ശൂന്യമായ മത്സ്യശേഖരം തിരിച്ചെത്തണമെങ്കില്‍ ലോകത്തെ സമുദ്രങ്ങളുടെ മൂന്നിലൊന്നില്‍ മീന്‍പിടുത്ത നിരോധനം നടത്തണമെന്ന് ശാസ്ത്രജ്ഞരും പരിപാലന സംഘങ്ങളും മുന്നറീപ്പ് നല്കുന്നു. അങ്ങനെ ചെയ്താല്‍ സമയത്തെ 200 വര്‍ഷത്തേക്ക് പിറകിലേക്ക് കൊണ്ടുപോകാനാവും എന്ന് അവര്‍ പറയുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന മത്സ്യ ശേഖരത്തിന് പുനര്‍ജീവിക്കാനുള്ള അവസരവും പിന്നീട് നമുക്ക് സുസ്ഥിര മത്സ്യബന്ധനവും ആകാം.
നിരോധനം എത്രമാത്രമുണ്ടാകണം എന്നതിനെക്കുറിച്ച് University of York ലെ Marine Conservation പ്രൊഫസറായ Callum Roberts 100 ശാസ്ത്ര ലേഖനങ്ങള്‍ നിരൂപണം ചെയ്തു. “എല്ലാ പഠനങ്ങളും ഒരേ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 20% – 40% കടല്‍ സംരക്ഷിക്കണം എന്ന് അവര്‍ പറയുന്നു.” Friends of the Earth, Marine Conservation Society, Royal Society for the Protection of Birds ഇവരെല്ലാം 30% കടലില്‍ നിരോധനം കൊണ്ടുവരുന്നതിന് അനുകൂലിക്കുന്നു. 20 വര്‍ഷം കൊണ്ട് ധാരാളം സ്പീഷീസുകളെ സമൃദ്ധിയായി കാണാന്‍ ഇതിലാനലാവുമെന്നാണ് Roberts ന്റെ അഭിപ്രായം.
Common Fisheries Policy യില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ശ്രമം EU മന്ത്രിമാര്‍ പരാജയപ്പെടുത്തിയതുകൊണ്ടാണ് പുതിയ പരിശ്രമം തുടങ്ങിയത്. EU മത്സ്യ ശേഖരത്തിന്റെ 88% അമിത മത്സ്യബന്ധനം നേരിടുകയാണ്. അതില്‍ 30% “സുരക്ഷിത ജീവശാസ്ത്ര പരിധിക്ക് പുറത്താണ്” – അതായത് വളര്‍ച്ചയെത്തിന മീനുകളുടെ എണ്ണം കുറവായതിനാല്‍ അവക്ക് മറ്റുള്ളവയെ പോലെ പുനരുത്പാദനം നടത്താനാവുന്നില്ല. പ്രത്യുല്‍പ്പാദനം നടത്താനാവാത്ത വിധം North Sea യില്‍ കോഡ് ഫിഷിന്റെ 93% വും ഇല്ലാതായിരിക്കുകയാണ് (അമിത മത്സ്യബന്ധനത്തിന്റെ ആഗോള ശരാശരി 25% ആണ്)
കപ്പല്‍ കൂട്ടത്തില്‍ വലിയ കുറവ് വരുത്തണമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പറയുന്നത്. മീന്‍ പിടുത്തത്തില്‍ വലിയ കുറവും വേണമെന്നും അവരുടെ ആവശ്യമാണ്. Marine Protected Areas (MPAs) സൃഷ്ടിക്കാതെയുള്ള മാറ്റങ്ങളൊന്നും ഗുണം ചെയ്യില്ല എന്നാണ് റോബര്‍ട്ടിന്റെ അഭിപ്രായം. “മീന്‍പിടുത്തത്തില്‍ കുറവ് വരുത്തുന്നതുകൊണ് മാത്രം കാര്യമില്ല. സുസ്ഥിര മത്സ്യബന്ധനം സാദ്ധ്യമാകണമെങ്കില് MPA ശൃംഖലകള്‍ ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
ഐസ്‌ലാന്റ്, ക്യാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള് MPAs സൃഷ്ടിച്ചിട്ടുണ്ട്. “അത് അവിടങ്ങളിലെ മത്സ്യങ്ങളുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയുണ്ടാക്കുകയും സമുദ്ര അടിത്തട്ടിലെ ജൈവവ്യവസ്ഥ സുഖം പ്രാപിക്കുകയും ചെയ്തു. ചൂഷണം ചെയ്യപ്പെട്ട സ്പീഷീസുകളും എണ്ണത്തില്‍ 5, 10 മുതല്‍ 20 മടങ്ങ് വര്‍ദ്ധനവാണ് 5, 10, 20 വര്‍ഷങ്ങളിലുണ്ടായത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ശ്രദ്ധേയമായ മാറ്റം സംഭവിച്ചത് ന്യൂ ഇംഗ്ലണ്ടിലാണ്. 1990 കളില്‍ മിക്ക മീനുകളും തകര്‍ച്ചയുടെ വക്കിലായിരുന്നു. Georges Bank നടുത്ത് 20,000 ചതുരശ്ര കിലോമീറ്ററില്‍ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. മത്സ്യബന്ധന തോത് 50% ആയി കുറച്ചു. അവിടെ കഴിഞ്ഞ 10 വര്‍ഷങ്ങളായി ഒരു വമ്പിച്ച പുനരുദ്ധാരണമാണ് സംഭവിച്ചതെന്ന് റോബര്‍ട്ട് പറയുന്നു.
MPA കളിലെ മത്സ്യ സമ്പത്ത് പുരുജ്ജീവിക്കുന്നതോടെ മുട്ട, ലാര്‍വ്വ തുടങ്ങിയ സമുദ്രജല പ്രവാഹങ്ങളാല്‍ മീന്‍പിടുത്ത സ്ഥലങ്ങളിലേക്കെത്തുന്നു. വാണിജ്യ മത്സ്യ ബന്ധനത്തെ ഇത് സഹായിക്കും. മീനുകളും സമരക്ഷിത മേഖല വിട്ട് സഞ്ചരിക്കും. അവിടെ വെച്ച് അവയെ നിയമപരമായി പിടിക്കുകയും ചെയ്യാം.
Devon ലെ Lundy Island നടുത്ത് British waters ലെ മൂന്നില്‍ ഒരു No-Take Zones (MPA പോലുള്ള സംരക്ഷിത മേഖല) ല്‍ lobster ന്റെ എണ്ണം 8 മടങ്ങ് വര്‍ദ്ധിച്ചു. scallops നെ സംരക്ഷിക്കാന്‍ Isle of Man ല് No-Take Zone സ്ഥാപിച്ചു. അവിടെ അവയുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയുണ്ടായി.
മീന്‍പിടുത്ത വ്യവസായം ഇതില്‍ വിശ്വസിക്കുന്നില്ല. മറ്റ് സ്ഥലങ്ങളിലെ മീന്‍പിടുത്ത സമ്മര്‍ദ്ദം MPA കളെ ബാധിക്കും എന്ന് അവര്‍ പറയുന്നു. MPA നിര്‍മ്മിച്ചാല്‍ മീന്‍പിടുത്തം മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങും.
ജൈവ വ്യവസ്ഥ സംരക്ഷിക്കാനുള്ള MPAയും മത്സ്യബന്ധന മാനേജ്മന്റിനായുള്ള MPAയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് Seafish ലെ പരിസ്ഥിതി വിദഗ്ദ്ധനായ Phil MacMullen പറയുന്നു. ജൈവ വ്യവസ്ഥ സംരക്ഷിക്കാനുള്ള MPA ചിലപ്പോള്‍ മത്സ്യബന്ധന ഗുണങ്ങളും പ്രദാനം ചെയ്തേക്കാം. പക്ഷേ ഉറപ്പില്ല. മത്സ്യങ്ങളുടെ പ്രജനന സമയത്ത് മത്സ്യബന്ധനം നിരോധിക്കുന്ന പരിപാടി ഇപ്പോള്‍ തന്നെ മീന്‍പിടുത്തക്കാര്‍ ചെയ്യുന്നുണ്ട്.
ഇപ്പോഴുള്ള 4,000 MPAs മൊത്തം സമുദ്രത്തിന്റെ 0.8% മാത്രമാണ്. ന്യൂസിലാന്റ് അവരുടെ Exclusive Economic Zone ആയ മീന്‍പിടുത്ത പ്രദേശത്തിന്റെ 30% സ്ഥലത്ത് നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ആസ്ട്രേലിയയും ഇത്തരം പദ്ധതി നടപ്പാക്കാന്‍ പോകുകയാണ്. Marine Bill അനുസരിച്ച് ബ്രിട്ടണും പുതിയ Marine Conservation Zones (MCZs) സ്ഥാപിക്കും.
– സ്രോതസ്സ് guardian
എന്നാല്‍ ഈ വികസിത രാജ്യങ്ങളിലെ കപ്പല്‍ പട ഇപ്പോള്‍ സോമാലിയ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ കടലുകളില്‍ നിന്നാണ് മത്സ്യങ്ങളെ കൊള്ളയടിക്കുന്നത്. അവര്‍ അവരുടെ സമ്പത്ത് സംരക്ഷിക്കുന്നതിനോടാപ്പെ അതത് രാജ്യങ്ങളിലെ മത്സ്യ വില്‍പ്പനയില് കുറവ് വരുത്തുക കൂടി വേണം.