മൈക്കല്‍ മൂര്‍ സംസാരിക്കുന്നു

മിഷിഗണ്‍ അമേരിക്കയിലെ ഏറ്റവും തകര്‍ന്ന സംസ്ഥാനമാണ്. തൊഴിലില്ലായ്മ 8.7.

ആയിരക്കണക്കിന് തൊഴിലുകള്‍ ഇല്ലാതാവുന്നു. അടുത്ത വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് തൊഴിലുകള്‍ ഇല്ലാതാവും. കാരണം 20 ആം നൂറ്റാണ്ടില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചിരുന്ന General Motors ഉം Chrysler ഉം ഇപ്പോള്‍ അവ നിര്‍മ്മിക്കുന്നില്ല, അല്ലെങ്കില്‍ ആര്‍ക്കും അവരുടെ വണ്ടികള്‍ വേണ്ട. നമുക്ക് മുമ്പിലുള്ള കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ഓര്‍ക്കുക.

ഇതിന് കാരണം തൊഴിലാളികള്‍ക്ക് ഉത്പാദനത്തില്‍ നിയന്ത്രണമൊന്നുമില്ല എന്നതാണ് കാരണം.

വാഹന നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍മ്മാണത്തില്‍ എന്തെങ്കിലും അഭിപ്രായമുണ്ടായിരുന്നെങ്കില്‍ Big Three ജനങ്ങള്‍ ഓടിക്കാനിഷ്ടപ്പെട്ടുന്ന കാറുകള്‍ നിര്‍മ്മിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ എണ്ണകുടിയന്മാരായ പൊട്ട കാറുകളാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ജനത്തിന് വേണ്ടത് വിഭിന്നമാണ്. ആരും അത് കേള്‍ക്കുന്നില്ല. കാരണം വാഹന കമ്പനികള്‍ arrogant ആണ്. എന്താണ് നല്ലതെന്നതിന് അവര്‍ക്കൊരു attitude ഉണ്ട്. പഴയ ചൊല്ലാണ് – General Motors രാജ്യത്തിന് നല്ലതാണ്. നല്ലത്, പക്ഷേ രാജ്യം മാറി. GM മാറിയിട്ടില്ല. ഇപ്പോള്‍ ജനം അതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യപരമായ ഒരു സമ്പദ്ഘടന നമുക്കുണ്ടായിരുന്നെങ്കില്‍ അവിടെ കോര്‍പ്പറേറ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതില്‍, സമൂഹത്തിന് വേണ്ടി എന്ത് ഉത്പന്നങ്ങള്‍ അവര്‍ നിര്‍മ്മിക്കണം എന്നതില്‍, തീരുമാനങ്ങളെടുക്കാന്‍ ജനത്തിന് പങ്കുണ്ടാവുമായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കില്‍ നാം ഇന്ന് കാണുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല.

ഞാന്‍ ഇതിനെ ധനസഹായം(bailout) എന്ന് വിളിക്കില്ല. ഇത് കൊള്ളയാണ്. അവര്‍ അമേരിക്കന്‍ ട്രഷറി കൊള്ളയടിക്കുന്നു. നാം ഇത്ര തകര്‍ന്നു എന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞ 8 വര്‍ഷങ്ങളായി, കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ 28 വര്‍ഷങ്ങളാല്‍ അവര്‍ ഈ സാമ്പത്തിക മാലിന്യങ്ങള്‍ കുന്നുകൂട്ടുകയായിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ അതിനെ ഉത്തേജിപ്പിക്കാന്‍ മരുന്ന് കുത്തിവെച്ചത് പോലെയാണ്.

ആരോഗ്യപരിപാലനത്തില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെ ശിക്ഷിക്കണം. നാം എന്ത് തരം ആളുകളാണെന്നത് 100, 200 കൊല്ലങ്ങള്‍ കഴിഞ്ഞ് നമ്മേ കുഴിച്ചെടുത്ത് പഠിക്കുന്ന anthropologists അത്ഭുതപ്പെടുമായിരിക്കും. അവര്‍ പറയുമായിരിക്കും, “ഇത് നോക്ക്. അവരുടെ സമൂഹത്തില്‍ ആരെങ്കിലും രോഗിയായാല്‍ പണത്തിനായി, മൂന്നാമതൊരാള്‍ക്ക് ലാഭമുണ്ടാക്കാന്‍ അവരെ ഉപയോഗിക്കും.” നാം ദുഷ്ടരായി മാറിയിരിക്കുകയാണ്. നാം എന്തുകൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്നും, ആളുകളെ സംരക്ഷിക്കാതിരിക്കുന്നതെന്നും, മനുഷ്യാവകാശങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുന്നതെന്നും അവര്‍ക്ക് മനസിലാവില്ല. എനിക്ക് തോന്നുന്നത് അതെല്ലാം കുറ്റകൃത്യമാണെന്നാണ്. ലാഭത്തിനല്ലാത്ത ഒരു universal healthcare system നമുക്ക് വേണം എന്നാണ് എനിക്ക് തോന്നുന്നത്. ഇതില്‍ നിന്നും ആരും പണമുണ്ടാക്കാന് പാടില്ല.
[മൂറിന്റെ പ്രധാനപ്പെട്ട സിനിമയായ സിക്കോ ഇവിടെ കാണാം.]

