കാറ്റാടികളുടെ ശക്തി 30% കൂട്ടാനുള്ള കാറ്റാടി ശാക്തീകരണി (Wind Energizer)യുടെ ആദ്യ ഘട്ട പരീക്ഷണം Leviathan Energy പൂര്‍ത്തിയാക്കി. കാറ്റിന്റെ വേഗത വളരെക്കുറയുമ്പോള്‍ ഇതിന് കാറ്റാടിയുടെ ശക്തി 150% ഉയര്‍ത്തും.
passive ആയ ഒരു വസ്തുവിനെ കാറ്റാടി പാടത്ത് സ്ഥാപിക്കുന്നത് കാറ്റാടിയുടെ ഇതളുകളിലൂടെയുള്ള കാറ്റിന്റെ പ്രവാഹത്തെ വ്യത്യാസപ്പെടുത്തും എന്നതാണ് ഇതിന്റെ പ്രവര്‍ത്തന തത്വം. കാറ്റാടിക്കല്ല മാറ്റം ഉണ്ടാക്കുന്നത്, പകരം അതിന് ചുറ്റുമുള്ള സ്ഥലത്തിനാണ്. അതുകൊണ്ട് ഏത് ഉത്പാദകന്റേയും കാറ്റാടികളില്‍ ഇത് ഉപയോഗിക്കാം.
ഉരുക്കും പ്ലാസ്റ്റിക്കും കൊണ്ട് donut-ആകൃതിയില്‍ നിര്‍മ്മിച്ചതാണ് Wind Energizer. എന്നാല്‍ യഥാര്‍ത്ഥ ആകൃതി കാറ്റാടിപാടത്തിന്റെ ആകൃതി, ഗോപുരത്തിന്റെ പൊക്കം, ഇതളിന്റെ നീളം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
– സ്രോതസ്സ് cleantechnica