അന്തര്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതെ Democratic Republic of Congo(DRC) യിലെ കലാപമായ “മറക്കപ്പെട്ട യുദ്ധം,” വീണ്ടും പൊട്ടിത്തെറിക്കാന്‍ പോകുന്നു. Nkunda യുടെ സംഘവും കോംഗോയിലെ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയിരിക്കുകയാണ്. സര്‍ക്കാര്‍ റ്വാണ്ടയില്‍ നിന്നുള്ള Hutu militiasമായി ഒത്തു ചേര്‍ന്നിട്ടുണ്ട്. Nkunda പറയുന്നത് അയാള്‍ തദ്ദേശീയരായ Tutsis യെ സംരക്ഷിക്കുന്നുവെന്നാണ്. Tutsis യെ 1994 ല്‍ വംശഹത്യ നടത്തിയ ഒളിപ്പോരാളികളെ DRC സംരക്ഷിക്കുന്നു എന്ന് റ്വാണ്ട സര്‍ക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ മൂന്ന് പ്രാവശ്യം റ്വാണ്ട കോംഗോയില്‍ അതിക്രമിച്ച് കയറുകയുണ്ടായി. രണ്ട് പ്രാവശ്യം അത് ആഭ്യന്തര കലാപത്തിന് കാരണമാകുകയും ചെയ്തു.
പുതിയ സംഘര്‍ഷത്താല്‍ ബലാല്‍ക്കാരത്തിന്റെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഏകദേശം 200,000 ആള്‍ക്കാര്‍ ആ പ്രദേശം വിട്ട് പോയി എന്ന് World Food Program പറയുന്നു. 2007 ന് ശേഷം ഏകദേശം 15 ലക്ഷം ആള്‍ക്കാര്‍ അവിടം വിട്ട് പോയതിന് പുറമേയാണിത്.
കോംഗോയിലെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനും പ്രശ്നം രൂക്ഷമാക്കുന്നതില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ഇടപെടലുകളേയും വ്യക്തമാക്കുകയാണ് Congo Week ന്റെ ലക്ഷ്യം.
വിഭവ ചൂഷണം വെച്ച് നോക്കിയാല്‍ കോംഗോയിലെ യുദ്ധം അമേരിക്കയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള ഒന്നാണെന്നാണ് എല്ലാവരും മനസിലാക്കേണ്ട പ്രധാന കാര്യം. Congo Week ല്‍ ഞങ്ങള്‍ ആ ബന്ധം തുറന്ന് കാണിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ലോക സമൂഹത്തിനും അമേരിക്കയിലെ സര്‍വ്വകലാശാലകള്‍ക്കും എങ്ങനെ കോംഗോയിലെ ജനത്തെ സഹായിക്കാം എന്ന് കണ്ടെത്താനും സഹായിക്കുന്നു. കോംഗോയിലെ പ്രശ്നം വിഭവ ചൂഷണത്തില്‍ അടിസ്ഥാനമായതാണ്. കോംഗോയിടെ കിഴക്കന്‍ ഭാഗത്തേക്ക് റ്വാണ്ട, ഉഗാണ്ട, Burundi രാജ്യങ്ങളുടെ അതിക്രമിച്ച് കയറ്റത്തില്‍ നിന്ന് നമുക്കത് മനസിലാക്കാം.
ധാരാളം സ്ഥാപനങ്ങളുണ്ട്. Dan Rather അതിനെക്കുറിച്ച് “All Mine” ല്‍ എഴുതിയിട്ടുണ്ട്. ഫിനിക്സ് അരിസോണയിലെ Freeport-McMoRan കോംഗോയില്‍ ചെമ്പ് ഖനനം ചെയ്യുന്നു. ബോസ്റ്റണ്‍, മസാച്യുസെറ്റ്സിലെ Cabot Corporation വേറൊരു കമ്പനിയാണ്. കോള്‍ട്ടാന്‍(coltan) ചൂഷണത്തെക്കുറിച്ചുള്ള ഐക്യ രാഷ്ട്ര സഭയുടെ 2001 – 2003 ലെ റിപ്പോര്‍ട്ടില്‍ പറയുന്ന കമ്പനിയാണിത്. സെല്‍ഫോണ്‍, ലാപ്ടോപ്പ്, DVD players തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന അവശ്യ പദാര്‍ത്ഥമാണ് കോള്‍ട്ടാന്‍.
