കോംഗോ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നം, എന്നാല്‍

ആഫ്രിക്കയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് കോംഗോ. 9 മറ്റ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കോംഗോയ്ക്ക് പടിഞ്ഞാറേ യൂറോപ്പിന്റത്ര വലിപ്പമുണ്ട്. അതുകൊണ്ട് കോംഗോയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് അതിന്റെ അയല്‍ രാജ്യങ്ങളെ മാത്രമല്ല ആഫ്രിക്കയെ മൊത്തം ബാധിക്കും. ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനമായ പല ധാതുക്കളുടേയും കലവറയാണ് ഈ രാജ്യം. അതോടൊപ്പം പടിഞ്ഞാറന്‍ വ്യോമ-ശൂന്യാകാശ വ്യവസായത്തിന്റേയും സൈനിക വ്യവസായത്തിന്റേയും അടിത്തറയും. അതുകൊണ്ട് ഈ രാജ്യം ആഫ്രിക്കക്ക് മാത്രമല്ല, ലോകത്തിന് മൊത്തം തന്നെ പ്രധാനപ്പെട്ടതാണ്.

കഴിഞ്ഞ 12 വര്‍ഷങ്ങളായി അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ തുടര്‍ച്ചയാണ് അടുത്തകാലത്ത് നടന്ന സംഭവവികാസങ്ങള്‍. ആരായിരിക്കും കോംഗോയുടെ സമ്പത്ത് കൈയ്യാളുന്നത്, ആര്‍ക്കായിരിക്കും അതിന്റെ ഗുണം കിട്ടുന്നത് എന്നതൊക്കെയാണ് അടിസ്ഥാനമായ ചോദ്യങ്ങള്‍. ഈ യുദ്ധങ്ങള്‍ ആരാണ് വിഭവങ്ങള്‍ നിയന്ത്രിക്കുക എന്നതിനെച്ചൊല്ലിയാണെന്ന് വങ്ഗാരി മാതായ് (Wangari Maathai)പറയുകയുണ്ടായി. കോംഗോയില്‍ നാം ഇന്ന് കാണുന്ന സംഘട്ടനം ഒരു വിഭവ സംഘട്ടനമാണ്.

റ്വാണ്ട(Rwanda) സര്‍ക്കാര് കൈവശം വെച്ചിരിക്കുന്ന കോംഗോയുടെ വിഭവസമ്പന്നമായ കിഴക്കന്‍ ഭാഗം പിടിച്ചെടുക്കാന്‍ Laurent Nkunda യുടെ വിമത സംഘം ശ്രമിക്കുന്നതാണ് നാം ഇപ്പോള്‍ കാണുന്ന സംഘട്ടനം. റ്വാണ്ട രണ്ട് പ്രാവശ്യം കോംഗോയെ ആക്രമിച്ചിട്ടുണ്ട്. ആദ്യം 1996 ലും പിന്നീട് 1998 ലും, ഇത് രണ്ടും അമേരിക്കന്‍ സര്‍ക്കാരിന്റേയും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും പൂര്‍ണ്ണ അംഗീകാരത്തോടെയായിരുന്നു. 2001 ല്‍ കോംഗോയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള congressional testimony യില്‍ Cynthia McKinney യും Tom Tancredo യും അമേരിക്കയുടെ സഹായത്തോടുള്ള അതിക്രമിച്ച് കയറ്റത്തെക്കുറിച്ച് സമ്മതിച്ചിരുന്നു.

റ്വാണ്ട സൈന്യത്തിലെ അംഗമായിരുന്നു Nkunda. 1994 ല്‍ Hutu ഭരണത്തെ ഇല്ലായ്മചെയ്യാന് അയാള്‍ Rwandan Patriotic സൈന്യവുമായി ഒത്ത് ചേര്‍ന്ന് യുദ്ധം ചെയ്തിരുന്നു. പ്രസിഡന്റ് ബുഷിന്റെ നേരിട്ടുള്ള ഓര്‍ഡറിന്റെ കീഴിലായിരുന്നു അയാള്‍. ജന സംരക്ഷണത്തിനുള്ള National Congress എന്ന സംഘത്തെ അയാള്‍ നയിച്ചു. 6,000 പേരുടെ ഒരു വിമത സംഘം നിര്‍മ്മിച്ചു. അത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഈ യുദ്ധങ്ങളെല്ലാം ആഫ്രിക്കക്കാര്‍ പരസ്പരം തമ്മിലടിക്കുന്നതായാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. 6 കോടിയാളുകളുടെ ഒരു രാജ്യത്ത് 6,000 പേരുടെ ഒരു സംഘം. അമേരിക്കയുടെ ശക്തമായ പിന്താങ്ങലുള്ള രാജ്യമായ റ്വാണ്ടയാണ് അവരുടെ സഹായികള്‍.

