നിഷേധി സംസാരം. എന്തുകൊണ്ട് ശാസ്ത്രജ്ഞര്‍ പൊതു ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു

2007 ല്‍ “ആഗോളതപനം ഒരു പ്രശ്നമല്ല” എന്ന കുപ്രസിദ്ധമായ ഒരു കാലാവസ്ഥാ സംവാദം NPR പ്രക്ഷേപണം ചെയ്തു.

വാക്‌സാമര്‍ത്ഥ്യത്തിന്റെ കലയായ വാചാടോപത്തില്‍ (rhetoric) ശാസ്ത്രജ്ഞര്‍ മോശമാണ്.

സംവാദങ്ങള്‍ വിജയിക്കാന്‍ വേണ്ടി ഗ്രീക്കുകാരും റോമാക്കാരും കണ്ടെത്തി വികസിപ്പിച്ച ഒന്നാണ് വാചാടോപം. അന്നത്തേ പോലെതന്നെ ഇന്നും വാചാടോപത്തിന്റെ കൗശലവും തന്ത്രവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നവരാണ് സംവാദങ്ങളില്‍ ജയിക്കുക. വാചാടോപത്തിന്റെ ഗുരുവായ ഗോര്‍ജിയസു(Gorgias)മായുള്ള സംഭാഷണത്തില്‍ പ്ലേറ്റോ വാചാടോപത്തിന്റെ ശക്തിയെക്കുറിച്ച് പറയുന്നു:

ഒരു വാചാടോപക്കാരനും ഒരു ഡോക്റ്ററും നിങ്ങള്‍ പറയുന്ന ഒരു നിയമനിര്‍മ്മാണസഭക്ക് മുമ്പിലോ ഏതെങ്കിലും സദസ്സിന് മുമ്പിലോ സംവാദത്തിലേര്‍പ്പെട്ടാല്‍ ആരെ ആയിരിക്കും ഡോക്റ്റര്‍ ആയി സദസ് തെരഞ്ഞെടുക്കുക. സംസാരിക്കുന്ന ആളിനേയായിരിക്കും തെരഞ്ഞെടുക്കുക.

വാചോടോപക്കാര്‍ക്ക് സദസിനെ വശീകരിക്കാനാവും. ഒരു യഥാര്‍ത്ഥ ഡോക്റ്ററേക്കാള്‍ എത്ര ബുദ്ധിശാലിയായാണ് എന്നത് പ്രസക്തമല്ല. അതുകൊണ്ട് വാചോടോപത്തില്‍ വിദഗ്ദ്ധനായ ഒരാള്‍ക്ക് കാലാവസ്ഥാ സംവാദത്തില്‍ ശാസ്ത്രജ്ഞരെ തോല്‍പ്പിക്കാനാവും എന്നത് അത്ഭുതമല്ല.

2007 ലെ സംവാദത്തില്‍ പ്രമേയത്തെ അനുകൂലിച്ചുകൊണ്ട്: “മൈക്കല്‍ ക്രൈക്ക്ടണ്‍(Michael Crichton), Richard S. Lindzen, Philip Stott” എന്നിവരും പ്രമേയത്തെ പ്രതികൂലിച്ചു കൊണ്ട് “Brenda Ekwurzel, Gavin Schmidt, Richard C.J. Somerville” ഉം സംസാരിച്ചു.

കുറച്ച് ദശകങ്ങള്‍ക്ക് മുമ്പ് ശാസ്ത്രജ്ഞര്‍ പറഞ്ഞത് കാലാവസ്ഥ തണുക്കുകയാണെന്നും, ഇപ്പോള്‍ അവര്‍ പറയുന്നത് കാലാവസ്ഥ ചൂടാവുന്നു, എന്ന നിഷേധികളുടെ പ്രീയപ്പെട്ട ആരോപണം Stott കൂടുതല്‍ സമയം ചിലവഴിച്ച് അവതരിപ്പിച്ചു. 10 വര്‍ഷം “ആഗോളതപനം പോലുള്ള പാരിസ്ഥിതിക ആഖ്യാനത്തെ ആധുനിക സങ്കേതങ്ങളുപയോഗിച്ച് ശിഥിലീകരിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍,” വളരെക്കാലം മുമ്പേ പൊളിച്ച കെട്ടുകഥ എന്തുകൊണ്ട് ഇത്രയേറെ സമയം ചിലവഴിച്ച് വീണ്ടും ആവര്‍ത്തിക്കുന്നു എന്ന് ഞാന്‍ താഴെ വിശദീകരിക്കുന്നുണ്ട്.

