ജര്‍മന്‍ കൃഷി മന്ത്രി Ilse Aigner ജനിതക ചോളം നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവന്നു. അങ്ങനെ 2009 മുതല്‍ ജര്‍മ്മനിയിലെ കൃഷിക്കാര്‍ ജനിതക ചോളം കൃഷിചെയ്യില്ല. അമേരിക്കയിലെ ബയോടെക് ഭീമനായ മൊണ്‍സാന്റോയുടെ MON 810 വിത്തിന്റെ വില്‍പ്പനയും കൃഷിയും ജര്‍മ്മനിയില്‍ നിരോധിച്ചിരിക്കുകയാണ്. അതത് രാജ്യങ്ങള്‍ക്ക് ജനിതകവിളകള്‍ നിരോധിക്കാം എന്നതാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. MON 810 വിത്ത് പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുന്നു എന്നാണ് Aigner ന്റെ അഭിപ്രായം.
ഗ്രീന്‍പീസും Friends of the Earth Germany (BUND) യും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ജനിതക വിളകള്‍ പരിസ്ഥിതിക്ക് നാശമാണ് ഉണ്ടാക്കുന്നത് എന്ന ധാരാളം റിപ്പോര്‍ട്ടുകള്‍ വന്നിട്ടും തീരുമാനം ഇത്ര താമസിക്കേണ്ടിയിരുന്നില്ല എന്നാണ് ഗ്രീന്‍ പീസ് ജനിതക സാങ്കേതികവിദ്യ വിദഗ്ദ്ധ Stephanie Töwe പറയുന്നത്.
മൊണ്‍സാന്റോ ഇതിനെതിരെ കോടതിയില്‍ പോകുമെന്ന് പറഞ്ഞു. എന്നാല്‍ നിരോധനം പരാജയപ്പെട്ടാല്‍ ജര്‍മന്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുക. $79-92 ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും.
ജനിതക ചോളം നിരോധിക്കാന്‍ വേണ്ടി ബവേറിയ (Bavaria) വലിയ ശ്രമമാണ് നടത്തിയത്. ബവേറിയന്‍ പരിസ്ഥിതി മന്ത്രി പറയുന്നത്, ജര്‍മ്മനിയെ “GM food-free zone” ആക്കിമാറ്റണമെന്നാണ്. മറ്റ് ചെടികള്‍ക്കും ജീവികള്‍ക്കും നാശം ഉണ്ടാക്കുന്നതിനാല്‍ ജനിതക വിളകള്‍ നിരോധിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
എന്നാല്‍ നിരോധനം കാരണം ഇത്തരം കമ്പനികള്‍ ജര്‍മ്മനിക്ക് പുറത്തു പോകുകയും ഗവേഷകരുടെ സാദ്ധ്യതകള്‍ കുറക്കുമെന്നും Munich’s Technical University ടെ പ്രസിഡന്റ് Wolfgang Herrmann ഉം ഈ സാങ്കേതികവിദ്യയുടെ അനുകൂലികളും പറയുന്നു.
1998 ല്‍ ആണ് EU ജനിതക ചോളം MON 810 കൃഷി ചെയ്യാന്‍ അനുമതി നല്‍കിയത്. ചില കീടങ്ങളെ നശിപ്പിക്കാനുള്ള വിഷവസ്തു ഉത്പാദിപ്പിക്കാനുള്ള കഴിവ് ഈ വിത്തിനുണ്ട്. ഓസ്ട്രിയ, ഹംഗറി, ഗ്രീസ്, ഫ്രാന്‍സ്, ലക്സംബര്‍ഗ് തുടങ്ങിയ അഞ്ച് രാജ്യങ്ങള്‍ ഇതിനകം തന്നെ MON 810 നിരോധിച്ചുകഴിഞ്ഞു.
– from spiegel.
Frequently Asked Questions about GMOs and Bt-Brinjal