മാറ്റത്തിന്റെ കാര്യസ്ഥന്മാര്‍

നമുക്ക് 1990കള്‍ മുതല്‍ അറിയാവുന്ന Clintonites നിനാല്‍ നിറഞ്ഞതാണ് ഒബാമ സര്‍ക്കാരെന്ന് ആളുകള്‍ പറയുന്നു. ഹിലറി ക്ലിന്റണ്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ അവരടെ ഉപദേശികളും ഒബാമ വണ്ടിയില്‍ ചാടിക്കേറിയിരിക്കുകയാണ്. 1990കളിലെ വിദേശകാര്യനയം എന്തായിരുന്നു എന്നാണ് പ്രധാനപ്പെട്ട വിഷയം. മാറ്റങ്ങളുണ്ടാക്കുമെന്ന് ഒബാമ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിജ്ഞ ചെയ്യുമ്പോള്‍ പോലും ജോര്‍ജ്ജ് H.W. ബുഷ് മുതല്‍ ബില്‍ ക്ലിന്റണ്‍, പിന്നീട് ജോര്‍ജ്ജ് W. ബുഷ് വരെ വിദേശകാര്യനയത്തില്‍ വലിയ സാമ്യവും തുടര്‍ച്ചയുമാണ് സംഭവിച്ചത്.

1990കളിലെ ബില്‍ ക്ലിന്റണിന്റെ വിദേശകാര്യനയ പരിപാടികള്‍ പിന്നീട് വന്ന ജോര്‍ജ്ജ് W. ബുഷിന് അടിത്തറയാകുകയാണ് ചെയ്തത്. 1998 ല്‍ ആണ് Iraq Liberation Act പാസാക്കിയത്. അത് neoliberal Democrats ഉം neoconservative Republicans ഉം തമ്മിലുള്ള രഹസ്യകൂട്ട്കെട്ടിന് കാരണമാകുകയും ഇറാഖിലെ ഭരണമാറ്റം അങ്ങനെ ഒരു നിര്‍ബന്ധമായി മാറുകയും ചെയ്തു. സാമ്പത്തിക ഉപരോധം ഉപയോഗിച്ച് ക്ലിന്റണ്‍ ഇറാഖിലെ ജനങ്ങളെ ദയയില്ലാതെ ദ്രോഹിച്ചു. വിയറ്റ്നാം ബോംബ് വര്‍ഷ പരിപാടിക്ക് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തിക ഉപരോധമായിരുന്നു അത്. അവര്‍ യൂഗോസ്ലേവിയയെ പിളര്‍ത്തി, ബോംബിട്ടു. മിലോസെവിച്ചിന്(Milosevic) എതിരെ Rambouillet Accord എന്ന നയം കൊണ്ടുവന്നു. അത് യൂഗോസ്ലേവിയയുടെ പരമാധികാരം ഇല്ലാതാക്കി. ബുഷ് ഇറാഖിന് മേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ പോലെ. ക്ലിന്റണ്‍ സുഡാനെ ആക്രമിച്ചു. അഫ്ഗാനിസ്ഥാനെ ആക്രമിച്ചു. അദ്ദേഹത്തിന്റെ സ്വതന്ത്ര വ്യാപാര ആഗോളവത്കരണ നയങ്ങള്‍ ലോകം മൊത്തമുള്ള സമ്പദ്‌വ്യവസ്ഥകളേയും തൊഴില്‍ ചെയ്യുന്നവരേയും തകര്‍ത്തു.

1990കളില്‍ അത്തരം നയങ്ങള്‍ സൃഷ്ടിച്ചവര്‍ സദ്ദാമിന്റെ കൈവശം ഭീകരആയുധങ്ങളുണ്ടെന്ന കള്ളം പറഞ്ഞ് യുദ്ധത്തെ പിന്താങ്ങുക മാത്രമല്ല ചെയ്തത്. അവര്‍ തന്നെ ഇപ്പോള്‍ ഒബാമയുടെ വിദേശകാര്യ നയത്തിന്റെ കേന്ദ്രമായി മാറുക കൂടിയാണ്.

