ചൈനയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പുതിയ പഠനം പുറത്തുവന്നു. മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് വഴിയാണ് അടുത്തകാലത്ത് വര്‍ദ്ധിച്ച ചൈനയുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ പകുതി എന്ന് ആ റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കയെ പിന്‍തള്ളി ലോകത്തെ ഏറ്റവും വലിയ CO2 ഉദ്‌വമന രാജ്യം എന്ന സ്ഥാനം കഴിഞ്ഞ വര്‍ഷം ചൈന കരസ്ഥമാക്കി. എന്നാല്‍ അവരുടെ ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് കയറ്റിഅയക്കുന്ന ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്.
Geophysical Research Letters എന്ന ജേണലിലാണ് “offshored emissions” എന്ന ഈ റിപ്പോര്‍ട്ട് വന്നത്. ക്യോട്ടോ കരാറനുസരിച്ച് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കണക്കിലാണ് കാര്‍ബണ്‍ ഉദ്‌വമനം ഉള്‍പ്പെടുത്തുക. അങ്ങനെ നോക്കുമ്പോള്‍ ബ്രിട്ടണ്‍ 1990 ന് ശേഷം ഉദ്‍വമനം 18% കുറച്ചതായി കണക്കാക്കാം. ക്യോട്ടോ കരാര്‍ ആവശ്യപ്പെടുന്നതിനെക്കാള്‍ കൂടുതലാണിത്.
Stockholm Environment Institute (SEI) ന്റെ പഠനമനുസരിച്ച് കയറ്റുമതി, ഇറക്കുമതി, അന്തര്‍ ദേശീയ കടത്ത് എന്നിവ കൂടി കണക്കിലെടുത്താല്‍ ബ്രിട്ടണിന്റെ ഉദ്‌വമനം 20% അധികമായി എന്ന് കാണാനാവും.
ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യം. ചൈനയുടെ ഉദ്‌വമനത്തില്‍ 9% അമേരിക്കക്ക് വേണ്ടിയും 6% യൂറോപ്പിന് വേണ്ടിയും ഉത്പന്നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണെന്ന് പഠനം നടത്തിയ ഗവേഷകരില്‍ ഒരാളായ Centre for International Climate and Environmental Research യുടെ Glen Peters പറയുന്നത്.
ഉദ്‌വമനത്തിന്റെ ഉത്തരവാദിത്തം ഉപഭോക്തൃ രാജ്യങ്ങള്‍ക്കാണെന്നാണ് ധൈഷണികരുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും പക്ഷം.
“ഉത്പാദനത്തിന്റെ ഉദ്‌വമനത്തിന് പകരം ഉപഭോഗത്തിന്റെ ഉദ്‌വമനത്തില്‍ഡ ശ്രദ്ധിക്കുകയാണ് ബൌദ്ധികവും ന്യായവുമായ പരിഹാരം. നാം നമ്മുടെ ഉത്പാദനം പുറത്ത് കൊടുത്തു എന്നതാണ് ലളിതമായ സത്യം”, എന്ന് Oxford University പ്രൊഫസര്‍ Dieter Helm പറഞ്ഞു.
എന്നാല്‍ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ “embedded emissions” ബ്രിട്ടണിന്റെ ബാദ്ധ്യതയല്ലെന്നാണ് Department for Energy and Climate Change (Decc)യുടെ അഭിപ്രായം.
കയറ്റുമതിയുടെ ഉദ്‌വമനം കണക്കാക്കു വിഷമമാണെന്നാണ് ഒരു ന്യായീകരണം. എന്നാല്‍ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ പ്രതിസന്ധികള്‍ മറികടക്കാമെന്ന് Dieter Helm വിശ്വസിക്കുന്നു.
— സ്രോതസ്സ് guardian