ആ കൂട്ടത്തിലെ ശാസ്ത്രജ്ഞനല്ലാത്ത, ദശലക്ഷക്കണക്കിന് ജനത്തെ പ്രേരിപ്പിച്ച് സ്വയം സമ്പന്നനാകാന്‍ എങ്ങനെ (fictional) ആഖ്യാനം ഉപയോഗിക്കണമെന്ന് നന്നായി അറിയാവുന്ന, Crichton ന്റെ തുടക്ക വാചകം തന്നെ കൂടുതല്‍ വശീകരിക്കുന്നതാണ്. വാചാടോപത്തിന്റെ ശ്രഷ്‌ഠമായ പുരാതന-വിദ്യാലത്തിന്റെ ശ്രഷ്‌ഠമായ everyman position ആദ്ദേഹം സ്വീകരിച്ചു:

ഈ സദസിലിരിക്കുന്ന മിക്ക ആളുകളേയും പോലെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഞാനും ഇതേ ആശയങ്ങള്‍ തന്നെയാണ് വിശ്വസിച്ചിരുന്നത്. അതായത് എനിക്കും പരിസ്ഥിതിയെക്കുറിച്ച് പരമ്പരാഗതമായ കാഴ്ച്ചപ്പാടാണ് വെച്ചുപുലര്‍ത്തിയത്. എല്ലാം തകരാന്‍ പോകുന്നു എന്ന് ഞാന്‍ കരുതി. മനുഷ്യനാണ് ഈ കുഴപ്പങ്ങളുടെയെല്ലാം കാരണക്കാര്‍ എന്നും അത് മാറ്റാന്‍ നാം എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും ഞാന്‍ വിശ്വസിച്ചു. ഒരു പരിസ്ഥിതി പ്രശ്നത്തിലും ഞാന്‍ ഇതുവരെ കാര്യമായി ശ്രദ്ധിച്ചിട്ടില്ല. എനിക്ക് പൊതുവായ ഒരു കാഴ്ച്ചപ്പാടാണുള്ളത്. 2000 ല്‍, ഞാന്‍ ഒരു ലേഖനം വായിച്ചു. ആളുകള്‍ പറയുന്നത് പോലെ ആഗോളതപനത്തിന്റെ തെളിവുകള്‍ ശക്തമല്ല എന്നാണ് അതില്‍ പറയുന്നത്. ഉടന്‍ തന്നെ അത് ഞാന്‍ അവഗണിച്ചു. ആഗോളതപനത്തില്‍ വിശ്വസിക്കുന്നില്ലന്നോ? അത് വിഡ്‌ഢിത്തം. നിനക്കെങ്ങനെ അത്തരം തോന്നലുണ്ടായി? ഭൂമി ചൂടാകുന്നില്ലെന്നാണോ നീ എന്നോട് പറയുന്നത്? എനിക്കറിയാം ചൂട് കൂടുന്നുവെന്ന് … കാലിഫോര്‍ണിയയില്‍ ഞാന്‍ 30 വര്‍ഷം ജീവിച്ചു. June gloom എന്നത് ഞങ്ങള്‍ക്ക് ശീലമായി. മെയ്, ജൂണ്‍, ജൂലൈ,ആഗസ്റ്റ് gloom എന്നതിനോടൊപ്പം സെപ്റ്റംബര്‍, ഒക്റ്റോബര്‍, നവംബര്‍ gloom ഉം കൂടിച്ചേര്‍ന്നു. കാലാവസ്ഥ വളരെ വ്യത്യസ്ഥമാണ്.

എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നയാളാകയാല്‍ ഞാന്‍ ഇവിടെയും അത് ഉപയോഗിച്ചു. ഒരു പ്രത്യേക സ്ഥലം മുതലുള്ള താപനിലാ റിക്കോഡുകള്‍ പരിശോധിക്കാന്‍ ഞാന്‍ തുടങ്ങി. എനിക്കത് കണ്ട് അത്ഭുതം തോന്നി. Dick നിങ്ങളോട് പറഞ്ഞ കാര്യം തന്നെയാണ് ഞാന്‍ ആദ്യം കണ്ടെത്തിയത്. കഴിഞ്ഞ 100 വര്‍ഷങ്ങളിലുണ്ടായ താപനിലാ വര്‍ദ്ധനവ് ഒരു സെല്‍ഷ്യസ്സിന്റെ ആറിലൊന്നാണ്. നാം ആഗോള തപനം എന്ന് പറയുമ്പോള്‍ എത്രമാത്രം ആഗോള താപനിലാ വര്‍ദ്ധനവാണ് നടക്കുന്നതെന്ന് ഞാനതാലോചിച്ചതേയില്ല…

Crichton സ്വയം പരിചയപ്പെടുത്തുന്നത് സദസിലൊരാളായിട്ടാണ് – അവരെ പോലെ അദ്ദേഹവും ഒരിക്കല്‍ കരുതി, എന്നാല്‍ ഉടന്‍ തന്നെ, അയാള്‍ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിച്ചു. യഥാര്‍ത്ഥ രേഖകള്‍ കണ്ടെത്തി. Crichton ന്റേയും Stott ന്റേയും ഈ വാചാടോപ കൗശലം ദശാബ്ദങ്ങള്‍ പഴയതല്ല, നൂറ്റാണ്ടുകള്‍ പഴയതല്ല, സഹസ്രാബ്ദങ്ങള്‍ പഴയതാണ്.

ശാസ്ത്രജ്ഞരും പുരോഗമനക്കാരും Democratic രാഷ്ട്രീയക്കാരും സംവാദങ്ങളില്‍ തോറ്റതിന്റെ വലിയ ചരിത്രമാണുള്ളത്. കാരണം അവര്‍ രണ്ട് അടിസ്ഥാനപരമായ തെറ്റുകള്‍ വരുത്തുന്നു: 1, മിക്കപ്പോഴും വാദത്തിന്റെ ഗുണവും തെളിവുകളുടെ വലിപ്പവും നോക്കി വിജയം തീരുമാനിക്കുന്ന സ്കൂളിലേയും കോളേജിലേയും സംവാദങ്ങള്‍ പോലെയാണ് അവര്‍ പൊതു സംവാദങ്ങളേയും കാണുന്നത്.

