ഇന്ഡ്യയുടെ 9/11

എന്തുകൊണ്ടാണ് മുംബേയില് നടന്ന ഭീകരാക്രമണത്തെ ഇന്ഡ്യയുടെ 9/11 എന്ന് വിളിക്കുന്നത്.

അത് സംഭവിക്കുമ്പോള് 9/11 ന്റേയും ബന്ധം മാധ്യമങ്ങള് സൃഷ്ടിക്കുകയായിരുന്നു. അത് ഇപ്പോള് ഒരു പ്രയോഗമാണ്(cliché). എപ്പോഴൊരാക്രമണമുണ്ടായാലും അപ്പോള്‍ അവര്‍ പറയും, ഇത് ഞങ്ങളുടെ 9/11 ആണെന്ന്. ലണ്ടനിലെ , ഇന്‍ഡോനേ‍ഷ്യിലെ ഭീകരാക്രമണം അവരുടെ 9/11 ആണ്. ominous ആയ ഒന്ന് ഇതിലെല്ലാമുണ്ട്. 9/11ന് ശേഷം ബുഷ് സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങളെല്ലാം അതുപോല അതത് രാജ്യങ്ങള്‍ക്ക് പിന്‍തുടരാം എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതായത് നിങ്ങളെ ആക്രമിച്ചെന്ന് നിങ്ങള്‍ കരുതുന്ന സംഘത്തിനെതിരായ യുദ്ധം, പൊതു ജന സ്വാതന്ത്ര്യം പരിമിതപ്പെടുത്താനുള്ള സുരക്ഷാ യന്ത്രം രാജ്യത്തിനകത്ത് സ്ഥാപിക്കുക, മുതലായവ തുടങ്ങുക.

9/11 ഉം 9/11 എന്ന ബ്രാന്റിങിനും രണ്ട് ഭാഗമുണ്ട്. ൧, പോലീസ് അന്വേഷണം ഒന്നുമില്ലാതെ തന്നത്താനുള്ള ഒരു വിശ്വാസത്താല്‍ ഒരു സംഘത്തിനെതിരെ യുദ്ധം തുടങ്ങുക, ഒരു വിദേശ രാജ്യവുമായുള്ള യുദ്ധം. ൨, സ്വന്തം രാജ്യത്തെ ജനത്തിനെതിരായ വേറൊരു യുദ്ധം തുടങ്ങുക. അവിടെ നിങ്ങള്‍ക്ക് പൊതുജന സ്വാതന്ത്ര്യം ആവശ്യമില്ലാതെ വളരെയേറെ നിയന്ത്രിക്കാനാവും. ജനത്തിന്റെ സുരക്ഷിതത്തെക്കുറിച്ച് മുന്നറീപ്പ് നല്‍കാതെ നിയന്ത്രണങ്ങളുടെ വലിയ യന്ത്രം സ്ഥാപിക്കുക. ഇതൊക്കെക്കൊണ്ടാണ് മാധ്യമങ്ങള്‍ മുംബൈയുടെ 9/11 എന്ന് സംസാരിച്ച് തുടങ്ങിയത്.

മൂന്നാമത്തെ കാരണം, മുംബൈയില്‍ മുമ്പ് നടന്ന ആക്രമണങ്ങളെ മാധ്യമങ്ങള്‍ 9/11 എന്ന് വിളിച്ചിട്ടില്ല. കാരണം ദരിദ്രര്‍, തൊഴിലാളി വര്‍ഗ്ഗം, മദ്ധ്യവര്‍ഗ്ഗം എന്നിവര്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു അന്നൊക്കെ ആക്രമണം നടന്നത്. എന്നാല്‍ ഈ ആക്രമണം ആദ്യമായി ഏറ്റവും മുമ്പിലുള്ള അതി സമ്പന്നരേയാണ് ബാധിച്ചത്. വളരേറെ വിലപിടിച്ച ഹോട്ടല്‍, പ്രമുഖ ആഹാരശാല, അതി സമ്പന്നരുടെ കിടപ്പറയിലേക്കാണ് ആക്രമണമുണ്ടായത്. അപ്പോള്‍ അത് അവരുടെ 9/11 ആണെന്ന് അവര്‍ കണ്ടെത്തി. മറ്റ് ആക്രമണങ്ങളെ 9/11 എന്ന് അവര്‍ വിളിച്ചില്ല. അതൊക്കെ ബോംബേയിലെ സാധാരണക്കാരുടെ സ്വാഭാവികമായ കഷ്ടപ്പാടുകള്‍ മാത്രം. ഈ കാരണങ്ങളാലാണ് മാധ്യമങ്ങള്‍ മുംബേയുടെ 9/11 എന്ന വാചാടോപം പ്രയോഗിച്ചത്.

– വിജയ് പ്രസാദ്

ആരാണ് സോണാല്‍ ഷാ

രണ്ടാം തലമുറയില്‍ പെട്ട ഇന്‍ഡ്യന്‍-അമേരിക്കനാണ് സോണാല്‍ ഷാ. ഒബാമയുടെ വിവര്‍ത്തന വിഭാഗത്തിലേക്ക് അടുത്ത കാലത്ത് ഷായെ തെരഞ്ഞെടുത്തു. അവരുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് അമേരിക്കയില്‍ വലിയ വിവാദമുണ്ടായിരുന്നു. അവര്‍ക്ക് രണ്ട് വ്യത്യസ്ഥ ജീവിതം ജീവിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഒരണ്ണം ലിബറല്‍ ചിന്താഗതിയുമായി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ Podesta establishment തുടങ്ങിയവയുമായി ചേര്‍ന്നുള്ള ഒരു ജീവിതവും, മറ്റൊന്ന് അധികം അറിയപ്പെടാതെ Teesta തുടങ്ങിയ ഹിന്ദു വലതു പക്ഷവുമായി ചേര്‍ന്നുള്ള ഒരു രഹസ്യ ജീവിതവും.

വിശ്വ ഹിന്ദു പരിഷദ് (അമേരിക്ക) എന്ന സംഘടനയില്‍ 1998- 2001 കാലത്ത് അവര്‍ പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ ലഭ്യമാണ്. പിന്നീട് അവര്‍ വിശ്വ ഹിന്ദു പരിഷദ് (അമേരിക്ക) ന്റെ 2001 ലെ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ദേശീയ സംഘാടകയായി. ഇങ്ങനെ ശേഖരിച്ച പണം ഇന്‍ഡ്യയില്‍ അതീവ വിവേചന പരമായാണ് ഉപയോഗിച്ചത് എന്ന് നമുക്കറിയാം. പുനര്‍ നിര്‍മ്മാണത്തെ അവര്‍ ഹിന്ദു ഗ്രാമം, മുസ്ലീം ഗ്രാമം എന്ന് വിഭജിച്ചു. മുമ്പ് ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് താമസിച്ചിരുന്ന ഗ്രാമങ്ങളായിരുന്നു അവ. താഴാന്ന ജാതിക്കാരുടെ ഗ്രാമം ഉയര്‍ന്ന ജാതിക്കാരുടെ ഗ്രാമം എന്നതായിരുന്നു വേറൊരു വിഭജനം. ഇതെല്ലാം മുമ്പ് ഒറ്റ ഗ്രാമമായിരുന്നു.

തന്റെ വ്യക്തിപരമായ രാഷ്ട്രീയത്തിന് VHPA യുമായി ഒരു ബന്ധവുമില്ല എന്നും വംശീയ വിഭജനത്തേയും ആക്രമണത്തെ രാഷ്ട്രീയ ഉപകരണാക്കുന്നതിനേയും താന്‍ എപ്പോഴും എതിര്‍ത്തിട്ടുണ്ടെന്നും അവര്‍ ഒരു പത്ര പ്രസ്ഥാവനയില്‍ പറഞ്ഞു.

അത് ശരിയായിരിക്കാം. പക്ഷേ ഈ സംഘങ്ങളില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്. അവരുടെ കുടുംബത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് പറയുമ്പോഴും അവരുടെ അച്ഛന്‍ വലത് പക്ഷ ഹിന്ദുത്വ സംഘത്തിനായി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചുട്ടുണ്ട്. “ഗുജറാത്തിലെ ഇറച്ചിവെട്ടുകാരന്‍” എന്നറിയപ്പെടുന്ന മോഡി കഴിഞ്ഞ പ്രാവശ്യം അമേരിക്കയില്‍ വന്നപ്പോള്‍ അയാള്‍ അവരുടെ വീട്ടിലായിരുന്നു താമസിച്ചത്.

– ബിജു മാത്യൂ

– സ്രോതസ്സ് democracynow

Vijay Prashad, Chair of South Asian History and Director of International Studies at Trinity College, in Hartford, Connecticut and a regular contributor to Counterpunch and Frontline India. His latest book is “The Darker Nations: A People’s History of the Third World.” His article on the Mumbai attacks comes out in Counterpunch today.

Biju Mathew, New York City based activist with the Campaign to Stop Funding Hate and the Coalition Against Genocide. He is a co-founder of the New York Taxi Worker Alliance and is the author of “Taxi! Cabs and Capitalism in New York City.” His latest article is published in Samar magazine dot org. its called “As the Fires Die: The Terror of the Aftermath.”

ഒരു അഭിപ്രായം ഇടൂ