ഫ്രാന്‍സുകാര്‍ കുറവ് നികുതിയേ നല്കുന്നുള്ളു. എനിക്ക് തെറ്റ് പറ്റിയതായാണ് മിക്ക ആളുകളും പറയുക. യൂറോപ്യന്മാരേക്കാള്‍ കൂടുതല്‍ നികുതി അമേരിക്കക്കാര്‍ കൊടുക്കുന്നു. എന്നാല്‍ അവരുടെ നികുതി യഥാര്‍ത്ഥ കാര്യങ്ങള്‍ക്ക് വേണ്ടി ചിലവാക്കപ്പെടുന്നു. അവര്‍ നല്കുന്ന നികുതിക്ക് പകരമായി അവര്‍ക്ക് ചിലത് തിരികെ ലഭിക്കുന്നു. നിങ്ങള്‍ ഫ്രാന്‍സിലാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ ആരോഗ്യ പരിപാലനം പൂര്‍ണ്ണമായും സൌജന്യമാണ്. നിങ്ങളുടെ കോളേജ് പഠനം പൂര്‍ണ്ണമായും സൌജന്യമാണ്. എല്ലാ കോളേജും – സാങ്കേതിക സര്‍വ്വകലാശാല മുതല്‍ Sorbonne വരെ. നിങ്ങളുടെ സാമ്പത്തിക നില അനുസരിച്ച് ശിശു പരിപാലനം സൌജന്യമോ ഒരു പരിധി വരെ സൌജന്യമോ ആണ്. ആ പട്ടിക അങ്ങനെ നീണ്ടുപോകുന്നു. പല പ്രശ്നങ്ങള്‍ക്കും അതുകൊണ്ടാണ് ഫ്രാന്‍സില്‍ വമ്പന്‍ പ്രകടനങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ നികുതി കൂടുതല്‍ കൊടുക്കുന്നതിന്റെ പേരില്‍ ഒരു പ്രകടനവും അവിടെ കാണില്ല. എന്തുകൊണ്ട്? കാരണം നികുതിയില്‍ നിന്ന് അവര്‍ക്ക് തിരികെ ചിലതൊക്കെ കിട്ടുന്നുണ്ട്.

നമ്മുടെ കുട്ടികളെ കോളേജില്‍ വിടാന്‍ നാം പണം ചിലവാക്കണം. നമുക്ക് കിട്ടുന്ന ശമ്പളത്തില്‍ നിന്നാണ് നാം അത് കണ്ടെത്തേണ്ടത്. കുട്ടികളുടെ പരിപാലച്ചിലവ് നാം തന്നെയാണ് കണ്ടെത്തേണ്ടത്. ശരാശരി കുടംബം ആരോഗ്യ ഇന്‍ഷുറന്‍സെടുത്താല്‍ അവര്ക്ക പ്രതിമാസം $1,000 അടക്കേണ്ടതായി വരും. നിങ്ങള്‍ ഒരു കോളേജ് പഠന വായ്പ കൂടിയെടുത്തിട്ടുണ്ടെങ്കിലോ, മാസം $200 മുതല്‍ $800 വരെ ആകും. കുട്ടികളെ നോക്കാന്‍ ചിലവാക്കുന്നത് 200-300 ഡോളര്‍. നാം ഇതിനെയൊന്നും നികുതി എന്ന് വിളിക്കില്ല. എന്നാല്‍ നമ്മുടെ ആദായ നികുതിക്ക് പുറമേ നാം ചിലവാക്കുന്ന പണമാണിതൊക്കെ. അങ്ങനെ വരുമ്പോള്‍ അമേരിക്കക്കാര്‍ ഫ്രാന്‍സുകാരേക്കാളും ജര്‍മ്മന്‍കാരേക്കാളും നികുതി നല്കുന്നുണ്ട്.