2. എതിരാളികളേക്കാള്‍ മിടുക്കരായി പ്രത്യക്ഷപ്പെടുന്നത് വിജയിക്കാനുള്ള തന്ത്രമാണെന്ന് അവര്‍ കരുതുന്നു. യാഥാസ്ഥിതികര്‍ക്കറിയാവുന്നതും തോല്‍ക്കാനുള്ള വഴിയാണെന്ന് അവര്‍ നിരന്തരം തെളിയിച്ചതുമായ ഒന്നാണ് അത്. പുരാതന ഗ്രീസിലെ മുതല്‍ ഷേക്സ്പിയറേ പോലുള്ള Elizabethans മുതല്‍ വിദഗ്ദ്ധനായ വാഗ്മിയായ ലിങ്കണ്‍, ചര്‍ച്ചില്‍ തുടങ്ങിയ അനുനയിപ്പിക്കുന്ന ഭാഷയുടെ ഗുരുക്കന്മാര്‍ ഇത് വ്യക്തമായി മനസിലാക്കിയിരുന്നു.

ശ്രദ്ധപിടിച്ചു പറ്റുന്ന, അനുനയിപ്പിക്കുന്ന സ്വഭാവം പ്രകടിപ്പിക്കുന്ന അപേക്ഷകന്‍ സംവാദത്തില്‍ മിക്കപ്പോഴും വിജയിക്കും. ഞാന്‍ സത്യസന്ധനും നേരെ സംസാരിക്കുന്നയാളുമാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ പറയുന്നതെല്ലാം നിങ്ങള്‍ വിശ്വസിക്കും. മറിച്ചായാല്‍ നിങ്ങള്‍ വിശ്വസിക്കില്ല.

വസ്‌തുതയുടേയോ നയത്തിന്റേയോ ഗുണം അനുസരിച്ചല്ല സംവാദക്കാര്‍ മിക്കപ്പോഴും സംവാദം ജയിക്കുക. ഒരു കാരണം കേഴ്വിക്കാര്‍ സങ്കീര്‍ണ്ണമായ വിഷയത്തിലെ ചെറു വ്യത്യാസങ്ങള് മനസിലാക്കാന്‍ തക്ക അറിവുള്ളവരായിരിക്കയില്ല. ഉദാഹരണം, ക്ലിന്റന്റെ ആരോഗ്യ പരിരക്ഷാ പദ്ധതി ഒബാമയുടേതില്‍ നിന്ന് എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു? കാര്‍ബണ് ഡൈ ഓക്സൈഡ് ഉദ്‌വമനവും കാര്‍ബണ് ഡൈ ഓക്സൈഡ് സാന്ദ്രീകരണവും തമ്മിലുള്ള വ്യത്യാസമെന്താണ്? ഒരു പ്രശ്നത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലാത്ത ആളുകള്‍ എല്ലാ വക്താക്കളേയും സംശയിക്കും, പ്രത്യേകിച്ച് “വിദഗ്ദ്ധരെ”. എല്ലാവരും അവരുടെ വാദങ്ങള്‍ വിജയിപ്പിക്കാനായി വാദങ്ങളെ പെരുപ്പിച്ച് കാണിക്കുകയാണ് എന്ന് അവര് കരുതും. ഞാന്‍ സത്യസന്ധനാണെന്ന് നിങ്ങളെ വിശ്വസിപ്പിച്ചില്ലെങ്കില്‍ എന്റെ അഭിപ്രായങ്ങള്‍ക്ക് ഒരു പ്രസക്തിയുമുണ്ടാവില്ല.

വ്യാജമായ നേരായഭാഷണത്തിന്റെ ചരിത്രം

മിടുക്കനാണെന്നോ, ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവനെന്നോ, ഉന്നതനെന്നോ ആണെന്ന തോന്നലുണ്ടാക്കാതിരിക്കുകയാണ വാചാടോപത്തിന്റെ കേന്ദ്രം. പകരം സാധാരണ ഭാഷ പറയുന്ന സാധാരണക്കാരനായി പ്രത്യക്ഷപ്പെടുക.

ഷേക്സ്പിയറിന് – എല്ലാ മദ്ധ്യവര്‍ഗ്ഗ Elizabethans നെ പോലെ സംസാരത്തിന്റെ 200 രീതികളറിയുന്ന വാചാടോപ ഗുരു – ഇത് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മാര്‍ക്ക് ആന്റണി, എക്കാലത്തേയും ഒരു മഹത്തായ സംവാദ പ്രസംഗത്തില്‍, ബ്രൂട്ടസിന് മറുപടിയായി Roman Forum ത്തില് പ്രസിദ്ധമായ “സുഹൃത്തുക്കളേ, റോമാക്കാരേ, നാട്ടുകാരേ, ബ്രൂട്ടസിനേ പോലെ ഞാന് ഒരു പ്രാസംഗികനല്ല. എന്നാല്‍ നിങ്ങള്‍ക്കെല്ലാം അറിയാവുന്ന വ്യക്തമായി തുറന്നടിക്കുന്ന ഒരു സാധാരണക്കാരനാണ്,” എന്ന് പറഞ്ഞത്.

