ഭാഗ്യം മാറ്റിമറിക്കുന്നത്

മാനവ ചരിത്രത്തിന്റെ കൂടുതല്‍ കാലത്തും ‘കൂടുതല്‍’ എന്നതും, ‘മെച്ചപ്പെട്ടത്’ എന്നതുമായ രണ്ട് പക്ഷികള്‍ ഒരേ ശാഖയില്‍ തന്നെയിരിക്കുന്നതായിരുന്നു. ഒറ്റ കല്ലിനാല്‍ നിങ്ങള്‍ക്കതില്‍ രണ്ടിനേയും വീഴ്ത്താമായിരുന്നു. അതുകൊണ്ടാണ് ആഡം സ്മിത്ത് ആധുനിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ രാഷ്ട്രങ്ങളുടെ സമ്പത്ത് എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി നൂറ്റാണ്ടുകള്‍ക്ക് ശേഷവും സാമ്പത്തിക ഉത്പാദനം ഉച്ചനിലയിലെത്തിക്കാനുള്ള വിട്ടുവീഴ്ച്ചയില്ലാത്ത ഉദ്യമം അചഞ്ചലമായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. സ്മിത്തിന്റെ കേന്ദ്ര ആശയമനുസരിച്ച്, കമ്പോള സമൂഹത്തില്‍ വ്യക്തികള്‍ അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ നേടാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരോടൊപ്പം എല്ലാവരേയും സമ്പന്നരാക്കുകയും തോത് വലുതാക്കുന്നത് വഴി ദക്ഷത ഉയര്‍ത്തുകയും ചെയ്യും. സമ്പത്തിന്റെ ആണിക്കല്ല് ഇതാണ്. ആ ആശയം ഇത് വരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് ഊഹിക്കാന്‍ പറ്റാത്തത്ര കൂടുതല്‍, കൂടുതല്‍ അത് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നു. അഭൂതപൂര്‍വ്വമായ അഭിവൃദ്ധി സൃഷ്ടിക്കുകയും ഈ എഴുത്ത് വായിക്കുന്ന മിക്കവരുടേയും ജീവിതം കൂടുതല്‍ ലഘുവാക്കുകയും ചെയ്തു. നമ്മുടെ നയങ്ങള്‍, നമ്മുടെ ജീവിതവീക്ഷണം, എന്തിന് നമ്മുടെ വ്യക്തിത്വത്തെ പോലും ഇപ്പോഴും ആഡം സ്മിത്തിന്റെ ആശയങ്ങാണ് ഭരിക്കുന്നത് എന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

എന്നാല്‍ നമ്മുടെ കാലത്തെ പ്രകടമായ ലക്ഷണം ഇതാണ്: ‘മെച്ചപ്പെട്ടത്’ ഇപ്പോള്‍ വേറൊരു മരത്തിലാണ് കൂട് കൂട്ടിയത്. അത് എല്ലാം മാറ്റിമറിച്ചു. നമ്മുടെ ജീവിതത്തിന്റെ കല്ല് അതായത് സമൂഹം കൈവശം വെച്ചിരിക്കുന്ന കല്ലിന് രണ്ടിലേതെങ്കിലും ഒന്നിനെ തെരഞ്ഞെടുക്കേണ്ടതായി വന്നു. ‘കൂടുതല്‍’ വേണോ ‘മെച്ചപ്പെട്ടത്’ വേണോ.

അതായത്, എല്ലാറ്റിനും ഉപരി വളര്‍ച്ചയാണെന്ന നമ്മുടെ മനോഭാവം സാമൂഹ്യമായും വ്യക്തിപരമായും നമ്മുടെ ജീവിതത്തെ ദുഷ്കരമാക്കുന്നു എന്ന് പല ഭാഗങ്ങളില്‍ നിന്ന് വരുന്ന പുതിയ ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വളര്‍ച്ച ഇപ്പോള്‍ ആളുകളെ സമ്പന്നരാക്കുന്നില്ല. പകരം അസമത്വവും സുരക്ഷിത്വമില്ലായ്മയുമാണ് സൃഷ്ടിക്കുന്നത്. കാലാവസ്ഥാ മാറ്റം, ഉച്ചസ്ഥാന എണ്ണ തുടങ്ങിയ ഭൌതിക പരിധികളില്‍ തട്ടി വളര്‍ച്ച നില്ക്കുന്നു. സമ്പദ്ഘടനയെ ഇനിയും വീര്‍പ്പിക്കുക എന്നത് അസാദ്ധ്യമോ അപകടകരമോ ആയിരിക്കുകയാണ്. ഏറ്റവും അപ്രതീക്ഷിതമായി വളര്‍ച്ച നമ്മേ കൂടുതല്‍ സന്തുഷ്ടരാക്കുന്നുമില്ല. ഗുരുത്വാകര്‍ഷണം ആപ്പിളിനെ മുകളിലേക്ക് തള്ളുന്നു എന്നത് പോലെയാണ് നമ്മുടെ ഇപ്പോഴത്തെ പ്രമാണങ്ങള്‍.

1. “നാം അതില്‍ വിശ്വസിച്ചാല്‍ നമുക്കത് ചെയ്യാനാവും”: FDR, LBJ, വളര്‍ച്ചയുടെ കണ്ടുപിടുത്തം

അടുത്ത കാലം വരെ “ശരാശരി മനുഷ്യന്റെ ജീവിത നിലവാരത്തില്‍ കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല” എന്ന് പറഞ്ഞത് പ്രഗല്ഭനായ സാമ്പത്തിക ശാസ്ത്രജ്ഞനായ കെയ്ന്‍സ് (John Maynard Keynes) ആണ്. അദ്ദേഹത്തിന്റെ കണക്ക് കൂട്ടല്‍ പ്രകാരം 2000 B.C. ല്‍ നിന്ന് 18 ആം നൂറ്റാണ്ടായപ്പോഴേക്കും ജീവിത നിലവാരം ഇരട്ടിയായി. ശേഷമുള്ള നാല് നൂറ്റാണ്ടുകളില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ചരിത്രം തുടങ്ങുന്നതിന് മുമ്പ് തന്നെ നാം തീ, ഭാഷ, കന്നുകാലി വളര്‍ത്തല്‍, ചക്രം, കലപ്പ, നൗകവിദ്യ, പാത്രങ്ങള്‍ ഇവയൊക്കെ കണ്ടെത്തിയിരുന്നു. നമുക്ക് ബാങ്കുകളും, സര്‍ക്കാരും, ഗണിത ശാസ്ത്രവും മതങ്ങളും ഉണ്ടായിരുന്നു.

അങ്ങനെ ഇരിക്കെ അവസാനം അത് സംഭവിച്ചു. 1712 ല്‍ Thomas Newcomen എന്ന ബ്രിട്ടീഷ് ഗവേഷകന് ആദ്യത്തെ പ്രവര്‍ത്തിക്കുന്ന ആവിയെന്ത്രം നിര്‍മ്മിച്ചു. അതിനെ അനുഗമിച്ച് നൂറ്റാണ്ടുകളോളം നാം സാധാരണം എന്ന് കരുതുന്ന വൈദ്യുതി, ഉരുക്ക്, വളങ്ങള്‍ തുടങ്ങി ആധുനിക ലോകത്തെ എല്ലാറ്റിനേയും ഫോസില്‍ ഇന്ധനങ്ങള്‍ നിര്‍മ്മിച്ച് തന്നു. പെട്ടെന്ന് കുറച്ച് ദശാബ്ദങ്ങള്‍ കൊണ്ട് ജീവിത നിലവാരത്തില്‍ 100% കുതിച്ച് കയറ്റമാണുണ്ടായത്.

ചില രീതിയില്‍ നോക്കിയാല്‍, സാമ്പത്തിക വളര്‍ച്ച എന്ന ആശയത്തിന്റെ കണ്ടുപിടുത്തം ഫോസില്‍ ഇന്ധന ശക്തിയുടെ കണ്ടുപിടുത്തം പോലെ തുല്യ പ്രധാന്യമുള്ളതാണ്. എന്നാല്‍ അത് പ്രാബല്യത്തിലാവാന് കുറച്ച് സമയം എടുത്തു എന്ന് മാത്രം. മഹത്തായ സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് FDR പോലും അമേരിക്കന്‍ സമ്പദ്ഘടന പൂര്‍ണ്ണ വളര്‍ച്ചയെത്തി എന്നും ഇനി വളരാന്‍ കഴിയില്ലെന്നും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പിന്നീട് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തിന് ശേഷം വലിയ വളര്‍ച്ചയും. Lyndon Johnson 1963 ല്‍ വൈറ്റ് ഹൌസില്‍ എത്തിയപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നമുക്കത് ചെയ്യാന്‍ കളിയില്ല എന്ന് പറയുന്ന ആളുകളെക്കൊണ്ട് ഞാന്‍ തോറ്റു. നാം ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമാണ്. നമുക്ക് എല്ലാം ചെയ്യാനാവും… നാം അത് വിശ്വസിച്ചാല്‍ എല്ലാം ചെയ്യാനാവും.” അദ്ദേഹം മാത്രമായിരുന്നില്ല അങ്ങനെ ചിന്തിച്ചത്. മോസ്കോയില്‍ നികിത ക്രുഷ്ചെവ് പൊട്ടിത്തെറിച്ചു, “വ്യാവസായിക കാര്‍ഷിക ഉത്പാദനത്തിന്റെ വളര്‍ച്ച എന്ന ഇടി ദണ്ഡുപയോഗിച്ച് നമുക്ക മുതലാളിത്ത വ്യവസ്ഥയെ ഇല്ലാതാക്കാം.”

നിങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അപ്പോഴും മോശം വാര്‍ത്ത പ്രകടമായിരുന്നു. കത്തുന്ന നദികളും പുക നിറഞ്ഞ നഗരങ്ങളും വ്യാവസായിക വിപ്ലവത്തിന്റെ കറുത്ത വശം വ്യക്തമാക്കി. 1972 ല്‍ “വളര്‍ച്ചയുടെ പരിധി” എന്ന പേരില്‍ mit യിലെ മൂന്ന് ഗവേഷകര്‍ ഒരുകൂട്ടം കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ പ്രസിദ്ധപ്പെടുത്തി. അനിയന്ത്രിതമായ വികാസം നമ്മുടെ പ്രകൃതി വിഭവങ്ങളെ ഇല്ലാതാക്കുമെന്ന് അവര് മുന്നറീപ്പ് നല്കി. ഒരു വര്‍ഷത്തിന് ശേഷം ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന് E.F. Schumacher വലിയ വില്‍പ്പന നടന്ന Small Is Beautiful എന്ന പുസ്തകം എഴുതി. (അതിന് ശേഷം Schumacher അമേരിക്കയില്‍ ഒരു പ്രഭാഷണത്തിന് വന്നപ്പോള്‍ അന്നത്തെ പ്രസിഡന്റ്റ് ജിമ്മി കാര്‍ട്ടര്‍ അദ്ദേഹത്തെ വൈറ്റ് ഹൈസില്‍ വിളിച്ച് ആദരിക്കുകയുണ്ടായി – ഇപ്പോഴത്തെ പ്രസിഡന്റ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് സമയം കൊടുക്കുന്നത് കണ്ടില്ലേ.) 1979 ല്‍ സാമൂഹ്യ ശാസ്ത്രജ്ഞനായ Amitai Etzioni പ്രസിഡന്റ് കാര്‍ട്ടര്‍ക്ക് കൊടുത്ത റിപ്പോര്‍ട്ടില് പറയുന്നത് 30% അമേരിക്കക്കാര്‍ “വളര്‍ച്ചാ അനുകൂലികളും(pro-growth)”, 31% അമേരിക്കക്കാര്‍ “വളര്‍ച്ചാ വിരോധികളും(anti-growth)”, 39% അമേരിക്കക്കാര്‍ തീരുമാനമെടുക്കാത്തവരുമാണെന്നാണ്.

ആ ചാഞ്ചല്യം കണ്ട് Etzioni പ്രവചിച്ചു, “സമൂഹത്തിന് ഉറച്ച് നില്ക്കാനാവാത്ത വിധം മനഃക്ലേശമുള്ളതാണ്”. Ronald Reagan അത് തെളിയിച്ചു. കാഹള ശബ്ദത്തോടെ അത് പരിധിയില്ലാത്ത “Morning in America” ആണെന്ന് അദ്ദേഹം നമ്മേ വിശ്വസിപ്പിച്ചു. സാമ്പത്തിക ശാസ്ത്രത്തെ ആരാണ് കൂടുതല്‍ ശക്തമായി തല്ലുന്നതെന്നതില്‍ ഇന്ന് മുഖ്യധാരാ പുരോഗമനവാദികളും യാഥാസ്ഥിതികരും മത്സരത്തിലാണ്. ബില്‍ ക്ലിന്റണിന്റെ കാലത്ത് ട്രഷറി സെക്രട്ടറിയായ ലാറി സമ്മേഴ്സ്(Larry Summers) ഒരു സമയത്ത് പ്രഖ്യാപിച്ചു “അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചയെ ‘speed limit’ ചെയ്യുന്ന ഒരു പരിപാടികളും ക്ലിന്റണ്‍ സര്‍ക്കാരിന് അംഗീകരിക്കാനാവില്ല അംഗീകരിക്കുകയുമില്ല. സമ്പദ്ഘടനയെ സുസ്ഥിരതയോടെ കഴിയുന്നത്ര എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് എത്രത്തോളം വളര്‍ത്താമോ അത്രത്തോളം വളര്‍ത്തുക എന്നത് സാമ്പത്തിക നയത്തിന്റെ ജോലിയാണ്.” അത് പൊട്ടത്തരമായ സാമ്പത്തിക ശാസ്ത്രമാണ്.

