മലിനീകരണമുണ്ടാക്കുന്ന കപ്പല്‍ വ്യവസായം

ലോകം മൊത്തം കാറുകള്‍ വായുവിലേക്ക് പുറം തള്ളുന്ന പൊടി കണിക(particulate matter) മലിനീകരണത്തിന്റെ പകുതിക്ക് തുല്യമായ മലിനീകരണം വാണിജ്യ കപ്പലുകളും ചെയ്യുന്നുണ്ടെന്ന് NOAA യും Boulder ലെ University of Colorado യും നടത്തിയ പഠനം കണ്ടെത്തി. തീരപ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ ഇത് ബാധിക്കുന്നു. Journal of Geophysical Research ലാണ് ഈ റിപ്പോര്‍ട്ട് വന്നത്. പ്രതി വര്‍ഷം 0.9 teragrams കണികകളാണ് കപ്പലുകള്‍ പുറത്തുവിടുന്നത്.

70% കപ്പല്‍ യാത്രകളും തീര പ്രദേശത്തു നിന്ന് 402 കിലോമീറ്ററിനുള്ളിലായതുകൊണ്ട് തീരദേശ സമൂഹങ്ങളെ ഇത് മോശമായി ബാധിക്കുന്നു. കപ്പല്‍ വ്യവസായം കൊണ്ടുണ്ടാകുന്ന കണികാ മലിനീകരണം തീരപ്രദേശത്ത്കാര്‍ക്ക് അകാലമരണം സമ്മാനിക്കുന്നതായി മുമ്പ് നടന്ന പഠവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2006 വേനല്‍ കാലത്ത് മെക്സിക്കന്‍ ഉള്‍ക്കടലിലൂടെയും Galveston Bay ലൂടെയും, Houston Ship Channel ലൂടെയും പോയ 200 വാണിജ്യ കപ്പലുകള്‍, ടാങ്കറുകള്‍, ക്രൂയിസ് കപ്പലുകള്‍ എന്നിവയില്‍ നിന്നുള്ള പുകയാണ് ഗവേഷകര്‍ പരിശോധിച്ചത്. കണികകളുടെ രാസ പരിശോധനയും അവര്‍ നടത്തി.

ഡീസല്‍ എഞ്ജിന്‍ ഉപയോഗിക്കുന്ന കാറുകളും ട്രക്കുകളും പുറത്തുവിടുന്ന sulfates കപ്പലുകളും പുറത്തുവിടുന്നു. റോഡിലെ കാറുകളില്‍ മലിനീകരണം കുറക്കാന്‍ ഇന്ധനക്ഷതാ standards നിലനില്‍ക്കുന്നുണ്ട്. International Convention for the Prevention of Pollution കപ്പലുകള്‍ക്കും മലിനീകരണ നിയന്ത്രണം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

എന്നാല്‍ കപ്പലുകളുടെ മൊത്തം കണിക ഉദ്വവമനത്തിന്റെ പകുതി sulfates ആണ്. ജൈവ മലിനീകരണമായ കരി(sooty), black carbon, എന്നിവയാണ് ബാക്കി പകുതി മലിനീകരണം.

എഞ്ജിന്റെ പ്രവര്‍ത്തന വേഗതയും lubricating എണ്ണയുടെ അളവുമാണ് sulfate കണികകളല്ലാത്ത കണികാ മലിനീകരണത്തിന്റെ തോത് നിര്‍ണ്ണയിക്കുന്നത്. sulfur കുറഞ്ഞ ഇന്ധനം ഉപയോഗിച്ചാല്‍ കണികാ ഉദ്വമനത്തിന്റെ അളവ് കുറക്കാന്‍ കഴിയുമെങ്കിലും, അപ്പോള്‍ ബാക്കിയുള്ള കണികകള്‍ അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം തങ്ങിനില്‍ക്കുന്നതായി കാണാന്‍ കഴിഞ്ഞു. ഇത് ആരോഗ്യ പ്രശ്നം വര്‍ദ്ധിപ്പിക്കുകയും കാലാവസ്ഥയെ ബാധിക്കുകയും ചെയ്യും.

കരി(sooty), black carbon എന്നിവ മേഘ തുള്ളികളായി രൂപപ്പെടില്ല. അതിനാല്‍ കൂടുതല്‍ കാലം അന്തരീക്ഷത്തില്‍ തങ്ങിനിന്ന് മഴയോടൊപ്പം ഭൂമിയില്‍ പതിക്കും.

— സ്രോതസ്സ് noaanews

ഇറക്കുതിചെയ്യുന്ന ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. കപ്പല്‍ കടത്ത് കുറക്കുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s