കാലാവസ്ഥാ-ആവാസ വ്യവസ്ഥ ബന്ധ ചങ്ങല

ചില പ്രാദേശിക പരിസ്ഥിതി മാറ്റങ്ങള്‍ ആഗോള കാലാവസ്ഥയെ ബാധിക്കുമോ എന്നതിനെക്കുറിച്ച് അറിയാന്‍ മിക്കവര്‍ക്കും ജിജ്ഞാസയുണ്ട്. ആര്‍ക്ടിക്, താഴ്ന്ന-ആര്‍ക്ടിക് പ്രദേശത്തുണ്ടാകുന്ന വേഗത്തിലുള്ള ചൂടാകല്‍ ധാരാളം വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഉദാഹരണത്തിന് ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലം നേരത്തെ വരുന്നതും അത് കാരണമായി സസ്യങ്ങളിലും മൃഗങ്ങളിലുമുണ്ടാകുന്ന മാറ്റളും. സ്ഥലകാലത്തിലെ ചെറിയ തോതിലേക്കെത്തുമ്പോള്‍ ആഗോള-പ്രാദേശിക ബന്ധം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. കാലാവസ്ഥാ മോഡലുകളുടെ resolutions ന്റെ ഒന്നായ ഫലത്താലോ ജൈവശാസ്ത്ര വിവരങ്ങളിലെ signal to noise അനുപാതം നിരീക്ഷണ ഫലത്തെ ബാധിക്കുന്നതുമാവാം ഇത്. അടുത്തകാലത്ത് പടിഞ്ഞാറേ അമേരിക്കയില്‍ പരിസ്ഥി ശാസ്ത്രജ്ഞര്‍, ecologists, hydrologists തുടങ്ങിയര്‍ നടത്തിയ പഠനം ആഗോള കാലാവസ്ഥാ മാറ്റവും പ്രാദേശിക കാലാവസ്ഥാ മാറ്റവും മനസിലാക്കുന്നതില്‍ സഹായിക്കും. ചെറിയ സ്ഥലത്തെ മാറ്റങ്ങളെ വലിയ തോതിലേക്ക് ബന്ധിപ്പിക്കുന്നതാണ് അവരുടെ പഠനം.

ഉദാഹരണത്തിന്, കുറച്ച് നാളുകള്‍ക്ക് മുമ്പ് Science ല്‍ USGS ലെ Phil van Mantgem ഒരു ലേഖനമെഴുതി. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പടിഞ്ഞാറേ അമേരിക്കയിലെ മനുഷ്യര്‍ ശല്യപ്പെടുത്താത്ത പഴയ വനങ്ങളില്‍ വൃക്ഷങ്ങള്‍ നശിക്കുന്നത് (background levels of tree mortality) കുടുന്നതായി കണ്ടു. ഇതിന് പകരം പുതിയ മരങ്ങളുണ്ടാവുന്നുമില്ല. Background mortality എന്നത് മരങ്ങളുടെ സ്വാഭാവികമായ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന നാശം/മരണമാണ്. പെട്ടെന്നുണ്ടാവുന്ന കാട്ടുതീ, കീടങ്ങളുടെ ആക്രമണം, കൊടുംകാറ്റ് തുടങ്ങിയവ മൂലമുണ്ടാക്കുന്ന പ്രത്യക്ഷത്തില്‍ കാണാവുന്ന മരണത്തില്‍ നിന്ന് വ്യത്യസ്ഥമാണിത്. ആ വൃക്ഷമരണം 1% മാത്രമേ വരൂ. മര മത്സരം, കാലാവസ്ഥ (പ്രധാനമായും water stress), പ്രായം കൂടുന്നത് എന്നിവയൊക്കെയാണതിന്റെ കാരണം.

ഇവയില്‍ പലതും background mortality യെ ബാധിക്കുന്നതിനാല്‍ van Mantgem ഉം കൂട്ടരും ഇവ കുറവായ തരത്തിലുള്ള സൈറ്റുകളാണ് ശ്രദ്ധാപൂര്‍വ്വം പഠനത്തിനായി തെരഞ്ഞെടുത്തത്. വലിയ ഭൂഭാഗത്തിന്റെ ദീര്‍ഘകാലത്തെ റിക്കോര്‍ഡും അവര്‍ പരിഗണിച്ചു. വൃക്ഷ സാന്ദ്രത കൂടുന്നത്, edge effects എന്നിവയാണ് സാദ്ധ്യമായ മറ്റ് കാരണങ്ങള്‍. തുറസായ സ്ഥലത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങള്‍ കൂടുതല്‍ വരണ്ട ചൂടുള്ള micro-കാലാവസ്ഥ അനുഭവിക്കുന്ന സ്വഭാവത്തെയാണ് edge effects എന്ന് പറയുന്നത്.