2004 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ “വാചാടോപം” എന്ന വാക്ക് ഉപയോഗിച്ച ഏക കൂട്ടര്‍ George Bush ഉം Dick Cheney ഉം ആയത് ആകസ്മികമായ ഒന്നായിരുന്നോ? വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റ് എതിരാളിയായ Senator John Edwards നോട് Cheney പറഞ്ഞു, “സെനറ്റര്‍, ആധികാരിക രേഖകളെന്തെങ്കിലും പിന്‍താങ്ങിയിരുന്നുവെങ്കില്‍ നിങ്ങളുടെ വാചാടോപത്തിന് കുറച്ച് വിശ്വാസ്യത വന്നേനേ.” അവസാനത്തെ സംവാദത്തില്‍ ബുഷ് രണ്ട് തവണ Kerry യെക്കുറിച്ച് അതേ വാക്കുകള്‍ ആവര്‍ത്തിച്ചു: “അദ്ദേഹം കൊണ്ടുവന്ന രേഖകള്‍ അദ്ദേഹത്തിന്റെ വാചാടോപവുമായി ഒത്തുപോകുന്നില്ല”. വീണ്ടും, “അദ്ദേഹത്തിന്റെ സെനറ്റിലെ രേഖകള്‍ അദ്ദേഹത്തിന്റെ വാചാടോപവുമായി ഒത്തുപോകുന്നില്ല.” ഇത് Kerry യുടെ ഭാഷക്ക് മേല്‍ ബുഷ് സംഘത്തിന്റെ യുദ്ധത്തിലെ ഒരു ചെറിയ വെടിവെപ്പാണ്.

തന്റെ എതിരാളികള്‍ വാചാടോപക്കാരാണെന്ന് ആരോപിക്കുക കൗശലമുളള പ്രാസംഗികന്റെ ലക്ഷണമാണ്. 22 ആം വയസില്‍ വാചാടോപ രാഷ്ട്രീയ പ്രസംഗത്തേക്കുറിച്ച് ഉപന്യാസം എഴുതിയ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ രാഷ്ട്രീയ എതിരാളികളെ “ദശാംശത്തിലും ബഹ്വക്ഷരശബ്‌ദത്തിലും(polysyllables) വെളിപാട് നടത്തുന്ന ഈ professional ബുദ്ധിജീവികള്‍ …” എന്ന് പറഞ്ഞ് ആക്രമിക്കുകയുണ്ടായി.

Roman Forum ത്തിലേക്ക് തിരിച്ചുവരാം, മാര്‍ക്കാന്റണി പറയുന്നു

For I have neither wit, nor words, nor worth,
Action, nor utterance, nor the power of speech,
To stir men’s blood: I only speak right on;
I tell you that which you yourselves do know;

അതായത് ആന്റണി ജനങ്ങളുടെ പുരുഷനാണ്, ജനത്തിന് ഇപ്പോള്‍ തന്നെ അറിയാവുന്ന കാര്യം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്. ആന്റണി സത്യത്തില്‍ ബുഷിനെ പോലെ പ്രഭുകുലജാതനാണ്. വാസ്തവത്തില്‍ വാചാടോപത്തിന്റെ വിദ്യാര്‍ത്ഥിയാണ് ആന്റണി. എന്നാലും ആവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ ഒറ്റ syllable വാക്കുകളുടെ ഉപയോഗം ആദ്ദേഹത്തിന്റെ മൂര്‍ച്ചയില്ലാത്ത ആത്മാര്‍ത്ഥതക്ക് വിശ്വാസ്യത നല്‍കുന്നു. വാഗ്മിത്വം നിഷേധിക്കുക എന്നത് ഒന്നാംകിട പ്രാസംഗികരുടെ അടയാളമാണ്.

ലിങ്കണ്‍ “plain homespun” പ്രാസംഗികനാണ്. അങ്ങനെ പോകുന്നു പുരാണം. ആ പുരാണം സൃഷ്ടിക്കാന്‍ ആദ്ദേഹം തന്നെ പണിപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 1859 ല്‍ ജീവചരിത്രപരമായ കുറിപ്പുകള്‍ പെന്‍സില്‍വാനിയയിലെ ഒരു പത്രത്തിന്‍ നല്‍കുമ്പോള്‍ അദ്ദേഹത്തെ എങ്ങനെയാണ് “വിദ്യാഭ്യാസമില്ലാതെ (literally without education)” അദ്ദേഹത്തിന്റെ പിതാവ് വളര്‍ത്തിയതെന്ന് വിവരിക്കുന്നുണ്ട്. “ഒരു വന്യ പ്രദേശം, ധാരാളം കരടികള്‍, മറ്റ് വന്യ മൃങ്ങളെല്ലാം കാട്ടിലുണ്ട്…. സ്കൂളെന്ന് പറയാവുന്ന ചിലതും ഉണ്ട്,” ലിങ്കണ്‍ പറയുന്നു, ഒരു നിറം പിടിപ്പിച്ച തിരിവ് ഇങ്ങനെ നല്കുന്നു: “സമീപപ്രദേശത്ത് പ്രവാസിയായി എത്തിയ ഒരു അപരിചിതന് ലാറ്റിന്‍ അറിയാമെങ്കില്‍ അദ്ദേഹത്തെ ഒരു മാന്ത്രികനായി ആളുകള്‍ കണക്കായിരുന്നു.” ഇവിടെ ഭംഗിവാക്കില്ല. അദ്ദേഹത്തിന് ലഭിച്ച ചെറിയ വിദ്യാഭ്യാസത്തിന്റെ ഫലത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: “എനിക്ക് പ്രായമായപ്പോള്‍ വലുതായൊന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ മുമ്പ് സ്കൂളില്‍ പോയിട്ടില്ലായിരുന്നു. വിദ്യാഭ്യാസത്തിന്റെ സംഭരണിയില്‍ എനിക്കിപ്പോഴുള്ള മുന്നേറ്റം സമയാ സമയങ്ങളില്‍ ആവശ്യകതയുടെ സമ്മര്‍ദ്ദത്താല്‍ ഞാന്‍ പെറുക്കിയെടുത്തതാണ്.” മുമ്പത്തെ വര്‍ഷം Lincoln-Douglas സംവാദത്തിലൂടെ അമേരിക്കയിലെ ഏറ്റവും പ്രഗല്‍ഭരായ പ്രാസംഗികരില്‍ ഒന്നാണെന്ന് തെളിയിച്ചയാളാണ് ഇത് പറയുന്നത്. അദ്ദേഹം പ്രസിഡന്റായിരിക്കുന്ന കാലത്തിന് മുമ്പോ അതിന് ശേഷമോ വാചാടോപത്തിന്റെ വളരെ പരിഷ്കൃതമായ പിടിപാട് പ്രദര്‍ശിപ്പിച്ച അതുപോലൊരു പ്രസിഡന്റുണ്ടായിട്ടില്ല.

