ആണവ പദാര്‍ത്ഥങ്ങളുടെ കണക്കില്ല

Energy Department ല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആണവ പദാര്‍ത്ഥങ്ങള്‍ കൈവശം വെക്കാന്‍ ലൈസന്‍സുള്ള ഒരു കൂട്ടം അമേരിക്കന്‍ സ്ഥാപനങ്ങള്‍ നല്‍കിയ ആണവ പദാര്‍ത്ഥങ്ങളുടെ കണക്കില്‍ വൈരുദ്ധ്യം.
ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കിനെക്കാള്‍ കുറവ് കണക്കാണ് 2004 ല്‍ അവര്‍ നല്‍കിയത്. എന്നാല്‍ ഈ വ്യത്യാസത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം സര്‍ക്കാര്‍ അവരുടെ കണക്കില്‍ നിന്ന് വലിയ അളവ് ആണവ പദാര്‍ത്ഥങ്ങളെ സ്വന്തം രേഖകളില്‍ നിന്ന് നീക്കം ചെയ്തു. Energy Department Inspector General ആയ Gregory Friedman ന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.

പരിശോധന നടത്തിയ 40 സ്ഥലങ്ങളില്‍ 15 ഇടത്തും അതായത് 37% സ്ഥലത്തും Energy Department ന് ആണവ പദാര്‍ത്ഥങ്ങളുടെ അളവോ സ്ഥാനമോ അറിയില്ലായിരുന്നു. എഴുതിത്തള്ളിയ കണക്കില്‍ 20 കിലോ സമ്പുഷ്ട യുറേനിയവും, 45 ഗ്രാം പ്ലൂട്ടോണിയവും, 5,001 കിലോഗ്രാം സാധാരണ യുറേനിയവും, 189,139 കിലോഗ്രാം അവശിഷ്ട യുറേനിയവും ഉള്‍പ്പെടുന്നു. ഇത് തെറ്റായ കരങ്ങളില്‍ എത്തിച്ചേര്‍ന്നാലുണ്ടാവുന്ന ആരോഗ്യ ഭീഷണി അതീവ ഗുരുതരമായിരിക്കും.

മാലിന്യ ശുദ്ധീകരണ നിലയങ്ങള്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കിലെ ആണവ പദാര്‍ത്ഥങ്ങള്‍ എവിടെ എന്ന് കണ്ടെത്താനായില്ല. മറ്റൊരവസരത്തില്‍ ഒരു അക്കാഡമിക് സ്ഥാപനത്തിന്റെ കൈവശമുള്ള 32 ഗ്രാം plutonium-beryllium ന്റെ കണക്ക് Energy Department ന്റെ കൈവശം ഇല്ലായിരുന്നു. record-keeping പ്രശ്നം കണ്ടെത്തിയ 2001 ലെ ഒരു അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് ഈ അന്വേഷണവും. 8 വര്‍ഷത്തിന് ശേഷവും അതേ തെറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആവര്‍ത്തിക്കുകയാണ്.

Energy Department ന്റെ ഉടമസ്ഥതയിലുള്ള ആണവ പദാര്‍ത്ഥങ്ങള്‍ 100 ല്‍ അധികം അക്കാഡമിക്, വ്യവസായിക സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ വാടകക്ക് എടുത്തിട്ടുണ്ട്. Nuclear Materials Management and Safeguards System(NMMSS) എന്ന കേന്ദ്രീകൃത അകൌണ്ടിങ് സിസ്റ്റം ഉപയോഗിച്ച് ഡിപ്പാര്‍ട്ട്മെന്റും Nuclear Regulatory Commission ഉം ഇത് പരിശോധിക്കുകയും കണക്ക് സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.

— സ്രോതസ്സ് globalsecuritynewswire

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )