കപ്പല്‍ മൂലമുള്ള മലിനീകരണത്തെക്കുറിച്ച് ബ്രിട്ടണും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അപകടം കുറച്ച് കാണുന്നു എന്ന് ആരോപണമുണ്ട്. 5 കോടി കാറുകള്‍ പുറത്തുവിടുന്ന ക്യാന്‍സറും ആസ്മയുമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് തുല്യമാണ് ഒരു ഭീമന് container കപ്പല്‍ പുറത്തുവിടുന്ന പദാര്‍ത്ഥങ്ങള്‍.
കാര്‍, കപ്പല്‍ എന്നിവയുടെ എഞ്ജിന്റെ വലിപ്പം, സാധാരണ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഗുണമേന്മ, എന്നിവയില്‍ അടിസ്ഥാനപ്പെടുത്തി കപ്പല്‍ വ്യവസായത്തിനകത്തുള്ളവര്‍ കണ്ടെത്തിയ രഹസ്യ രേഖകളനുസരിച്ച് ലോകത്തെ ഏറ്റവും വലിയ 15 കപ്പല്‍ കമ്പനികള്‍ ചെയ്യുന്ന മലിനീകരണം ലോകത്തെ 76 കോടി കാറുകള്‍ പുറത്തുവിടുന്ന മലിനീകരണത്തിന് തുല്യമാണ് എന്നാണ്. ഗുണമേന്മ കുറഞ്ഞ കപ്പല്‍ bunker ഇന്ധനത്തില്‍ യൂറോപ്പിലേയും അമേരിക്കയിലേയും കാറുകളിലേ ഡീസലിലുള്ള സള്ഫറിനെക്കാള് 2,000 മടങ്ങ് അടങ്ങിയിരിക്കുന്നു.
UN ന്റെ International Maritime Organisation ഉം EU ഉം നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി കപ്പല്‍ മലിനീകരണം കുറക്കണം എന്ന ആവശ്യം കൂടിവരുകയാണ്. അമേരിക്കയുടെ ചുറ്റും 230 മൈല്‍ അകലത്തിലെ buffer zone ആയി അമേരിക്ക പ്രഖ്യാപിച്ചു. ക്യാനഡയും ഇതിനെ പിന്തുടരുന്നു.
ലോകത്തെ 90,000 ചരക്ക് കപ്പലുകളാലുണ്ടാവുന്ന മലിനീകരണം മൂലം അമേരിക്കയില്‍ മാത്രം 60,000 പേര് മരിക്കുകയും പ്രതി വര്‍ഷം $33000 കോടി ഡോളര്‍ ശ്വാസകോശ ഹൃദയ രോഗത്താലുള്ള ആശുപത്രി ചിലവും ഉണ്ടാകുന്നു. US Environmental Protection Agency യുടെ കണക്കനുസരിച്ച് buffer zone 8,000 ജീവന് രക്ഷിക്കും. ഇന്ധനത്തിലെ സള്‍ഫറിന്റെ അളവ് 98% കുറക്കുക, particulate matter ന്റെ അളവ് 85% കുറക്കുക nitrogen oxide ഉദ്വമനം 80% കുറക്കുക എന്നതൊക്കെയാണ് പദ്ധതികള്‍.
ഡാനിഷ് സര്‍ക്കാരും ഇത്തരം പരിസ്ഥിതി പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. അവിടെ കപ്പല്‍ മലിനീകരണത്താലുള്ള ആരോഗ്യ ചിലവ് പ്രതിവര്‍ഷം £500 കോടി പൌണ്ടാണ്. ക്യാന്‍സറും ഹൃദ്രോഗങ്ങളുമാണ് പ്രധാനം. 1,000 ഡാനിഷ് ജനങ്ങള്‍ കപ്പല്‍ മലിനീകരണത്താല്‍ മുമ്പേ മരിക്കുന്നു. ബ്രിട്ടണില്‍ ഇത്തരം പഠനം നടന്നിട്ടില്ല. എന്നാല്‍ മരണ സംഖ്യ ഇതിലും വളരെ അധികമാകാനാണ് സാദ്ധ്യത.