1859 ഫെബ്രുവരിയില്‍ ഷേക്സ്പിയറിന്റെ മാര്‍ക്ക് ആന്റണിയെ പോലെ ലിങ്കണ്‍ അദ്ദേഹത്തിന്റെ Cooper Union പ്രസംഗം തുടങ്ങി: “The facts with which I shall deal this evening are mainly old and familiar; nor is there anything new in the general use I shall make of them.” (ആന്റണിയുടെ വാക്കുകളില്‍, “I only speak right on; I tell you that which you yourselves do know.”) William Scott ന്റെ Lessons in Elocution ല്‍ നിന്ന് ഷേക്സ്പിയറിനെ മനപാഠമാക്കിയ ആളാണ് ഈ വാക്കുകള്‍ പറയുന്നത്. മാര്‍ക് ആന്റണിയുടെ പ്രസിദ്ധമായ പ്രസംഗങ്ങള്‍ ചേര്‍ത്ത ഉപന്യാസമാണ് Lessons in Elocution.

ഇത് കേട്ടിട്ട് എന്തെങ്കിലും പരിചയം തോന്നുന്നോ:

I myself, uh, just a few years ago, held the kinds of views that I, uh, expect most of you in this room hold.

ആളുകളുടെ വീക്ഷണകോണ്‍ മാറ്റണമെന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അവരുടെ വീക്ഷണകോണാണുള്ളതെന്ന് ഭാവിക്കുക. ഇത് ഒരു ഇരട്ട സ്ഥാനം(twofer) ആണ്. ഒന്ന്, നിങ്ങള്‍ അവരെപ്പോലെയാണെന്ന് വരുത്തിത്തീര്‍ക്കാം. രണ്ട്, സംഭവവിവരണത്തിലേക്ക് നിങ്ങള്‍ക്ക് അവരെ വലിച്ചുകൊണ്ട് വരാം. മുമ്പ് തങ്ങള്‍ വിശ്വസിച്ചിരുന്നത് പോലെ വിശ്വസിച്ചിരുന്ന ഒരാള്‍ ഇപ്പോള്‍ വിപരീതകാര്യത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ കാരണം അറിയാന്‍ അവര്‍ക്ക് ജിജ്ഞാസയുണ്ടാകും. ഐതിഹാസികമായ കഥപറച്ചില്‍ രീതി – ആദ്യം മുതല്ക്കേ നിങ്ങള്‍ക്ക് കേള്‍വിക്കാരനെ ചൂണ്ടയില്‍ കുരുക്കണം അല്ലെങ്കില്‍ അവര്‍ വിട്ടുപോകും.

വാചാടോപത്തിലേക്ക് തിരിച്ച് വരാം. വാഗ്മിത്വം നിഷേധിക്കുക എന്നത് പതിനാറാം നൂറ്റാണ്ടിലെ പ്രസംഗ കലയുടെ ഗുരുക്കന്മാര്‍ ചെയ്യുന്ന ഒരു സാധാരണ സംഗതിയായിരുന്നു. ഷേക്സ്പിയര്‍ ഇത് വീണ്ടും വീണ്ടും ഉപയോഗിച്ചിട്ടുണ്ട്. പ്രസംഗ കലയുടെ ഒരു ഗുരുവായ King Henry V ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രസിദ്ധമായ യുദ്ധ പ്രസംഗം നടത്തുന്നു:

We few, we happy few, we band of brothers;
For he today that sheds his blood with me
Shall be my brother…

Agincourt വെച്ചുള്ള ബ്രിട്ടീഷ് വിജയത്തിന് ശേഷം, ഹെന്റി രാജാവ് V ഫ്രഞ്ച് രാജാവിന്റെ മകളായ കാതറീനോട് (Katherine) വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാലും സമാധാനത്തിനുള്ള ഹെന്റിയുടെ നിബന്ധനകളില്‍ ഒന്ന് കാതറീന്റെ കരം ആയിരുന്നു എന്നത് വേറൊരു വാസ്തവം. വാചാടോപത്തിന്റെ ഗുരു നമ്മേ അദ്ദേഹത്തിന്റെ കളികള്‍ കൊണ്ട് രസിപ്പിക്കുന്നു.

