അന്റാര്‍ക്ടികിലേക്കുള്ള യാത്ര വര്‍ദ്ധിക്കുന്നു

ആ പ്രദേശത്തിന്റെ സുരക്ഷിതത്തെ തന്നെ അപകടത്തിലാക്കിക്കൊണ്ട് അന്റാര്‍ക്ടികിലേക്കുള്ള വിനോദ സഞ്ചാരം കൂടുന്നു. അവിടെ എത്തുന്ന cruise കപ്പലുകളുടെ എണ്ണം 90 കളിലെ 35 എണ്ണത്തില്‍ നിന്ന് കഴിഞ്ഞ വേനല്‍കാലത്തെ 258 ല്‍ എത്തി. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ഈ ടൂറിസം സഹായിക്കുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അന്റാര്‍ക്ടിക്ക പോലെ ദുര്‍ബലമായ സ്ഥലത്ത് ഭീമന്‍ cruise കപ്പലുകള്‍ വലിച്ചുകൊണ്ട് പോകുന്നത് ഗുണകരമായ ഫലമുണ്ടാവില്ല.

‘കാലാവസ്ഥാ ടൂറിസം’: ആഗോളതപനം ഭീഷണിയാല്‍ ഇല്ലാതാകുന്ന ചില പ്രദേശങ്ങള്‍ നഷ്ടപ്പെടുന്നതിന് മുമ്പ് കാണാന്‍ ആളുകള്‍ക്ക് താല്‍പ്പര്യമുണ്ട്. അങ്ങനത്തെ ഒരു പ്രദേശമാണ് അന്റാര്‍ക്ടിക, ദക്ഷിണ ധ്രുവം. [ഇത് തട്ടിപ്പാണ്.]

90 കളുടെ തുടക്കത്തിലാണ് ടൂറിസം തരംഗം തുടങ്ങിയതെന്ന് Clarin പത്രം പറയുന്നു. കഴിഞ്ഞ 16 വര്‍ഷങ്ങളില്‍ ഈ പ്രദേശത്തുകൂടി കടന്നു പോകുന്ന ക്രൂയിസ് കപ്പലുകളുടെ എണ്ണം 7 മടങ്ങാണ് വര്‍ദ്ധിച്ചത്. ഈ കാലത്ത് 44605 ആളുകള്‍ ഈ പ്രദേശം സന്ദര്‍ശിച്ചു. തീര്‍ച്ചയായും അപകടവും കൂടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം 5 അപകടം അവിടെ സംഭവിച്ചു.

കപ്പലുകളുടെ വലിപ്പവും കൂടിക്കൂടി വരുന്നു. 50 – 350 യാത്രക്കാരുടെ കപ്പലുകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ വേനല്‍ക്കാലത്ത് 3100 യാത്രക്കാരുടെ വരെ കപ്പലുകള്‍ക്ക് വരെ ഇവിടം സന്ദര്‍ശിക്കാനുള്ള അനുമതി കൊടുത്തു. യാത്രക്കാര്‍ക്ക് അവിടെ ഇറങ്ങാനനുവാദമില്ല.

ഇതുവഴി കടന്നു പോകുന്ന കപ്പലുകളുടെ സുരക്ഷയും പരിശോധനയും മറ്റും നടത്തുന്നത് International Association of Antarctica Tour Operators (IAATO) ആണ്. എന്നല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വതന്ത്ര കപ്പലുകളും ഇവിടെ കറങ്ങി നടപ്പമുണ്ട്. ‘adventure’ travel യാത്രക്കാര്‍ ചരിത്രപരമായ സ്ഥലങ്ങളില്‍ തങ്ങളുടെ മുദ്രകള്‍ പതിപ്പിക്കുകയും ആ പ്രദേശത്തെ തനത് സ്പീഷീസുകളല്ലാക്ക പട്ടിയെ പോലുള്ള സ്പീഷീസുകളേയും ഇവിടേക്ക് കൊണ്ടുവരുന്നുണ്ട്.

ഇവിടെ ഇറങ്ങാത്ത, ഇതുവഴി കടന്നുപോകുന്നവരാണ് വലിയ അപകടം. ചില ഹിമാനികള്‍ ശക്തവും കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ളതുമാണ്. അപകടമുണ്ടായി കപ്പല്‍ മുങ്ങിയാല്‍ അത് എണ്ണ ചോര്‍ച്ചക്കാ കാരണമാകും. 2007 ഡിസംബറിലെ Explorer സംഭവം ഓര്‍ക്കുക.

കപ്പലില്‍ നിന്ന് പുറക്കേക്കൊഴുകുന്ന മലിന ജലവും അതിലെ സ്പീഷീസുകളുമാണ് വേറൊരു വലിയ പ്രശ്നം.

അന്റാര്‍ക്ടിക്കയിലേക്കുള്ള യാത്ര 2007 ല്‍ അര്‍ജന്റീന പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ശരിക്കുള്ള നിയന്ത്രണമൊന്നും ചെയ്തിട്ടില്ല.

മിക്കയാളുകളും പരിസ്ഥിതിയെ സ്നേഹിക്കുന്നവരും മറ്റ് സംസ്കാരത്തെ അറിയാന്‍ യാത്ര ചെയ്യാനിഷ്ടപ്പെടുന്നവുമാണ്. എന്നാല്‍ തകരുന്ന പ്രദേശത്തേക്കുള്ള യാത്രകള്‍ എത്രമാത്രം ശരിയാണെന്നുള്ളത് തര്‍ക്ക വിഷയമാണ്.

— സ്രോതസ്സ് treehugger

ഫേസ് ബുക്കും ഡിജിറ്റല്‍ ക്യാമറയും നിര്‍ബന്ധിപ്പിക്കുന്ന അനാവശ്യ യാത്രകള്‍ കഴിവതും ഒഴുവാക്കുക.

One thought on “അന്റാര്‍ക്ടികിലേക്കുള്ള യാത്ര വര്‍ദ്ധിക്കുന്നു

ഒരു അഭിപ്രായം ഇടൂ