സ്വീഡന്‍: ഒരു ക്ഷേമ രാജ്യം

പുരോഗമനക്കാരുടെ സ്വര്‍ഗ്ഗമായാണ് സ്വീഡനെ കണക്കാക്കുന്നത്. ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങള്‍ 87% തൊഴിലാളികളും യൂണിയനുകളില്‍ പ്രവര്‍ത്തിക്കുന്നു. അതാണ് സ്വീഡനെ ശക്തമായ welfare രാജ്യമാക്കിയത്. UN Human Poverty Index അനുസരിച്ച് ലോകത്തിലേക്ക് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള രാജ്യമാണത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി പ്രത്യേകിച്ച് 2006 ലെ തെരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങള്‍ മാറുകയാണ്.

തെരഞ്ഞെടുക്കപ്പെട്ട Fredrik Reinfeldt ന്റെ പ്രധാനപ്പെട്ട വിദേശയാത്ര വൈറ്റ്ഹൌസിലേക്ക് ജോര്‍ജ് ബുഷിനെ കാണാനായിരുന്നു. ബുഷിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണക്കാരനായ കാള്‍ റോവിന്റെ(Karl Rove) ഉപദേശവും പിന്‍താങ്ങലും നേടാനും ആ സന്ദര്‍ശനം ഉപയോഗിച്ചു. ഇത്തരമൊരു യാത്ര നടത്താന്‍ പാടില്ലായിരുന്നു എന്നാണ്പലരും കരുതിയത്.

കാള്‍ റോവിനെ കഴിഞ്ഞ വേനലില്‍ ഇവിടെ കൊണ്ടുവന്നു. 2010 ലെ തെരഞ്ഞെടുപ്പ് എങ്ങനെ വിജയിക്കണമെന്ന് ഉപദേശവും കിട്ടി. അദ്ദേഹത്തിന്റെ വെബ് സൈറ്റ് പ്രകാരം സ്വീഡനിലെ Moderate Party അദ്ദേഹത്തിന്റെ വിദേശ consulting ആണ്.

തെരഞ്ഞെടുപ്പ് പ്രചരണമാണ് ആദ്യ ഭാഗം. തന്റെ പാര്‍ട്ടി തൊഴിലാളികളുടെ പുതിയ പാര്‍ട്ടിയാണെന്ന് തൊഴിലാളിവര്‍ഗ്ഗ വോട്ടര്‍മാരെ വിശ്വസിപ്പിക്കുക വിഷമമുള്ള കാര്യമാണ്. ബുഷിന്റെ “compassionate conservatism” അല്ലേ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ inspired എന്ന് പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഒരു പരിധിവരെ ശരിയാണ് എന്നായിരുന്നു. വെള്ളക്കാരായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വോട്ട് നേടുന്നതില്‍ ബുഷ് വലിയ വിജയമായിരുന്നു. പ്രത്യേകിച്ച് 2004 ല്‍. അന്ന് 23% വെള്ളക്കാരായ തൊഴിലാളി വര്‍ഗ്ഗം ബുഷിന് അനുകൂലിച്ച് വോട്ടുചെയ്തു. എന്നാല്‍ Reinfeldt ന് വളരെ കുറവ് തൊഴിലാളി വര്‍ഗ്ഗ വോട്ടേ കിട്ടിയുള്ളു. അത് മതി തുല്യത മറികടക്കാന്‍.

തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കെതിരെ നിശബ്ദയുദ്ധം നടക്കുകയാണ്. നികുതി വ്യവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തുന്നു, inheritance tax ഉം property tax ഉം ഇല്ലാതാക്കി. സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങള്‍ ഇല്ലാതാക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. ചില മാറ്റങ്ങളൊക്കെ തിരികെ പഴയതുപോലെയാക്കാനാവാത്തതാണ്.

