http://being-iris.blogspot.com/2009/09/blog-post.html
അമേരിക്ക free country എന്നോക്കെ പറയുന്നത് ഒരു പുകമറയല്ലേ. യഥാര്‍ത്ഥത്തില്‍ എന്തോക്കെ അവിടെ നടക്കുന്നുവെന്ന് വാര്‍ത്തയാകുന്നില്ലെന്നുമാത്രം. അഥവാ വാര്‍ത്തയായാലും ആളുകള്‍ക്ക് അത് ശ്രദ്ധിക്കാന്‍ താല്‍പ്പര്യവുമില്ല. അറിവിനോട് പ്രത്യേകിച്ചൊരു മമതയില്ല. ഇന്‍ഡ്യ ഇപ്പോഴും ബ്രിട്ടീഷുകാരാണോ ഭരിക്കുന്നതെന്ന് ചോദിക്കുന്ന ആളുകളല്ലേ! (ഒരു സുഹൃത്തിനോട് അമേരിക്കക്കാരന്‍ ചോദിച്ചതാണ്. നമ്മള്‍ എല്ലാം തികഞ്ഞവരെന്ന് ഇതിനര്‍ത്ഥമില്ല.)
ആളുകള്‍ എന്ത് ചിന്തിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊടുക്കും. ആ പ്രചരണയജ്ഞത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞരുടെ എണ്ണം വളരെ കുറവാണ്. ആളുകള്‍ പള്ളില്‍ പോകാത്തത് യുക്തി ചിന്ത കാരണമൊന്നുമല്ല. സുഖലോലുപതയും, ലൈംഗികതയുമൊക്കെയുള്ള ആസക്തി കാരണമാണ് അവര്‍ പള്ളില്‍ പോകാത്തതും മാതാപിതാക്കള്‍ക്കൊത്ത് ജീവിക്കാത്തതും. (എന്റെ അനുമാനമാണ്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.)
അറിവിന്റെ നേടുന്ന കാര്യത്തില്‍ മനുഷ്യന്‍ വലിയ പുരോഗതിയാണ് നേടുന്നത്. എന്നാല്‍ സമൂഹങ്ങളെല്ലാം പുറകോട്ടു തന്നെ പോകുന്നു. റോബി പറയുന്നത് ശരിയാണ്.
മനുഷ്യനെ അറിവില്ലായ്മയിലും അന്ധവിശ്വാസത്തിലും തളച്ചിടുന്നനില്‍ സിനിമക്കും ഒരു പങ്കില്ലേ. നല്ല സിനിമകളും ഉണ്ട് എന്ന് പറഞ്ഞ് നമുക്ക് രക്ഷപെടാം. എന്നാല്‍ സിനിമക്ക് സമൂഹം കൊടുക്കുന്ന അധിക പ്രാധാന്യം തെറ്റാണ്. ഒരു വിനോദം മാത്രമാണ്. അതായത് മറ്റ് വിനോദങ്ങളുമുണ്ടെന്ന് സാരം. നമ്മുടെ വീടുകളില്‍ തന്നെ ധാരാളം തമാശകള്‍ ഉണ്ടാക്കാം, എന്നാല്‍ നാം മുരണ്ട ജീവിതം നയിച്ചിട്ട് 100 രൂപാ കൊടുത്ത് തമാശ ആസ്വദിക്കുന്നു.
എന്നാല്‍ സത്യസന്ധമായി നിര്‍മ്മിച്ച ഡോക്കുമെന്ററി സിനിമകള്‍ അങ്ങനെയല്ല. അവ സമൂഹത്തിന് ഗുണം ചെയ്യുമെന്നുള്ളതില്‍ തര്‍ക്കമില്ല. പക്ഷേ അവക്ക് ഒട്ടും തന്നെ പ്രാധാന്യം സമൂഹത്തിലില്ല. സൌജന്യമായിത്തന്നെ കാണാന്‍ കഴിയുന്ന National Geographic, Discovery, Animal Planet തുടങ്ങിയവയിലെ ഡോക്കുമെന്ററികള്‍ പോലും വളരെ കുറച്ച് ആളുകളേ കാണുന്നുള്ളു. എന്നാല്‍ പൊതുവില്‍ സിനിമ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഫിക്ഷണല്‍ ഫീച്ചര്‍ ഫിലിമുകളാണല്ലോ.