പഴയ അംഗരക്ഷക ഡമോക്രാറ്റുള്‍ ഒബാമ വൈറ്റ് ഹൌസില്‍ സുരക്ഷിതമായി കയറിക്കൂടിയതിന്റെ വ്യക്തമായ സൂചനയാണ് ജോ ബൈഡനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ നിന്ന് മനസിലാവുന്നത്. 2002 ല്‍ Senate Foreign Relations Committee യുടെ തലവനായ കാലത്തെ ബൈഡന്റെ ജീവിതത്തിലെ ഒരു സംഭവം ശ്രദ്ധേയമാണ്. ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന കാലം. ജോ ബൈഡനായിരുന്നു ആ ചര്‍ച്ചകളുടെ പ്രധാന നടത്തിപ്പ്‌കാരന്‍. പ്രചരിക്കപ്പെട്ട കള്ളത്തെ ഇല്ലാതാക്കുന്ന രണ്ട് സാക്ഷികളെ വിസ്തരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഒരാള്‍ വിരമിച്ച UN ആയുധ പരിശോധകനായ Scott Ritter. ഇറാഖിലെ UN പരിപാടികളുടെ തലവനായ Hans von Sponeck ആണ് മറ്റയാള്‍. ഇറാഖില്‍ നിന്ന് അപ്പോള്‍ തിരിച്ചെത്തിയ von Sponeck, ഇറാഖിലെ al-Qaeda യുടെ സാന്നിദ്ധ്യം എന്ന് പറയുന്ന വടക്കേ ഇറാഖിലെ Ansar al-Islam ഗറില്ലകളെ നിരീക്ഷിച്ചയാളായതുകൊണ്ടാണ് അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തണം എന്ന് പറയാന്‍ കാരണം. സത്യത്തില്‍ ആ ഗറില്ലകള്‍ക്ക് പരിശീലനം നല്കിയിരുന്നത് സദ്ദാമിന്റെ സര്‍ക്കാരായിരുന്നില്ല. അവര്‍ക്ക് ഒരു സഹായവും സദ്ദാം ചെയ്തിരുന്നില്ല. അവര്‍ സദ്ദാമിന്റെ സര്‍ക്കാരിനെതിരായി യുദ്ധം ചെയ്യുന്നവരായിരുന്നു. അമേരിക്കയുടെ സംരക്ഷണത്തിലുള്ള വടക്കേ ഇറാഖില്‍, Iraqi Kurdistan ല്‍ അമേരിക്കയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നരായിരുന്നു അവര്‍.

ഇസ്രായേലിന്റെ ശക്തനായ വക്താവായ, NAFTA യുടെ വിജയത്തിന് ശ്രമിച്ച പ്രധാന വ്യക്തിയായ Rahm Emanuel അമേരിക്കന്‍ സൈന്യത്തിന്റെ വലിയ വികാസത്തിന് ആവശ്യപ്പെടുന്നയാളാണ്.

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു പ്രധാന ഉപദേശകയായ Madeleine Albright ക്ക് ഒബാമ സര്‍ക്കാരില്‍ സ്ഥാനം കിട്ടുമോ എന്നറിയില്ല. എന്നാലും അവരുടെ പല ശിഷ്യരും ഒബാമ സംഘത്തിലെ പ്രധാന വ്യക്തികളാണ്.

കിഴക്കെ തിമൂറിലെ(East Timor) വംശഹത്യയല്‍ പ്രധാന പങ്ക് വഹിച്ച, യൂഗോസ്ലാവിയയെ വിഭജിച്ച, സദ്ദാമിന്റെ കൈവശം ഭീകര ആയുധങ്ങളുണ്ടെന്ന കള്ളം പ്രചരിപ്പിച്ച, കാര്‍ട്ടര്‍ സര്‍ക്കാരിലുണ്ടായിരുന്ന Richard Holbrooke. കോളിന്‍ പവ്വലിന്റെ ഐക്യ രാഷ്ട്ര സഭയിലെ തെറ്റായ സാക്ഷിപറയലിനെ അദ്ദേഹം അഭിന്ദിക്കുകയുണ്ടായി. അത് masterful diplomacy ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

Tony Lake പോലുള്ള ആള്‍ക്കാരുമുണ്ട്. പഴയ National Security Adviser ആയ അദ്ദേഹം ഹെയ്തി(Haiti)യുടെ തകര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചു.

George H.W. Bush ന്റേയും Bill Clinton ന്റേയും നയതന്ത്രപ്രതിനിധിയായ Dennis Ross, Martin Indyk. ഇവര്‍ രണ്ടുപേരും AIPAC മായയും Project for a New American Century യുമായും വളരെ അടുത്ത് പ്രവര്‍ത്തിച്ചു.

