തടിമാടന്മാര്‍ ഭരിക്കും: ഇറാഖില്‍ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ കൂലിപ്പട്ടാളക്കാര്‍

150,000 അമേരിക്കന്‍ പട്ടാളക്കാര്‍ 2011 വരെ ഇറാഖില്‍ തുടരാം എന്ന ഇറാഖി സര്‍ക്കാരിന്റെ തീരുമാനം യുദ്ധരംഗത്ത് നിയോഗിക്കപ്പെട്ടിട്ടുള്ള സ്വകാര്യ സൈനിക കരാറുകാരെ വലുതായി ബാധിക്കുന്ന ഒന്നാണ്. Wall Street Journal പ്രകാരം SOFA എന്ന് വിളിക്കുന്ന Status of Forces Agreement പ്രാദേശിക ഇറാഖി നിയമത്തില്‍ നിന്ന് സ്വകാര്യ സൈനിക കരാറുകാരുടെ രക്ഷപെടല്‍ ഇല്ലാതാക്കും എന്ന് തോന്നാം. ഈ നിയമം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കരാറുകാര്‍ക്ക് ഇറാഖി കോടതിക്ക് മുമ്പാകെ ഹാജരാകേണ്ടിവരും.

ആറ് Blackwater കാവല്ക്കാര്‍ ബാഗ്ദാദില്‍ ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തിയ സംഭവം Justice Department ലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു വര്‍ഷമായി പരിശോധിച്ചുവരുന്നതിനിടക്കാണ് ഇത്. അന്ന് 17 ഇറാഖി പൌരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ആ കാവല്‍ക്കാര്‍ക്കെതിരെ നിയമ വകുപ്പ് manslaughter and assault കേസ് എടുക്കുമെന്ന് പറഞ്ഞതായി Associated Press റിപ്പോര്‍ട്ട് ചെയ്തു. ആയുധമേന്തിയ സ്വകാര്യ കറാറുകാര്‍ ഇതാദ്യമായാണ് അമേരിക്കയുടെ നീതിന്യായ വ്യവസ്ഥയെ നേരിടുന്നത്.

Blackwater പെര്‍മിറ്റില്ലാതെ ഇറാഖിലേക്ക് 900 യന്ത്രത്തോക്കുകള്‍ കടത്തിയതിന് ദശലക്ഷക്കണക്കിന് ഡോളറിന്റെ പിടയീടാക്കാന്‍ State Department ആലോചിക്കുന്നുണ്ട്.

തുടക്കം മുതലേ‍ ഈ കേസില്‍ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. നിസൌര്‍ സ്ക്വയര്‍(Nisour Square) വെടിവെപ്പ് നടന്നപ്പോള്‍ FBI അവിടെ എത്താന്‍ 2 ആഴ്ച്ച എടുത്തു. സംഭവം നടന്നതിനോടടുത്ത സമയത്ത് State Department ഈ Blackwater സുരക്ഷാ പോലീസുകാര്‍ക്ക് പരിമിതമായ immunity യെ നല്‍കിയിരുന്നുള്ളു. എങ്ങനെയാണ് ഈ കേസ് prosecute ചെയ്യുക എന്നത് ഒരു ചോദ്യമാണ്. ഏത് നിയമത്തിന് കീഴില്‍ അത് ചെയ്യും. ഈ കരാറുകാരില്‍ ഏത് നിയമമാണ് ബാധകമെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല. അതാണ് വലിയ പ്രശ്നം.

Military Extraterritorial Jurisdiction Act എന്ന നിയമ പ്രകാരമാണ് ഈ വ്യക്തികളെ വിചാരണ ചെയ്യുക. അത് പ്രകാരം ആരോപണ വിധേയമായവരുടെ രാജ്യത്താകും വിചാരണ.. 6 വ്യത്യസ്ഥ prosecutions 6 വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ നടക്കും. തെളിവിന്റെ കാര്യത്തില്‍ തീര്‍ച്ചയായും പ്രശ്നമുണ്ടാവും. എന്താണ് കുറ്റം എന്നതിനെക്കുറിച്ചും പ്രശ്നങ്ങളുണ്ടാകാം. സാക്ഷികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതും ഒരു ചോദ്യമാണ്.