ഇംഗ്ലീഷ് വശമില്ലെന്ന് കേറ്റ് പറഞ്ഞപ്പള്‍ ഹെന്റി പറഞ്ഞു അദ്ദേഹത്തിന് സന്തോഷമായി എന്ന്, “for, if thou couldst, thou wouldst find me such a plain king that thou wouldst think I had sold my farm to buy my crown.” അദ്ദേഹം വെറുമൊരു കൃഷിക്കാരനെപ്പോലെയാണെന്ന്. ജനങ്ങളുടെ മനുഷ്യന്‍. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു, “But, before God, Kate, I cannot look greenly nor gasp out my eloquence, nor I have no cunning in protestation; only downright oaths, which I never use till urged, nor never break for urging.” ആന്റണിയെ പോലെ വക്രബുദ്ധിയോടെ വാഗ്‌സാമര്‍ഥ്യം നിഷേധിച്ചു. പ്രാസംഗികര്‍ ഈ തന്ത്രം ഉപയോഗിക്കാന്‍ കാരണം: സൂക്ഷ്‌മഗ്രഹണശക്തിയില്ലാത്ത(blunt) വാഗ്‌സാമര്‍ഥ്യം ഇല്ലാത്തവനെന്നാല്‍ സത്യസന്ധനും ദൃഢചിത്തനായവനും എന്നര്‍ത്ഥം.

ഒക്റ്റോബര്‍ 30, 2004 ന്‍ ഓര്‍ലാന്റോ(Orlando) യില്‍ ബുഷ് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തില്‍ നിന്ന്:

Sometimes I’m a little too blunt-I get that from my mother. [ജനം ആര്‍പ്പുവിളിക്കുന്നു] Sometimes I mangle the English language-I get that from my dad. [ചിരിയും ആര്‍പ്പുവിളിയും]. But you always know where I stand. You can’t say that for my opponent….

Blunt ഭാഷക്ക്-mangler, അത്ഭുതകരമാണ്, പഴയ—വളരെ പഴയ വാചാടോപ വിദ്യാലയത്തില്‍ നിന്നാണിത്.

ഹെന്റി കേറ്റിനോട് ആവശ്യപ്പെടുന്നു, “take a fellow of plain and uncoin’d constancy, for he perforce must do thee right, because he hath not the gift to woo in other places.” ബുദ്ധിയുള്ള പ്രാസംഗികനല്ലാത്തതുകൊണ്ട് അദ്ദേഹം സത്യസന്ധനും ദൃഢചിത്തനുമായ മനുഷ്യനാവണം. പിന്നിട് ഹെന്റി തന്നെ സാങ്കല്‍പ്പികമായ ഒരു എതിരാളിയോട് താരതമ്യം ചെയ്യുന്നു. : “For these fellows of infinite tongue, that can rhyme themselves into ladies’ favours, they do always reason themselves out again.” ചുരുക്കത്തില്‍, മറ്റ് മനുഷ്യര്‍ അവസരവാദികളും കള്ളം പറയുന്നവരുമാണ്. എന്നേക്കാള്‍ ഭംഗിയായി അവര്‍ സംസാരിക്കും. എന്നാല്‍ അതുകൊണ്ട് തന്നെ അറിയാം അവരെ നിനക്ക് വിശ്വസിക്കാന്‍ പറ്റില്ലെന്ന്.

കൃത്യമായും ഇതുകൊണ്ടാണ് കാലാവസ്ഥാമാറ്റ നിഷേധികളായ Stott, Crichton പോലുള്ളവര്‍ ആഗോള ശൈത്യ കെട്ടുകഥ ആവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നത്. State of Fear യിലെ Crichton ന്റെ ഒരു fictional പരിസ്ഥിതിവാദി പറയുന്നു, “1970 കളില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഹിമയുഗം വരുന്നു എന്നാണ് വിശ്വസിച്ചിരുന്നത്.”

ഇപ്പോഴത്തെ ആഗോളതപന ഭയത്തെ ആശയഭ്രാന്താണെന്നും, ഇപ്പോഴത്തെ കാലാവസ്ഥാ ശാസ്ത്രം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ബുദ്ധീപൂര്‍വ്വവും പ്രചാരമുള്ളതുമായ ആക്രമണമാണ് ഇത്. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് മേലുള്ള തങ്ങളുടെ ആക്രമണത്തെ progressive പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെടുത്തി, ആ സ്ഥാനാര്‍ത്ഥിയുയും അവസരവാദിയാണെന്ന് പറയാനാഗ്രഹിക്കുന്ന യാഥാസ്ഥിതികരെ ഈ ആക്രമണം വല്ലാതെ ആകര്‍ഷിക്കുന്നു. കാലാ കാലങ്ങളായി ഈ കെട്ടുകഥ തെറ്റാണെന്ന് തെളിയിച്ചതാണ് — കാണുക “Another denier talking point — ‘global cooling’ — bites the dust” and Real Climate (here and here) or William Connolley or Skeptical Science.

