പുതിയൊരു സര്‍വ്വേയില്‍ നിന്നുള്ളതാണ് ഈ ചാര്‍ട്ട്. 2,164 അമേരിക്കക്കാരാണ് ഇതില്‍ പങ്കെടുത്തത്. കാലാവസ്ഥാ മാറ്റത്തെ ഇല്ലാതാക്കാനുള്ള തീവൃ പരിപാടികള്‍ക്കുള്ള പ്രശ്നങ്ങളും ഇവര്‍ പറയുന്നു.
സര്‍വ്വേ നടത്തിയത് George Mason University യുടെ Center for Climate Change Communication ആണ്. അമേരിക്കക്കാര്‍ പൊതുവേ ആഗോളതപനത്തില്‍ concerned ആണ്. എന്നിരുന്നാലും 32% മാത്രമാണ് ആഗോളതപനം അവരുടെ ജീവിതത്തെ തന്നെ അപകപ്പെടുത്തുന്ന വലിയ പ്രശ്നമായി കരുതുന്നത്. തങ്ങളെക്കാള്‍ അപകടം അവരുടെ കുടുംബങ്ങള്‍ക്കാണെന്നും കുടുംബങ്ങളേക്കാള്‍ അവരുടെ സമൂഹത്തിനാണെന്നും സമൂഹത്തേക്കാള്‍ അമേരിക്കക്കാണെന്നും അമേരിക്കയേക്കാള്‍ അപകടം മറ്റ് രാജ്യങ്ങള്‍ക്കാണെന്നും അവര്‍ കരുതുന്നു. ഈ തലമുറയേക്കാള്‍ അപകടകരം ഭാവിതലമുറകള്‍ക്കാണെന്നും മനുഷ്യനേക്കാള്‍ അപകടം സഹിക്കേണ്ടിവരിക സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കുമാണെന്ന് അവര്‍ കരുതുന്നു.
ഈ വിശ്വാസങ്ങള്‍ യുക്തിരഹിതമല്ല. മിക്കവാറും വികസിത രാജ്യങ്ങളേക്കാള്‍ വികസ്വര രാജ്യങ്ങളാവും കൂടുതല്‍ അപകടം നേരിടേണ്ടിവരിക. നമ്മളേക്കാള്‍ നമ്മുടെ കുട്ടികളാവും കൂടുതല്‍ അപകടം സഹിക്കുക എന്നത് തീര്‍ച്ചയാണ്.
മൂന്നിലൊന്നില്‍ താഴെ അമേരിക്കക്കാര്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലം അവരെ വ്യക്തിപരമായി ബാധിക്കുമെന്ന് കരുതുന്നു. കൂടുതല്‍ തീവൃമായ പരിപാടികള്‍ വേണമെന്ന് അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും പേടിയുള്ളത് സാമ്പത്തിക മാന്ദ്യവും ഉയരുന്ന ഊര്‍ജ്ജ വിലയുമാണ്.
– സ്രോതസ്സ് fivethirtyeight