8000 കിലോമീറ്റര്‍ അകലെ നിന്നുള്ള ആഹാരം

Hawaiian Pineapple=5,000 Miles കരീബിയന്‍ പ്രദേശത്തേയും ബ്രസീലിലേയും പരാഗ്വയിലേയും പ്രാദേശിക ചെടിയായ കടച്ച(Pineapple) കൊളംബസ് യൂറോപ്പിലെത്തിച്ചു. 19 ആം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അത് ഫിലിപീന്‍സ്, ഹവായ്, സിംബാവേ, ഗ്വാം തുടങ്ങിയ സ്ഥലങ്ങളിലെത്തി. 1880 ഓടെ വാണിജ്യപരമായി കടച്ചക്ക കൃഷി തുടങ്ങി. ഇന്ന് കോസ്റ്റോറിക്ക, Côte d’Ivoire, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് കടച്ചക്ക കൃഷിയില്‍ മുമ്പില്‍.

അമേരിക്കയിലെ കടകളില്‍ സാധാരണ കാണാവുന്ന Smooth Cayenne ഹവായിയില്‍ നിന്നുള്ളതാണ്.

ചിലിയന്‍ വൈന്‍=8800 കിലോമീറ്റര്‍
NYC യിലെ വൈന്‍ കച്ചവടക്കാരന്റെ കൈവശം ഇതെത്താന്‍ വലിയ ഒരു യാത്ര ചെയ്തതിട്ടുണ്ട്. എന്നാല്‍ Napa, Oregon തുടങ്ങിയ സ്ഥലത്തുനിന്ന് 4800 കിലോമീറ്റര്‍ ട്രക്കില്‍ വൈന്‍ കൊണ്ടുവരുന്നതിനേക്കാള്‍ കടത്ത് ഉദ്‌വമനം കുറഞ്ഞ ബോട്ടില്‍ ആണ് ചിലിയില്‍ നിന്നുള്ള വൈന്‍ എത്തുന്നത്.

ചിലിയില്‍ ഉത്പാദിപ്പിക്കുന്ന വൈന്‍ 16 ആം നൂറ്റാണ്ട് മുതല്‍ക്കുണ്ട്. conquistadors ആയ സ്പെയിന്‍കാരോടൊപ്പം അവിടെ എത്തിയതാണ് മുന്തിരി. അതുപയോഗിച്ച് വൈന്‍ നിര്‍മ്മിക്കുന്നു. 18 ആം നൂറ്റാണ്ടിന്റെ പകുതിയോടെ ഫ്രഞ്ച് വകഭേദം പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാല്‍ 20 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ചിലിയിലെ വൈന്‍ വ്യവസായം വളരാന്‍ തുടങ്ങിയത്. 1995 – 2005 കാലത്ത് wineries ആറ് മടങ്ങ് കൂടി. ചിലി ഇന്ന് അമേരിക്കയിലേക്ക് വൈന്‍ കയറ്റുമതിചെയ്യുന്ന 4 ആമത്തെ രാജ്യമാണ്.

എത്യോപ്യന്‍ കാപ്പി=11200 കിലോമീറ്റര്‍
9 ആം നൂറ്റാണ്ടിലാണ് ആദ്യമായി കാപ്പി എത്യോപ്യയില്‍ കണ്ടെത്തിയത്. അവിടെ നിന്ന് അത് വടക്കോട്ട് ഈജിപ്റ്റ്, യമന്‍, മുസ്ലീം ലോകം പിന്നെ യൂറോപ്പ്, ഇന്‍ഡോനേഷ്യ അമേരിക്ക എന്നിവിടങ്ങളിലെത്തി.

ഇന്ന് എത്യോപ്യ ലാകത്തെ കാപ്പി കയറ്റുമതി രാജ്യങ്ങള്‍ 5 ആം സ്ഥാനത്താണ്. പ്രതിവര്‍ഷം 17 ലക്ഷം ടണ്‍ കാപ്പി അവര്‍ ഉത്പാദിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കാപ്പി ഉത്പാദകരായ ബ്രസീലിന്റെ ഉത്പാദനമയ 170 ലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറുതാണ്. വികസ്വര രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് കാപ്പിയാണ് അവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം.