Michele Flournoy ആ ലിസ്റ്റില്‍ താഴെയുള്ള വ്യക്തിയാണ്. ആദ്യത്തെ വനിതാ Defense secretary. അവരും Project for a New American Century യില്‍ പ്രവര്‍ത്തിച്ചവരാണ്. ഒബാമയുടെ ഇറാഖിനെക്കുറിച്ചുള്ള വീക്ഷണത്തെ reframe ചെയ്ത്, അദ്ദേഹത്തിന്റെ total withdrawal rhetoricനെ പിന്താങ്ങി, rebranded occupation ല്‍ എത്തിച്ച ഒരു പ്രബന്ധം അവര്‍ എഴുതുകയുണ്ടായി.

Harvard ലെ Carr Center ല്‍ നിന്ന് വന്ന Sarah Sewall. അവര്‍ General David Petraeus യുമായി ചേര്‍ന്ന് American counterinsurgency doctrine റീ ബ്രാന്റ് ചെയ്തു. US Army Field Manual ന് മുഖവുരയെഴുതി. US Army Counterinsurgency Manual പുനപ്രസിദ്ധീകരണം ചെയ്തു. വഞ്ചന, കള്ളം, shadow warfare, paramilitary warfare എന്നിവയില്‍ അടിസ്ഥാനമായതാണ് ഈ manual. സൈന്യവുമായി ചേര്‍ന്ന് ഇത്തരം നയങ്ങള്‍ രൂപീകരിക്കുന്നതിനെ പല ധൈഷണികരും ഇവരെ വിമര്‍ശിച്ചിട്ടുണ്ട്. നാം ഇവിടെ പറയുന്നത് Bush-lite ആയ ആള്‍ക്കാരെക്കുറിച്ചല്ല. പകരം നമ്മുടെ ജീവിതകാലം മുഴുവന്‍ കാണുന്ന militaristic, belligerent foreign policy യുള്ള US machine ന്റെ തുടര്‍ച്ചയാണ്.

ഗ്വാണ്ടാനാമോയുടെ കാര്യത്തില്‍ ഒബാമ ഒരു സന്ദേശം നല്‍കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ intelligence transition team ല്‍ പീഡനത്തിന്റെ advocate എന്ന് ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് വിശേഷിപ്പിച്ച, ക്ലിന്റണിന്റെ കാലത്ത് തുടങ്ങിയ, സര്‍ക്കാര്‍ പൌരന്‍മാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന പരിപാടിയായ US extraordinary rendition program അംഗീകരിക്കുന്ന John Brennan നെ ഉള്‍പ്പെടുത്തി. കടുത്ത interrogation നയങ്ങള്‍ വേണമെന്ന് പറയുന്ന Jami Miscik ഉം കൂട്ടിനുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രഖ്യാപിത നയമുണ്ട്. പിന്നെ നിങ്ങള്‍ക്ക് ആളുകളും അവരുടെ track records ഉം ഉണ്ട്. ഇനി എന്ത് സംഭവിക്കുമെന്നുള്ളത് പറയാന്‍ ചരിത്രമാണ് നല്ലയാള്‍.

ഗ്വാണ്ടാനാമോ അടച്ചുപൂട്ടും എന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ പദ്ധതികള്‍ hawkish ആണ്. അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിന് മുറവിളി കൂട്ടിയത് അദ്ദേഹമാണ്. ബുഷും മകെയിനും അദ്ദേഹത്തെ അനുഗമിക്കുകയായിരുന്നു. ലാറ്റിനമേരിക്കയിലെ മയക്ക് മരുന്നുകള്‍ക്കെതിരെയുള്ള യുദ്ധത്തെ paramilitarization ചെയ്യണമെന്ന് അദ്ദേഹം കരുതുന്നു. ഈ സ്വകാര്യ കരാറുകാരെ ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് ഉദ്ദേശമില്ല. ഇറാഖിലെ അദ്ദേഹത്തിന്റെ പദ്ധതി പുതിയ പേരിട്ട, ബുഷിന്റെ പദ്ധതിയുടെ ചെറിയ പതിപ്പാണ്.