ഒരു കാര്‍ ഒരു വര്‍ഷം 15,000km യാത്ര ചെയ്താല്‍ 101 ഗ്രാം സള്‍ഫര്‍ ഓക്സൈഡ് വാതകങ്ങള്‍ (SOx) പുറത്തുവരും. ലോകത്തെ വലിയ കപ്പല്‍ ഡീസല്‍ എഞ്ജിന് വര്‍ഷത്തില്‍ 280 ദിവസം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഏകദേശം 5,200 ടണ്‍ SOx പുറത്തുവിടുന്നു.
ലോകത്തിന്റെ നിര്‍മ്മാണ തലസ്ഥാനമായി ചൈന മാറിയ കഴിഞ്ഞ 15 വര്‍ഷങ്ങളായി കപ്പല്‍ മലിനീകരണം വളരേറെ കൂടിയിട്ടുണ്ട്. പുതിയതരം അന്തര്‍ദേശീയ ചരക്ക് കപ്പലുകള്‍ വളരേറെ cost-efficient ആണ്. കരയിലെ ജൈദ്യുതി നിലയങ്ങളിലുപയോഗിക്കുന്നത്ര വലിപ്പമുള്ളതും ഗുണമേന്മ കുറഞ്ഞ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന തരത്തലുള്ളതുമായ ഡീസല്‍ എഞ്ജിനുകളാണ് അവ ഉപയോഗിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ 85,790KW കപ്പല്‍ ഡീസല്‍ എഞ്ജിന് വര്‍ഷത്തില്‍ 280 ദിവസം പ്രവര്‍ത്തിച്ച് ഏകദേശം 5,200 ടണ്‍ SOx പുറത്ത് വിടുന്നതും കാര്‍ 15,000km യാത്ര ചെയ്ത് 101ഗ്രാം SO2/SoX പുറത്തുവിടുന്നതുമടിസ്ഥാനപ്പെടുത്തിയാണ് കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കപ്പല്‍ യാത്ര ചില സംഖ്യകളില്‍
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകള്‍ 109,000 കുതിര ശക്തിയുള്ള 2,300 ടണ്‍ ഭാരമുള്ള എഞ്ജിനുകളാണുപയോഗിക്കുന്നത്
ഓരോ കപ്പലും ദിവസത്തിലെ 24 മണിക്കൂറും വര്‍ഷത്തിലെ 280 ദിവസവും പ്രവര്‍ത്തിക്കുന്നു.
കടലില്‍ പോകുന്ന 90,000 ചരക്ക് കപ്പലുകളിന്നുണ്ട്.
ലോകത്തെ 18-30% നൈട്രജന്‍ ഓക്സൈഡ് (NOx) മലിനീകരണവും 9% സള്‍ഫര്‍ ഓക്സൈഡ് മലിനീകരണവും(SOx) വരുനനത് കപ്പല്‍ വ്യവസായത്തില്‍ നിന്നുമാണ്.
ഒരു വലിയ കപ്പല്‍ ഒരു വര്‍ഷം കൊണ്ട് ഏകദേശം 5,000 ടണ്‍ സള്‍ഫര്‍ ഓക്സൈഡ് (SOx) പുറത്തുവിടും.
70% കപ്പല്‍ മലിനീകരണവും നടക്കുന്നത് കരയില്‍ നിന്ന് 400km വരെയുള്ള അകലത്തിലാണ്.
കപ്പല്‍ മലിനീകരണത്തിന്റെ 85% വും ഉത്തരാര്‍ദ്ധ ഗോളത്തിലാണുണ്ടാകുന്നത്.
കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന പരിത ഗൃഹവാതക ഉദ്വമനത്തിന് കപ്പല്‍ വ്യവസായം 3.5% – 4% വരെ ഉത്തരവാദിയാണ്.
– സ്രോതസ്സ് guardian
ദയവുചെയ്ത് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ കുറച്ച് മാത്രം വാങ്ങുക.