2. എണ്ണയുടെ ഉല്ലാസം, ചൈനീസ് കാറുകള്‍ പിന്നെ എളുപ്പമുള്ള പരിഹാരത്തിന്റെ അവസാനം

മൂന്ന് ചെറിയ കാര്യങ്ങളൊഴിച്ചാല്‍. ഒന്നാമതായി സമ്പദ് വ്യവസ്ഥ തുടര്‍ന്നും വളരുകയാണെങ്കിലും നമ്മളില്‍ മിക്കവരും സമ്പന്നരാകുന്നില്ല. അമേരിക്കയിലെ ശരാശരി വേതനം 30 വര്‍ഷം മുമ്പത്തേതിലും കുറവാണ്. കോളേജ് ഡിഗ്രിയുള്ളവര്‍ക്ക് പോലും 2000-2004 കാലത്ത് വരുമാനത്തില്‍ 5.2 കുറവ് സംഭവിച്ചു. ഇത് തന്നെയാണ് ലോകം മൊത്തവും സംഭവിച്ചത്. ലോകത്തെ 60 ല്‍ അധികം രാജ്യങ്ങളില്‍ പ്രതിശീര്‍ഷ വരുമാനം കഴിഞ്ഞ ദശകത്തില്‍ താഴുകയാണുണ്ടായത്.

രണ്ടാമത്തെ കാര്യം, കല്ക്കരി കത്തിച്ച് കല്ക്കരി ഖനിയിലെ വെള്ളം പമ്പ് ചെയ്ത് പുറത്ത് കളഞ്ഞ് വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ച തോമസ് ന്യൂകോമന്(Thomas Newcomen) എന്താണ് ചെയ്യാനുദ്ദേശിച്ചതെന്നോര്‍ക്കുന്നത് നല്ലതാവും. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ചു അതിന് ചുറ്റുമായായിരുന്ന ഈ വിപ്ലവം. “കല്ക്കരിക്ക് മുമ്പ് സാമ്പത്തിക ഉത്പാദനം ഊര്‍ജ്ജ inputകളാല്‍ പരിമിതപ്പെട്ടിരുന്നു. എല്ലാം ആശ്രയിച്ചിരുന്നത് biomass ന്റെ ഉത്പാദനത്തെയായിരുന്നു: മനുഷ്യനും കന്നുകാലികള്‍ക്കുമുള്ള ആഹാരം, ചൂടിനും ചില വ്യാവസായിക ആവശ്യത്തിനുമായി വിറക് കത്തിക്കുന്നത്,” എന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെഫ്രി സാച്ചെസ്(Jeffrey Sachs) പറയുന്നു. ഊര്‍ജ്ജം നിങ്ങള്‍ക്ക് വളര്‍ത്താന്‍ കഴിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ മുമ്പത്തെ യുഗങ്ങളില്‍ എത്രമാത്രം വളര്‍ന്നിരുന്നു എന്നതിനെ ആശ്രയിച്ചാണ് ഫോസില്‍ ഇന്ധനങ്ങള്‍. ശതകോടി ടണ്‍ ജീവജാലങ്ങള്‍ ഭൂമിയുടെ ചൂടാലും ഭാരത്താലും ഹൈഡ്രോ കാര്‍ബണുകളുടെ പാളിയായും തടാകമായും മാറി, നമുക്ക് കണ്ടുപിടിക്കാനായി കാത്തിരിക്കുന്നു.

ഈ ഇന്ധന തടാകം എത്രമാത്രം മൂല്യമുള്ളതാണ്, പകരം വെക്കാന്‍ പറ്റാത്തതാണ് എന്ന് മനസിലാവണമെങ്കില്‍ മറ്റ് രൂപത്തിലുള്ള ചില ഉപയോഗപ്രദമായ ചില ഊര്‍ജ്ജ രൂപങ്ങളുമായി താരതമ്യം ചെയ്താല്‍ മതി. ടാങ്കിലെ പെട്രോളിന് പകരം ഒഴിക്കാവുന്ന ഇന്ധനമാണ് എഥനോള്‍. ഊര്‍ജ്ജമുണ്ടാക്കാന്‍ ജീവശാസ്ത്രത്തെ ഉപയോഗിക്കുന്ന രീതിയാണ്. ഇപ്പോള്‍ സര്‍ക്കാരിന്റെ ശതകോടിക്കണക്കിന് സബ്സിഡി ലഭിക്കുന്ന അതിന് വലിയ പ്രീയമാണ്. ഓരോ വര്‍ഷവും നട്ട് വളര്‍ത്തുന്ന ചോളം പോലുള്ള ചെടികളെ ആശ്രച്ചാണ് എഥനോള്‍ ഉത്പാദനം. നിങ്ങളുടെ ട്രാക്റ്റര്‍ പാടം കൊയ്ത്, ട്രക്ക് വിള റിഫൈനറിയില്‍ എത്തിച്ച്, റിഫൈനറി പ്രവര്‍ത്തിപ്പിച്ച് നേടുന്ന എറ്റവും നല്ല “ഊര്‍ജ്ജ output-to-input ratio” 1.34-to-1 ആണ്. അതായത് നിങ്ങള് 100 Btu ഫോസില്‍ ഇന്ധനം കത്തിച്ചാലേ 134 Btu എഥനോള്‍ കിട്ടൂ. കുറച്ചെങ്കിലും അധികം കിട്ടുവെങ്കിലും പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ മതിപ്പുണ്ടാക്കുന്ന കാര്യമല്ല എന്നാണ് University of Northern Iowa യിലെ Kamyar Enshayan പറയുന്നത്. പെട്രോളിയത്തിന്റെ കാര്യത്തില് ഈ അനുപാതം എവിടെ കുഴിക്കുന്നു എന്നതിനനുസരിച്ച് 30-to-1 മുതല് 200-to-1 വരെ ആകാം. ഫോസില്‍ ഇന്ധന ലോകത്തെ ഉപേക്ഷിച്ച് ജൈവ ഇന്ധന ലോകത്തിലേക്ക് പോകുന്നത് ഏദന്‍ തോട്ടമുപേക്ഷിച്ച് വിയര്‍പ്പൊഴുക്കി ആഹാരം കണ്ടെത്തേണ്ട ലോകത്തെത്തുന്നത് പോലെയാണ്.

ഏദന് കിഴക്കോട്ടാണ് (east of Eden) നാം പോകുന്നത്. മൂര്‍ദ്ധന്യ-എണ്ണ എന്ന അവസ്ഥയിലോ അതിനടുത്ത അവസ്ഥയിലോ എത്തിനില്ക്കുന്നു എന്നഭിപ്രായപ്പെടുന്ന ധാരാളം റിപ്പോര്ട്ടുകള്‍, പുസ്തകങ്ങള്‍, ഡോക്കുമെന്ററികള്‍ തുടങ്ങിയവ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പ്രസിദ്ധപ്പെട്ടതായി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പുരാതനകാലത്തെ ജീവജാലങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട ആ കുളം പകുതി വറ്റി വീപ്പയുടെ അടിലെ ഭാഗങ്ങള്‍ ഉപയോഗിച്ചുതുടങ്ങി എന്ന് വ്യക്തമാക്കുന്നതാണ് മൂര്‍ദ്ധന്യ-എണ്ണ. പുതിയ എണ്ണക്കിണറുകള്‍ കണ്ടെത്താനാവുന്നില്ലെന്ന് വലിയ എണ്ണക്കമ്പനികള്‍ പറയുന്നു. ഇപ്പോഴുള്ളവ വറ്റിക്കൊണ്ടിരിക്കുന്നു. സൌദിയിലെ എണ്ണപ്പാടങ്ങള് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വറ്റുന്നത്. ഇതെല്ലാം എണ്ണ വിലയില്‍ പ്രകടമാണ്.

ഒരു ചരക്കും അമിത പ്രാധാന്യമുള്ളതല്ല എന്നതാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായം. കാരണം ഏതെങ്കിലുമൊന്നിന്റെ കുറവ് അനുഭവപ്പെട്ടാല് അത് മറ്റേതെങ്കിലുമൊന്നിന്റെ വികസനത്തിന് വഴിയൊരുക്കും. സാധാരണയായി ഈ സിദ്ധാന്തം ശരിയെന്നാണ് മുമ്പുള്ള അനുഭവങ്ങള്‍. തടിയുടെ കുറവുണ്ടായപ്പോള്‍ ആരോ plywood കണ്ടെത്തി. അതേ യുക്തി കല്ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ കാര്യത്തിലും ശരിയാവണം. ഈ കാലത്ത് അവക്ക് എളുപ്പമുള്ള പകരക്കാരില്ല. എന്റെ പെരപ്പുറത്തുള്ള സോളാര്‍ പാനലുകള്‍ എനിക്കിഷ്ടമാണ്. ദിവസത്തില്‍ പരന്ന് പോകുന്ന ഊര്‍ജ്ജം അത് ശേഖരിക്കുന്നു. എന്നാല്‍ ഒത്തുചേര്‍ന്ന ഊര്‍ജ്ജം ഉപയോഗിക്കുന്നുമില്ല. (but they’re collecting diffuse daily energy, not using up eons of accumulated power.) ഫോസില്‍ ഇന്ധനങ്ങള്‍ ഇതിന് വിപരീതമാണ്. ഒരു സമയത്ത് കിട്ടിയ സമ്മാനം ഒരു പ്രാവശ്യത്തേക്കുള്ള ആര്‍ഭാടകരമായ വളര്‍ച്ച സമ്മാനിച്ചു.

ഇത് നമ്മളെ മൂന്നാമത്തെ വിഷയത്തിലെത്തിക്കും: അമേരിക്കയിലേതു പോലുള്ള സമ്പദ്‌വ്യവസ്ഥ ലോകം മുഴുവന്‍ സൃഷ്ടിച്ച് കൊണ്ട് നാം മുന്നോട്ട് പോകുകയാണെങ്കില്‍ എണ്ണ മാത്രമല്ല ഇല്ലാതാകാന്‍ പോകുന്നത്. ഈ സംഖ്യകളുമായാണ് നാം ഏറ്റുമുട്ടാന്‍ പോകുന്നത്: ചൈനയിലെ സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴത്തെ വളര്‍ച്ചാ തോതനുസരിച്ച് 130 കോടിയാളുകളുള്ള ആ രാജ്യത്തിന് 2031 ഓടെ അമേരിക്കയുടെ അത്ര സമ്പന്നമാകാന്‍ കഴിയും. അപ്പോള്‍ അവര്‍ ഇറച്ചി, പാല്, മുട്ട തുടങ്ങിയവ അമേരിക്കക്കാര്‍ കഴിക്കുന്നത് പോലെ കഴിച്ചാല്‍ ഓരോ വര്‍ഷവും അവര്‍ക്ക് 1,35.2 കോടി ടണ്‍ ധാന്യങ്ങള്‍ വേണ്ടിവരും എന്ന് ecostatistician ആയ Lester Brown കണക്കാക്കുന്നു. 2004 ലെ ലോകത്തെ മൊത്തം വിളവെടുപ്പിന്റെ മൂന്നില്‍ രണ്ടാണ് ഇത്. അവര് 9.9 കോടി ബാരല്‍ എണ്ണ പ്രതിദിനം കത്തിക്കും. ഇന്ന് ലോകത്ത് മൊത്തം പ്രതിദിനം 1.5 കോടി ബാരല്‍ എണ്ണയാണ് ഉപയോഗിക്കുന്നത്. ലോകം മൊത്തം ഉപയോഗിക്കുന്ന ഉരുക്കിനെക്കാള്‍ കൂടുതല്‍ ഉരുക്ക് അവര്‍ക്ക് വേണ്ടിവരും. കടലാസിന്റെ ഇരട്ടി, ഇപ്പോഴുള്ള കാറുകളുടെ 1.5 മടങ്ങ് കാറുകള്‍ അതായത് 110 കോടി കാറുകള്‍ ഒക്കെ വേണ്ടിവരും. ചൈനക്ക് മാത്രം വേണ്ടിവരുന്ന കാര്യങ്ങളാണ് ഇത്. അന്ന് ഇന്‍ഡ്യക്ക് ആകും കൂടുതല്‍ ജന സംഖ്യ. ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയും അതുപോലെ വളരുകയാണ്. പിന്നെ ലോകത്തെ മറ്റ് രാജ്യങ്ങളും.

ആ രീതിയിലുള്ള ആവശ്യകത നിറവേറ്റാന്‍ ഭൂമിയെ അതിന്റെ തകരുന്ന സ്ഥാനത്തെക്കാളേറെ പല രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതായി വരും. ഒരു ഉദാഹരണമെടുക്കുക. 1712 ലെ ഒരു ദിവസം രാവിലെ തോമസ് ന്യൂകോമന് (Thomas Newcomen) അദ്ദേഹത്തിന്റെ പമ്പ് പ്രവര്‍ത്തിച്ചപ്പോള് അന്തരീക്ഷത്തില് 275 parts per million കാര്‍ബണ്‍ ഡൈ ഓക്സൈഡേയുണ്ടായിരുന്നുള്ളു. നമുക്കിപ്പോള്‍ 380 ppm കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലുണ്ട്. കാലാവസ്ഥാ മാറ്റം തുടങ്ങിയിട്ടേയുള്ളു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതില്‍ നാം കടുത്ത നിയന്ത്രണം വരുത്തിയില്ലെങ്കില്‍ അന്തരീക്ഷ ശരാശരി താപനില 4-5 ഡിഗ്രി കൂടും എന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പ്രവചനം. ഭൂമിയില്‍ ആള്‍ക്കുരങ്ങുകള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുള്ള താപനിലയാണ്. ഭൂമി എന്നതിനെ നമുക്ക് വിളിക്കാനാവുമോ എന്ന് സംശയമാണ്. പുതിയ പേരിനായി നമുക്ക് മത്സരം നടത്താം. കാരണം അത് വേറൊരു ഗ്രഹം പോലെ തോന്നും. ആണവായുധങ്ങളേക്കാള്‍ മോശമായ അത്രക്കുള്ള ഒരവസ്ഥ മനുഷ്യര്‍ ഇത് വരെ കണ്ടിട്ടുണ്ടാവില്ല.