യുദ്ധത്തിന്റെ നേരിട്ടുള്ള ഫലമാണ് ബലാല്‍ക്കാരം. അത് ’96 മുതല്‍ നടക്കുന്നു. ബലാല്‍ക്കാരം, കൊലപാതകം എന്നിവ ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഒരു വഴിയാണ്. ഒരു മനുഷ്യനെ പീഡിപ്പിച്ചാല്‍ ചുറ്റുമുള്ളവര്‍ക്ക് പേടിയാവും. അവര്‍ വേഗം തന്നെ അവിടം വിട്ട് പോകും. കോംഗോയിക്കകത്ത് തന്നെ 15 ലക്ഷം ആളുകള്‍ മാറിത്താമസിച്ചിട്ടുണ്ട്. കിഴക്കന്‍ ഭാഗത്ത് പ്രയോഗിക്കുന്ന തന്ത്രമാണിത്. ധാതു സമ്പുഷ്ടമായ സ്ഥലം ആണ് എന്ന ഒറ്റക്കാരണത്താല്‍ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകള്‍ക്ക് മാറിത്താമസിക്കേണ്ടി വരുന്നു. Laurent Nkunda ക്ക് ചൂഷണം ചെയ്യണം എന്ന കാരണത്താല്‍ Virunga Park ഏറ്റെടുത്ത് കഴിഞ്ഞു.
ബലാല്‍ക്കാരങ്ങളില്ലാതാക്കാന്‍ ഈ സംഘര്‍ഷം ഇല്ലാതാക്കണം. സംഘര്‍ഷം ഇല്ലാതാക്കണമെങ്കില്‍ കോംഗോയിലെ വിഭവ ശൂഷണം ഇല്ലാതാക്കണം. അങ്ങനെ കോംഗോ നിവാസികള്‍ക്ക് സ്വയംഭരണവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഒരു ഇടം സൃഷ്ടിക്കണം. ഇത് റ്വാണ്ടയില്‍ സമ്മര്‍ദ്ദം ചെലുത്തും. കാരണം കിഴക്കേ കോംഗോയില്‍ വിമതരെ പിന്‍താങ്ങുന്നത് അവരാണ്. വിഭവ സമ്പന്നമാണ് എന്ന കാരണത്താല്‍ 60 ലക്ഷം ആളുകള്‍ മരിക്കാനിടവരരുത് എന്ന് Bill Clinton, Bill Gates, Cindy McCain, Rick Warren മുതലായ Kagameയുടെ ചെവിയുള്ള ആളുകളെ ഉപയോഗിച്ച് Kagame യെ നിര്‍ബന്ധിക്കാം. ഈ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന ആളുകള്‍ ശപിക്കപ്പെട്ടവരാണ്. അവര്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും അത് തുടരുകയും ചെയ്യുന്നു.
കോള്‍ടാനുമായി ബന്ധമുള്ള എല്ലാവരും ഒക്റ്റോബര്‍ 22 ന് അവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് കോംഗോയുടെ പ്രശ്നത്തെക്കുറിച്ച് സൂചിപ്പിച്ച് അതിനാലാണ് അവര്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുന്നത് എന്ന voice mail സെറ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന ഒരു സമരം ഞങ്ങള്‍ ആവിഷ്കരിച്ചിരുന്നു. അത് വഴി അവരെ വിളിക്കുന്ന ആള്‍ക്കാരിലേക്ക് ആ സന്ദേശമെത്തിക്കാന്‍ കഴിയും. മൊബൈല്‍ ഫോണ്‍ ബഹിഷ്കരണം കൊണ്ട് കോംഗോയുടെ പ്രശ്നങ്ങളെ കൂടുതല്‍ പ്രചരിപ്പിക്കാനായി. അത് വലിയ വിജയമായിരുന്നു. New Zealand ലെ Avonside ല്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്കൂളിലെ എല്ലാ കുട്ടികളും ഇതില്‍ പങ്കെടുത്തു. സംഘര്‍ഷം ഇല്ലാതാക്കുക തങ്ങളുടെ രാജ്യത്തിന്റെ സ്വയംഭരണാവകാശത്തിനായി കോംഗോകാര്‍ നടത്തുന്ന സമരത്തെ പിന്‍താങ്ങുക ഇതാണ് Congo Week കൊണ്ടുദ്ദേശിക്കുന്നത്.
Discussion: Kambale Musavuli, Amy Goodman, Juan Gonzalez
Kambale Musavuli, Congolese engineering student at North Carolina A&T University. He helped coordinate Congo Week with the group Friends of the Congo.
— സ്രോതസ്സ് democracynow
നമ്മുടെ ഒറീസ, ബീഹാര്‍, ഗള്‍ഫ് തുടങ്ങിയിടത്തേയും പ്രശ്നം ഇതാണ്. സമ്പന്നമായ ഭൂമി.
എന്നീ സമ്പന്നര്‍ സംതൃപ്തരാകും?
എണ്ണയുടേയും മറ്റ് വിഭവങ്ങളുടേയും ഉപയോഗം കുറക്കുക.
എപ്പോഴും പുതിയ പുതിയ ഇലക്ട്രോണിക് ഉപകരങ്ങള്‍ വാങ്ങാതെ പഴയവ പുനരുപയോഗിക്കുക.