കാര്‍ബണില്ലാത്ത വീട്

The Carbon-Free Home
36 Remodeling Projects to Help Kick the Fossil-Fuel Habit
by Rebekah Hren, Stephen Hren

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിമുക്തമായ 1930 കളിലെ അവരുടെ നഗര വീട്ടില്‍ Rebekah യും Stephen Hren ഉം മറ്റുള്ളവരോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുന്നു. എങ്ങനെ ഊര്‍ജ്ജോപഭോഗം കുറക്കാമെന്ന് തുടങ്ങി അവരുടെ പുസ്തകം ഇപ്പോഴുള്ള ചൂടാക്കല്‍, ശീതീകരണി, പാചകം, റഫ്രിഡ്ജറേഷന്‍, ചൂടുവെള്ളം, പുനരുത്പാദിതോര്‍ജ്ജം എന്നിവ വിശദീകരിക്കുന്നു. ഗതാഗതത്തിന്റേയും അടുക്കളത്തോട്ടത്തിന്റേയും പുനരുത്പാദിത മാര്‍ഗ്ഗങ്ങള്‍ ഇതിലുണ്ട്. കീശയിലൊതുങ്ങുന്ന പ്രായോഗിക വഴികള്‍ ഉപയോഗിച്ചാല്‍ വീടിന്റെ ഫോസില്‍ ഇന്ധന ആവശ്യകത ഇല്ലാതാക്കാനാവും.

വടക്കേ കരോലിനയിലെ Durham ലാണ് Stephen യും Rebekah Hren ഉം ജീവിക്കുന്നത്. പുനരുത്പാദിതോര്‍ജ്ജം, പ്രകൃതിവീട്(natural building), നഗര കൃഷിത്തോട്ടം തുടങ്ങിയ രംഗത്ത് അവര്‍ പ്രവര്‍ത്തിക്കുന്നു. സോളാര്‍ പാനല്‍ കമ്പനിയായ Honey Electric Solar, Inc ലാണ് Rebekah ജോലി ചെയ്യുന്നത്. Stephen ഒരു restoration ആശാരി ആണ്. അദ്ദേഹം natural-building നെക്കുറിച്ച് പ്രാദേശിക കോളേജുകളില്‍ ക്ലാസുകളും എടുക്കുന്നു. ശേഷമുള്ള സമയത്ത് Bountiful Backyards എന്ന edible-landscaping cooperative ന്റെ ജോലിയും ചെയ്യുന്നുണ്ട്.

ഒരു അഭിപ്രായം ഇടൂ