ഫിന്‍ലാന്റിലെ OL3 EPR നിര്‍മ്മാണം കമ്പനിയുടെ ലാഭത്തെ തന്നെ ബാധിക്കുന്ന തരത്തില്‍ വലിയ പരാജയമായി മാറിയിരിക്കുകയാണ്. ഫ്രഞ്ച് ആണവ കമ്പനിയായ അറീവ പ്രസിദ്ധപ്പെടുത്തിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20% കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ 74.3 കോടി യൂറോയില്‍ നിന്ന് 58.9 കോടി യൂറോ ആയാണ് ലാഭം കുറഞ്ഞത്.
ഈ ഒറ്റ റിയാക്റ്ററിന്റെ വില തുടക്കത്തില്‍ 300 കോടി യൂറോ ആയിരുന്നു. ഇപ്പോള്‍ അത് 170 കോടി യൂറോയുടെ നഷ്ടമാണ് കമ്പനിക്കുണ്ടാക്കുന്നത്. EPR റിയാക്റ്ററുകള്‍ ലോകം മുഴുവന്‍ വില്‍ക്കാനാണ് അറീവയുടെ പദ്ധതി. ഈ വില ഫിന്‍ലാന്റിലെ ഊര്‍ജ്ജ വിതരണ കമ്പിയായ TVO ആവശ്യപ്പെടുന്ന 240 കോടി യൂറോയുടെ നഷ്ടപരിഹാരം ഉള്‍ക്കൊള്ളുന്നില്ല. വില കൂടിയതും, ആസൂത്രണം ചെയ്ത പ്രവര്‍ത്തന ദിനം വളരേറെ മാറിയും (schedule) ഒക്കെക്കാരണം TVO നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ അവകാശവാദം അറീവക്കെതിരായാല്‍ OL3 നിര്‍മ്മിക്കാന്‍ കമ്പനി വാങ്ങിയ പണത്തേക്കാള്‍ കൂടുതല്‍ ചിലവാക്കേണ്ടിവരും. എങ്ങനെയുണ്ട് ആണവ സാമ്പത്തികശാസ്ത്രം.
– സ്രോതസ്സ് greenpeace