30,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാനുള്ള ഒരു സൗരതാപനിലയം Chinese Academy of Sciences വികസിപ്പിച്ചതായി ചൈനയിലെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 13 ഹെക്റ്റര്‍ സ്ഥലത്ത് ഈ നിലയം വ്യാപിച്ച് കിടക്കും. Chinese Ministry of Science and Technology ആയിരിക്കും ധനസഹായം നല്‍കുക. 14.4 കോടി ഡോളര്‍ മൊത്തം ചിലവാണ് പ്രതീക്ഷിക്കുന്നത്. 1.5 MW മെഗാവാട്ടാണ് ശേഷി. 27 ലക്ഷം യൂണീറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉത്പാദിപ്പിക്കും. 100 മീറ്റര്‍ പൊക്കത്തിലെ ഗോപുരത്തിലേക്ക് 100 കണ്ണാടികള്‍ സൗര താപോര്‍ജ്ജം കേന്ദ്രീകരിക്കും. ആ താപോര്‍ജ്ജം ഉപയോഗിച്ച് ജലം നീരാവിയാക്കും. ആ നീരാവി ഉപയോഗിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും.
– സ്രോതസ്സ് sciencio