1993 ലെ The Sleeping People എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതി, “ആളുകള്‍ പട്ടിണി കിടക്കുന്ന ഒരു സമൂഹത്തെ നാം കാണാനാഗ്രഹിക്കുന്നില്ല. അതിനപ്പുറം വേറൊരു പ്രത്യേക നിലയും നികുതി പണം നല്‍കുന്നില്ല.” പിന്നീട് ടെലിവിഷന്‍ അഭിമുഖത്തില്‍ സാമൂഹ്യ സംരക്ഷണം എന്നതിന്റെ പരിധിയാണ് പട്ടിണി പരിധി എന്ന് വ്യക്തമാക്കി. അതല്ല അദ്ദേഹത്തിന്റെ നയം ഇപ്പോള്‍. എന്നാല്‍ മാര്‍ഗരറ്റ് താച്ചറിന്റെ വലിയ ആരാധകനായ ആയ ഒരാളെ തെരഞ്ഞെടുക്കുന്നതിന്റെ അപകടം വ്യക്തമാക്കുന്നതാണ് അത്.

അമേരിക്ക വലിയ തൊഴിലില്ലായ്മ നേരിടുമ്പോള്‍ , ആരോഗ്യ പരിപാലന പ്രതിസന്ധി നേരിടുമ്പള്‍ സ്വീഡനില്‍ ആരോഗ്യ പരിരക്ഷ പൂര്‍ണ്ണമായും സൌജന്യമാണ്.

ചെറിയമാറ്റങ്ങള്‍ വഴിയെ വരുന്നുണ്ട്. ഉദാഹരണത്തിന് സ്റ്റോക്ഹോമിലെ കുട്ടികളുടെ സ്വകാര്യ ആശുപത്രി. അവിടെ ഉപഭോക്താക്കള്‍ പണം കൊടുത്താണ് ചികിത്സ നേടുന്നത്.

സ്വകാര്യ ഇന്‍ഷുറന്‍സുള്ളവരാണ് അവരുടെ കുട്ടികളുടെ ചികിത്സക്ക് പണം ചിലവാക്കുന്നത്. പൊതു പരിപാലനത്തില്‍ പങ്കില്ലാത്ത ഒരു കൂട്ടം മദ്ധ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുകയാണിത്. ഞാന്‍ എന്റെ കാര്യം നോക്കിക്കോളാം എന്ന ചിന്താഗതി വളരുന്നതോടെ പൊതു പരിപാലന വ്യവസ്ഥയില്‍ മദ്ധ്യ വര്‍ഗ്ഗത്തിന്റെ താല്‍പ്പര്യം ഇല്ലാതാക്കാന്‍ കഴിയും. ഇപ്പോള്‍ അവര്‍ പൊതു പരിപാലന വ്യവസ്ഥയെ പിന്‍താങ്ങുന്നവരാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വളരേറെ ഇഷ്ടപ്പെട്ട ബിസിനസ്സാണിത്. മൈക്കല്‍ മൂറിന്റെ സിനിമയായ Sicko യില്‍ പറയുന്നത് പോലെ അമേരിക്കക്കാര്‍ തന്നെ വിവിധ തരം ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് അധാര്‍മ്മികമാണെന്ന് കരുതുമ്പോള്‍ അമേരിക്കന്‍ ആരോഗ്യ കമ്പനികള്‍ സ്വീഡനിലെ ആരോഗ്യസംരക്ഷണ ക്ലിനിക്കുകളുടെ ഭാഗങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു സര്‍വ്വകലാശാലയുടെ ആശുപത്രി മുഴുവനായി വാങ്ങി. ഈ കമ്പനികളെ അമേരിക്കക്കാര്‍ പോലും സംശയത്തോടാണ് നോക്കുന്നത്. അവരെയാണ് സ്വീഡനിലേക്ക് വിളിച്ച് വരുത്തി നാശമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.

Brian Palmer talking with Amy Goodman

Brian Palmer, professor of social anthropology at the University of Uppsala in Sweden and a former professor at Harvard University. He got Levinson Prize for teaching.

— സ്രോതസ്സ് democracynow

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