സാമ്പത്തിക വളര്‍ച്ചയുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? സമ്പന്നരാവുക എന്നാല്‍ മലിനപ്പെടുത്തുക എന്നര്‍ത്ഥം. അതുകൊണ്ട്? അടുത്ത കാലത്ത് ഞാന്‍ ബീജിങ്ങിലായിരുന്നപ്പോള്‍ എനിക്ക് സൂര്യനെ നേരിട്ട് നോക്കാന്‍ കഴിഞ്ഞിരുന്നു. (പുകമഞ്ഞ് നിറഞ്ഞ ആകാശം എന്തെന്ന് അവിടെ ഞാന് കണ്ടു). സമ്പന്നരാകുക എന്നാല്‍ ഫലത്തില്‍ ശുദ്ധ വായൂ എന്ന “ആര്‍ഭാടം” ആവശ്യപ്പെടുകയും അതിനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക എന്നത് കൂടിയാവുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ലോസ് ആഞ്ജലസിന് ചുറ്റുമുള്ള പര്‍‌വ്വതങ്ങള്‍ വീണ്ടും കാണാന്‍ കഴിഞ്ഞത്. കൂടുതല്‍ നദികളില്‍ നിങ്ങള്‍ക്ക് നീന്താന്‍ കഴിഞ്ഞത്. ഈ പരിഷ്കാരം വേഗത്തിലാക്കാനുള്ള ബുദ്ധിപൂര്വ്വമായ വഴികള്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ കണ്ടെത്തി: ഒരു കമ്പോളം സൃഷ്ടിച്ച് മലിനീകരണ വായ്പ (pollution credits) കച്ചവടം ചെയ്തു. ഉദാഹരണത്തിന്, സള്‍ഫറിന്റേയും നൈട്രജന്റേയും മേഘങ്ങള്‍ ആര്‍ക്കും ഊഹിക്കാന്‍ പറ്റാത്ത വിധം അതിവേഗം ചിലവ് കുറച്ച് ഇല്ലാതാക്കാന്‍ വ്യവസായത്തെ അത് സഹായിച്ചു.

സമ്പന്നരാകുക എന്നത് പുകമഞ്ഞിന്റെ കാര്യത്തിലേ പോലെ കുറവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കൂ എന്ന രീതിയിലല്ല. അതിന് വിപരീതമാണ് ഇത് വരെ. വൃത്തികെട്ട വായൂ, വൃത്തികെട്ട ജലം പോലുള്ള പഴയ രീതിയിലുള്ള പരിസ്ഥിതി നാശം എന്തോ തെറ്റായത് സംഭവിക്കുന്നു എന്നതിന്റെ സൂചനയായിരുന്നു. പുകക്കുഴലില്‍ ഫില്‍റ്റര്‍ പിടിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിച്ചില്ല, ചെറിയൊരു നിയമ മാറ്റം, കുറച്ച് പണം, പ്രശ്നം ഇല്ലാതായി. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൃഷ്ടിക്കുന്ന കൂടുതല്‍ വലിയ പരിസ്ഥിതിനാശമാണ് രണ്ടാമത്തേത്. കല്ക്കരിയോ എണ്ണയോ പ്രകൃതി വാതകമോ കത്തിച്ചാല്‍ ഉണ്ടാവുന്ന ഉപോല്‍പന്നമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. തെറ്റായ ഒന്നല്ല. ഗവേഷകര്‍ ഈ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ തിരികെ ഭൂമിക്കടിയില്‍ ശേഖരിക്കാനുള്ള ചിലവ് കൂടിയ, സങ്കീര്‍ണ്ണത കൂടിയ പദ്ധതികള്‍ കണ്ടുപിടിക്കാന്‍ പണിപ്പെടുകയാണ്. എന്നാല്‍ ലോകത്തെ കാറുകള്‍, ഫാക്റ്ററികള്‍, ഫര്‍ണസുകള്‍ എന്നിവ കൂടുതല്‍ കൂടുതല്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലെ CO2 കൂടിക്കൊണ്ടുമിരിക്കുന്നു.

ശരിയാണ് കമ്പനികളും രാജ്യങ്ങളും സമ്പന്നമാകുന്നുണ്ട്. അവര്‍ക്ക് കൂടുതല്‍ ദക്ഷതയുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയും. ഉദാഹരണത്തിന് ഞാന്‍ ഓടിക്കുന്ന ഹൈബ്രിഡ് കാറായ Honda Civic. എന്നാല്‍ നമ്മുടെ ഉപകരണങ്ങള്‍ക്ക് ദക്ഷത കൂടും തോറും അവയുടെ എണ്ണവും കൂടുകയാണ്. [തണുപ്പ് രാജ്യള്ളിലെ] വീടുകളിലുള്ള ഫര്‍ണസ് മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടതാണ്. എന്നാല്‍ 1950 നെ അപേക്ഷിച്ച് വീടുകളുടെ വലിപ്പം ഇരട്ടിയായിരിക്കുകയാണ് ഇന്ന്. 60-ഇഞ്ച് ടെലിവിഷന്‍? എപ്പോഴും ഓണായിക്കിടക്കുന്ന കേബിള്‍ മോഡം? നിങ്ങള്‍ കണക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാ മാസവും വൈദ്യുതി വിതരണ കമ്പനി അത് നിങ്ങള്‍ക്കായി ചെയ്യുന്നുണ്ടല്ലോ. 1990 – 2003 കാലത്താണ് ആഗോളതപനത്തിന്റെ ദുരന്തങ്ങളേക്കുറിച്ച് നാം ബോധവാന്മാരായത്. ഈ കാലത്ത് അമേരിക്കയുടെ CO2 ഉദ്‌വമനം 16 വര്‍ദ്ധിച്ചു. ആ ദിശയിലേക്ക് പോകാനുള്ള പ്രേരണ വളരെ അധികമാണ്. വളര്‍ച്ച എന്നാല്‍ സമ്പദ്‌വ്യവസ്ഥയുടെ “ആരോഗ്യത്തിന്റെ” സൂചകമായാണ് നാമെല്ലാം ധരിച്ച് വെച്ചിരിക്കുന്നത്. ഭൂമിയുടെ ആരോഗ്യത്തെക്കാള്‍ പ്രകടമാണത് നമുക്ക്. സമ്പദ്‌വ്യവസ്ഥ എന്ന് വാക്ക് എടുക്കൂ. എല്ലാ വാര്‍ത്താ പരിപാടികളിലും “തളരുന്നു”, “വളരുന്നു”, “കുതിക്കുന്നു”, “മുടന്തുന്നു” എന്നൊക്കെയുള്ള അതിന്റെ താപനില എപ്പോഴും കാണാം. വലിയ ഭയഭക്തിയോടെ അതിന്റെ ഓരോ മൂക്ക് ചീറ്റലിനേയും പരിഗണിക്കുന്നു. എന്നാല്‍ അതിനേക്കാള്‍ മോശമായ ഭൂമിയുടെ പനിയെ അവഗണിക്കുകയും ചെയ്യുന്നു. പരിസ്ഥിതിക്ക് മാത്രമാണ് കുഴപ്പമുണ്ടായതെങ്കില്‍ പരിസ്ഥിതി-സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് മുമ്പില്‍ വലിയൊരു ജോലിയുണ്ടാവുമായിരുന്നു. എന്നാല്‍ ഇവിടെ സ്ഥിതികള്‍ കൂടുതല്‍ താല്പര്യജനകമാണ്. പരിസ്ഥിതി നാശത്തിന്റെ സാമ്പത്തിക ശാസ്ത്രം വേറൊരു കൂട്ടം സൂചകങ്ങളിലും പ്രകടമാണ്. മിക്ക മനുഷ്യരും വളരെ പ്രാധാന്യത്തോടെ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം.

3. “ക്ഷേമം എന്നത് ഒരു യഥാര്‍ത്ഥ പ്രതിഭാസമാണ്”: സാമ്പത്തിക ശാസ്ത്രജ്ഞര്‍ സുഖാനുഭൂതി കണ്ടെത്തി

പരമ്പരാഗതമായി സന്തോഷം, സംതൃപ്തി എന്നീ ഗുണങ്ങളെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ കാവ്യാത്മകമായ അപ്രസക്തിയോടെ അവഗണിച്ച കാര്യങ്ങളായിരുന്നു. പുരോഗമന കലകളില്‍ പ്രാവീണ്യം നേടിയ തലച്ചോറില്‍ സംഖ്യകള്‍ക്ക് സ്ഥാനമില്ലാത്തവരുടെ ആശയങ്ങള്‍. ഒരു യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനെ സംബന്ധിച്ചടത്തോളം സന്തോഷത്തിന് ലളിതമായ സമവാക്യമാണുള്ളത്: നിങ്ങള്‍ ഒരു കാര്‍ വാങ്ങുന്നുവെങ്കില്‍ ആ കാര്‍ നിങ്ങള്‍ക്ക് സന്തോഷം നല്കും. അത്രമാത്രം നിങ്ങള്‍ അറിഞ്ഞാല്‍ മതി. ഈ ആശയത്തെ “utility maximization” എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത്. സാമ്പത്തിക ചരിത്രകാരനായ Gordon Bigelow ന്റെ വാക്കുകളില്‍, “ഒരാള്‍ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുന്നതോ വില്ക്കുന്നതോ, ജോലി രാജിവെക്കുന്നതോ, നിക്ഷേപം നടത്തുമ്പോഴോ ചെയ്യുന്ന ഓരോ സമയത്തും അയാള്‍ അയാള്‍ക്ക് ‘maximum utility’ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഒരു യുക്തിപരമായ തീരുമാനമെടുക്കുകയാണ്. അതി രാവിലെ മൂന്ന് മണിക്ക് Ginsu കത്തി വാങ്ങുന്നുവെങ്കില്‍ neoclassical സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറയും, ആ വാങ്ങല്‍ നിങ്ങളുടെ വിഭവങ്ങളെ optimize ചെയ്യും.” ലാളിത്യമാണ് ഈ ആശയത്തിന്റെ ഭംഗി. നാം ജീവിക്കുന്ന ലോകത്തിലെ കേന്ദ്ര ആശയമാണിത്: ഞാന്‍ എന്താണ് വാങ്ങുന്നത് എന്നതില്‍ നിന്ന് ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാവും.

എന്നാലും ജനത്തിന്റെ തലച്ചോര്‍ മോഡലുകള്‍ പറയുന്നത് പോലല്ല പ്രവര്‍ത്തിക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് വളരെ മുമ്പേ അറിയാം. പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാക്കളില്‍ ഒരാളായ Bob Costanza 1980കളുടെ തുടക്കത്തില്‍ സാമ്പത്തിക ശാസ്ത്രവുമായി ഏറ്റ്മുട്ടുന്ന സമയത്ത് അദ്ദേഹത്ത് പഠിക്കാന്‍ “social traps”—the nuclear arms race എന്നൊരു fellowship ഉണ്ടായിരുന്നു. “ദീര്‍ഘകാലത്തേക്കുള്ള വിശാലമായ ലക്ഷ്യങ്ങളുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഹൃസ്വകാലത്തേക്കുള്ള സ്വഭാവം കിട്ടും” എന്നാണ് അതില്‍ പറയുന്നത്.

ഒരു ലേലം ഒരു പ്രത്യേക രീതിയില്‍ ആസൂത്രണം ചെയ്താല്‍ ആളുകള്‍ ഒരു രൂപ കിട്ടാന്‍ വേണ്ടി 1.5 രൂപ ചിലവാക്കും എന്ന് തെളിയിക്കാന്‍ Costanza ക്ക് അധികം സമയം വേണ്ടിവന്നില്ല. ആളുകള്‍ “sunk costs” ന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നു എന്ന് മറ്റ് സാമ്പത്തിക ശാസ്ത്രജ്ഞരും തെളിയിച്ചു. നല്ല പണം ചിലവാക്കി മോശം സാധനം വാങ്ങാന്‍ ആളുകള്‍ തയ്യാറാവും. വാങ്ങാന്‍ പോകുമ്പഴത്തേക്കാള്‍ തങ്ങള്‍ സ്വന്തമാക്കിയ സാധനങ്ങള്‍ക്ക് വലിയ മൂല്യമാണ് അവര് കൊടുക്കുക. ഇത്തരം അന്തര്‍ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ “behavioral economics” എന്നൊരു ശാഖ തന്നെ അടുത്ത കാലത്ത് വികസിച്ചുവന്നു.

ഇത് ഒരുപാട് വൈകി എന്നതാണ് അത്ഭുതം. നാം നമ്മുടെ ജീവിതത്തില്‍ എത്രമാത്രം യുക്തിഹീനമായാണ് അഭിനയിക്കുന്നതെന്ന് നമുക്കറിയാം. യഥാര്‍ത്ഥ സന്തോഷവുമായി എത്രമാത്രം അകലെയാണ് നമ്മുടെ ആ പ്രവര്‍ത്തികള്‍. (ഉദാഹരണത്തിന്, 3 a.m. ന് Ginsu കത്തിയെക്കുറിച്ചാലോചിക്കുന്നത്). എന്നാല്‍ അടുത്തകാലം വരെ, നമുക്ക് Ginsu കത്തിയോ, ടാറ്റയുടെ കാറോ മാത്രമായിരുന്നു സംതൃപ്തിയുടെ അളവ്കോല്‍. ആളുകളെ സന്തോഷിപ്പിക്കുന്നത് മറ്റെന്താകാനാ?

അവിടെയാണ് പെട്ടെന്ന് നാടകീയമായ മാറ്റങ്ങള്‍ സംഭവിച്ചത്. എങ്ങനെ സംതൃപ്തിയെ അളക്കാമെന്ന് വിവിധ വിഷയങ്ങളിലുള്ള ഗവേഷകര്‍ കണ്ടെത്താന്‍ ശ്രമിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞര്‍ അതിന്റെ ഫലവും കണ്ടെത്താന്‍ തുടങ്ങി. 2002 ല്‍ Princeton ലെ Daniel Kahneman ന് മാനസികശാസ്ത്രജ്ഞനായിട്ടുകൂടി സാമ്പത്തിക ശാസ്ത്രത്തിന്റെ നോബല്‍ സമ്മാനം കിട്ടി. Well-Being എന്ന പുസ്തകത്തില്‍ അദ്ദേഹവും സഹഎഴുത്തുകാരും “hedonics” എന്ന ഒരു പുതിയ ശാഖയെക്കുറിച്ച് പ്രഖ്യാപിക്കുന്നു. “ജീവിതം സന്തുഷ്ടമോ അസന്തുഷ്ടമോ ആക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പഠനം. ഇതില്‍ ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങി എല്ലാ ചുറ്റുപാടുകളേയും പരിഗണിക്കുന്നു” എന്നതാണ് ഇതിന്റെ നിര്‍വ്വചനം. പുസ്തകത്തിന്റെ ആദ്യ അദ്ധ്യായമായ “Objective Happiness” ല്‍ “colonoscopy നടത്തിയ രണ്ട് രോഗികളുടെ വേദന” എന്നൊരു പരീക്ഷണത്തെക്കുറിച്ച് പറയുന്നുണ്ട്. ഓരോ 60 സെക്കന്റുകളിലും 1 – 10 എന്ന തോതില്‍ അവര്‍ അനുഭവിക്കുന്ന വേദന രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് അവരോട് “hypothetical ആയി colonoscopy, barium enema, ഇവയില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍” പറഞ്ഞു.

ഈ രംഗത്തേക്ക് കൂടുതല്‍ ശാസ്ത്രജ്ഞര്‍ ശ്രദ്ധതിരിച്ചതോടെ ഗവേഷകര്‍ “biases in recall of menstrual symptoms” മുതല്‍ “fearlessness and courage in novice paratroopers” വരെ എല്ലാം പഠിക്കാന്‍ തുടങ്ങി. പഠനവിധേയര്‍ “attractive candy bar” കിട്ടുന്നതാണോ ഭൂമിശാസ്‌ത്രത്തിലെ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക ഇതില്‍ രണ്ടിലൊന്ന് തെരഞ്ഞെടുക്കണം. അവര്‍ രക്തസമ്മര്‍ദ്ദം ഉളക്കുന്ന ഉപകരണം ധരിക്കണം. അവരുടെ തലച്ചോറ്‍ സ്കാന്‍ ചെയ്യും. നിങ്ങളുടെ വ്യക്തിനിഷ്ടമായ വാക്കുകളേക്കാള്‍ അവയാണ് കാഴ്ച്ചക്കാരില്‍ “ഞാന് സന്തുഷ്ടനാണ്” എന്ന് പറയിപ്പിക്കുക. സാമ്പത്തിക ശാസ്ത്രജ്ഞനായ Richard Layard ന്റെ വാക്കുകളില്‍, “ആളുകള്‍ എന്ത് അനുഭവിക്കുന്നു എന്ന് തലച്ചോറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് നമുക്കിപ്പോളറിയാം. ശാസ്ത്രീയമായ രീതിയില്‍ നമുക്കത് അളക്കാനാവും.” തങ്ങള്‍ സന്തുഷ്ടരാണ് എന്ന് പറയുന്ന ആളുകളും ഇടത്തെ prefrontal ഭാഗത്ത് കൂടുതല്‍ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആളുകളും “സുഹൃത്തുക്കളാല്‍ സന്തുഷ്ടരോ,” “സഹായ അഭ്യര്‍ത്ഥന ചെവിക്കൊള്ളുന്നവരോ,” “ജോലിയില്‍ കുറവ് വഴക്കുകളുണ്ടാക്കുന്നവരോ,” and even “വാര്‍ദ്ധക്യത്തിന് മുമ്പ് മരിക്കാന്‍ സാദ്ധ്യത കുറഞ്ഞവരോ” ആണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ “മനശാസ്ത്രജ്ഞര്‍ പറയുന്ന വ്യക്തി നിഷ്ടമായ സൗഖ്യം (well-being) ഒരു യഥാര്‍ത്ഥ കാര്യമാണ്. അതിന്റെ വിവിധ പ്രായോഗികമായ അളവെടുക്കലിന് വലിയ അളവില്‍ പൊരുത്തവും വിശ്വാസ്യതയും പ്രബലമായതാണ്”.

സന്തോഷം എന്ന ഒരു സ്ഥിതിയില്‍ എന്താണ് അനുഭവിക്കുന്നത്, എങ്ങനെ അളക്കും, എന്നത് ഒരു വളരെ അധികം subversive ആയ ആശയമാണെന്നാണ്. അത് സാമ്പത്തിക ശാസ്ത്രജ്ഞരെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ സമ്പന്നമായ രീതിയില്‍ ആലോചിക്കാനും “നിങ്ങള്‍ എന്ത് വാങ്ങി?” എന്ന ചോദ്യം ഉപേക്ഷിക്കാനും പകരം “നിങ്ങളുടെ ജീവിതം സുഖകരമാണോ?” എന്ന ചോദിക്കാനും അവസരം നല്കുന്നു. നിങ്ങള്‍ക്ക് ഒരോടെങ്കിലും “നിങ്ങളുടെ ജീവിതം സുഖകരമാണോ?” എന്ന് ചോദിച്ചതിന് കിട്ടിയ മറുപടി നിങ്ങള്‍ക്കെന്തെങ്കിലും അര്‍ത്ഥം വരും വരെ സൂക്ഷിച്ച് വെക്കൂ. ഭൂമിയെക്കുറിച്ച് ഈ നിമിഷത്തില്‍ വേട്ടയാടുന്ന ചോദ്യം: കൂടുതല്‍ എന്നത് നല്ലതാണോ എന്നതാണ്?

4. നാം ഇത്ര അധികം സമ്പന്നരാണെങ്കില്‍ എന്തുകൊണ്ട് നാം ഇത്ര അധികം ദുരിതങ്ങളനുഭവിക്കുന്നു

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയില്‍ ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനുള്ള പരീക്ഷണം നടന്നിരുന്നു. ശരാശരി അമേരിക്കന്‍ വീടുകളുടെ വലിപ്പം 1950 നേതിനേക്കാള്‍ ഇരട്ടിയാവുകയും 2.5 മടങ്ങ് കൂടുതല്‍ യാത്രചെയ്യുന്നുവെന്നും 21 മടങ്ങ് അധികം പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നുവെന്നും 25 മടങ്ങ് അധികദൂരം വ്യോമയാനം ചെയ്യുന്നുവെന്നും പരിസ്ഥിതി ശാസ്ത്രജ്ഞന്‍ Alan Durning 1991 ല്‍ കണ്ടെത്തി. ഈ കാലം കൊണ്ട് Gross national product per capita മൂന്നിരട്ടിയായി. നമ്മുടെ വീടുകള്‍ കൂടുതല്‍ വലുതായി, അതില്‍ നിറയെ സാധനങ്ങള്‍ നിറഞ്ഞു. (അതുകൊണ്ടാണ് storage-locker വ്യവസായം കഴിഞ്ഞ ദശാബ്ദത്തില്‍ ഇരട്ടിയായത്.) നമുക്ക് എല്ലാത്തരത്തിലും പുതിയതായ ആനന്ദവും ശക്തികളും ഉണ്ടായി- കാറില്‍ ഇരുന്ന് തന്നെ മെയില്‍ അയക്കാം, 200 ചാനലുകളുണ്ട് നമുക്ക് കാണാന്‍, ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇഷ്ടപ്പെട്ട ആഹാരം കഴിക്കാം. ചില ആളുകള്‍ അവര്‍ക്കവകാശപ്പെട്ടതിലും അധികം പങ്ക് ഉപയോഗിച്ചു. എന്നാലും ശരാശരി നോക്കിയാല്‍ പടിഞ്ഞാറന് രാജ്യങ്ങളില്‍ ഒരു തലമുറ മുമ്പുള്ളവരേക്കാള്‍ സമൃദ്ധിലാണ് ജീവിക്കുന്നത്.

എന്നാല്‍ ഇതൊന്നും നമ്മേ കൂടുതല്‍ സന്തുഷ്ടരാക്കുന്നില്ല എന്നതാണ് വിചിത്രമായ സംഗതി. യുദ്ധത്തിന് ശേഷം gnp മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയും, “life satisfaction” സൂചിക സ്ഥിരമായും നിലനിന്നു. 1972 ന് ശേഷം National Opinion Research Center അമേരിക്കക്കാരില് ഒരു സര്‍വ്വേ നടത്തുന്നുണ്ട്. ഇതാണ് അവരുടെ ചോദ്യം: “എല്ലാം ഒന്നിച്ച് കണക്കാക്കി ഇക്കാലത്ത് നിങ്ങള്‍ വളരേധികം സന്തുഷ്ടരാണോ, സന്തുഷ്ടരാണ്, അസന്തുഷ്ടരാണോ എന്ന് പറയുക?” എണ്ണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും നിലനിന്നിട്ടുകൂടി 1974 ലെ സര്‍വ്വേയില്‍ വളരേധികം സന്തുഷ്ടരാണെന്നവര്‍ ഏറ്റവും കൂടിയ നിലയായ 38% ല്‍ ആയിരുന്നു. ഇന്ന് അത് 33% ആണ്.

എന്താണ് സന്തുഷ്ടം എന്നത് പുനര്‍നിര്‍വ്വചനം നടത്തുന്നതുകൊണ്ടല്ല ഇത്. നമ്മുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാവുകയാണ്. 1991 ലേയും 2004 ലേയും “negative life events” നെ താരതമ്യപ്പെടുത്തുക്കൊണ്ട് 2006 ലെ ശൈത്യകാലത്ത് National Opinion Research Center വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സാമ്പത്തിക വളര്‍ച്ചാ പൊട്ടിത്തെറിയെ കാണിക്കുന്ന രണ്ട് ബിന്ദുക്കളാണ് അവ. “പ്രശ്നങ്ങളെല്ലാം കുറയുന്നു എന്ന പ്രതീക്ഷയാണിത്,” എന്ന് റിപ്പോര്‍ട്ട് എഴുതിയവര്‍ പറഞ്ഞു. എന്നാല്‍ അതിന് പകരം പ്രശ്നങ്ങള്‍ കൂടുകയാണുണ്ടായത്. വിവാഹ മോചനം തേടുന്നവരുടെ എണ്ണം ഇരട്ടിയായി. “ഇന്ന് ജീവിക്കുന്നവര്‍ക്ക് കൂടുതല്‍ ദുരിതമാണുള്ളത്” എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ അഭിപ്രായപ്പെടുകയുണ്ടായി.

സന്തുഷ്ടി സൂചിക താഴ്ന്നത് അമേരിക്കയില്‍ മാത്രമല്ല. മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ പിന്തുടരുന്നതിനാല്‍ അവിടെയെല്ലാം ഇതുപോലെ തകര്‍ച്ചയുണ്ടായി. 1973 മുതല്‍ 2001 വരെയുള്ള കാലത്ത് ബ്രിട്ടണില്‍ real gross domestic product per capita മൂന്നില്‍ രണ്ട് കൂടി. എന്നാല്‍ ജനങ്ങളുടെ ജീവിത സംതൃപ്തി ഒരു നിറുങ്ങ് പോലും അനങ്ങിയില്ല. 1958 മുതല്‍ 1986 വരെയുള്ള കാലത്ത് ജപ്പാനില്‍ real income per capita നാല് മടങ്ങ് വര്‍ദ്ധിച്ചു, എന്നാല്‍ അവിടെയും സംതൃപ്തിക്ക് മാറ്റമെന്നും വന്നില്ല. പകരം എല്ലായിടവും നാം കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതോടൊപ്പം മദ്യാസക്തി, ആത്മഹത്യ, വിഷാദരോഗം എന്നിവ് വളരേറെ വര്‍ദ്ധിച്ചു. അമേരിക്കയിലെ കുട്ടികള്‍ 1950 കളിലെ കുട്ടികളേക്കാള്‍ ഉത്‌ക്കണ്‌ഠയുള്ളവരാണെന്ന് 2000 ലെ ഒരു പഠനം കണ്ടെത്തി.

സന്തോഷമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ 1950 ന് ശേഷം നാം ചിലവാക്കിയ മുഴുവന്‍ അദ്ധ്വാനവും വിഭവങ്ങളും നഷ്ടമാണ്. 17% അമേരിക്കക്കാര്‍ മാനസികാരോഗ്യത്തില്‍ മെച്ചപ്പെടുന്നതായും(“flourishing”) 26% ആളുകള്‍ തകരുന്നതായും(“languishing”) Emory University പ്രൊഫസര്‍ ആയ Corey Keyes ചെയ്ത ജീവിത സംതൃപ്തിയും മാനസികാരോഗ്യവും എന്ന പഠനം കണ്ടെത്തി.

5. ഡന്മാര്‍ക്ക്കാര്‍ക്കും (മെക്സിക്കോക്കാര്‍ക്കും, ആമിഷ്കാര്‍ക്കും Masaiക്കാര്‍ക്കും) സന്തോഷിച്ചാല്‍ മാത്രം മതി.

എന്തുകൊണ്ട് ഒരു രാജ്യം എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും സമ്പത്തുണ്ടാക്കുകയാണ് നമ്മുടെ പ്രധാന ലക്ഷ്യം എന്ന പൂര്‍ണ്ണമായും തെറ്റായ ആശയം നാം സ്വീകരിച്ചു? മനുഷ്യന്റെ പ്രകൃതമാണെന്ന ഉത്തരം രസകരമാണ്. ഒരു പരിധിവരെ കൂടുതല്‍ എന്നത് നല്ലതും ആണ്. ഒരു ദരിദ്ര സമൂഹത്തിലെ ദരിദ്രനായ മനുഷ്യനാണ് നിങ്ങള്‍ എന്ന് കരുതുക, ഉദാഹരണത്തിന് ചൈനയിലെ ദരിദ്ര കര്‍ഷകന്‍. (ലോകത്തെ മൊത്തം കര്‍ഷകരുടെ നാലിലൊന്ന് ചൈനയിലാണ് ജീവിക്കുന്നത്. എന്നാല്‍ ലോകത്തിലെ കൃഷിസ്ഥലത്തിലത്തിന്റെ പതിനാലില്‍ ഒന്ന് മാത്രമാണ് ചൈനക്കുള്ളത്. രാജ്യത്തിന്റെ തെക്കെ ഭാഗത്തുള്ള ശരാശരി കൃഷിസ്ഥലങ്ങള്‍ അര ഏക്കര്‍ മാത്രം വലിപ്പമുള്ളവയാണ്. പുതിയ അമേരിക്കന്‍ വീടുകളേക്കള്‍ കുറച്ച് കൂടി വലത്.) അടുപ്പമുള്ള കുടുംബത്തിന്റെ ഗുണം നിങ്ങള്‍ക്കുണ്ടാവും. ഗ്രാമത്തില്‍ നിങ്ങളുടെ സ്ഥാനവും വ്യക്തമായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് രോഗം വന്നാലോ നിങ്ങള്‍ വൃദ്ധരായാലോ നിങ്ങളുടെ സുരക്ഷിതത്വം പരിമിതമാണ്. നിങ്ങളുടെ ആഹാരം വ്യത്യാസങ്ങളില്ലാത്തതും പോഷക ഗുണങ്ങള്‍ ഇല്ലാത്തതുമായിരിക്കും. തണുപ്പ് കാലത്ത് നിങ്ങള്‍ തണുത്ത് വിറക്കും.

അങ്ങനെയുള്ള ഒരു ലോകത്ത്, നിങ്ങളുടെ വരുമാനത്തിലെ ഒരു വര്‍ദ്ധനവ് പ്രകടമായ ഗുണങ്ങള്‍ സൃഷ്ടിക്കും. പ്രതിവര്‍ഷം $10,000 ഡോളര്‍ വരെയുള്ള വരുമാനം ഒരാള്‍ക്ക് സന്തോഷം പ്രദാനം ചെയ്യും. ആ സംഖ്യ ഓര്‍ത്ത് വെച്ചോളൂ. നമ്മുടെ ഭൂമിയിലെ ഒരു നിര്‍ണ്ണായക പ്രതിഭാസത്തെ നിര്‍വ്വചിക്കുന്നത് ആ സംഖ്യയാണ്. “ദരിദ്ര രാജ്യങ്ങളായ ഇന്‍ഡ്യ, മെക്സിക്കോ, ഫിലിപ്പീന്‍സ്, ബ്രസീല്‍, തെക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമ്പള്‍ അവിടങ്ങളില്‍ സന്തോഷത്തിന്റെ വളര്‍ച്ചയും ഉണ്ടാകുന്നത് പ്രകടമാണ്,” എന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ Layard പറയുന്നു. $10,000 ഡോളറിനെക്കാള്‍ കൂടുതല്‍ വരുമാനം ആയാല്‍ ഫലം വ്യത്യസ്ഥമാണ്: അമേരിക്കക്കാരുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് മാത്രം വരുമാനമുള്ള അയര്‍ലാന്റുകാര്‍ അമേരിക്കക്കാരെക്കാള്‍ സന്തുഷ്ടരാണ്. അതുപോലെ തന്നെയാണ് സ്വീഡന്‍കാരുടേയും, ഡച്ചുകാരുടേയും ഡന്മാര്‍ക്ക്കാരുടേയും അവസ്ഥ. ജപ്പാന്‍കാരേക്കാള്‍ മെക്സിക്കോക്കാര്‍ സന്തുഷ്ടരാണ്. ഫ്രാന്‍സുകാരും വെനസ്വലക്കാരും ഒരേപോലെയും. ഒരുക്കല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമായാല്‍ “സംതൃപ്തി” വിവരങ്ങള്‍ mindlnding രീതിയില്‍ ചിന്നിച്ചിതറുന്നു. Forbes മാസിക നടത്തിയ സര്‍വ്വേയില്‍ “സമ്പന്നരായ അമേരിക്കക്കാര്‍ക്ക്” പെന്‍സില്‍വാനിയയിലെ ആമിഷ് ജനത്തിന്റെ അത്ര സന്തോഷമേയുള്ളു. അവര്‍ക്ക് മൊത്തം സ്വീഡന്‍കാരെക്കാള്‍ അല്‍പ്പം മാത്രം കൂടുതല്‍. Masai കാരെ മറക്കേണ്ട. കല്‍ക്കട്ടയിലെ തെരുവില്‍ കഴിയുന്നവരുടെ “ജീവിത സംതൃപ്തി” ആണ് രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറവ്. എന്നാല്‍ അവര്‍ ചേരിയിലേക്ക് കുടിയേറിയാല്‍ “ജീവിത സംതൃപ്തി” ഇരട്ടിയാവുന്നു. ആ നിലയില് അവര് 47 രാജ്യങ്ങളിലെ കോളേജ് വിദ്യാര്‍ത്ഥികളുടെ അത്ര സംതൃപ്തരാണ്.

ഒരു സ്പീഷീഷ് എന്ന നിലയില്‍ നാം ചെയ്ത പ്രധാന തെറ്റുകളുടെ പട്ടികയില്‍ ഇത് വളരെ ഉയര്‍ന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന നമ്മുടെ ഒറ്റ ലക്ഷ്യത്തോടുള്ള ശ്രദ്ധ ഈ ഗ്രഹത്തിലെ ജൈവ വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നു. മാത്രമല്ല അത് നമ്മേ സന്തുഷ്ടരുമാക്കുന്നില്ല. എങ്ങനെയാണ് നമ്മള്‍ നശിപ്പിച്ചത്?

ഉത്തരം വ്യക്തമാണ്—മുമ്പത്തെ ഒരു സമയം വരെ പ്രവര്‍ത്തിച്ചിരുന്ന കാര്യങ്ങള്‍ നാം ഇപ്പോഴും തുടരുകയാണ് ചെയ്തത്. മുമ്പ് സമ്പത്ത് കൂടുന്നതിനനുസരിച്ച് സന്തോഷവും വര്‍ദ്ധിച്ചിരുന്നു. ഭാവിയില്‍ അത് തുടരുമെന്ന് നാം ഊഹിച്ചു. നിരന്തരം ആ തെറ്റുകള്‍ നാം തുടര്‍ന്നു. ഒരു സ്പീഷീസ് എന്ന നിലയില്‍ നാം കൂടുതല്‍ സമയവും നിലനില്‍ക്കാന്‍ വേണ്ടിയുള്ള പരിശ്രമമാണ് നടത്തിയിരുന്നത്. “ആദം സ്മിത്തിന്റെ കാലത്ത് സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ ഒന്നാമതായിരുന്നു എന്നത് മനസിലാക്കാവുന്നതാണ്. മനുഷ്യന്റെ ലളിതമായ ആവശ്യങ്ങള്‍ ആയ ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവക്കുറപ്പില്ല. ഈ ആവശ്യങ്ങള്‍ നിറവേറ്റുക സാമ്പത്തിക ശാസ്ത്രത്തിലേക്ക് നീങ്ങി” എന്ന് മനശാസ്ത്രജ്ഞരായ Ed Dienerഉം Martin Seligmanഉം പറയുന്നു. ചടുലമായ സാമ്പത്തികശാസ്ത്രം നിര്‍മ്മിക്കുക എന്നത് പുരോഗമനതീവ്രവാദപരമായതും പരോപകാരിയായതും ആയി.

1820 ലെ അമേരിക്കക്കാരെ നോക്കൂ. ആഡം സ്മിത്തിന് രണ്ട് തലമുറക്ക് ശേഷമുള്ളവര്‍. ശരാശരി പൌരന്‍ പ്രതിവര്‍ഷം $1,500 ഡോളര്‍ നേടി. ഇത് ഇന്നത്തെ ആഫ്രിക്കയിലെ വരുമാനത്തിന് അടുത്താണ്. 2004 ല്‍ Christian Century എന്ന മാസികയില്‍ എഴുതിയ ലേഖനത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ Deirdre McCloskey ഇങ്ങനെ വിവരിക്കുന്നു, “നിങ്ങളുടെ മുതു-മുതു-മുതു-മുത്തശിക്ക് പള്ളിയില്‍ പോകാന്‍ ഒരു വസ്ത്രവും ഒരാഴ്ച്ചത്തേക്ക് ഒരു വസ്ത്രവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവളുടെ കുട്ടികള്‍ സ്കൂളില്‍ പോയില്ല. അവര്‍ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. അവളും ഭര്‍ത്താവും ഒരാഴ്ച്ച് ദിവസവും എട്ട് മണിക്കൂര്‍ പണിയെടുത്ത് [1886 ന് ശേഷമാണ് എട്ട് മണിക്കൂര്‍ പ്രവര്‍ത്തി സമയം വന്നത്. ലേഖകന് തെറ്റിയതാവും ഇത്.] വേണം റൊട്ടിക്കും പാലിനും വേണ്ട പണം സമ്പാദിക്കാന്‍. അവര്‍ നിങ്ങളേക്കാള്‍ നാല് ഇഞ്ച് ചെറുതുമായിരുന്നു.” 1900 ല്‍ പോലും ശരാശരി അമേരിക്കക്കാരന്‍ ജീവിച്ചത് ഇന്നതെ കാര്‍ ഷെഡ്ഡിന്റെ അത്ര വലിപ്പമുള്ള വീട്ടിലായിരുന്നു. ആ രീതിയിലുള്ള ദാരിദ്ര്യത്തിന്റെ ആകര്‍ഷണ ശക്തിയെ മറികടന്ന് നാം മുന്നോട്ട് കുതിച്ചതില്‍ അത്ഭുതം തോന്നുന്നുവോ? ചലനാവസ്ഥയിലുള്ള വസ്തു മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. വ്യക്തിഗത പ്രത്യാശയോടുകൂടിയ നമ്മുടെ സമ്പദ്‌വ്യവസ്ഥ സത്യത്തില്‍ ഭീമമായ ഒരു വസ്തുവാണ്.

നിങ്ങള്‍ക്കതിനെ Laurdlgalls Wilder പ്രതിഭാസം എന്ന് വിളിക്കാം. Little House on the Prairie, Little House in the Big Woods തുടങ്ങിയ അവരുടെ പുസ്തകങ്ങള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. എന്റെ മകള്‍ക്ക് ഞാന്‍ ആ പുസ്തകങ്ങള്‍ വായിച്ച് കൊടുക്കാറുണ്ട്. അവള്‍ അവളുടെ കുട്ടികള്‍ക്കും അത് വായിച്ച് കൊടുക്കുമെന്നുള്ളതില്‍ സംശയമില്ല. അവയെല്ലാം ur-American കഥകളാണ്. എന്താണ് അത് പറയുന്നത്? കുടുംബത്തിലെ സമ്പന്നമായ ജീവിതം, പ്രകൃതിയുമായി സമ്പന്നമായ ബന്ധം, സാഹസികതയിലും സമ്പന്നം. എന്നാല്‍ ഭൌതിക വസ്തുക്കളില്‍ ദാരിദ്ര്യം. ഒരു വസ്ത്രം. രുചിയില്ലാത്ത ആഹാരം. ക്രിസ്തുമസ് സമയത്ത് ഒരു പൈസ! ഒരു മിഠായി. അത് ഇപ്പോള്‍ തിന്നണോ അതോ പിന്നെ തിന്നണോ എന്നതിനെക്കുറിച്ചുള്ള ആലോചന. ജീര്‍ണ്ണിച്ച തുണികൊണ്ടുള്ള പാവ ആഗ്രഹങ്ങളുടെ ഔന്നത്യം ആണ്. എന്റെ മകള്‍ക്കും പാവകളെ ഇഷ്ടമാണ്. എന്നാല്‍ അവളുടെ കിടപ്പുമുറി നിറയെ മഴക്കാടുകളിലെ ജൈവവൈദ്ധ്യത്തെ പോലെ തോന്നിക്കുന്ന രീതിയില്‍ Beanie Babies നെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ടെന്താ. അതിന്റെ ഉപയോഗം താഴ്ന്നതാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറയും. ഇത് നമ്മേയെല്ലാം ബാധിച്ചിരിക്കുന്ന കാര്യമാണ്. പഴയകാലത്തിന്റെ ജഡത്വം കാരണം നാം ഇത് മനസിലാക്കുന്നില്ല. മുമ്പത്തെ പോലെ വലിയ പുല്‍മേട്ടിലെ ചെറിയ വീട്ടിലാണ് നാം കഴിയുന്നതെന്നാണ് നാം ഇപ്പോഴും കരുതുന്നത്.