നാം ഈ നികുതി വ്യവസ്ഥയെ വേറൊരു രീതിയില്‍ നോക്കണമെന്നാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്. നികുതി നല്കുന്നത് അമേരിക്കക്കാര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നെനിക്കറിയാം. “ഞാന്‍, ഞാന്‍, ഞാന്‍” എന്ന സമൂഹത്തില്‍ ജീവിക്കുന്നതിനാലുള്ള ഒരു സ്വയം ഉള്‍വലിയല്‍. എല്ലാം എന്നെക്കുറിച്ച് മാത്രം. “Hey, I got mine; you get yours. Hey, you’re not my problem; I’ve got to take care of myself. You take care of yourself.” ഇത് അമേരിക്കന്‍ രീതിയില്‍ കാര്യങ്ങള്‍ കാണുന്നതാണ്. മറ്റ് സമൂഹങ്ങള്‍ “ഞങ്ങള്” എന്നാണ് പറയുന്നത്. നമ്മുടെ അടിസ്ഥാന പുസ്തകത്തില്‍ പറയുന്നത് പോലും “We the people” എന്നാണ്. ഇതില്‍ ചെറിയ മാറ്റം വരുത്തിയാല്‍, ചിന്തിക്കുന്ന രീതി ചെറുതായി മാറിയാല്‍ പലതും കാണാന്‍ കഴിയും. നിങ്ങള്‍ അടക്കുന്ന നികുതി പണം കൊണ്ട് എന്ത് ചെയ്യണമെന്ന് ഒരു ശരാശരി മനുഷ്യനോട് ചോദിച്ചു നോക്കൂ. ഇറാഖ് യുദ്ധത്തിന് ഒരു മാസം ചിലവാക്കുന്നത് $1000 കോടി ഡോളറാണ്. മിഷിഗണില്‍ റോഡിലെ കുഴി അടക്കാന്‍ പോലും പണമില്ല. നികുതി അടക്കുമ്പോള്‍ പ്രതിഫലമായി എന്ത് അവര്‍ക്ക് ലഭിക്കുന്നു എന്നതിനെക്കുറിച്ച് നല്ല ബോധം ഇതില്‍ നിന്ന് കിട്ടും.

ലോകത്തിലെ 100 കോടി ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം കിട്ടുന്നില്ല. മൂന്നാം ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കാനുള്ള ഒരു പദ്ധതി അമേരിക്ക നടപ്പാക്കിയാല്‍ എങ്ങനെയിരിക്കും? അതിന്‍ ഒരാള്‍ക്ക് $10 ഡോളര്‍ ചിലവേയാവൂ. 100 കോടിയാളുകള്‍ക്കോ. $1000 കോടി ഡോളര്‍. കഴിഞ്ഞ മാസം മാത്രം ഇറാഖില്‍ അത്രയും പണം ചിലവാക്കി. ഇറാഖില്‍ ഒരു മാസം ചിലവാക്കുന്ന പണം കൊണ്ട് ലോകത്തെ ശുദ്ധജലം കിട്ടാത്ത മുഴുവനാളുകള്‍ക്കും കുടിവെള്ളമെത്തിക്കാനാവും. ദുരിതപൂര്‍ണ്ണമായ ലോകത്ത് തങ്ങളെ സഹായിക്കുന്ന രാജ്യമാണ് അമേരിക്ക എന്ന് അറിയപ്പെടാനാണോ ഒരു അമേരിക്കന്‍ പൌരന്‍ എന്ന നിലയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്. മിക്ക അമേരിക്കക്കാരും അതാവും ആഗ്രഹിക്കുക. അതോ മറ്റ് രാജ്യങ്ങള്‍ കൈയ്യേറി, അവരെ കൊന്നൊടുക്കി, ഏകാധിപത്യം സ്ഥാപിക്കുന്ന രാജ്യം എന്ന് അറിയപ്പെടാനോ. അത് കണ്ട് എനിക്ക് മടുത്തു.

