റുമേനിയയും ബള്‍ഗേറിയയും നിയമവിരുദ്ധ ആണവ വ്യവസായ സഹായ ആരോപണത്തില്‍

EC Treaty ക്ക് വിരുദ്ധമായി റുമേനിയ ബള്‍ഗേറിയ സര്‍ക്കാരുകള്‍ കോടിക്കണക്കിന് യൂറോ ആണവവ്യവസായത്തിന് നല്‍കുന്നു. Cernavoda 3 ഉം 4 ഉം റിയാക്റ്ററുകള്‍ നിര്‍മ്മിക്കാനായി റുമേനിയന്‍ സര്‍ക്കാര്‍ വിതരണ കമ്പനിയായ S.N. Nuclearelectrica ന് 22 കോടി യൂറോ വായ്പയും ഘനജലം സംഭരിക്കാന്‍ Cernavoda നിലയത്തിന് 35 കോടി യൂറോയും, രാജ്യത്തിന്റെ National Development Fund ല്‍ നിന്ന് 80 കോടി യൂറോ നിക്ഷേപമായും നല്‍കുന്നു.

ബള്‍ഗേറിയന്‍ സര്‍ക്കാര്‍ 15.45 കോടി യൂറോ ബഡ്ജറ്റില്‍ വകയിരുത്തി Bulgarian Energy Holding (EAD), National Electric Company (NEK) എന്നീ കമ്പനികള്‍ക്ക് Belene ആണവനിലയം പണിയാന്‍ നല്‍കി. പീന്നീട് 20.5 കോടി യൂറോ കൂടി Bulgarian Energy Holding ക്ക് നല്‍കി.

രാജ്യത്തെ ആണവനിലയങ്ങള്‍ക്ക് ഇത്ര വലിയ തുക നല്‍കിയതുവഴി ആണവനിലയങ്ങള്‍ക്ക് അനുകൂലമായ അവസ്ഥയുണ്ടാക്കുകയും ഊര്‍ജ്ജ കമ്പോളത്തെ വികൃതമാക്കുകയുണ്(distort)സര്‍ക്കാര്‍. അതുകൊണ്ടാണ് EC Treaty യെ റുമേനിയയും ബള്‍ഗേറിയയും ലംഘിച്ചു എന്ന് പറയുന്നത്. എങ്ങനെയാണ് മറ്റ് ഊര്‍ജ്ജ സംരംഭങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഭീമമായ വക്രതയെ നേരിടാനാവുക? ഇതേ പോലെ പുനരുത്പാദിതോര്‍ജ്ജ രംഗത്തെ നിക്ഷേപമെവിടെ?

റുമേനിയയും ബള്‍ഗേറിയയും ആണവവ്യവസായത്തിന് ഭീമമായ സാമ്പത്തിക സഹായം ചെയ്യുന്നതിന്റെ പ്രതിഫലമെന്താണ്? തീര്‍ച്ചയായും ഊര്‍ജ്ജ സുരക്ഷിതത്വമോ, തൊഴിലോ, കാര്‍ബണ്‍ കുറവോ അല്ല. ഭീമന്‍ സബ്സിഡി ഇല്ലാതെ ഈ വ്യവസായത്തിന് ഇപ്പോഴും നിലനില്‍ക്കാനാവില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് സ്വയം ചോദിക്കൂ. വീണ്ടും.

– സ്രോതസ്സ് greenpeace

ഒരു അഭിപ്രായം ഇടൂ