6. ഈ വര്‍ഷത്തെ മാതൃകാ വീട്: “പ്രവര്‍ത്തനക്ഷമമല്ലാത്ത കുടുംബങ്ങള്‍ക്ക് നല്ലത്”

ആ വലിയ ജഡത്വം നമ്മേ വിലമതിക്കാനാവാത്ത ഒന്നില്‍ നിന്ന് അകറ്റിക്കളഞ്ഞു.അത് നമ്മേ വ്യക്തിമാഹാത്മ്യവാദിയാക്കി. പതിനായിരക്കണക്കിന് വര്‍ഷത്തെ മനുഷ്യ സമൂഹത്തെ തള്ളിക്കളഞ്ഞ് മനുഷ്യ ചരിത്രത്തിന്റെ 99.9 ലും ഒരു പ്രാധാന്യവുമില്ലാത്ത “making something of ourselves” എന്ന ആശയത്തിന്റെ ഉത്തേജനത്തിനും, ഒറ്റപ്പെടലിനും വേണ്ടി പോയി. ആഡം സ്മിത്തിന്റെ കാഴ്ച്ചപ്പാടില്‍ നമ്മളിലോരോത്തവരുടേയും താല്‍പ്പര്യങ്ങള്‍ ഒത്ത് ചേര്‍ന്ന് സമൂഹത്തിന് മൊത്തത്തില്‍ നല്ലതായിത്തീരും. പെട്ടന്ന് തന്നെ ഒരു മാന്ത്രിക വിദ്യയെന്ന പോലെ നമ്മുടെ ആവശ്യങ്ങള്‍ നേടാന്‍ സമൂഹത്തിന്റെ ആവശ്യമില്ലാതായിത്തീര്‍ന്നു. പല രീതിയിലും അത് നല്ലതായിരുന്നു.

എന്നാല്‍ ആ രീതിയിലുള്ള വിമോചനം അതിന്റെ അവസാനത്തില്‍ എത്തിയിരിക്കുകയാണ്. അമേരിക്കക്കാര്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊത്ത് സമയം ചിലവഴിക്കുന്നത് കുറഞ്ഞു എന്നാണ് സര്‍വ്വേകള്‍ എല്ലാം കാണിക്കുന്നത്. കൂടുതല്‍ സമയം ജോലിചെയ്യുകയോ കമ്പ്യൂട്ടറിന്റെ മുമ്പില്‍ സമയം ചിലവഴിക്കുകയോ ആണവര്‍ കൂടുതല്‍ ചെയ്യുന്നത്. ഓരോ വര്‍ഷവും അവരുടെ ജനസംഖ്യ 1% വര്‍ദ്ധിക്കുകയും അവര്‍ 6% – 8% കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു. നാം ഉടന്‍ തന്നെ നമുക്ക് സ്ഥലമില്ലാതായിത്തീരുമെന്ന് ലളിതമായ കണക്ക് കൂട്ടല്‍ നടത്തിയാല്‍ തന്നെ കാണാം. “പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളും വാസ്തുശില്‍പ്പികളും ജനത്തെ മതിലുകെട്ടി തിരിക്കുകയാണ്. ഒരു മനുഷ്യനായിട്ടുള്ള ‘Internet alcoves,’ locked-door ‘away rooms,’ വീടിന്റെ എതിര്‍ വശത്ത് ഓഫീസ് ഒക്കെയായി അവര്‍ നിരന്തരം പ്രേരിപ്പിക്കുന്നു. പുതിയ വീടുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത കുടുംബങ്ങള്‍ക്ക് നല്ലതാണ് എന്നാണ് National Association of Home Builders ന്റെ തലവനായ Gopal Ahluwahlia പറയുന്നത്.” എന്ന് Wall Street Journal അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കെട്ടിട വ്യവസായക്കാരുടെ വാര്‍ഷിക ലാസ് വെഗാസ് കച്ചവട പ്രദര്‍ശനത്തില്‍ “showcase ‘Ultimate Family Home’ ല്‍ കുടുംബത്തിനായുള്ള ഒറ്റ മുറിപോലുമുണ്ടായിരുന്നില്ല” എന്ന് Journal പറയുന്നു. അതിന് പകരം ആണ്‍കുട്ടിയുടെ സ്വകാര്യ കളിമുറിയില്‍ 42-ഇഞ്ച് പ്ലാസ്മാ ടിവി, പെണ്‍കുട്ടിയുടെ കിടപ്പ് മുറിയിലെ കണ്ണാടി വെച്ച ഒരു രഹസ്യ വാതില്‍ ഒരു “hideaway karaoke room” ലേക്ക് നീളുന്നു. “പരസ്പരം ഒരു ബന്ധവുമില്ലാത്ത കുടുംബത്തിനായുള്ള പരമമായി വീടാണ് ഇത്” എന്ന് ഈ വീട് നിര്‍മ്മിച്ച Los Angeles ലെ Pardee Homes ന്റെ തലവനായ Mike McGee പറഞ്ഞു.

വ്യക്തിമാഹാത്മ്യവാദത്തില്‍ നിന്ന് തീവൃ വ്യക്തിമാഹാത്മ്യവാദത്തിലോക്കുള്ള മാറ്റം രാഷ്ട്രീയത്തിലും കാണാം. 1980കളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ചോദിച്ചു, “ആരാണ് സമൂഹം? അങ്ങനെയൊന്നില്ല. സ്ത്രീകളും പുരുഷന്മാരുമായുള്ള വ്യക്തികളുണ്ട്. കുടുംബങ്ങളുണ്ട്.” ഉറപ്പുള്ളിനെക്കുറിച്ചുള്ള സംസാരം അതിനെ ഉരുക്കി വായുവില്‍ ലയിപ്പിച്ചു – താച്ചറുടെ തത്വം ആഡം സ്മിത്തിനെ പോലും പേടിപ്പിച്ച് കാണും. നാം എവിടെനിന്ന് വന്നു എന്ന് നമ്മേ ഓര്‍മ്മിപ്പിക്കുന്ന പാര്‍ക്കുകള്‍, സ്കൂളുകള്‍, Social Security തുടങ്ങിയ “പൊതു മണ്ഡലം” കൂടിവരുന്നതും നിരന്തരവുമായ ആക്രമണം നേരിട്ടു. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ അപകടസാദ്ധ്യത പങ്കുവെക്കുന്നതിന് പകരം അമേരിക്കക്കാര്‍ സ്വന്തം “health savings accounts” ഉപയോഗിച്ച് സഹിച്ചു. എന്തിന് രാജ്യത്തിന്റെ ഏറ്റവും വലിയ സംഘടിത സ്ഥാപനമായ സൈന്യം പോലും “Army of One” എന്ന മുദ്രാവാക്യം സ്വീകരിച്ചു. ടെലിവിഷനിലെ പരിപാടികളും കഴിഞ്ഞ ദശകത്തില്‍ വളരേറെ മാറി. ദ്വീപില്‍ ഒറ്റപ്പെട്ടയാള്‍ അവിടെ നിന്ന് ഒറ്റക്ക് രക്ഷപെടുന്നത്, മറ്റുള്ളവര്‍ പരാജയപ്പെട്ട് നിങ്ങള്‍ മാത്രം പണത്തിന്റെ കൂമ്പാരവുമായി പുറത്ത് വരുന്നത് മുതലായവ.

സമ്പത്ത് കൂടിയിട്ടും എന്തുകൊണ്ട് സന്തോഷം കുറയുന്നു എന്നത് മനസിലാക്കാന്‍ വലിയ പാടൊന്നുമില്ല. നമ്മുടെ ജീവിതം കൂടുതല്‍ തിരക്കേറിയതായ അതേ ദശകത്തില്‍ നമുക്ക് മൂന്ന് ആത്മാര്‍ത്ഥ സുഹൃത്തുക്കളുണ്ടായിരുന്നത് രണ്ടായി. പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാരുമില്ലാത്തവരുടെ എണ്ണം മൂന്നിരട്ടിയായി. 1974 – 1994 കാലത്ത് മാസത്തിലൊരിക്കലെങ്കിലും അയല്‍ വീട്ടില്‍ പോകുന്നവരുടെ എണ്ണം മൂന്നില്‍ രണ്ടില്‍ നിന്ന് പകുതിയായി കുറഞ്ഞു. അത് വീണ്ടും കുറയുന്നു. നാം കൂടുതല്‍ സമയം പണിയെടുത്താണ് സമ്പാദിക്കുന്നത്. നമ്മുടെ ഒറ്റപ്പെട്ട വീടുകളിലെത്താനാന്‍ നാം കൂടുതല്‍ സമയം യാത്ര ചെയ്യുന്നു.

7. പുതിയ സുഹൃത്തോ അതോ പുതിയ കോഫീമേക്കറോ? ഒന്ന് തെരഞ്ഞെടുക്കുക

സമൂഹത്തിലെ ഒരു അംഗം എന്നതിന് പകരം മനുഷ്യനെ ഒറ്റപ്പെട്ട വ്യക്തികളായി പരിഗണിക്കുന്ന പരമ്പരാഗത സാമ്പത്തിക ശാസ്ത്രം, സംതൃപ്തി സൂചിക(satisfaction index) എന്ന വളരെ പ്രധാനപ്പെട്ട കാര്യത്തെ വിട്ടുകളയുന്നു. ഗണിത സമവാക്യം പോലെ കാര്യങ്ങളെ കാണുന്നു. “വരുമാനത്തെക്കാള്‍ ക്ഷേമത്തിന് ഗുണം ചെയ്യുന്നത് ചങ്ങാത്തമാണെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു,” എന്ന് Yale political science പ്രൊഫസറായ Robert E. Lane പറയുന്നു. The Loss of Happiness in Market Democracies എന്ന പുസ്തകമെഴുതിയത് അദ്ദേഹമാണ്. എന്നാല്‍ ദരിദ്ര രാജ്യങ്ങളും സമ്പന്ന രാജ്യങ്ങളും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ട്. “ആളുകള്‍ക്ക് ധാരാളം ചങ്ങാത്തവും കുറവ് പണവുമുള്ളപ്പോള്‍ പണം ആളുകളുടെ ക്ഷേമത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ധാരാളം പണവും കുറവ് ചങ്ങാത്തവുമുള്ളപ്പോള്‍ ചങ്ങാത്തമാണ് ആളുകളുടെ ക്ഷേമത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നത്”. നിങ്ങള്‍ ചൈനയിലെ ഒരു ദരിദ്രനായ മനുഷ്യനാണെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റും എപ്പോഴും ധാരാളം സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരിക്കും. നിങ്ങളുടെ മുറിയില്‍ ചിലപ്പോള്‍ നാലുപേര്‍ കൂടി താമസിക്കുന്നുണ്ടാവും. ആറാമതൊരാളെക്കൂടില്‍ അവടെ താമസിപ്പിക്കുന്നത് നിങ്ങള്‍ സന്തോഷിപ്പിക്കയില്ല. എന്നാല്‍ 5 പേര്‍ക്കും യഥേഷ്ടം ആഹാരം കഴിക്കാനുള്ള പണം കിട്ടിയാല്‍ നിങ്ങളെ അത് സന്തോഷിപ്പിക്കും. ഇതിന് വിപരീതമായി നിങ്ങള്‍ അമേരിക്കയിലെ ഒരു നഗരവാസിയെന്ന് കരുതുക. ഒരു കോഫീമേക്കര്‍ കൂടി വാങ്ങുന്നത് നിങ്ങളെ ഇത്തിരി സന്തോഷിപ്പിക്കും. എന്നാല്‍ അത് എവിടെ വെക്കും, ഏത് മോഡല്‍ വാങ്ങും തുടങ്ങിയവ നിങ്ങളുടെ മൊത്തം സന്തോഷത്തെ കുറവാക്കും. എന്നാല്‍ പുതിയ ഒരു സുഹൃത്ത്, പുതിയ ബന്ധം ഇവ വലിയ കാര്യമാണ്. അമേരിക്കക്കാര്‍ക്ക് ആവശ്യത്തിലധികം വ്യക്തിമാഹാത്മ്യവാദം സ്വന്തമായുണ്ട്. ചങ്ങാത്തമാണ് ഇല്ലാത്തത്. അതുകൊണ്ട് രണ്ടാമത്തെതിന് കൂടുതല്‍ മൂല്യമുണ്ട്.

നാം ജനിതകപരമായിത്തന്നെ ഒരു സാമൂഹ്യ ജീവിയാണ്. കൂട്ടമായി ജീവിക്കുന്ന മിക്ക ആള്‍ക്കുരങ്ങുകളും അവരെ ഒറ്റപ്പെടുത്തിയാല്‍ ദുഖിതരാവുന്നതായി ജീവശാസ്ത്രജ്ഞനായ Edward O. Wilson കണ്ടെത്തി. പഴയ കാലത്തെ ഓര്‍ത്ത് ആളുകള്‍ അവരുടെ കോളേജ് ദിനങ്ങള്‍ ഏറ്റവും നല്ല കാലമായി കണക്കാക്കുന്നതെന്തുകൊണ്ടാണ്? അവരുടെ ക്ലാസ് മോഹിപ്പിക്കുന്ന തരത്തിലായതുകൊണ്ടാണോ? അതോ കോളേജില്‍ നാം കൂടുതല്‍ അടുപ്പമുള്ള സമൂഹമായി ജീവിച്ചത് കൊണ്ടാണോ? അതിന് ശേഷം നാം അതുപോലെ ഒത്തുചേര്‍ന്ന് ജീവിച്ചിട്ടില്ല. മാനസികാരോഗ്യത്തെ അളക്കുന്ന എല്ലാ വസ്തുതകളും ഒരു നിഗമനത്തിലാണ് എത്തിച്ചേരുന്നത്: “കല്യാണം കഴിച്ച, നല്ല സുഹൃത്തുക്കളുള്ള, കുടുംബത്തോടടുത്തുള്ള, ആളുകള്‍ അങ്ങനെയല്ലാത്തവരേ അപേക്ഷിച്ച് കൂടുതല്‍ സന്തുഷ്ടരാണ്,” എന്ന് Swarthmore മനശാസ്ത്രജ്ഞനായ Barry Schwartz പറയുന്നു. “മതപരമായ സമൂഹത്തിലെ ചടങ്ങുകളില്‍ ഇടപെടുന്നവര്‍ അങ്ങനെയല്ലാത്തവരെക്കാള്‍ സന്തുഷ്ടരാണ്” സാമൂഹ്യ ബന്ധങ്ങള്‍ “യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുറക്കും”. നല്ല സുഹൃത്തുക്കളെ വേണമെങ്കില്‍ ത്യാഗം ചെയ്യേണ്ടിവരും എന്ന് Schwartz കൂട്ടിച്ചേര്‍ക്കുന്നു.