സിനിമ പണം കായിക്കുന്ന മരമാണെന്ന ധാരണ മാറ്റിയാല്‍ കുറേ മാറ്റങ്ങള്‍ ഉണ്ടാകും. അങ്ങനെയാകുമ്പോള്‍ ശരിക്കും ആ മാധ്യമത്തോട് താല്‍പ്പര്യമുള്ളവരേ സിനിമയെടുക്കൂ. അതുകൊണ്ട് സിനിമ സൌജന്യമാക്കുക. സിനിമക്ക് വേണ്ടി പണം മുടക്കാതിരിക്കുക. സിനിമയെ dethrone ചെയ്ത് മറ്റ് കലാരൂപങ്ങള്‍ക്ക് തുല്ല്യമാക്കുക.
സിനിമ മറ്റേത് കലാ സാഹിത്യ സൃഷ്ടിപോലെ അത് ഉള്‍ക്കൊള്ളാന്‍ പാകമായ ഒരു കൂട്ടത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ തകര്‍ന്ന വിദ്യാഭ്യാസ വ്യവസ്ഥയുള്ള പൊതു സമൂഹത്തിന് അത് താങ്ങാനാവില്ല.
അത് പുറകോട്ടു തന്നെ പോകും.
ഇതില്‍ സോഷ്യലിസത്തിന്റെ കാര്യമൊന്നുമില്ല.
IT, സിനിമ, സംഗീതം തുടങ്ങിയവയും മറ്റ് വ്യവസായങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ട്. IT, സിനിമ, സംഗീതം തുടങ്ങിയവയില്‍ ഒരിക്കല്‍ ഉത്പാദനം പൂര്‍ത്തിയായാല്‍ പിന്നീട് അതിന്റെ കോപ്പി എടുക്കുന്നതിന് ചിലവ് വളരെ ചെറുതാണ്. പിന്നെ എന്തിനത് വലിയ വിലക്ക് വില്‍ക്കുന്നു? 1984 ല്‍ തന്നെ IT ഈ പ്രശ്നം മനസിലാക്കി അതില്‍ നിന്ന് സ്വതന്ത്രമായി.
സംഗീതത്തിലും സിനിമയിലും മാറ്റത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
https://mljagadees.wordpress.com/2009/03/01/freeing-entertainment-jamendo-and-magnatune/
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.gnu.org/philosophy/philosophy.html
മത സംഘടനകളല്ലാതെ സിനിമയെ ഇതുവരെ ആരും എതിര്‍ത്ത് കണ്ടിട്ടില്ല.
വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നല്ലതാണ്. അത് നമ്മേ കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കും. ഈ ചര്‍ച്ചയും നല്ലതാണ്. രണ്ടറ്റത്തുള്ള ആശയങ്ങളില്‍ വിശ്വസിക്കുന്ന രണ്ടുപേര്‍ക്ക് പരസ്പരം തെറിവിളിക്കാതെ സംവാദത്തിലേര്‍പ്പെടാമെന്ന് തെളിയിക്കുകയുമാകാം.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഈ കാലത്ത് പഴയ പകര്‍പ്പകവാശനിയങ്ങളെക്കാള്‍ തീവ്രമായ നിയമങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യ ദ്രോഹമാണ് റിക്കോര്‍ഡ് കമ്പനികളും മൂവീ കമ്പനികളും നടത്തുന്നത്. അത് മാറണം.
വളരെക്കാലം മുമ്പ് തന്നെ നമ്മുടെ നാട്ടില്‍ അത്തരം പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ അങ്ങനെ നടത്തിയ പരീക്ഷണമാണ്. കേരളത്തിലെ പൊതുജനങ്ങളാണ് അതിന് വേണ്ട പണം സംഭാവനയായി നല്‍കിയാണ് അത് നിര്‍മ്മിച്ചത്. നിര്‍മ്മാണത്തേക്കാളുപരി അതിന്റെ വിതരണവും പ്രാധാന്യമര്‍ഹിക്കുന്നു. copyleft ആശയമൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ കാലത്ത് പോലും അതിന്റെ പ്രദര്‍ശനം സൌജന്യമായാണ് നടത്തിയത്. താല്‍പ്പര്യമുള്ളയാളുകള്‍ അപ്പോഴും ഒഡേസാ മൂവീസിന് സംഭാവനകള്‍ നല്‍യിരുന്നു.
ജഗദീശ്,
കോസ്റ്റ ഗാവ്‌രയുടെ ,Z എന്നൊരു ഫിലിമുണ്ട്. It’s the story of the assassination of Grigoris Lambrakis, that eventually led to the military junta. Since Z was released while the junta was still in power, it was banned in Greece for several years. This film had a profound role in bringing the military junta issue to international consideration and leading to their collapse in 74.