കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്

EPA യുടെ പുതിയ Greenhouse Gas Inventory Report പ്രകാരം അമേരിക്കയില്‍ നിന്നുള്ള ഉദ്‌വമനം കൂടിവരുന്നു. 2007 ല്‍ ഹരിത ഗൃഹവാത ഉദ്‌വമനം 7,150,000,000 ടണ്‍ ആയി. 2006 നെ അപേക്ഷിച്ച് 1.4% വര്‍ദ്ധനവ്. 1990 നെ അപേക്ഷിച്ച് 17.2% വര്‍ദ്ധനവ്.

ഇന്ധനത്തില്‍ നിന്നും കല്‍ക്കരി വൈദ്യുതനിലയങ്ങളില്‍ നിന്നുമാണ് കൂടുതലുണ്ടാവുന്ന ഉദ്‌വമനം. ഓഫീസുകളും വീടുകളും തണുപ്പിക്കാനും ചൂടാക്കാനും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വേറൊരു വലിയ സ്രോതസ്സാണ്. മൂന്ന് രംഗത്താണ് കാര്യമായ മാറ്റം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു:

(1) 2006 നെ അപേക്ഷിച്ച 2007 ലെ തണുപ്പ് കൂടിയ ശീതകാലവും ചൂടുകൂടിയ വേനല്‍ക്കാലവും ചൂടാക്കാനുള്ള ഇന്ധത്തിന്റേയും വൈദ്യുതിയുടേയും ആവശ്യകത വര്‍ദ്ധിപ്പിച്ചു.
(2) വൈദ്യുതോല്‍പ്പാദനത്തിന് കൂടുതല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത്.
(3) ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തിന്റെ കുറവ് (14.2%).

അമേരിക്കയുടെ ഊര്‍ജ്ജോപഭോഗത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല. CO2 നില വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു.

– from treehugger

ഒരു അഭിപ്രായം ഇടൂ