സമൂഹത്തില്‍ നാം സന്തുഷ്ടരാണെന്ന് കരുതുന്നുണ്ടോ? Bowling Alone എന്ന പുസ്തകമെഴുതിയ Harvard പ്രൊഫസര്‍ Robert Putnam ന്റെ ഗവേഷണ പ്രകാരം നിങ്ങള്‍ ഒരു കൂട്ടത്തിലും ഉള്‍പ്പെടുന്നയാളല്ലെങ്കില്‍ നിങ്ങള്‍ ഒരു ക്ലബ്ബിലോ സംഘത്തിലോ ചേരുന്നത് നിങ്ങള്‍ അടുത്ത വര്‍ഷം മരിക്കാനുള്ള സാദ്ധ്യത പകുതിയായി കുറക്കും. ഇത് നോക്കൂ: Carnegie Mellon ലെ ഗവേഷകര്‍ ഒരു കൂട്ടം ആളുകളുടെ മൂക്കില്‍ പനിയുടെ രോഗാണുവിനെ നേരിട്ട് കടത്തിവിട്ടു. നിരീക്ഷിച്ചപ്പോള്‍ ആ കൂട്ടത്തില്‍ കുറവ് സൌഹൃദ ബന്ധങ്ങളുള്ളയാളുകള്‍ക്ക് പനിവരാനുള്ള സാദ്ധ്യത നാല് മടങ്ങ് കൂടുതലായി കണ്ടെത്തി. വ്യക്തിമാഹാത്മ്യവാദം മാത്രം നിര്‍മ്മിക്കുന്ന സാമ്പത്തിക ശാസ്ത്രം അടിസ്ഥാനമായ പല കാര്യങ്ങളിലും നമ്മേ നശിപ്പിക്കുകയാണ്.

ഇതാ വേറോരു സാംഖ്യികം: കൃഷിക്കാരുടെ കമ്പോളത്തിലെ (farmers’ markets) ഉപഭോക്താക്കള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഉപഭോക്താക്കളേക്കാള്‍ 10 മടങ്ങ് സംഭാഷണത്തിലേര്‍പ്പെടുന്നു. ഇത് ജീവിതം മാറ്റിമറിക്കുന്നതല്ല, എന്നല്‍ നിങ്ങള്‍ ഒരു പങ്കാളിയും ഒപ്പം ഉപഭോക്താവും ആകുന്ന ഒരു സാമ്പത്തിക വ്യവസ്ഥയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ആരൊക്കെയുണ്ടെന്നും അവര്‍ എങ്ങനെ ഒത്ത് പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ബോധം നല്കുന്നതായിരിക്കും ആ വ്യവസ്ഥ. വ്യവസായിക കൃഷിയേക്കാള്‍ കുറവ് ഊര്‍ജ്ജമേ പ്രാദേശിക കൃഷി ഉപയോഗിക്കുന്നുള്ളു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അത് വലിയ സംഖ്യകളാണ്. കാലാവസ്ഥാ മാറ്റവും എണ്ണ മൂര്‍ധന്യവും (peak oil) അനുഭവിക്കുന്ന ലോകത്തില്‍ ഇത് പ്രധാനപ്പെട്ട കാര്യമാണ്. ഇപ്പോഴുള്ള വ്യവസ്ഥയില്‍ നിന്നുള്ള മുലകുടി മാറ്റേണ്ടതാണെന്നത് ഒരു ചോദ്യമേയല്ലേ.

നാം കൂടുതല്‍ സുസ്ഥിരമായ സാമ്പത്തികവ്യവസ്ഥയിലേക്ക് എങ്ങനെ മാറും എന്നതിനെക്കുറിച്ച് ഒരു ചിന്താ പരീക്ഷണം നടത്താം. കാര്‍ഷികവ്യവസായത്തിനുള്ള സബ്സിഡി ഇല്ലാതാക്കി പകരം കൃഷിക്കാരുടെ സംരംഭങ്ങള്‍ക്ക് ആ പണം നല്കാനുള്ള സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കാം. എണ്ണക്ക് നല്കുന്ന പണം കാറ്റാടിപ്പാടങ്ങള്‍ക്ക് നല്കാം. ദീര്‍ഘദൂരം യാത്ര ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് നികുതി ഈടാക്കാം. ഹൈവേയുടെ ചിലവ് കുറച്ച് ആ പണം പ്രാദേശികമായി ജീവിക്കുന്നതിന് നല്കാം. ഇന്റര്‍നെറ്റിനെ ഉപയോഗിച്ച് പ്രാദേശികമാക്കപ്പെട്ട വിഭവങ്ങളുമായി ബന്ധപ്പെടാം. വാഷിങ്ടണില്‍ പോയി പ്രകടനം നടത്തുന്നതിന് പകരം പ്രാദേശികമായി പ്രകടനം നടത്താം. stepitup07.org പോലുള്ള വെബ് സൈറ്റ് ഉപയോഗിച്ച് പ്രാദേശികമായ സംഭവങ്ങളെ ദേശീയതലത്തിലെത്തിക്കാം.

ഇത്തരം ആശയങ്ങളെ വൈകാരികമെന്നോ ഗതകാലസുഖസ്മരണയെന്നോ പറഞ്ഞ് അവഗണിക്കുന്നത് എളുപ്പമാണ്. സത്യത്തില്‍ സാമ്പത്തികശാസ്ത്രത്തെ പ്രാദേശികവത്കരിക്കുക എളുപ്പമാണ്. ആഗോളതപനം, എണ്ണ സ്രോതസ്സ് എന്നിവയുടെ പോക്ക് കണ്ടിട്ട് നമുക്ക് പരിചിതമായ ജീവിത രീതി പിന്തുടരുന്നതാണ് ശരിക്കും വൈകാരികവും, ഗതകാലസുഖസ്മരണയും.

8. എണ്ണക്ക് വേണ്ടിയുള്ള ആള്‍ക്കാര്‍ വിരോധാഭാസം: എന്തുകൊണ്ട് ചെറിക കര്‍ഷകര്‍ കൂടുതല്‍ ആഹാരം ഉത്പാദിപ്പിക്കുന്നു

അവസാനത്തെ ഈ ആശയം മനസിലാക്കുന്നതിന് ന്യൂറോ ശാസ്ത്രജ്ഞനായ Peter Whybrow ന്റെ American Mania എന്ന പുസ്തകം പരിഗണിക്കുന്നത് നല്ലതാവും. ചടുലമായ ഒരു വ്യക്തിമാഹാത്മ്യവാദം അമേരിക്കയിലെ ജനങ്ങള്‍ വെച്ചുപുലര്‍ത്തുന്നു എന്ന് Whybrow പറയുന്നു. അത് അവരുടെ അഭിവൃദ്ധിയില്‍ സഹായം ചെയ്തിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണ്ണമായും നിയന്ത്രണം വിട്ട് പോയിട്ടില്ല. കാരണം “കമ്പോളത്തിന് എപ്പോഴും പ്രകൃതിദത്തമായ പരിധികളുണ്ട്. അമേരിക്കയുടെ ജനനത്തിന് ശേഷമുള്ള ആദ്യത്തെ രണ്ട് നൂറ്റാണ്ടുകളില്‍ അസംതൃപ്തരായ അമേരിക്കന്‍ പൌരന്മാര്‍ പോലും അടുപ്പമുള്ള സമൂഹത്താലും, ഭൂമിശാസ്ത്രത്താലും, കാലാവസ്ഥയുടെ ഘടകങ്ങളാലും ചില സമയത്ത് മതപരമായ രീതികളാലും സ്വയം നിയന്ത്രിച്ചിരുന്നു.” നിങ്ങള്‍ ജീവിക്കുന്ന സമൂഹം നിങ്ങളുടെ പ്രചോദനങ്ങളില്‍ ചില രീതിയുലുള്ള പരിശോധന നടത്തിയിരുന്നു. എന്നാല്‍ സമ്പദ്‌വ്യവസ്ഥ ദേശീയവും പിന്നീട് അന്തര്‍ ദേശീയവുമായ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി അതിന് മാറ്റം വന്നിരിക്കുകയാണ്. നാം നമ്മുടെ അയല്കാരെ കാണുന്നത് കുറഞ്ഞതിന് ശേഷം ആ പരിശോധനയും സന്തുലനവും കുറഞ്ഞു. “തത്‌ക്ഷണ ആശയവിനിമയത്തിന്റെ ലോകത്തെ പ്രവര്‍ത്തനവും കുറവ് സാമൂഹ്യ ബന്ധനങ്ങളും അമേരിക്കയുടെ വ്യാപാരത്തേയും ആഗ്രഹങ്ങളേയും അതിതീവൃമാക്കി”, എന്ന് Whybrow നിരീക്ഷിക്കുന്നു.

“തന്റെ സാമ്പത്തിക മോഡലില്‍ പ്രധാന സ്ഥാനമുള്ള തന്മയീഭാവത്തേയും അയല്‍ക്കാരെക്കുറിച്ചുള്ള ആകുലതയും” അമിതമായ അസൂയയും അത്യാര്‍ത്തിയും കാരണം തകരുമെന്ന് ആഡം സ്മിത്ത് പോലും വേവലാതിപ്പെട്ടിരുന്നു എന്ന് Whybrow പറയുന്നു. “ഇണക്കവും സാമൂഹ്യ പരിമിതികളും 18 ആം നൂറ്റാണ്ടിലെ ദൃഢ അടുപ്പമുള്ള സമൂഹങ്ങളില്‍ സ്വാഭാവികമായ ഒന്നായി” അദ്ദേഹം എടുത്തു. പ്രാദേശികമായ നിക്ഷേപങ്ങളാലാണ് വാണിജ്യം നിലനിന്നിരുന്നത്. “ഭാവിയിലെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഒരുവന് അവന്റെ അയല്‍ക്കാരനോട് ഉത്സുകനായിരിക്കുന്നത് ജാഗ്രതയോടുകൂടിയ ഒരു ഇന്‍ഷുറന്‍സാണ്”. മിക്കപ്പോഴും ആളുകള്‍ അവരുടെ സമ്പത്ത് പ്രകടിപ്പിക്കുന്നതില് കുറച്ച് നിയന്ത്രണം പാലിച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ അടുത്ത കാലത്ത് വരെ ടണ്‍ കണക്കിന് പണമുണ്ടാക്കുന്നവരോട് ഒരുതരം സമ്മിശ്ര പ്രതികരണമായിരുന്നു ആളുകള്‍ക്കുണ്ടായിരുന്നത്. പണം സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാത്തരോട് പ്രത്യേകിച്ചും. “സ്വന്തം സന്തോഷത്തിനും മറ്റുള്ളവരെ സേവിക്കുന്നത് വഴിയുള്ള സാമൂഹ്യ അംഗീകരവും തമ്മിലുള്ള തുലമായിരുന്നു പണക്കാരുടെ ബഹുമതി വ്യവസ്ഥ. ഈ സംവിധാനം കാരണം അതി ശക്തരായ പൌരന്മാര്‍ക്ക് അവരുടെ അത്യാര്‍ത്തി നിലക്ക് നിര്‍ത്താനായി” എന്ന് Whybrow കണ്ടെത്തി.

സമ്പദ്‌ഘടന ഒരു പ്രത്യേക നിലയില്‍ കൂടുതല്‍ വളര്‍ന്നാല്‍, “സമൂഹത്തിലെ സാമൂഹ്യ സ്ഥിരത വളര്‍ത്താനാവശ്യമായ സ്വഭാവങ്ങളായ അടുത്ത വ്യക്തിപരമായ ബന്ധങ്ങള്‍, വളരെ അടുപ്പമുള്ള സമുദായങ്ങള്‍, പ്രാദേശിക നിക്ഷേപം തുടങ്ങിയവ കമ്പോളത്താല്‍ നിയന്ത്രിതമായ സമൂഹത്തില്‍ ഇല്ലാതാവും”. നമ്മുടെ സമൂഹത്തില്‍ കാണുന്ന അസമത്വം ഇല്ലാതാക്കാന്‍ സാമ്പത്തിക വ്യവസ്ഥയെ വീണ്ടും പ്രാദേശികവത്കരിക്കുന്നത് ഒരു പരിഹാരമാര്‍ഗ്ഗമാണ്. എന്ത് വില കൊടുത്തും വളര്‍ച്ചയെ ലക്ഷ്യം വെച്ച്, അത് അത് ഇറ്റിറ്റ് താഴേക്ക് ഒഴുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിന് പകരം നാം കൂടുതല്‍ അടുപ്പത്തോടെ, അയല്‍ക്കാരെക്കുറിച്ചുള്ള ഉത്തരവാദിത്തത്തോടെ ജീവിക്കുത് നമ്മേയെല്ലാം കൂടുതല്‍ നല്ല നിലയിലെത്തിക്കും. കുലീനത ആവശ്യപ്പെടുന്നവന് കുലീനത പ്രകടിപ്പിക്കണം (noblesse oblige) എന്നതല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. പകരം സ്വന്തം അനുഭവത്താല്‍ ആളുകളും അവരുടെ രാഷ്ട്രീയവും മാറും എന്ന ആശയത്തെ ഗൌരവപരമായി കാണണമെന്നാണ്. കൂടുതല്‍ കൂടുതല്‍ പ്രാദേശിക, സംസ്ഥാന സര്‍ക്കാരുകള്‍ “living wage” നിയമങ്ങള്‍ കൊണ്ടുവരുന്നത് പ്രതീക്ഷ നല്കുന്ന സൂചനയാണ്. നിങ്ങള്‍ ദൈനംദിനം കാണുന്ന ആളുകള്‍ കമ്പോളത്തിന്റെ ഏകാധിപത്യത്താല് ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു എന്ന് നടിക്കാന്‍ ഇക്കാലത്ത് വിഷമമാണ്.

സംശയമുണ്ടാക്കാത്ത ഒരു ചോദ്യം നിങ്ങളെ ഈ കാലത്ത് വിഷമിപ്പിക്കുന്നുണ്ടാവും. 600 കോടി ആളുകളുടെ (ഉടന്‍ തന്നെ അത് 900 കോടിയാവും) സമ്പദ്‌വ്യവസ്ഥയെ പ്രാദേശികമാക്കുന്നത് വിഢിത്തരമല്ലെ? മിക്ക ആളുകളെ സംബന്ധിച്ചടത്തോളം “സമ്പദ്‌വ്യവസ്ഥ” എന്നാല്‍ “ഇന്ന് അത്താഴത്തിന് എന്താണ്?”, “എനിക്കെന്തെങ്കിലും കിട്ടുമോ?” എന്നതിന്റെ ഒക്കെയുള്ള ആകര്‍ഷകമായ വാക്കാണ്. വലിയ തോതില്‍ വ്യവസായവത്കരിച്ച കൃഷിയുമായി സമ്പദ്‌വ്യവസ്ഥക്ക് നിലനില്‍ക്കാനാവുമോ? ഉത്തരം ഇല്ല എന്നതാണ്. എന്തുകൊണ്ട് എന്നതിന്റെ കാരണങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ പുന പരിശോധിക്കാനുള്ള ഒരു മാര്‍ഗ്ഗരേഖ നല്കുന്നു.

ഏറ്റവും ഉത്പാദനക്ഷമമായ കൃഷി വ്യവസായവത്കൃത കൃഷിയാണെന്ന ധാരണ നമുക്കുണ്ട്. ഒരു ചെറിയ തോട്ടത്തില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ വളരെ കൂടുതല്‍ ആഹാരം വലിയ യന്ത്രങ്ങളൊക്കെ ഉപയോഗിക്കുന്ന വലിയ കൃഷിയിടത്തില്‍ നിന്ന് ലഭിക്കും. എന്നാല്‍ അതിന്റെ എതിരാണ് സത്യം. ഭൂമിയില്‍ നിന്ന് കിട്ടുന്ന ഫലം നോക്കിയാല്‍ ചെറുകിട കൃഷിയിടങ്ങളാണ് കൂടുതല്‍ ഫലം തരുന്നതെന്ന് കാണാം.

1000 ഏക്കര്‍ സ്ഥലത്ത് ഒരു ട്രാക്റ്ററുമായി കൃഷിചെയ്യുന്ന ഒരാണ് താങ്കളെങ്കില്‍ വിളയുടെ കടലില്‍ പണിയെടുത്ത് തളരും. എന്നാല്‍ നിങ്ങള്‍ക്ക് 10 ഏക്കര്‍ മാത്രമാണുള്ളതെങ്കിലോ. അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഭൂമിയെ അറിയാന്‍ കഴിയും. അതിനെ കൂടുതല്‍ വിളതരുന്ന തരത്തിലാക്കാന്‍ കഴിയും. പല തരത്തിലുള്ള വിളകള്‍ കൃഷിചെയ്യാനാവും. പല ആഴത്തില്‍ അവയുടെ വേരുകളോടും. അവയുടെ പരസ്പര തണലില്‍ സമര്‍ദ്ധിയായി വളരും. മണ്ണിലെ പല പോഷകങ്ങളും അവ ഉപയോഗിക്കും. നിങ്ങളുടെ കൃഷിയിടത്തില്‍ നിങ്ങള്‍ക്ക് നടക്കാനാവും, ശ്രദ്ധിക്കാനാവും. ടണ്‍ ആയോ, കലോറിയായോ, പണമായോ കണക്കാക്കിയാലും സര്‍ക്കാരിന്റെ ഏറ്റവും പുതിയ കാര്‍ഷിക സെന്‍സസ്സില്‍ പറയുന്നത് ചെറിയ കൃഷിയിടം പ്രതി ഏക്കറിന് കൂടുതല്‍ ആഹാരം നല്കുന്നു എന്നാണ്. അവര്‍ കൂടുതല്‍ ദക്ഷതയോടെയാണ് ഭൂമി, ജലം, എണ്ണ മുതലായവ ഉപയോഗിക്കുന്നത്. അവര്‍ക്ക് മൃഗങ്ങളുണ്ടെങ്കില്‍ ചാണകം ഒരു സമ്മാനമാണ്. പൊതുജനത്തിന്റെ ആരോഗ്യത്തിന് ഭീഷണിയല്ല. ലോകത്തിന് ആഹാരം നല്കാന്‍ നമുക്ക് കൂടുതല്‍ ചെറിയ കൃഷിയിടങ്ങള്‍ വേണം.

എന്നാല്‍ ഇത് ശരിയാണെങ്കില്‍ എന്തുകൊണ്ട് നമുക്ക് വലിയ കൃഷിയിടങ്ങളുണ്ടാകുന്നു.? കൃഷി സബ്സിഡികള്‍, ബാങ്ക് ലോണ്‍ കിട്ടാനുള്ള സൌകര്യം തുടങ്ങി അതിന് പല കാരണങ്ങളുണ്ട്. വലിയ കൃഷി മുതലാളിമാര്‍ക്ക് വേഗം ലോണ്‍ കിട്ടും, ആഹാര ഉത്പന്ന കമ്പനികള്‍ക്ക് എളുപ്പം കാര്യങ്ങള്‍ നടത്താം. എന്നാല്‍ അടിസ്ഥാന കാരണം ഇതാണ്. നാം ആളുകള്‍ക്ക് പകരം എണ്ണ ഉപയോഗിക്കുന്നു. കൃഷിക്കാര്‍ക്കും മൃഗങ്ങള്‍ക്കും പകരം ട്രാക്റ്ററുകള്, കൃത്രിമ വളങ്ങള്‍. എണ്ണയെ ഒഴുവാക്കി പകരം മനുഷ്യരേയും മൃഗങ്ങളേയും നാം കൃഷിയിടത്തില്‍ ഉപയോഗിച്ചാല്‍ നമുക്ക് കഴിക്കാനുള്ള ആഹാരം കിട്ടുമോ?

ഇതിനുത്തരം ഇംഗ്ലീഷ് കൃഷി-സാമ്പത്തിക ശാസ്ത്രജ്ഞനായ Jules Pretty ശേഖരിച്ച ഡാറ്റ നല്കും. 57 രാജ്യങ്ങളിലെ 300 സുസ്ഥിര കൃഷി പ്രോജക്റ്റുകള്‍ പഠിച്ചിട്ടുണ്ട്. അവ അമേരിക്കയുടെ ജീവകൃഷി സര്‍ട്ടിഫിക്കേഷനുകള്‍ പാസാവില്ല. എന്നാല്‍ അവയെല്ലാം “low-input” ആണെന്നദ്ദേഹം പറയുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ 1.2 കോടി കൃഷിക്കാര്‍ 9 കോടി ഏക്കര്‍ സ്ഥലത്ത് സുസ്ഥിര കൃഷി നടത്തുകയുണ്ടായതായി Pretty പറയുന്നു. ഏക്കറിന് 79% ഉത്പാദന വര്‍ദ്ധനവാണ് സുസ്ഥിരമായ കൃഷി സമ്മാനിച്ചത്. ഇത് ഒറ്റപ്പെട്ട പ്രദര്‍ശന ഫാമുകളല്ല. Pretty പഠനം നടത്തിയ 14 പ്രോജക്റ്റുകളില്‍ വികസ്വര രാജ്യങ്ങളിലെ 146,000 കൃഷിക്കാര്‍ ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്യുന്നു. cover-cropping ഉം കീടങ്ങളെ പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ ഇല്ലാതാക്കുന്നതും ഉത്പാദനം 150% വര്ദ്ധിപ്പിച്ചു. വീടിന് 17 ടണ്‍ വീതം. ഏഷ്യയിലെ 45 ലക്ഷം ധാന്യ കര്‍ഷകരുടെ ഉത്പാദനം 73% വര്‍ദ്ധിച്ചു. ഇന്‍ഡോനേഷ്യയിലെ കര്‍ഷകര്‍ കീടനാശിനി പ്രയോഗം ഇല്ലാതാക്കിയപ്പോള്‍ അവരുടെ ഉത്പാദനത്തിന് മാറ്റമൊന്നുമുണ്ടായില്ല. എന്നാല്‍ ചിലവ് ഗണ്യമായി കുറഞ്ഞു.

Pretty യുടെ വാക്കുകളില്‍, “ഈ വളര്‍ച്ചയെ അംഗീകരിക്കാത്തവര്‍ക്ക് ഇവ സത്യമാകാന്‍ സാദ്ധ്യതയില്ലാത്ത കാര്യങ്ങളായി തോന്നാം. ആഹാരോത്പാദനവും പ്രകൃതിയും വ്യത്യസ്ഥമായി തുടരണമെന്നും ‘ജൈവ കൃഷി’ കുറവ് ഉത്പാദനമേ തരുകയുള്ളു എന്നും ധാരാളം ആളുകള്‍ കരുതുന്നു. വ്യവസായവത്കൃത സമീപനമാണ് ഏറ്റവും ശരിയായത്. അതല്ലാതെ മുന്നോട്ട് പോകാന്‍ വേറെ വഴിയില്ലെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ നിലനില്‍ക്കുന്ന ഈ ചിന്താഗതി വളരെ മാറിയിട്ടുണ്ട്.”

വരുന്ന ദശാബ്ദങ്ങളില്‍ ധാരാളം മറ്റ് ഉത്പന്നങ്ങളിലും ഈ ചിന്താഗതി മാറ്റം ഉണ്ടാവും. ധാരാളം ആളുകളും സമൂഹങ്ങളും ധാരാളം സുസ്ഥിര പ്രൊജക്റ്റുകള്‍ ചെയ്യുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. സാമ്പത്തിക മാതൃകയുടെ രാഷ്ട്രീയ ഏകാധിപത്യത്തിന്റെ മുമ്പിലും ഇത്തരം പ്രോജക്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത് സ്‌തുത്യര്‍ഹമായ കാര്യമാണ്. Pretty യുടെ നെല്ല്, ഗോതമ്പ് കര്‍ഷരെ പോലെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുന്ന ഈ കാലത്ത് അവര്‍ക്ക് വളര്‍ച്ച കൂടും. അവര്‍ കൂടുതല്‍ സമൂഹങ്ങള്‍ സൃഷ്ടിക്കും. ആഡം സ്മിത്തിന്റെ വേദനിപ്പിക്കുന്നതിന് പകരം സഹായിക്കുന്ന തരത്തിലുള്ള സാമ്പത്തിക വ്യവസ്ഥ അവര് സൃഷ്ടിക്കും.

20 ആം നൂറ്റാണ്ടില്‍ സമ്പദ്‌വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നതിന്റെ പൂര്‍ണ്ണമായും വിഭിന്നമായി മാതൃകകള്‍ ആധിപത്യത്തിനായി ഏറ്റുമുട്ടി. അതില്‍ നമ്മുടേത് ജയിച്ചു. സോഷ്യലൈസ് ചെയ്ത ദേശീയ സമ്പദ്‌വ്യവസ്ഥയെക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ചതുകൊണ്ട് മാത്രമല്ല, അത് കൂടുതല്‍ സ്വാതന്ത്ര്യം നല്കി, കുറവ് ഭീതിയും. എന്നാല്‍ ആ വിജയം യവനയുദ്ധനൃത്തം പോലെ തോന്നുന്നു. അതിതപനവും സന്തോഷം കുറഞ്ഞതുമായ നമ്മുടെ രാജ്യത്തിന് പുതിയ ആശങ്ങള്‍ വേണം.

നാം യാത്ര ചെയ്യുന്ന വഴിയില്‍ കൂടുതല്‍ നാം സഞ്ചരിച്ചിരിക്കുകയാണ്. മാപ്പ് പരിശോധിക്കേണ്ട സമയമായി. പുതിയ ദിശ കണ്ടെത്തണം. ജഡത്വം ശക്തമായ ബലമാണ്. വലിയ എന്തെങ്കിലുമൊന്ന് സംഭവിച്ചില്ലെങ്കില്‍ രാജ്യങ്ങളുടേയും കോര്‍പ്പറേറ്റുകളുടേയും വിവാഹബന്ധം ഇതേ പോലെ തുടരും. നമ്മുടെ പുതിയ ലോകത്ത് നമുക്ക് ധാരാളം ഭയക്കാനുണ്ട്. അതേ പോലെ ധാരാളം ആഗ്രഹങ്ങളുമുണ്ട്. ഇവ നമ്മേ പുതിയ വിജയ സാദ്ധ്യതയുള്ള വഴിയിലൂടെയുള്ള യാത്രയെ സഹായിക്കും.

— സ്രോതസ്സ് motherjones By Bill McKibben

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