2003 സെപ്റ്റംബറില്‍, തെരഞ്ഞെടുപ്പിന്റെ തലേന്ന് Wilmington, Ohio യില്‍ ഇറാഖ് യുദ്ധത്തിന് $8700 കോടി ഡോളര് ധനസഹായം ആവശ്യപ്പെടുന്നതും Kerry യുടെ വോട്ടിനേക്കുറിച്ചും പ്രതിപാതിക്കുന്ന ബുഷ് നടത്തിയ പ്രസംഗം ശ്രദ്ധിക്കുക: “And then he entered the flip-flop Hall of Fame by saying this: ‘I actually did vote for the $87 billion right before I voted against it.’ I haven’t spent a lot of time in the coffee shops around here, but I bet you a lot of people don’t talk that way.” രണ്ട് മണിക്കൂറിന് ശേഷം Burgettstown ല്‍ വെച്ച് അദ്ദേഹം പറഞ്ഞു, , “I doubt many people in western Pennsylvania talk that way.” കുറച്ച് മണിക്കൂറിന് ശേഷം Sioux City, Iowa, ല്‍ വെച്ച് “I haven’t spent much time in the coffee shops around here, but I feel pretty comfortable in predicting that not many people talk like that in Sioux land.” Albuquerque ല്‍ വെച്ച് പറഞ്ഞത്, “I have spent a lot of time in New Mexico, and I’ve never heard a person talk that way.”

സാറാ പാലിന്റെ കവല പ്രസംഗത്തില്‍ ഒബാമക്കെതിരെ അതേപോലുള്ള വിമര്‍ശനങ്ങള്‍ നടത്തി: “We tend to prefer candidates who don’t talk about us one way in Scranton and another way in San Francisco. He is not one of us. He’s two faced.” Palin-McCain കൂട്ടുകെട്ടില്‍ നിന്ന് ഇങ്ങനെയൊന്ന് വരുന്നത് പരിഹാസത്തിന് വകനല്കുന്നതാണ്. എന്നാലും ചിലപ്പോള്‍ പരിഹാസ്യമായതും വാചാടോപ ഉപകരണങ്ങളുപയോഗിച്ചാല്‍ വിജയിക്കും. പാലിന്‍ ഇവിടെ ഉപയോഗിക്കുന്നത് വിരോധാലങ്കാരം(antithesis) ആണ്. ഒരു വാചകത്തില്‍ തന്നെ പരസ്പര വിരുദ്ധമായ വാക്കുകളോ ആശയങ്ങളോ ഉപയോഗിക്കുന്ന രീതിയാണിത്. ഇത് ലിങ്കണിന്റെ വളരെ പ്രീയപ്പെട്ട വാചാടോപ ഉപകരണം: “with malice toward none; with charity for all.” ഒബാമയെ പഴയ ആഖ്യാനമായ കള്ളന്‍മാരുടേയും അഭിപ്രായം മാറ്റുന്നവരുടേയും Democratic പ്രസിഡന്റ് സ്ഥാനാര്‍ത്ഥിമാരുടേയും കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നു.

Kerry യുടെ സ്വയം-നിര്‍വ്വചിക്കുന്നതും സ്വയം-മാനഹാനി വരുത്തുന്നതുമായ വാക്യത്തിന് –”I actually did vote for the $87 billion right before I voted against it.”– ശക്തമായ വാഗ്മിത്വത്തിന്റെ ഘടകങ്ങളുണ്ട്. Kerryക്ക് ദുഖകരമാണെങ്കിലും, അതുകൊണ്ടാണ് അത് മനസില്‍ തങ്ങിനില്ക്കുന്നത്. അതിന് ആവര്‍ത്തനമുണ്ട്. പ്രസിദ്ധമായ രാഷ്ട്രീയ പ്രസംഗങ്ങളില്‍ കാണുന്ന ഓര്‍മ്മയില്‍ നില്ക്കുന്ന രണ്ട് വസ്തുക്കളുണ്ട്. വിരോധാലങ്കാരം (”voted for” ന് എതിരെ “voted against”). വാചകത്തിന്റെ രണ്ടാമത്തെ ഭാഗത്തിലെ വാക്കുകളുടെ ക്രമം വിപരീതമാക്കുന്ന വാചാടോപ പ്രയോഗമായ chiasmus പോലെ. ഇവിടെ “I .. vote for” and “before I voted”. ആവര്‍ത്തനവും നിന്ദാസ്തുതിയും ആയി അത് മുതലെടുപ്പിന് ഉപയോഗിക്കപ്പെട്ടത് അത്ഭുതം.