$102,000 ഡോളറില്‍ അധികം വരുമാനമുള്ളവര്‍ ആ പരിധിക്ക് പുറത്തുള്ള പണത്തിന് ഒരു Social Security നികുതിയും അടക്കുന്നില്ല എന്ന് മിക്കവര്‍ക്കും അറിയാത്ത കാര്യമാണ്. flat tax രീതിയാണെന്നാണ് മിക്കവരും കരുതിയിരിക്കുന്നത്. നിങ്ങളുടെ ശമ്പളത്തിന്റെ 7% Social Security ക്ക് വേണ്ടി അടക്കുന്നു. അത് flat tax ആണ് എല്ലാവരും അടക്കുന്നു. അതുകൊണ്ട് അതില്‍ കാര്യമില്ല യാന്ത്രികമായി അത് നിങ്ങളുടെ വരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നാണ് എല്ലാവരുടേയും ധാരണ. നിങ്ങള്‍ക്ക് പ്രതിവര്‍ഷം $25,000 മോ $55,000 മോ $75,000 മോ വരുമാനം കിട്ടുന്നുള്ളുവെങ്കില്‍ നിങ്ങള്‍ ആ നികുതി നല്കുന്നുണ്ട്. വരുമാനത്തിന്റെ കൃത്യ ശതമാനം Social Security ലേക്ക് യാന്ത്രികമായി പോകുന്നു. എന്നാല്‍ നിങ്ങളുടെ വരുമാനം $102,000 ഡോളറില്‍ കൂടിയാലോ. ആ പരിധിക്ക് ശേഷമുള്ള വരുമാനത്തിന് നിങ്ങള്‍ നികുതി അടക്കേണ്ട കാര്യമില്ല. 10 ലക്ഷം ഡോളര്‍ വരുമാനമുള്ള ഒരാള്‍ക്ക് വിഷമമില്ലാതെ Social Security നികുതി അടക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷം വെറും $25,000 ഡോളര്‍ മാത്രമാണ് വരുമാനമെങ്കില്‍ അതില്‍ നിന്ന് നികുതി അടക്കുക വിഷമമായിരിക്കും.

സെനറ്റര്‍ Dodd ഉം അദ്ദേഹത്തിന്റെ ജോലിക്കാരും ഇതേക്കുറിച്ച് ഒരു പഠനം നടത്തി. പാവപ്പെട്ടവര്‍ നല്കുന്ന അതേ Social Security നികുതി പണക്കാര്‍ നാളെ നല്കിയാല്‍ സര്‍ക്കാരിന് 2075 വരെക്ക് വേണ്ട പണം കിട്ടുമെന്നാണ് അവര്‍ കണ്ടെത്തിയത്. Social Security യില്‍ അടുത്ത നൂറ്റാണ്ട് വരെ വേണ്ട പണമുണ്ടാകുമെന്ന്. Social Security solvency പ്രശ്നമൊന്നുമുണ്ടാവില്ല. പണക്കാര്‍ നികുതി അടക്കുന്നില്ല എന്നതാണ് ഈ പ്രശ്നങ്ങളൊക്കെയുണ്ടാവാന്‍ കാരണം. അവര്‍ തുല്യ പങ്ക് അടക്കാന്‍ തയ്യാറല്ല.

ബുഷിനും[ഇപ്പോള്‍ ഒബാമക്കും] അയാളുടെ Wall Street കള്ളന്മാര്‍ക്കും ജനങ്ങളുടെ Social Security വേണം, അവര്‍ക്കത് സ്വകാര്യവത്കരിക്കണം, അത് സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കണം, ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കണം. [മാണി നമ്മുടെ നാട്ടില്‍ കൊണ്ടുവരുന്ന പെന്‍ഷന്‍ ഫണ്ട് ഭാവിയില്‍ അത്തരം ചൂതാട്ടത്തിന് വേണ്ടിയുള്ളതാണ്.] 2004 ല്‍ അയാള്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതിന് ശ്രമിച്ചതാണ്. അന്ന് അത് സംഭവിച്ചിരുന്നെങ്കില്‍ നോക്ക് ഇന്നത്തെ തകര്‍ന്ന ഓഹരികമ്പോളത്തില്‍ ജനങ്ങളുടെ പണം ഇല്ലാതായേനെ. അങ്ങനെ സംഭവിക്കാതിരുന്നതിന് ദൈവത്തിന് നന്ദി.

Michael Moore talking with Amy Goodman

Michael Moore, Academy Award-winning filmmaker, author and activist. His new book is Mike’s Election Guide ’08, and his new online film is called Slacker Uprising: A Look at the Youth Vote. His earlier books, Stupid White Men…And Other Sorry Excuses for the State of the Nation and Dude, Where’s My Country? His other films, among them, Fahrenheit 911, as well as Sicko, and, of course, Roger and Me shot Michael Moore to fame.

– സ്രോതസ്സ് democracynow

ഒരു അഭിപ്രായം ഇടൂ