AIPAC ല്‍ അദ്ദേഹമെടുത്ത നിലപാട് ജറുസേലേം വിഭജിക്കാനാവില്ല എന്നതാണ്. പ്രസിദ്ധരായ neoconservatives ആണ് അമേരിക്കയിലെ തീവൃ വലത് പക്ഷമായ ജൂത സമൂഹത്തെ അഭിസംബോധന ചെയ്യുന്ന, ഒബാമ ഇസ്രായേല്‍ പക്ഷക്കാരനാണെന്ന് വരുത്തിതീരര്‍ക്കുന്ന ആ പ്രസംഗം എഴുതിയത്. ബുഷിനെക്കാള്‍ കടുത്ത നിലപാടോടെ അമേരിക്കന്‍ എംബസി ജറുസലേമില്‍ തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പബ്ലിക്കന്‍മാര്‍ ആവശ്യപ്പെടുന്നതിലും അധികമാണ്.

ക്ലിന്റണ്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതുപോലുള്ള euphoria ഉണ്ടായില്ലെങ്കിലും ബുഷിന് അധികാരമില്ലല്ലോ എന്ന് ആശ്വസിച്ച് ആളുകള്‍ സമാധാനിച്ചിരുന്നു. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ‘റിപ്പബ്ലിക്കന്‍’ എന്ന സ്ഥാനം നേടുന്ന തരത്തില്‍ ക്ലിന്റണ്‍ മാറി. [ക്ലിന്റണ്‍ റിപ്പബ്ലിക്കന്‍ അല്ല. ഡമോക്രാറ്റാണെന്നോര്‍ക്കുക.] ബുഷിന്റെ നയങ്ങളും റിപ്പബ്ലിക്കന്‍ അജണ്ടയാണ് അദ്ദേഹം നടപ്പാക്കിയത്.

ബുഷിനെക്കാള്‍ വ്യത്യസ്ഥമായാണ് ജനം ഒബാമയെ കാണുന്നത്. ബുഷ് അധികാരത്തില്‍ വന്നപ്പോള്‍ പഴയ റീഗണിന്റെ കരങ്ങള്‍ തിരിച്ചുവരുന്നു, neoconservatives ന് അധികാരം കിട്ടി എന്നൊക്കെ പറഞ്ഞ് വലിയ ബഹളമായിരുന്നു.

അതേയാളുകളുടെ പങ്കാളിത്തമാണ് ഇപ്പോഴുള്ള ചോദ്യം. ഒബാമയുടെ വിദേശകാര്യസയ സംഘത്തിലെ ഈ ആളുകളുടെ പഴയ നയങ്ങളും ചരിത്രവും ജനത്തെ ഓര്‍മ്മിപ്പിക്കാന്‍ എത് തരത്തിലുള്ള മാധ്യമപ്രവര്‍ത്തനമാണ് വേണ്ടതെന്നതാണ് ഇപ്പോഴത്തെ ചോദ്യം. കാരണം അടുത്ത നാല് വര്‍ഷം നാടകം കളിക്കുന്ന അവരോടൊപ്പമാകും നാം ജീവിക്കേണ്ടത്. അവരെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ചെയ്യേണ്ട പ്രധാന കാര്യമാണ് അത്.

യുദ്ധത്തിനെതിരെ വോട്ട് ചെയ്ത 120 House of Representatives ഉണ്ട്, യുദ്ധത്തിനെതിരെ വോട്ട് ചെയ്ത 23 സെനറ്റര്‍മാരുണ്ട്, USA PATRIOT Act നെതിരെ വോട്ട് ചെയ്ത Russ Feingold ഉണ്ട്. വിരമിച്ച CIA analysts ആയ Mel Goodman, Ray McGovern നെ പോലുള്ളവരുണ്ട്. ഇവരെയൊക്കെ നയങ്ങള്‍ രൂപീകരിക്കാന്‍ ഒബാമ സര്‍ക്കാരിന് ഉപയോഗിക്കാം. വിശ്വസിക്കാവുന്ന ആളുകളേ വേണം വിദേശകാര്യനയ രൂപീകരണത്തിന് ചുമതല നല്‍കാന്‍.

Discussion: Jeremy Scahill, Amy Goodman, Juan Gonzalez.

Jeremy Scahill, award-winning investigative journalist, Democracy Now! correspondent, and author of the international bestseller Blackwater: The Rise of the World’s Most Powerful Mercenary Army. His latest article was just published on AlterNet.org. It’s called “This Is Change? 20 Hawks, Clintonites and Neocons to Watch for in Obama’s White House“.

— സ്രോതസ്സ് democracynow.

ഒരു അഭിപ്രായം ഇടൂ