കൊറിയന്‍ Ramen=11200 കിലോമീറ്റര്‍
സത്യം തുറന്ന് പറയട്ടേ. instant ramen എനിക്കേറെ ഇഷ്ടമാണ്. എപ്പോഴും തിന്നാവുന്ന പോഷകസമൃദ്ധമായ ആഹാരമല്ല ഇത്. എന്നാല്‍ വല്ലപ്പോഴും വേണമെങ്കില്‍ ആകാം. തെക്കന്‍ കൊറിയയില്‍ ഉത്പാദിപ്പിക്കുന്ന Shin Ramyun ആണ് എനിക്ക് ഏറെ ഇഷ്ടം. 1986 മുതല്‍ അവര്‍ ഇത് അവിടെ ഉത്പാദിപ്പിച്ച് 80 രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നു. കൊറിയയില്‍ ഏറ്റവും അധികം വില്‍ക്കുന്ന നൂഡില്‍സാണിത്.

ഇത് കൂടുതല്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് നല്ലതല്ല. കൂടാതെ ഇതിന്റെ കൂടെ ധാരാളം പൊതികളുമുണ്ട്. spice packet, dehydrated പച്ചക്കറികള്‍ മുതലായവ.

ഇന്‍ഡ്യന്‍ പപ്പടം=11520 കിലോമീറ്റര്‍
ഇത് എന്നാണ് കണ്ടെത്തിയതെന്നറിയാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. നല്ല സ്വാദുള്ള ഒന്നാണിത്. ബ്രിട്ടണില്‍ നിന്നും ഇന്‍ഡ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പപ്പടം ന്യൂയോര്‍ക്കില്‍ കിട്ടും. ഇന്‍ഡ്യയില്‍ നിന്നുള്ളത് കുറച്ചുകൂടി മെച്ചപ്പെട്ടതാണ്.

തായ് ജാസ്മിന്‍ അരി=13600 കിലോമീറ്റര്‍
ലോകത്ത് ധാരാളം അരിയുടെ വകഭേദങ്ങളുണ്ട്. പക്ഷേ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് Thai Jasmine അരിയാണ്. നിങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ കിട്ടുന്ന അരി തായ്‌ലാന്റില്‍ നിന്ന് 13600 കിലോമീറ്റര്‍ യാത്ര ചെയ്ത് എത്തുന്നതാണ്. നന്നായി വേവിക്കാന്‍ കഴുയുന്നു എന്നത് മാത്രമല്ല നല്ല സ്വാദുമാണ് ഇതിന്.

ഔദ്യോഗികമായി ജാസ്മിന്‍ അരിയെ Kao Horm Mali എന്നാണ് വിളിക്കുന്നത്. അതിന് 105 വകഭേദങ്ങളുണ്ട്. 1954 വരെ അവയൊന്നും കണ്ടെത്തിയിരുന്നില്ല.

മഡഗാസ്കര്‍ വനില=13600 കിലോമീറ്റര്‍
ലോകം എത്രമാത്രം ആഗോളവത്കൃതമായ സമ്പദ്‌വ്യവസ്ഥയാണെന്നതിന്റെ നല്ല ഒരു ഉദാഹരണമാണ് Vanilla. മെക്സിക്കോയിലെ ഓര്‍കിഡ്ഡുകളില്‍ നിന്ന് കിട്ടിയിരുന്ന വനില ആദ്യമായി യൂറോപ്പിലെത്തിയത് 16 ആം നൂറ്റാണ്ടില്‍ സ്പെയിന്‍ കാരിലൂടെയാണ്. ഒരു പ്രത്യേക തരം തേനീച്ചകളാല്‍ പരാഗണം നടത്തിയിരുന്ന വനില ഓര്‍കിഡ് സ്വന്തം നാടിന് വെളിയില്‍ വളര്‍ത്താന്‍ 1840 കള്‍ വരെ കഴിഞ്ഞിരുന്നില്ല. അടിമകളെ ഉപയോഗിച്ച് കൈകളാല്‍ പരാഗണം (hand-pollinate) നടത്തിപ്പിക്കുന്ന പരിപാടി ആദ്യമായി ഉപയോഗിച്ചത് ഫ്രാന്‍സില്‍ നിന്നുള്ള ഉടമകളാണ്. ഇന്‍ഡ്യന്‍ മഹാ സമുദ്രത്തിലെ ദ്വീപായ Réunionലാണ് അവര്‍ അത് ചെയ്തത്.