Pacific Northwest, California, Interior West എന്നീ മൂന്ന് പ്രദേശങ്ങളിലും കഴിഞ്ഞ 17 മുതല്‍ 29 വര്ഷങ്ങളായി എല്ലാ സ്പീഷീസുകളിലും എല്ലാ വലിപ്പത്തിലുള്ളവയിലും എല്ലാ ഉയരത്തിലും മരണനിരക്ക് ഇരട്ടിയായിരിക്കുന്നതായി അവര്‍ കണ്ടെത്തി. മഴയില്ലാത്ത(അല്ലെങ്കില്‍ മഴ കുറഞ്ഞ) ഈ പ്രദേശത്ത് മരണനിരക്ക് കൂടുന്നത് വേനല്‍ക്കാലത്തെ മണ്ണിലെ ഈര്‍പ്പ stress ഉയരുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി അവര്‍ തെളിയിച്ചു. പടിഞ്ഞാറന്‍ കാട്ടിലെ സ്വാഭാവികമായ background മരണ നിരക്ക് പ്രതിവര്‍ഷം 0.5% ല്‍ താഴെയാണ്. ~20-30 വര്‍ഷങ്ങള്‍ കൊണ്ട് ഇത് ഇരട്ടിയായത് വലിയ പ്രശ്നം ഉണ്ടാക്കുന്നില്ല. എന്താണ് ദീര്‍ഘകാലത്തെ പ്രശ്നം എന്നത് ഒരു തുറന്ന ചോദ്യമാണെങ്കിലും അത് ഭാവിയിലെ കാലാവസ്ഥയും മരണനിരക്കും അടിസ്ഥാനമായുള്ളതാവും. എന്തായാലും കഴിഞ്ഞ ~30 വര്‍ഷങ്ങളായി മരണനിരക്ക് ഇരട്ടിയായി എന്നത് ഗവേഷകര്‍ തെളിയിച്ചു. ചോദ്യം ഇതാണ് – മനുഷ്യന്‍ കാരണമായുണ്ടാകുന്ന ആഗോളതപനത്താലാണോ ഇത്?

Bonfils et. al. (2008), Pierce et. al. (2008), and Barnett et. al. (2008), എന്നിവര്‍ നടത്തിയ പഠനം പടിഞ്ഞാറെ താപനിലയും, താപനിലാ വര്‍ദ്ധനവ് മൂലമുള്ള മഞ്ഞുരുകലും മനുഷ്യന്‍ കാരണമായ (greenhouse gases, ozone, and aerosols) ആഗോള കാലാവസ്ഥാ മാറ്റവും തമ്മില്‍ ബന്ധപ്പെടുത്തി. അവര്‍ വ്യത്യസ്ഥ കൂട്ടുകളുള്ള മൂന്ന് GCMs ഉം, രണ്ട് statistical downscaling techniques ഉം (GCMs നാല് തെളിയിക്കാനാവാത്ത micro-കാലാവസ്ഥാ ഫലങ്ങള്‍ കണ്ടെത്താന്‍), നിരീക്ഷിക്കപ്പെട്ടിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ പരീക്ഷിക്കാനും പഠനരീതികളുടെ ഉറപ്പ് മനസിലാക്കാനും ഒരു high resolution hydrology model ഉപയോഗിച്ചു. സാദ്ധ്യമായ കാരണങ്ങള്‍ സംശയത്തിന്റെ സാധാരണ പട്ടികയായിരുന്നു: സ്വാഭാവികമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍, മനുഷ്യന്‍ കാരണമായ ശക്തിപ്പെടുത്തല്‍, മനുഷ്യനല്ലാത്ത ശക്തിപ്പെടുത്തല്‍(സൂര്യന്, അഗ്നിപര്‍വ്വതം). താപനില, മഴ, മഞ്ഞ് വീഴ്ച്ച, പ്രധാനമായും Pacific Decadal Oscillation, El Niño/La Niña oscillations, തുടങ്ങിയവയെ ബാധിക്കുന്ന പടിഞ്ഞാറേ അമേരിക്കയിലുള്ള പ്രധാനപ്പെട്ട പ്രകൃത്യായുള്ള കാലാവസ്ഥാ ചാഞ്ചാട്ടങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് അനുസരിച്ചാണ് കാലാവസ്ഥാ മോഡലുകള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കൂടിയതും കുറഞ്ഞതും ആയ ദൈനംദിന താപനിലയുടെ വിവിധ കൂട്ടങ്ങള്‍, അവയുടെ മാസത്തെ ശരാശരി, water year precipitation ല്‍ വെള്ളത്തിന്റേയും മഞ്ഞിന്റേയും അനുപാതം എന്നിവയാണ് പ്രസക്തമായ കാലാവസ്ഥാ ചരങ്ങള്‍(variables). പ്രകൃത്യായുള്ള ചാഞ്ചല്യത്തെ മാറ്റി നിര്‍ത്താനായി രണ്ട് GCMs ഉപയോഗിച്ച് 100 വര്‍ഷത്തെ control പ്രയോഗിക്കുന്നു. മേല്‍ ഇത് ആഘാതമുണ്ടാക്കുന്ന പല ശക്തികളെ മനസിലാക്കാനായി മുമ്പത്തെ മോഡല്‍ intercomparison projects ന് മേല്‍ ഇത് നിര്‍ബന്ധിച്ച് ഓടിക്കുന്നു.

എന്താണ് ഫലം? ഏപ്രില് 1 SWE equivalent ന്റെ 50%, river discharge ദിനം മുമ്പേ ആയതിന്റെ 60%, ജനുവരി-മാര്‍ച്ച് താപനിലാ വര്‍ദ്ധനവ് എന്നിവ പ്രകൃത്യായുള്ള ചാഞ്ചാട്ടമോ, മനുഷ്യേതരമായ കാരണങ്ങളാലോ അല്ല. SWE യുടെ കുറവ് ശൈത്യകാലത്തെ മഴകുറഞ്ഞതിനാലല്ല, ജനുവരി-മാര്‍ച്ച് താപനിലാ വര്‍ദ്ധനവിനാലെന്ന് Bonfils ഉം കണ്ടെത്തി. ഏപ്രിലിലെ മഞ്ഞ് ഒരു പ്രധാന ചരമാണ്(variable). പടിഞ്ഞാറെ അമേരിക്കയില്‍ മണ്ണിലെ ഈര്‍പ്പത്തിന്റെ അളവിനെ നിര്‍ണ്ണയിക്കുന്നതില്‍ അതിന് പങ്കുണ്ട്. അത് forest productivity യേയും demographic processes നേയും ബന്ധപ്പെട്ടിരിക്കുന്നു.

— സ്രോതസ്സ് realclimate

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )