തെക്കെ സ്കോട്‌ലാന്റിലെ പഴയ ആണവനിലയത്തില്‍ നിന്നുള്ള 38,000 ചാര യുറേനിയം ഇന്ധന ദണ്ഡുകള്‍ നീക്കം ചെയ്യുന്ന പണി തുടരുന്നു. Annan ന് സമീപമുള്ള Chapelcross ലെ പണിക്ക് £80 കോടി പൌണ്ട് ധനസഹായം കിട്ടി.
5 വര്‍ഷം മുമ്പ് അവിടെ ഊര്‍ജ്ജോത്പാദനം നിലച്ചു. ശീതീകരണി ഗോപുരത്തിന്റെ പൊളിക്കല്‍ രണ്ട് വര്‍ഷം മുമ്പ് കഴിഞ്ഞിരുന്നു. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഇന്ധന ചാരം എടുത്ത് Cumbria യിലെ Sellafield reprocessing സ്ഥാപനത്തില്‍ എത്തിക്കും.
Chapelcross ആണവനിലയം 1959 ല്‍ ആണ് നിര്‍മ്മിച്ചത്. 2004 ല്‍ അടക്കുകയും ചെയ്തു. 2007 ല്‍ ശീതീകരണി ഗോപുരം പൊളിച്ചു. നാല് റിയാക്റ്ററുകളില്‍ നിന്നുള്ള ഇന്ധനം തിരികെ എടുക്കന്ന ദീര്‍ഘകാലത്തെ പണിക്ക് കഴിഞ്ഞ വര്‍ഷമാണ് അനുമതി ലഭിച്ചത്.
– from bbc. 17 Feb 2009