ഇന്ന് ലോകത്തെ വനിലയയുടെ വലിയ പങ്ക് കൃഷിചെയ്യുന്നത് മഡഗാസ്കറിലും ഇന്‍ഡോനേഷ്യയിലുമാണ്. മഡഗാസ്കര്‍ 6,200 ടണ്‍ (59%) വനില ഉത്പാദിപ്പിക്കുന്നു. മനുഷ്യാദ്ധ്വാനം കൂടുതല്‍ വേണ്ട വനില, കുങ്കുമം കഴിഞ്ഞാല്‍ ഏറ്റവും വിലകൂടിയ flavoring ആണ്.

ശ്രീലങ്കയില്‍ നിന്നുള്ള തെയില = 13,920 കിലോമീറ്റര്‍
നായ മനുഷ്യരും പൂച്ച മനുഷ്യരും പോലെ ചായ മനുഷ്യരും കാപ്പി മനുഷ്യരുമുണ്ട്. എനിക്ക് കാപ്പി ഇഷ്ടമാണ്, ഇടക്കിടക്ക് അത് ഞാന്‍ കുടിക്കാറുണ്ട്. ദ്വീപിലെ മരുഭൂമിയില്‍ നിന്നാണതെങ്കില്‍ തീരുമാനം വ്യത്യസ്ഥമാവും.(എനിക്കും പൂച്ചയെ ഇഷ്ടമാണ് …)

സിലോണ്‍ തെയില എന്റെ പ്രീയപ്പെട്ട കട്ടന്‍ ചായകളില്‍ ഒന്നാണ്. 1850 വരെ അത് ഇല്ലായിരുന്നു. കാപ്പിത്തോട്ടങ്ങള്‍ ഫംഗസ് ആക്രമണത്താല്‍ തകര്‍ന്നപ്പോള്‍ ബ്രിട്ടീഷ് ഭൂപ്രഭുക്കള്‍ തെയിലയിലേക്ക് മാറിയതിനാലാണ് അതുണ്ടായത്. 1880 – 1890 കാലത്ത് തെയില ഉത്പാദനം 10.35 കിലോയില്‍ നിന്ന് 22,900 ടണ്ണിലേക്കെത്തി.

തെയില കയറ്റുമതിയില്‍ ശ്രീലങ്ക ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ന്. ആഗോള കമ്പോളത്തില്‍ 19% തെയിലയും വരുന്നത് ശ്രീലങ്കയില്‍ നിന്നാണ്.

ന്യൂസിലാന്റില്‍ നിന്നുള്ള ആട് = 14400 കിലോമീറ്റര്‍

ഞാന്‍ ആട്ടിറച്ചി കഴിക്കാറില്ല. ന്യൂസിലാന്റിലെ മാടുകളില്‍ ഏറ്റവും കൂടുതലുള്ളത് ആടാണ്. 4.5 കോടി എണ്ണത്തെയാണ് അവിടെ വളര്‍ത്തുന്നത്. മറ്റുള്ളവ 90 ലക്ഷമേ വരൂ. concentrated animal feeding operations (CAFO) ന് പകരം അവിടെ ആടുകള്‍ക്ക് പുല്ലാണ് തീറ്റയായി നല്‍കുന്നത്.

ഭീമമായ തോതില്‍ ഫോസില്‍ ഇന്ധനമുപയോഗിച്ച് ധാന്യങ്ങളുത്പാദിപ്പിച്ച് കാലിത്തീറ്റയുണ്ടാക്കുന്നതിനേക്കാള്‍ വളരെ നല്ലതാണിതെങ്കിലും ലോകം മുഴുവന്‍ ഭാരം കൂടിയ ഇറച്ചി വിമാനത്തില്‍ കയറ്റിഅയക്കുന്നത് ദോഷകരമാണ്. കപ്പലിന്റെ കഥ വേറൊന്നാണ്.

– സ്രോതസ്സ് treehugger

കഴിയുന്നത്ര പ്രാദേശിക ആഹാരം ഉപയോഗിക്കുക. അതത് സീസണിലെ ആഹാരം കഴിക്കുക. ജൈവകൃഷിയില്‍ നിന്നുള്ള ആഹാരം കഴിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )