മാറ്റമൊന്നുമില്ല തുടര്‍ച്ച മാത്രം

ഇറാഖ് യുദ്ധസമയത്ത് CIA യുടെ വലിയ നിയമ ലംഘനം നടന്നപ്പോള്‍ ജോര്‍ജ്ജ് ടെനറ്റിന്റെ (George Tenet) deputy executive സെക്രട്ടറി ആയിരുന്നു ജോണ്‍ ബ്രനന്‍(John Brennan). ആ കാലത്ത് പീഡനം, അസാധാരണമായ renditions, കറുത്ത sites, രഹസ്യ ജയിലുകള്‍ തുടങ്ങി പല നിയമങ്ങളും പാസാക്കി. ജോണ്‍ ബ്രനന്‍ അതിലൊക്കെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇറാഖ് യുദ്ധ കാലത്ത് Intelligence ന്റെ Deputy Direct ആയിരുന്നു Jami Miscik. Paul Pillar നിര്‍മ്മിച്ച ഒക്റ്റോബര്‍ 2002 ലെ വ്യാജമായ intelligence estimate ന്റെ പിന്നില്‍ അവരായിരുന്നു. കോളിന്‍ പവലിന്റെ(Colin Powell) 2003 ലെ ഐക്യരാഷ്ട്ര സഭാ പ്രസംഗം എഴുതുന്നതിലും അവര്‍ പങ്ക് വഹിച്ചു. അത് അന്താരാഷ്ട്ര സമൂഹത്തിന്‍ മേല്‍ യുദ്ധത്തിന് വേണ്ട വ്യജമായ ആരോപണങ്ങള്‍ സൃഷ്ടിച്ചു.

“നിങ്ങള്‍ക്ക് വേണ്ട എല്ലാ intelligence ഉം ഞങ്ങള്‍ക്ക് നല്കാനാകും,” എന്ന് 2002 ഡിസംബറില്‍ ജോര്‍ജ്ജ് ടെനറ്റ് പ്രസിഡന്റിനോട് പറഞ്ഞപ്പോള്‍ Jami Miscik, ജോണ്‍ ബ്രനന്‍ തുടങ്ങിയവര്‍ ആ കള്ള രേഖകള്‍ നിര്‍മ്മിക്കുകയായിരുന്നു. പീഡനം, രഹസ്യ ജയിലുകള്‍ തുടങ്ങിയവ യുദ്ധക്കുറ്റമായി വിധിച്ചേക്കുമെന്ന പേടി CIA യിലെ ആള്‍ക്കാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ മാറ്റത്തിന്റെ കാര്യസ്ഥരായി വന്നത് അതേ ആള്‍ക്കാരായിരുന്നു. മാറ്റത്തിന്റെ കാര്യത്തില്‍ നാം എവിടെ എത്തി? തുടര്‍ച്ച മാത്രം കാണുന്നു.

ഈജിപ്റ്റ്, സിറിയ, ജോര്‍ദാന്‍, സൌദിയറേബ്യ തുടങ്ങി എല്ല അറബ് intelligence services നെ ഏല്‍പ്പിച്ച എല്ലാ തടവുകാരും ഭീകരമായ പീഡനം ഏറ്റ് വാങ്ങി. അവരെല്ലാം സ്രോതസ്സുകളും, ആസ്ഥികളുമായി.

വാറന്റില്ലാത്ത ഈ ചാരപ്പണിയെ ജോണ്‍ ബ്രനന്‍ ന്യായീകരിക്കുന്നു. അത് മാത്രമല്ല CIA നടത്തിയ എല്ലാ നിയമ ലംഘനത്തേയും അദ്ദേഹം ന്യായീകരിക്കുന്നു. national security team ഇതാകണമെന്നാണ് ഒബാമയുടെ തീരുമാനമെങ്കില്‍ അത് 1993 ല്‍ ബില്‍ ക്ലിന്റണ്‍ ചെയ്തത് പോലെയാണ്. അദ്ദേഹം Jim Woolsey, Les Aspin, Warren Christopher, Tony Lake തുടങ്ങിയവര്‍ക്ക് national security സ്ഥാനങ്ങള്‍ നല്കി. ആദ്യ കാലാവധി തീര്‍ന്നപ്പോള്‍ അവരെ പുറത്താക്കുകയും ചെയ്തു. ഇപ്പോള്‍ കാണുന്ന കാര്യങ്ങള്‍ അത്യധികം ഉല്‍ക്കണ്‌ഠയുണ്ടാക്കുന്നവയാണ്.

ബോബ് ഗേറ്റ്സിനെ(Bob Gates) പെന്റഗണില്‍ നിലനിര്‍ത്തിയത് മാറ്റമില്ലാത്ത തുടര്‍ച്ചയുടെ മറ്റൊരു ഉദാഹരണമാണ്.

ബോബ് ഗേറ്റ്സിനെ പെന്റഗണില്‍ നിലനിര്‍ത്തിക്കോണ്ട് ഉപദേശങ്ങള്‍ക്കായി ആരെയാണ് അദ്ദേഹം ആശ്രയിക്കുന്നത് നിങ്ങള്‍ക്ക് അത്ഭുതം തോന്നും. മാറ്റമൊന്നുമില്ല, തുടര്‍ച്ച മാത്രം എന്നതിന്റെ ഒരു ഉദാഹരണമാണത്. Secretary of Defense ആകാന്‍ ഡമോക്രാറ്റ് പാര്‍ട്ടിയില്‍ വേറെ ആരുമില്ലേ? ഒബാമ പരിശോധിക്കുകയും ചിലപ്പോള്‍ എതിര്‍ക്കുകയും ചെയ്യുമെന്ന് പറഞ്ഞ എല്ലാ നയങ്ങളേയും ബോബ് ഗേറ്റ്സ് അംഗീകരിക്കുന്നു: NATO വികസിപ്പിക്കുന്നത്, ജോര്‍ജ്ജിയയേയും ഉക്രേയിനേയും NATO യില്‍ ഉള്‍പ്പെടുത്തിയത്. പോളണ്ടില്‍ മിസൈല്‍ വിന്യസിപ്പിച്ചത്, ചെഖ് റിപബ്ലിക്കില്‍ റഡാര്‍ സ്ഥാപിച്ചത്, പെന്റഗണിന്റെ ഏറ്റവും ചിലവ് കൂടിയ പദ്ധതിയായ ദേശീയ മിസൈല്‍ പ്രതിരോധ പദ്ധതി തുടരുന്നത്. കഴിഞ്ഞ 4 വര്‍ഷങ്ങളായി $50000 കോടി ഡോളറാണ് ദേശീയ മിസൈല്‍ പ്രതിരോധ പദ്ധതിക്ക് ചിലവാക്കിയത്. ഇതൊന്നും മാറ്റമല്ല, തുടര്‍ച്ച മാത്രം.

Jane Mayer ന്റെ പുസ്തകത്തില്‍ പറയുന്ന ഏറ്റവും മോശമായ കാര്യം രഹസ്യ സ്ഥലങ്ങളിലെ CIAയുടെ പ്രവര്‍ത്തനങ്ങളാണ്. John Brennan ആ സമയത്ത് അവിടെയുണ്ടായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുന്നു എന്ന് അദ്ദേഹം പറയുന്നത് ശരിക്കും അസാധാരണമാണ്. Maher Arar നെ സിറിയയിലേക്ക് അയച്ചു, പീഡിപ്പിച്ചു. diplomatic assurances കാരണം കുറച്ച് സംരക്ഷണം കിട്ടി. ഗ്വാണ്ടാനമോയിലെ വേറൊരാളെ ഈജിപ്റ്റിലേക്കയച്ച് കഠിനമായി പീഡിപ്പിച്ചു. യുദ്ധക്കുറ്റത്തിനെതിരായ വിചാരണ ബ്രനനും ടനെറ്റും നേരിടേണ്ടിവരും.