Steve Fainaru: Triple Canopy എന്ന സ്വകാര്യ കരാറുകാരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന അവസരത്തിലാണ് ഞാന്‍ ആദ്യമായി “Big boy rules” എന്ന വാക്യം കേട്ടത്. ഒരു പൊതുവായ സര്‍ക്കാര്‍ കരാര്‍ Triple Canopy ഉം Blackwater ഉം പങ്ക് വെക്കുന്നുണ്ട്. ഒരു കരാറ് കാരന്‍ അയാളുടെ ഒപ്പമുള്ള മറ്റ് മൂന്ന് കരാറുകാരോട് വെടിവെക്കാന്‍ പറയുകയായിരുന്നു. ആ മൂന്ന് പേരും പറയുന്നതനുസരിച്ച് അവര്‍ ബാഗ്ദാദിലൂടെ സഞ്ചരിക്കുകയായിരുന്നു. ഒരു civilian ടാക്സിയുടെ അടുത്തുകൂടി പോയപ്പോള്‍ അതിലേക്ക് വെടിവെക്കാനാവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളെ നേരിടുന്നതിന് വേണ്ടത്ര നിയമങ്ങളില്ല. ഞാന്‍ ആ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന അവസരത്തില്‍ അവര്‍ “big boy rules” എന്ന വാക്യം പ്രയോഗിക്കുന്നത് കേട്ടത്. ഇറാഖില്‍ സ്വകാര്യ സുരക്ഷാ കരാറുകാര്‍ക്ക് നിയമങ്ങളില്ല എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ സ്വന്തം നീതിക്ക് അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

ഒരു തര്‍ക്കത്തില്‍ ഇടപെടുന്ന ആയുധധാരികളല്ലാത്ത ആളകളാണ് “mercenaries” എന്നാണ് Geneva Conventions ല്‍ നല്‍കിയിട്ടിട്ടുള്ള നിര്‍വ്വചനം. അവരുടെ പ്രധാന പ്രോത്സാഹനം പണമാണ്. hostilities ല്‍ പങ്ക് ചേര്‍ന്നതിന് അവര്‍ക്ക് പണം കിട്ടുന്നു. ആ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നതാണ് അവരുടെ പ്രവര്‍ത്തനവും.

ഇറാഖിലെ ജനങ്ങളോട് “private security contractors” നീതി പുലര്‍ത്തിയിട്ടില്ല. ഇറാഖിലെ യുദ്ധ ഭൂമിയില്‍ തോക്കുകളേന്തി നടക്കുന്ന ആയിരക്കണക്കിനാളുകളാണിവര്‍. അവര്‍ക്ക് വെടിയേല്‍ക്കുന്നുണ്ട്, തിരിച്ച് അവര്‍ വെടിവെക്കുന്നുമുണ്ട്. അവര്‍ ആളുകളെ കൊല്ലുന്നു, ഇവരും കൊല്ലപ്പെടുന്നു. “private security contractor” എന്ന വാക്ക് ആര്‍ക്കും ബാധകമാണ്. Brink’s guard നേയും അങ്ങനെ വിളിക്കാം. ആരെങ്കിലും 7-Eleven ന് മുമ്പില്‍ നില്‍ക്കുന്നുവെങ്കില്‍ അവരേയും അങ്ങനെ വിളിക്കാം. അത് obfuscated ആണ്. അവിടെ സംഭവിക്കുന്നതെല്ലാം obfuscated ആണ്.

ഞാന്‍ Washington Post ല്‍ ജോലി ചെയ്തിരുന്ന കാലത്ത് ഈ സംസ്കാരമെന്തെന്ന് അറിയാനും എന്തിന് ഈയാളുകള്‍ അവിടെ പോകുന്നു എന്നറിയാന്‍ ശ്രമിച്ചു. Kuwait City ല്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷാ കമ്പനിയായ Crescent Security Group മായി ഞാന്‍ ബന്ധപ്പെട്ടു. ഞാന്‍ ഈ ആളുകളുടെ കൂടെയാണ് ഇറാഖില്‍ സഞ്ചരിച്ചത്. ഇറാഖിലെ പ്രഥാന ഹൈവേയിലൂടെയുള്ള സാധനങ്ങളുടെ കടത്തിനെ സംരക്ഷിക്കുക എന്നതാണ് അവരുടെ പ്രധാന ജോലി. അവരോടൊപ്പം സഞ്ചരിക്കുകയും അവരുമായി അഭിമുഖം നടത്തുകയും ഞാന്‍ ചെയ്തു. അവരെ മനസിലാക്കുകയും ചെയ്തു.

സ്വകാര്യ സുരക്ഷയുടെ Kmart ആണ് ഈ കമ്പനി എന്നതാണ് ഇവരെക്കുറിച്ച് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന കാര്യം. Blackwater എന്നാല്‍ സ്വകാര്യ സുരക്ഷയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനമെന്നാണ്. അവര്‍ കടുത്ത രീതിയില്‍ ആയുധമണിഞ്ഞ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും State Department മാസം $20,000 വീതം ശമ്പളം നല്‍കുന്നവരും ആണ്. Crescent Security Group പോലുള്ള കമ്പനിയിലെ ജോലിക്കാര്‍ക്ക് പ്രതിമാസം $7,000 ആണ് ശമ്പളം. അവര്‍ക്ക് അനുഭവവും കുറവാണ്. ഈ കമ്പനിക്ക് ധാരാളം പ്രശ്നങ്ങളുമുണ്ട്.

ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. പുസ്തകമെഴുതുന്നതിന് മുമ്പ്, ഞാന്‍ ഇറാഖില്‍ യാത്ര ചെയ്തിരുന്ന സമയത്ത് അവര്‍ പിടിച്ചുകൊണ്ട് പോയ ആളുകളുടെ ശവശരീരങ്ങള്‍ തെക്കെ ഇറാഖില്‍ കാണപ്പെട്ടു എന്ന് വാര്‍ത്ത വന്നിരുന്നു. അവരെ 16 മാസങ്ങളായി കാണാതായിട്ട്.

ആദ്യം അവരുടെ വിരലുകള്‍ ബാസ്രയിലെ വിമാനത്താവളത്തില്‍ എത്തി. പിന്നീട് ഒരു മാസം കഴിഞ്ഞ് അവരുടെ ശരീരം എത്തി.

ഇറാഖില്‍ എന്തുകൊണ്ട് നില്‍ക്കുന്നു എന്നതിന് എല്ലാവര്‍ക്കും പറയാന്‍ ഓരോ കഥയുണ്ടാവും. പ്രധാന പ്രചോദനം പണമാണ്. വേറെയും പല കാരണങ്ങളുണ്ട്.

പുസ്തകത്തിലെ പ്രധാന കഥാപാത്രം 82nd Airborne ലെ Jon Cote ആണ്. അയാള്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും സൈനിക സേവനമനുഷ്ടിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം അയാള്‍ University of Florida ല്‍ അകൌണ്ടിങ് പഠിക്കാനായി ചേര്‍ന്നു. അയാള്‍ക്കത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. സൈന്യത്തിലെ അയാളുടെ ജീവിതം അയാളെ ഒരു സാധാരണ ജീവിതവുമായി ചേര്‍ന്ന് പോകാനാനുവദിക്കാത്ത അവസ്ഥയിലെത്തിച്ചു. അയാള്‍ക്ക് post-traumatic stress ഉണ്ട്. സൈന്യത്തിലെ അയാളുടെ ഒരു നേതാവ് മാസം $7,000 ശമ്പളം കിട്ടുന്ന ജോലി ഇറാഖില്‍ വാങ്ങിത്തരാം എന്ന വാഗ്ദാനം നല്‍കി. supply convoys ക്ക് കാവല്‍ സംരക്ഷണം നല്‍കുകയാണ് ജോലി. അയാള്‍ ആ ജോലി ഏറ്റെടുത്തു. പഠിക്കാനായി കൂടുതല്‍ പണം കണ്ടെത്താന്‍ ഇത് സഹായിക്കും. അയാള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളുമുണ്ട്. അയാള്‍ തിരിച്ച് പോയി.

ഇവിടെ എത്തിയ ശേഷമാണ് വേണ്ടത്ര തയ്യാറെടുപ്പ് നടത്താത്ത സ്ഥിതിയിലേക്കാണ് എടുത്ത് ചാടിയതെന്ന് അയാള്‍ക്ക് മനസിലായത്. അയാള്‍ ജോലി ചെയ്യുന്ന കമ്പനി അഴുമതി നിറഞ്ഞതാണ്. ഇറാഖി-കുവെയ്റ്റ് അതിര്‍ത്തിയിലൂടെ അവര്‍ മദ്യവും ആയുധവും കള്ളക്കടത്ത് നടത്തുന്നു. അവര്‍ക്ക് കൃത്രിമമായി നിര്‍മ്മിച്ച സൈനിക ബാഡ്ജുകളുണ്ട്. ഇറാഖി ജോലിക്കാര്‍ക്ക് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ പോകാന്‍ അവര്‍ അത് നല്‍കുന്നു. അവര്‍ അപകടകരമായി pickup trucks ല്‍ യാത്ര ചെയ്യും. മൂന്ന് മാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ച് പോകാന്‍ അയാള്‍ പദ്ധതിയിട്ടിരുന്നതാണ്. വീട്ടുകാരോടും സുഹൃത്തുക്കളോടും ഈ കാര്യങ്ങളൊക്കെ വിശദീകരിച്ചു. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു.

മറ്റ് ചിലര്‍ ആസ്വദിച്ച് ജീവിക്കുന്നു. അവര്‍ adrenaline junkies ആണ്. അവര്‍ ഇതിന് വേണ്ടിയാണ് ജീവിക്കുന്നത്. ഞാന്‍ കണ്ടുമുട്ടിയ വേറൊരാള്‍ 44 വയസുള്ള John Young ആണ്. 1980കളില്‍ അയാള്‍ സൈന്യത്തിലായിരുന്നു. പിരഞ്ഞതിന് ശേഷം പല ജോലികള്‍ ചെയ്തു. ഒന്നിലും സംതൃപ്തി തോന്നിയില്ല. സൈന്യത്തില്‍ വീണ്ടും കയറാന്‍ ശ്രമിച്ചു. പരിശീലനത്തിനിടക്ക് പരിക്ക് പറ്റി. ഈ പണി വന്നപ്പോള്‍ അയാള്‍ക്കത് കിട്ടി. തുടക്കത്തില്‍ അയാള്‍ക്ക് ബാഗ്ദാദില്‍ വെച്ച് വെടിയേറ്റു. “അതാണ് ഞാന്‍. ഇതാണ് എനിക്ക് വേണ്ടത്,” എന്ന് അയാള്‍ പറയുകയുണ്ടായി. ഇത്തരത്തിലുള്ള ധാരാളമാളുകള്‍ ഇറാഖിലുണ്ട്. ഈ അവസരത്തിനായി കാത്തിരുന്നവര്‍. അമേരിക്കയില്‍ കിട്ടത്ത ധാരാളം പണം അവര്‍ ഇവിടെനിന്നുണ്ടാക്കുന്നു. സംഘട്ടനത്തില്‍ അവര്‍ ആസക്തരാണ്. അങ്ങനെ അവര്‍ ഈ പണി ഏറ്റെടുത്തു.

Triple Canopy യിലെ ഒരാളുടെ കഥ പേടിപ്പിക്കുന്നതാണ്. തനിക്ക് ആരേയൊ കൊല്ലണമെന്ന് കൂടുള്ള മൂന്ന് സഹ പ്രവര്‍ത്തകരോട് അയാള്‍ പറഞ്ഞു. പിന്നീട് അവര്‍ നേരെ ബാഗ്ദാദിലെ വിമാനത്താവളത്തിലേക്കുള്ള റോഡിലൂടെ പോയ ഒരു ടാക്സിയുടെ ജനാലയിലേക്ക് വെടി വെച്ചു. വേഗം വണ്ടി ഓടിച്ച് പോകുകയും ചെയ്തു.

കാര്‍ അവിടെ നിന്നു. അതിന്റെ ജനാലയില്‍ വെടിയുണ്ട കയറിയ ദ്വാരങ്ങളുണ്ടായിരുന്നു. തിരികെ അവര്‍ ബേസില്‍ എത്തിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അമേരിക്കന്‍ കരാറുകാരേക്കാള്‍ പത്തിലൊന്ന് ശമ്പളം വാങ്ങിയിരുന്ന ഫിജിയില്‍ നിന്നുള്ള ഒരു ജോലിക്കാരന്‍ അവരുടെ കൂടെയുണ്ടായിരുന്നു. ഫിജിക്കാരന്‍ സൂപ്പര്‍വൈസറോട് അയാള്‍ ഈ സംഭവം വിവരിച്ചു. അമേരിക്കന്‍ സൂപ്പര്‍വൈസറോട് ഇത് പറയാന്‍ ഫിജിക്കാരന്‍ സൂപ്പര്‍വൈസര്‍ പേടിച്ചു. മറ്റ് രണ്ട് പേര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മുമ്പോട്ട് വരാന്‍ അവര്‍ക്ക് പേടിയായിരുന്നു. അവസാനം രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് അവര്‍ എല്ലാം കമ്പനിയോട് തുറന്ന് പറഞ്ഞു. അവരെ എല്ലാവരേയും, വെടിവെച്ച ആളുള്‍പ്പടെ, കമ്പനി പിരിച്ചുവിട്ടു.

ഈ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു നിയമ സംവിധാനവും ഇല്ല. മുന്നോട്ട് കൊണ്ടുപോകുന്നത് വഴി കമ്പനിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. Green Zone ന്റെ director of security യുടെ മുമ്പില്‍ Triple Canopy അവ്യക്തമായാണ് കാര്യങ്ങള്‍ അവതരപ്പിച്ചത്. അതല്ല എന്റെ പണി എന്നാണ് ഞാന്‍ അദ്ദേഹത്തെ അഭിമുഖം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത്.

പിരിച്ച് വിടപ്പെട്ട രണ്ട് പേര്‍ Fairfax County Circuit Court ല്‍ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തതിന് പിരിച്ചുവിടപ്പെട്ടു എന്ന് പരാതിപ്പെട്ടു. സംഭവം ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാത്തതിലാണ് അവരെ പിരിച്ച് വിട്ടതെന്ന് Triple Canopy വാദിച്ചു.

ഞാന്‍ 14 മാസം സൈനിക കാര്യങ്ങള്‍ പഠിക്കുന്ന സമയത്തൊക്കെ അവരെ കണ്ടിട്ടുണ്ട്. ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസരത്തില്‍ Blackwater പോലെ നൂറുകണക്കിന് കമ്പനികള്‍ ഇറാഖിലുണ്ടായിരുന്നു. ബുഷ് സര്‍ക്കാരിന് വേണ്ടത്ര സൈനികരെ സുരക്ഷക്കായി നിയോഗിക്കാനാവാത്തതിനാല്‍ ആരെ കൊല്ലണം ആര് കൊലപ്പെടണം എന്ന തീരുമാനത്തില്‍ നിന്ന് പണമുണ്ടാക്കാന്‌ സ്വകാര്യകമ്പനികള്‍ വളര്‍ന്നു വന്നു.

Steve Fainaru, with Amy Goodman.

Steve Fainaru, foreign correspondent for the Washington Post, where he covered the Iraq war from 2004 to 2007. He won the 2008 Pulitzer Prize for International Reporting for his stories on private military contractors. His new book is Big Boy Rules: America’s Mercenaries Fighting in Iraq.

— സ്രോതസ്സ് democracynow

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )