മെര്‍കുറി ഉദ്‌വമനം

മനുഷ്യരുടെ പ്രവര്‍ത്തഫലമായുള്ള ഉയരുന്ന മെര്‍കുറി ഉദ്‌വമനത്തെക്കുറിച്ച് വിശദമായ ഒരു പഠനം നടന്നു. ലോകം മൊത്തത്തിലും ഏഷ്യയില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്ക് പ്രത്യേകിച്ചും മെര്‍ക്കുറി ഒഴുകിയെത്തി ചൂരയേയും മറ്റ് സമുദ്ര ആഹങ്ങളേയും ബാധിക്കുന്നതിനെക്കുറിച്ച് പുതിയ വെളിച്ചമാണ് ഈ പഠനം. പസഫിക്കിലേക്ക് മെര്‍ക്കുറി എത്തുന്നത് പ്രധാനമായും അന്തരീക്ഷത്തില്‍ നിന്നുമാണ്. 2050 ഓടെ പസഫിക്കിലേക്ക് 50% അധികം മെര്‍ക്കുറി എത്തിച്ചേരുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.

1990 കളിലേതിനെക്കാള്‍ 30% അധികമാണ് 2006 ലെ മെര്‍ക്കുറി നില എന്ന് ജല സാമ്പിളുകള്‍ ഉപയോഗിച്ചുള്ള പഠനത്തിനം കണ്ടെത്തി. വടക്കന്‍ പസഫിക്കിലെ methylmercury യെക്കുറിച്ചുള്ള ആദ്യത്തെ പഠനമാണിത്. സമുദ്രത്തിലെ മദ്ധ്യ ആഴത്തിലുണ്ടാവുന്ന methylmercury “കടല്‍ മഴ” (ocean rain) എന്ന ഒരു പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമുദ്രോപരിതലത്തിലുള്ള ആല്‍ഗകള്‍ വേഗം ചാവുകയും അത് ഒരു മഴ പോലെ താഴേക്ക് പതിക്കുകയും ചെയ്യുന്നു. ആഴങ്ങളില്‍ ഇവ മെര്‍ക്കുറിയുടെ സാന്നിദ്ധ്യത്തില്‍ ബാക്റ്റീരയുമായി പ്രതിപ്രവര്‍ത്തിക്കുകയും വിഘടിക്കുകയും ചെയ്ത് മീഥൈല്‍ മെര്‍ക്കുറിയുണ്ടാവുന്നു. പിന്നീട് ഭക്ഷ്യ ശൃംഘലയില്‍ പല പടികള്‍ മുകളിലെത്തി ഇത് ചൂര പോലുള്ള ഇരപിടിയന്‍ മത്സ്യങ്ങള്‍ ചെറു മത്സ്യങ്ങളെ തിന്നുന്നത് വഴി അവയിലെത്തിച്ചേരും.

അമേരിക്കയില്‍ മനഷ്യരില്‍ മെര്‍ക്കുറിയെത്തിന്റെ 40% പസഫിക് സമുദ്രത്തില്‍ നിന്നുള്ള മീനുകള്‍ കഴിക്കുന്നതില്‍ നിന്നുമാണ് എന്ന് പഠനം നടത്തിയവരില്‍ ഒരാളായ Elsie Sunderland പറയുന്നു. മീഥൈല്‍ മെര്‍ക്കുറിയെന്നത് ഏറ്റവും വിഷമയമായ മെര്‍ക്കുറിയുടെ ഒരു വകഭേദമാണ്. അതേ വളരെ വേഗം ഭക്ഷ്യ ശൃംഘലയില്‍ അടിഞ്ഞുകൂടി കടല്‍ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് വലിയ ദോഷമുണ്ടാക്കുന്ന ഒന്നാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ മെര്‍ക്കുറി കഴിക്കുന്നത് കുട്ടികളില്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന അംഗവൈകല്യമുണ്ടാക്കും. അതുകൊണ്ടാണ് 2004 ല്‍ EPA യും FDA യും Joint Guidance on the Consumption of Fish എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകം മൊത്തമുള്ള മനുഷ്യരില്‍ മെര്‍ക്കുറി അടിഞ്ഞ് കൂടുന്നതിന്റെ 75% വരുന്നത് സമുദ്ര മീനുകളും shell fish ഉം കഴിക്കുന്നതില്‍ നിന്നാണ്.

— സ്രോതസ്സ് United States Geological Survey

എണ്ണ കത്തിക്കുന്നത് കുറക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )