Aerosols ആര്‍ക്ടിക്കിനെ ചൂടാക്കുന്നു

കാലാവസ്ഥാ മാറ്റത്തില്‍ ഹരിതഗ്രഹ വാതകങ്ങളുടെ പങ്ക് പഠനങ്ങളുടേയും ചര്‍ച്ചകളുടേയും കേന്ദ്രമാണെങ്കിലും നാസയുടെ പുതിയ പഠനമനുസരിച്ച് 1976 ന് ശേഷം ആര്‍ക്ടിക്കിലെ അന്തരീകഷത്തെ ചൂടാക്കുന്നതില്‍ aerosols എന്ന് വിളിക്കുക്കുന്ന വായുവിലെ ചെറു പൊടി പടലങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്ന് കണ്ടെത്തി.

സൂര്യന്റെ വികിരണങ്ങള്‍ ആഗിരണം ചെയ്യുന്നത് വഴിയോ പ്രതിഫലിപ്പിക്കുന്നത് വഴിയോ മനുഷ്യന്‍ കാരണമായി വായുവിലെത്തുന്ന ഈ ചെറു കണികള്‍ കാലാവസ്ഥയെ ഗണ്യമായി ബാധിക്കുന്നു. seeding clouds ചെയ്യുന്നതി വഴി മേഖങ്ങള്‍ രൂപീകരിക്കുന്നതിനും അതിന്റെ സ്വഭാവമായ പ്രതിഫല ശേഷി തുടങ്ങിയവ നിശ്ഛയിക്കുന്നതിനും ഈ ചെറുകണികകള്‍ക്ക് പങ്കുണ്ട്.

CO2, ഓസോണ്‍, aerosols എന്നിവയുടെ വ്യത്യാസം കാരണമുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥയെക്കുറിച്ച് സമുദ്ര-അന്തരീക്ഷ മാതൃകകളെ ഉപയോഗിച്ച് ന്യൂയോര്‍ക്കിലെ NASA Goddard Institute for Space Studies ലെ ശാസ്ത്രജ്ഞയായ Drew Shindell പഠനം നടത്തി.

latitudes ന്റെ ഉയര്‍ന്നതും ഇടക്കും സംഭവിക്കുന്ന aerosols ന്റെ അളവിലെ വ്യതിയാനം വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ ആര്‍ക്ടിക്കിലെ ചൂടാകലിന്റെ 45% ഓ അതിലധികത്തിനോ കാരണമായത് aerosols ആണ് എന്ന് മാതൃക പറയുന്നു. Nature Geoscience ന്റെ ഏപ്രില്‍ ലക്കത്തില്‍ ഈ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

aerosols പല തരത്തിലുണ്ടെങ്കിലും sulfates ഉം black carbon ഉം എന്നീ രണ്ട് തരത്തിലുള്ളവയാണ് കാലാവസ്ഥാമാറ്റമുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇത് രണ്ടും മനുഷ്യന്റെ പ്രവര്‍ത്തന ഫലമായാണുണ്ടാകുന്നത്.

കല്‍ക്കരി, എണ്ണ എന്നിവ കത്തിക്കുന്നത് കൊണ്ട് മാത്രം പുറത്തുവരുന്ന Sulfates സൂര്യപ്രകാശത്തെ scatter(വിസരണം) ചെയ്യുന്നു. ഇതിനെ കാലാവസ്ഥയില്‍ മൊത്തത്തില്‍ തണുപ്പിക്കുന്ന സ്വഭാവമാണുള്ളത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ സള്‍ഫേറ്റ് ഉദ്‌വമനം 50% തടയാന്‍ അമേരിക്കയും യൂറോപ്പ്യന്‍ രാജ്യങ്ങളും ധാരാണം നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇത് വായു ശുദ്ധമാക്കുകയും പൊതുജനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം സള്‍ഫേറ്റ് വഴിയുള്ള അന്തരീക്ഷം തണുപ്പിക്കുന്നത് കുറക്കുകയും ചെയ്തു.

അതേ സമയത്ത് black carbon ഉദ്‌വമനം സ്ഥിരമായി കൂടിവന്നു. ഏഷ്യയില്‍ നിന്നുള്ള ഉദ്‌വമനമാണ് ഇതിന് കാരണം. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, ഡീസല്‍ എഞ്ജിന്‍, ജൈവ ഇന്ധനങ്ങള്‍, പുറത്തുവിടുന്ന soot പോലുള്ള കണികകളാണ് ഇത്. സൌരോര്‍ജ്ജത്തെ ഇത് സ്വീകരിക്കും. അന്തരീക്ഷത്തെ ചൂടാക്കുന്നതിന് ഇതിന് വലിയ പങ്കുണ്ട്.

സൌരോര്‍ജ്ജ വ്യതിയാനങ്ങള്‍, അഗ്നി പര്‍വ്വതങ്ങള്‍, ഹരിത ഗ്രഹ വാതകങ്ങളുടെ ഉദ്‌വമന തോത് തുടങ്ങി പല ഘടകങ്ങളും കണക്കാക്കിയാണ് Shindell ഉം കൂട്ടരും മോഡലിങ് പരീക്ഷണം നടത്തിയത്. പല പശ്ഛാത്തലത്തില്‍ ലോകത്തിന്റെ പലഭാഗത്ത് ഓസോണിന്റേയും sulfates ഉം black carbon ഉം ഉള്‍പ്പെട്ട aerosols ന്റെ നിലക്കനുസരിച്ച് താപനില എങ്ങനെയിരിക്കുമെന്ന് അവര്‍ നിരീക്ഷിച്ചു. പല കാലാവസ്ഥാ ചരങ്ങളും കാരണമുള്ള ചൂടാകലും അവര്‍ രേഖപ്പെടുത്തി. അതില്‍ Aerosols ആണ് ഭീമമായ ഫലമുണ്ടാക്കിയത്.

1976 ന് ശേഷം താപനില വര്‍ദ്ധിച്ച ഭൂമിയിലെ അതേ സ്ഥലങ്ങളാണ് മോഡലിലെ aerosols നോടും ശക്തമായി പ്രതികരിച്ചത് . 1970 കളുടെ പകുതിക്ക് ശേഷം ആര്‍ക്ടിക് പ്രദേശത്ത് 1.5 C താപനില വര്‍ദ്ധിച്ചിട്ടുണ്ട്. അന്റാര്‍ക്ടിക്കയില്‍ aerosols ന് വലിയ സ്വാധീനമില്ല. അവിടെ അന്തരീക്ഷ താപനില 0.35 C മാത്രമേ കൂടിയുള്ളു.

ഇത് യുക്തിസഹമാണ്. കാരണം വടക്കേ അമേരിക്കയുമായും യൂറോപ്പുമായും ആര്‍ക്ടിക്കിന് ബന്ധമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ വന്‍തോതില്‍ വ്യവസായവത്കൃതമായ ഈ രണ്ട് പ്രദേശങ്ങളും ലോകത്തെ ഏറ്റവും വലിയ aerosol ഉദ്‌വമനം നടത്തി. അതില്‍ കുറച്ച് ആര്‍ക്ടിക്ക് ശേഖരിച്ചു. അന്തരീക്ഷത്തിലെ aerosol മഴയില്‍ ഭൂമിയിലേക്ക് പതിക്കും. ആര്‍ക്ടിക്കില്‍ മഴ കുറവായതിനാല്‍ ഈ കണികകള്‍ അന്തരീക്ഷത്തില്‍ തന്നെ തങ്ങി നില്‍ക്കുന്നു. ഇത് മറ്റുള്ള സ്ഥലത്തേക്കാള്‍ ആര്‍ക്ടിക്കില്‍ aerosol ന്റെ സ്വാധീനം വലുതാക്കി.

അന്റാര്‍ക്ടിക്ക ജനസാന്ദ്ര പ്രദേശങ്ങളില്‍ നിന്ന് അകന്നായിതിനാല്‍ sulfates ന്റേയും black carbon ന്റേയും ഫലം കുറവാണവിടെ.

Aerosols ന് കുറവ് ആയുസാണുള്ളത്. കുറച്ച് ദിവസങ്ങളോ ആഴ്ച്ചകളോ. എന്നാല്‍ ഹരിത ഗ്രഹ വാതകങ്ങള്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കും. അടുത്ത കുറച്ച് ദശാബ്ദത്തോളം Aerosols ആയിരിക്കും കാലാവസ്ഥാ മാറ്റത്തിന് ശക്തി കൂട്ടുന്നത്. അതിന് ശേഷമാവും നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ഹരിത ഗ്രഹ വാതകങ്ങള്‍ കാരണമായുള്ള തീവൃ കാലാവസ്ഥാ മാറ്റം.

NASA യുടെ Glory ഉപഗ്രഹം aerosol നില പരിശോധിക്കാന്‍ ശേഷിയുള്ളതാണ്.

– സ്രോതസ്സ് sciencecodex

ഒരു അഭിപ്രായം ഇടൂ