ഒരു വാചാടോപ ഗുരുവെന്ന നിലയില്‍ ബുഷിന്റെ 2004 ലെ പ്രകടനം മോശമായിരുന്നു: ചെറുവാക്കുകള്‍ ആവര്‍ത്തിക്കുക, ഉപവാക്യങ്ങള്‍ ആവര്‍ത്തിക്കുക, എതിരാളിയുടെ സന്ദേശം അസ്ഥിരമാണെന്നും അത് അസ്ഥിരമാകാന്‍ കാരണം അയാള്‍ കൂടുതല്‍ ബുദ്ധിമാനായതുകൊണ്ടാണ് എന്ന് വരുത്തുക, ഞാനോ നിങ്ങളോ അങ്ങനെ സംസാരിക്കില്ല എന്ന് പറയുക. എന്നിരുന്നാലും ബുഷിന് താന്‍ സാവധാനം പ്രവര്‍ത്തിക്കുന്നവനും സംഘടിതനല്ലെന്നും ഒരു മുദ്ര പതിപ്പിക്കാനായി. ബുഷിനെ മണ്ടനാണെന്നാക്ഷേപിച്ച് ആക്രമിച്ച ഡമോക്രാറ്റുകള്‍ സത്യത്തില്‍ അദ്ദേഹം പറഞ്ഞ എല്ലാ കള്ളങ്ങള്‍ക്കും സൌജന്യപാസ് നല്കുകയാണ് ചെയ്തത്. അത് അദ്ദേഹത്തെ കൂടുതല്‍ കളങ്കമറ്റവനും (genuine) കൂടുതല്‍ വോട്ടര്‍മാര്‍ക്ക് വിശ്വസനീയനുമാക്കിത്തീര്‍ത്തു. [നമ്മുടെ നാട്ടില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ അച്യുതാനന്ദന്റേയും CPM ന്റേയും ആക്രമണം പോലെ.]

നിങ്ങളുടെ എതിരാളികള്‍ മണ്ടന്മാരാണെന്ന് ആരോപിക്കുന്നത് പലപ്പോഴും വിജയിക്കില്ല. അവരെ കള്ളന്മാരെന്ന് വിളിച്ചിട്ട് വേണം മണ്ടന്മാരെന്ന് വിളിക്കാന്‍.

Kerry എന്തുകൊണ്ട് അഭിപ്രായം മാറ്റി? ബുഷിന് ലളിതമായ ഉത്തരമുണ്ട്. എല്ലാ വേദികളിലും അദ്ദേഹമത് പറഞ്ഞു “was when he said, the whole thing was a complicated matter. My fellow Americans, there is nothing complicated about supporting our troops in combat.” യഥാര്‍ത്ഥ മനുഷ്യരെ ചലിപ്പിക്കാന്‍ വാചാടോപത്തിന് ശക്തിയുണ്ട്. 2005 ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു വിശകലനത്തില് ജേണലിസം പ്രഫസര്‍ Danner പറഞ്ഞ ഒരു കാര്യമുണ്ട്. ബുഷിന്റെ Orlando റാലിയില്‍ അദ്ദേഹത്തോട് ഒരു Dr. Richardson-Pinto പറഞ്ഞു: “It doesn’t matter if the man [Kerry] can talk. Sometimes, when someone’s real articulate, you can’t trust what he says, you know?” ഒരു ഡോക്റ്ററാണ് Richardson-Pinto. Articulate ആയതിന്റെ credibility യെ ആശ്രയിക്കുന്ന ഒരാള്‍.

അതുകൊണ്ട് മിടുക്കനാകുന്നതോ, മിടുക്കോടെ സംസാരിക്കുന്നതോ, കട്ടിയുള്ള വാക്കുകള്‍ പ്രയോഗിക്കുന്നതോ സദസിലെ ചിലരില്‍ തന്നോട് മതിപ്പുണ്ടാക്കിയേക്കാം. എന്നാല്‍ അവര്‍ മാത്രമേ നിങ്ങളോട്‍ യോജിക്കൂ. എല്ലാ ആളുകളിലേക്കും നിങ്ങള്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്നുവെങ്കില്‍ ചിലവാക്കേണ്ടത് വിശ്വാസ്യത ആണ്.

ശാസ്ത്രജ്ഞരല്ലാത്തവരെ സ്വാധീനിക്കാനായി സമയം കളയാനും പഠിക്കാനും മിക്ക ശാസ്ത്രജ്ഞരും തയ്യാറല്ല. എന്നാല്‍ differential equations നോളം വിഷമമില്ലാതെ നേടിയെടുക്കാനാവുന്ന ഒരു കഴിവാണത്. എന്ത് തന്നെയായാലും നിങ്ങള്‍ അങ്ങനെ സമയം ചിലവഴിക്കാനാഗ്രഹിക്കുന്നില്ലങ്കിലോ, പ്രചാരകന്‍ എന്ന നിലയില്‍ അറിയപ്പെടാനാഗ്രഹിക്കുന്നില്ലെങ്കിലോ ദയവ് ചെയ്ത് പൊതു സംവാദത്തില്‍ നിന്ന് പിന്മാറുക. Amateur മാരുടെ കളിയല്ലത്. വളരെ വളരെ ഉയര്‍ന്നതാണ് പന്തയം.

— സ്രോതസ്സ് climateprogress.

പുരാതനകാലം മുതല് നാം ഉപയോഗിക്കുന്ന വാചാടോപം എന്ന ഈ തട്ടിപ്പ് മാര്‍ഗ്ഗം ഉപേക്ഷിച്ച് കാര്യങ്ങളെ വസ്തുനിഷ്ടമായും സത്യസന്ധമായും പരിഗണിക്കാനുള്ള മാനസിക വളര്‍ച്ച നാം ഇപ്പോഴും നേടിയെടുത്തിട്ടില്ല എന്നത് നാണംകെട്ട കാര്യമാണ്.
ബോധപൂര്‍വ്വവും അന്തസ്സോടും ജീവിക്കാന്‍ പഠിക്കുക.

ഒരു അഭിപ്രായം ഇടൂ