ആ പ്രദേശത്ത് ധാരാളം പ്രാവശ്യം ആയുധക്കച്ചവടം നടന്നിട്ടുണ്ട്. 2001 – 2003 കാലത്ത് ഐക്യരാഷ്ട്ര സംഘടന കോംഗോയില്‍ നടന്ന ആയുധവ്യാപാരം രേഖപ്പെടുത്തുകയുണ്ടായി. ബെല്‍ജിയത്തിലെ ജോര്‍ജ്ജ് ഫോറസ്റ്റിനെ (George Forrest) പോലുള്ളവര്‍ ഈ ആയുധ കച്ചവടത്തില്‍ പങ്കെടുത്തതായി പറയുന്നു.

ആധുനിക സമൂഹത്തിന് അത്യന്തം അവശ്യമായ പല പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് കോംഗോ. ഉദാഹരണത്തിന് കൊബാള്‍ട്ട്(cobalt) നിക്ഷേപത്തില്‍ കോംഗോക്ക് ലോകത്ത് മൂന്നാം സ്ഥാനമാണ്. അമേരിക്കയെ സംബന്ധിച്ചടത്തോളം കോബാള്‍ട്ട് അമേരിക്കയുടെ വായൂ-ശൂന്യാകാശ വ്യവസായത്തിനും സൈന്യത്തിനും വേണ്ട തന്ത്രപ്രധാനമായ മൂലകമാണെന്നാണ് എന്നാണ് Congressional Budget Office പറയുന്നത്. പരിസ്ഥിതി സൌഹൃദമായ കാറുകളുടെ ബാറ്ററിക്ക് വേണ്ട ഒരു പ്രധാന മൂലകവും കോബാള്‍ട്ട് തന്നെ. ഒരു Toyota Prius യില് 2.5 കിലോ കോബാള്‍ട്ടുണ്ട്.

കോള്‍ട്ടാന്‍(coltan) അഥവാ columbite-tantalite. ഈ പദാര്‍ത്ഥത്തിന്റെ 64% – 80% നിക്ഷേപവും കോംഗോയിലാണ്. എല്ലാ മൊബൈല്‍ ഫോണിലും ഇതുണ്ട്. കുട്ടികള്‍ കളിക്കുന്ന വീഡിയോ ഗെയിമിലും ഇത് കാണും. വാഹനങ്ങളുടെ എയര്‍ ബാഗില്‍ ഇതുണ്ട്. air suspension brakes ല്‍ ഇതുണ്ട്. കോള്‍ട്ടാന്‍ സത്യത്തില്‍ നമ്മുടെ കാലത്തെ ഒരു അത്ഭുത പദാര്‍ത്ഥമാണ്.

കമ്പ്യൂട്ടറുകളുടേയും ലാപ്ടോപ്പുകളുടേയും പ്രവര്‍ത്തനത്തിന് അത്യാവശ്യമായ തകരം(tin). അങ്ങനെ ധാരാളം തന്ത്രപ്രധാന ധാതുക്കളാല്‍ സമ്പന്നമായ രാജ്യമാണ് കോംഗോ. ആധുനിക സമൂഹത്തിനും ആധുനിക വ്യവസായത്തിനും നിലനില്‍ക്കണമെങ്കില്‍ ഇതെല്ലാം കൂടിയേതീരൂ.

1996 ല്‍ കോംഗോ അതിക്രമിച്ച് കയറിപ്പെട്ട് Laurent Kabila അധികാരമേറ്റു. റ്വാണ്ടയും ഉഗാണ്ടും ചേര്‍ന്ന് 1998 ല്‍ കോംഗോ ആക്രമിച്ച് Kabila യെ താഴെയിറക്കി. SADC (Southern African Development Community) അംഗങ്ങളോട് Kabila സഹായമഭ്യര്‍ത്ഥിച്ചു.

Nkunda യെ പിന്തുണക്കുകയാണ് റ്വാണ്ട ഇപ്പോള്‍. അംഗോളക്കാരും കൂടെ ചേരുന്നു.

17,000 UN സമാധാന സൈനികര്‍ കിഴക്കേ കോംഗോയിലുണ്ട്. ശതകോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയാണ് അവരെ അവിടെ പരിപാലിക്കുന്നത്. പടിഞ്ഞാറെ യൂറോപ്പിന്റത്ര വലിപ്പം കോംഗോയിക്കുണ്ട്. 10,000 പേര്‍ക്ക് ഒരു സമാധാന സൈനികന്‍ എന്നാണ് ഇപ്പോള്‍ അവിടുത്തെ സ്ഥിതി. സമാധാനം സ്ഥാപിക്കുക എന്നത് അവര്‍ക്ക് ദുഷ്കരമായ ജോലിയാണ്. സാധാരണ ജനത്തെ സംരക്ഷിക്കുന്നതില്‍ അവര്‍ വൈഷമ്യം നേരിടുന്നു. Nkunda യുടെ സൈന്യം UN സേനയെ വട്ടംകറക്കുകയാണ്. കൂടാതെ ഉത്തരവും പരിമിതമാണ്. ആക്രമിക്കാനുള്ള ഉത്തരവ് അവര്‍ക്ക് കിട്ടിയിട്ടില്ല. Laurent Nkunda യുടെ വിമത സേനയെ തോല്‍പ്പിക്കാന്‍ വിഷമമാണ്.

UN സൈന്യത്തെക്കുറിച്ചുള്ളതല്ല പ്രധാന പ്രശ്നം. ജനത്തിനെക്കാള്‍ പ്രാധാന്യം ലാഭത്തിന് നല്കുന്ന നയങ്ങളാണ് പടിഞ്ഞാറുനിന്ന് വരുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്‍താങ്ങലോടെ, പ്രാദേശിക ജനാധിപത്യ പ്രസ്ഥാനങ്ങളെ ഒഴുവാക്കി, Kabila യെ 2006 ലെ തെരഞ്ഞെടുപ്പ് വഴി അധികാരത്തിലേറ്റി. ഏകാധിപതിയായ “Kabila തന്നെ ഭരിക്കണമെന്നും അദ്ദേഹം തന്റെ സൈന്യത്തെ കൂടുതല്‍ ശക്തമായി ഉപയോഗിക്കണം” എന്നുമാണ് മാധ്യമങ്ങളിലെ വിദഗ്ദ്ധര്‍ ഇന്ന് പറയുന്നത്, Kabila ഭരിക്കുകയല്ല, ശരിക്കും അധിപത്യം നടത്തുകയാണ്. അയാളെ അധികരത്തിലേറ്റിയ പടിഞ്ഞാറന്‍ ശക്തികള്‍ക്ക് അത് വ്യക്തമായി അറിയാം. കോംഗോയുടെ വലിയ ധാതു സമ്പത്തില്‍ പടിഞ്ഞാറന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നിയന്ത്രണമില്ലാത്ത ലഭ്യത ഉറപ്പാക്കാനാണ് അയാളെ അവര്‍ അധികാരത്തിലെത്തിച്ചത്. 2006 ലെ Foreign Policy മാസികയില്‍ Paule Bouvier യും Pierre Englebert ഉം അത് വ്യക്തമാക്കിയതാണ്. ജനാധിപത്യത്തേക്കാള്‍ സ്ഥിരതക്കാണ് അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും ശ്രമിക്കുന്നത്. എന്നാല്‍ അമേരിക്കക്കോ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കോ സ്ഥിരതയോ ജനാധിപത്യമോ ഇത് വഴികിട്ടില്ല, കാരണം നയങ്ങളെല്ലാം തുടക്കത്തില്‍ തന്നെ വികലമാണ്.

ആഫ്രിക്കയെ പരോപകാരത്തിനും സൈനികവത്കരണത്തിനും വേണ്ടി മാത്രമുള്ള കണ്ണുകളാല്‍ അവര്‍ നോക്കുമോ അതോ ആഫ്രിക്കയെ നീതിയുടെ വീക്ഷകോണിലൂടെ നോക്കുമോ?

നീതിയും ജനവും ആകണം പ്രധാനപ്പെട്ടത്. ആഫ്രിക്കന്‍ വന്‍കരയില്‍ അമേരിക്കയും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും നടത്തുന്ന കരാറുകളില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

Maurice Carney talking with Amy Goodman

Maurice Carney is with the organization Friends of the Congo.

– സ്രോതസ്സ് democracynow

ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ വാങ്ങിതിരിക്കൂ. മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കഴിയുന്നത്ര കൂടുതല്‍ കാലം ഉപയോഗിക്കുക.

ഒരു അഭിപ്രായം ഇടൂ