വേഗത എന്നത് ആകര്‍ഷകമായ ഒന്നാണ്. അത് നല്ലതായി തോന്നും. സമയം ലാഭിക്കുന്നത് പണം ലാഭിക്കുന്നതിന് തുല്യമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുകയും ചെയ്യും. അതിന്റെ ഫലം സമൂഹത്തിന് മൊത്താണെന്നുമാണ് അവരുടെ അവകാശവാദം. HSR ന്റെ വക്താക്കളുടെ അഭിപ്രായത്തില്‍ അത് കൂടുതലാളുകളേയും ചരക്കുകളേയും കടത്തിക്കൊണ്ടു പോകുകയും വ്യോമയാനത്തിന്റെ ഹരിതഗ്രഹവാതക ഉദ്‌വമനം കുറക്കുകയും ചെയ്യുന്നു.
അതിവേഗ തീവണ്ടി ശേഷി വര്‍ദ്ധിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. പക്ഷേ എന്തിനാണ് നാം ശേഷി വര്‍ദ്ധിപ്പിക്കുന്നത് എന്നതാണ് ചോദ്യം. അത് ശരിയാണോ എന്നതും ചോദ്യമാണ്.
double-decker തീവണ്ടിയുപയോഗിച്ച് ശേഷി വര്‍ദ്ധിപ്പിക്കാം. സൂറിച്ച്, പാരീസ് മുതലായ സ്ഥലങ്ങളിലെ double-decker യാത്രക്കാര്‍ക്ക് നല്ല സൌകര്യങ്ങളാണ് നല്‍കുന്നത്. ജര്‍മ്മനിയിലേത് പോലെ രാത്രി തീവണ്ടികളുപയോഗിച്ചും ശേഷി വര്‍ദ്ധിപ്പിക്കാം.
ജര്‍മ്മനിയിലേത് പോലെ ശക്തമായി ബന്ധങ്ങളില്ലാത്ത നഗരങ്ങള്‍ നമുക്ക് വികസിപ്പിക്കാം. കേന്ദ്രീകൃത സൌകര്യങ്ങളുപയോഗിക്കാന്‍ ദശാബ്ദങ്ങളായുള്ള പൊതു, സ്വകാര്യ നയങ്ങളുടെ ഭാഗമായാണ് ലണ്ടനിലേക്കുള്ള യാത്ര. Tyne, Leeds, Manchester, Birmingham, Liverpool ന് പകരം Newcastle എന്ന ആശയത്തെ തള്ളിക്കളയുന്നു. 1960കളില്‍ അടച്ചുപൂട്ടിയ ലൈനുകള്‍ തുറക്കുക എന്നത് HSR ന് ഒരു ബദലാണ്. തീരദേശ കപ്പല്‍, കരയിലെ ജലപാതകള്‍ എന്നിവയും ഉപയോഗിക്കാം.
ഈച്ചയെക്കൊല്ലാന്‍ പീരങ്കി ഉപയോഗിക്കുന്നത് പോലെയാണ് HSR. 1600 കിലോമീറ്റര്‍ അതിവേഗ പാത നിര്‍മ്മിച്ചാല്‍ അത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും. എന്നാല്‍ £100,000 വീതം നിക്ഷേപിക്കുന്നതില്‍ നിന്ന് കിട്ടുന്ന തൊഴിലവസരങ്ങള്‍ കുറവായിരിക്കും.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലുണ്ടാക്കണമെങ്കില്‍ നമുക്ക് 2 കോടി വീടുകള്‍ ക്ക് ആവരണം നിര്‍മ്മിക്കാം. ചെറുകിട വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാം. സ്കൂളുകളും, ആശുപത്രികളും, തൊഴില്‍ ശാലകളും ജനവാസ സ്ഥലങ്ങളും ബന്ധിപ്പിക്കുന്ന 10,000 kms ന്റെ സൈക്കിള്‍ പാതകള്‍ നിര്‍മ്മിക്കാം.
പ്രാദ്ശിക സമൂഹത്തില്‍ ഈ പ്രോജക്റ്റുകള്‍ ശരിക്കുള്ള തൊഴില്‍ സൃഷ്ടിക്കും. പക്ഷേ അതിവേഗ ലൈനുകളുണ്ടാവില്ല. പ്രാദേശിക വഴികളിലൂടെയുള്ള വൃത്തികെട്ട കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്ന വിമാനമാണ് HSR. Paris-Lyon ഉം Madrid-Seville ഉം ലൈനുകളില്‍ ഇത് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവ ഒരു വിമാന റൂട്ട് പോലും ഇല്ലാതാക്കിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ HSR സിസ്റ്റം ജര്‍മ്മനിയാലാണുള്ളത്. എന്നാല്‍ അവിടെയും പ്രാദേശിക വൈമാനിക യാത്രയില്‍ പൊട്ടിത്തെറി വളര്‍ച്ചയാണുണ്ടാകുന്നത്.
HSR ദേശീയ വ്യോമയാനത്തിന്റെ ഇന്ധന ഉപഭോഗം കുറക്കുകയോ വ്യോമയാനത്തിന്റെ വാര്‍ഷിക കാര്‍ബണ്‍ ഉദ്‌വമനം കുറക്കുകയോ ചെയ്യില്ല. സാധാരണ തീവണ്ടികളേക്കാല്‍ ഇരട്ടി CO2 അത് പുറത്തുവിടുകയും ചെയ്യും. 2050 ന് അകം കാര്‍ബണ്‍ ഉദ്‌വമനം 80% കുറക്കാനാഗ്രഹിക്കുന്നുവെങ്കില്‍ നാം അതി വേഗത എന്ന ആശയം ഉപേക്ഷിക്കണം.
പൊതു ഖജനാവില്‍ നിന്ന് £1100 കോടി പൌണ്ടാണ് HSR അനുകൂലികള്‍ ആവശ്യപ്പെടുന്നത്. ഇത് വളരേറെ underestimate ആണ്. അതി സമ്പന്ന യാത്രക്കാര്‍ക്കായുള്ള HSR സമ്പന്നരെ ലണ്ടനില്‍ നിന്ന് അതിവേഗത്തില്‍ യാത്ര ചെയ്യിക്കാനുള്ള എല്ലാ നികുതിദായകരുടെ പ്രോത്സാഹനമാണ്. എല്ലാ നഗരങ്ങളിലേയും പ്രാദേശിക യാത്രാ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികാവണം ഇതിനെക്കാള്‍ പ്രധാനപ്പെട്ടത്.
ബ്രിട്ടണില്‍ റയില്‍വേ എങ്ങനെയായിരിക്കണമെന്നതിന്റെ ഒരു മാതൃക സ്വിറ്റ്‌സര്‍ലാന്റ് നല്‍കുന്നുണ്ട്. ദിവസവും 60 പ്രാവശ്യം യാത്ര ചെയ്യുന്ന Zurich ല്‍ ന്ന് Basle ലേക്കുള്ള double-decker തീവണ്ടി എല്ലാ സാമ്പത്തിക വിഭാഗങ്ങള്‍ക്കും നല്ല യാത്ര പ്രദാനം ചെയ്യുന്നു.
— സ്രോതസ്സ് guardian