത്തുമാറ്റിയാല്‍ ആണവ വൈദ്യുതിക്ക് യൂണിറ്റിന് 5.94 cents ആകും.
കല്‍ക്കരി, വാതക നിലയങ്ങളേക്കാള്‍ അപകടകരമാണ് ആണവോര്‍ജ്ജത്തിലുള്ള നിക്ഷേപം. ഉയര്‍ന്ന upfront ചിലവും ദീര്‍ഘമേറിയ നിര്‍മ്മാണസമയവും നിക്ഷേപകര്‍ക്ക് അവരുടെ പണം തിരിച്ചെടുക്കുന്നതിന് വര്‍ഷങ്ങളോളം കാലതാമസമുണ്ടാക്കും. പ്രശ്നം ഇവിടെ പ്രതിയൂണിറ്റിന്റെ വില മാത്രമല്ല. ആണവനിലയം വളരെ വലുതാണ്. ഫലം: upfront മൂലധന നിക്ഷേപം gas-fired നിലയത്തേക്കാള്‍ 10 – 15 മടങ്ങ് അധികമാണ്.
ആണവനിലയത്തിന്റെ വില ഉയര്‍ന്നതാണെന്ന് മാത്രമല്ല അത് അസ്ഥിരവുമാണ്. പണി പൂര്‍ത്തിയാകുന്നതിനെയോര്‍ത്ത് നിക്ഷേപകര്‍ക്ക് വിഷമിക്കേണ്ടിവരും. ചിലപ്പോള്‍ പൂര്‍ത്തിയാക്കാതെ പണി ഉപേക്ഷിക്കപ്പെട്ടെന്നും വരാം.(Shoreham, N.Y. നിലയം). സ്വതന്ത്ര കമ്പോളത്തില്‍ ആണവോര്‍ജ്ജം കല്‍ക്കരി,പ്രകൃതിവാതക വൈദ്യുതിയേക്കാള് ചിലവ് കുറഞ്ഞതാകേണ്ടതാണ്.
എന്തുകൊണ്ട് ടെക്സാസില്‍ ആണവനിലയം NRG പണിയാനാഗ്രഹിക്കുന്നു? രണ്ട് കാര്യങ്ങളാണുള്ളത്. 1, ലൈസന്‍സ് വില താരതമ്യേനെ കുറവാണ്. 2, NRG മൂലധന കമ്പോളത്തില്‍ നിന്ന് ശേഖരിക്കുന്ന $650 – $850 കോടി ഡോളറിന്റെ 100% ഉറപ്പും ഫെഡറല്‍ സര്‍ക്കാര്‍ നല്‍കും. ഇത്തരം ഉറപ്പില്ലാതെ ഒരു നിക്ഷേപകരും ഇത്ര വലിയ സംഖ്യകള്‍ നല്‍കില്ല.
ഫ്രാന്‍സ്, ഇന്‍ഡ്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളൊക്കെ എങ്ങനെ ചിലവ് കുറഞ്ഞ ആണവനിലയം നിര്‍മ്മിക്കുന്നു? അവര്‍ നിര്‍മ്മിക്കുന്നില്ല. ആ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ജനങ്ങളുടെ നികുതിപ്പണത്താലാണ് അവ നിര്‍മ്മിക്കുന്നത്. കമ്പോളം ഇടപെടുന്നേയില്ല.
ആണവനിലയം സ്ഥാപിച്ച ഉദാരവത്കരിച്ച ഊര്‍ജ്ജ സമ്പദ് വ്യവസ്ഥയുള്ള ഏകരാജ്യം ഫില്‍ലാന്റാണ്. 2004 ല്‍. 60 വര്‍ഷത്തെ വൈദ്യുതി വാങ്ങല്‍ കരാര്‍ ഒപ്പ് വെച്ചാണ് ഈ നിലയം അറീവ നിര്‍മ്മിച്ചത്. അത് പണമുണ്ടാക്കാനുള്ള നല്ല കാരാറായിരുന്നു അവര്‍ക്ക്.
ഇത്ര മുതിര്‍ന്ന ആണവോര്‍ജ്ജത്തിന്റെ സാമ്പത്തിക പരാധീനതകള്‍ സര്‍ക്കാരാണോ മറികടത്തേണ്ടത്? അല്ല. സബ്സിഡികള്‍ക്കുള്ള പരാക്രമം മാത്രമാണ് ആണവോര്‍ജ്ജം.
— സ്രോതസ്സ് cato