യുദ്ധത്തിന് തൊട്ടുമുമ്പും യുദ്ധത്തിന് ശേഷവും Jami Miscik ആയിരുന്നു Deputy Director of Intelligence. Intelligence നെ രാഷ്ട്രീയവത്കരിച്ച, പ്രവര്‍ത്തനങ്ങള്‍ അഴുമതി നിറഞ്ഞ കാലമായിരുന്നു അത്. CIA പ്രമാണപത്രത്തെ(charter) ലംഘിക്കുന്ന കള്ള രേഖകളായിരുന്നു 2002 ഒക്റ്റോബറില്‍ അവര്‍ സൃഷ്ടിച്ച് വൈറ്റ് ഹൌസിലേക്കയച്ചത്.

ജോര്‍ജ്ജ് ടനറ്റ് അഭിമാനിക്കുന്ന കള്ള രേഖകളുണ്ടാക്കിയ, കോളിന് പവ്വലിന്റെ പ്രസംഗം എഴുതിയ കൂട്ടത്തില്‍ ആ സ്ത്രീയും ഉണ്ടായിരുന്നു. ആ കള്ള പ്രസംഗം അന്തര്‍ദേശീയ സമൂഹം കേട്ടു. ബുഷിന്റെ 2003 ലെ State of the Union പ്രസംഗത്തില്‍ ഇറാഖ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് സമ്പുഷ്ട യുറേനിയം ശേഖരിക്കുന്നു എന്ന കള്ള intelligence report ഉദ്ധരിച്ച് പറഞ്ഞത് അവരുടെ സഹായത്തോടെയാണ്. Jami Miscik ഇതിന്റെയെല്ലാം കൂട്ടത്തിലുണ്ടായിരുന്നു.

Jami Miscik നെ Porter Goss പിരിച്ച് വിട്ടപ്പോള്‍ ഞങ്ങളെല്ലാം സന്തോഷിച്ചു. തെറ്റായ കാരണം പറഞ്ഞാണ് അവരെ പിരിച്ച് വിട്ടതെങ്കിലും അവര്‍ പോയതില്‍ ഞങ്ങള്‍ക്കെല്ലാം സന്തോഷമുണ്ടായിരുന്നു.

ഇപ്പോള്‍ ഒബാമ വീണ്ടും അവരെ തിരികെ CIA യിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ബ്രനനും transition process ലുണ്ട്. ടെനറ്റിന്റെ deputy ആയ, intelligence ഉപദേശിയായ John McLaughlin, മറ്റൊരു പ്രധാന ഉപദേശിയായ Jose Rodriguez ന്റെ deputy യായ Rob Richer തുടങ്ങിയവരെല്ലാം സംഘത്തിലുണ്ട്. അപ്പോള്‍ ആരില്‍ നിന്നാണ് ഒബാമ ഉപദേശങ്ങള്‍ക്കായി ആശ്രയിക്കുന്നതെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സംശയം തോന്നാം. തീര്‍ച്ചയായും അദ്ദേഹം തെറ്റായ ആളുകളില്‍ നിന്നാണ് ഉപദേശം സ്വീകരിക്കുന്നത്.

Discussion: Melvin Goodman, Michael Ratner, Amy Goodman

Melvin Goodman, Former CIA and State Department analyst. He is a senior fellow at the Center for International Policy and director of the Center’s National Security Project. His latest book is Failure of Intelligence: The Decline and Fall of the CIA. He is also co-author of the book,Bush League Diplomacy: How the Neoconservatives are Putting the World at Risk.

Michael Ratner, President of the Center for Constitutional Rights. His latest book is The Trial of Donald Rumsfeld: A Prosecution by Book.

– സ്രോതസ്സ് democracynow

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )