അമേരിക്കയില്‍ തൊഴിലാളികള്‍ക്ക് ശ്രദ്ധകിട്ടുന്നു

കഴിഞ്ഞ ‌6 ദിവസങ്ങളായി നൂറ്കണക്കിന് യൂണിയന്‍ തൊഴിലാളികള്‍ ഫാക്റ്ററിയില്‍ നിന്ന് കുത്തിയിരുപ്പ് സമരം നടത്തുന്നു. 1930കളിലേതിന് സമാനമായ അവസ്ഥയാണിത്. ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാതെ അവര്‍ അവിടം വിട്ട് പോകില്ല. Bank of America കടം നല്‍കുന്നത് നിര്‍ത്തിയതിന് ശേഷം കഴിഞ്ഞയാഴ്ച്ചയാണ് ഫാക്റ്ററിയടച്ചത്. ധനസഹായം കിട്ടിയതിന്റെ ഒരു പങ്ക് Bank of America ഈ ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ചിലവാക്കാത്തടത്തോളം ബാങ്കുമായുള്ള സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ഗവര്‍ണര്‍ Blagojevich ഉത്തരവിട്ടു.

ചൊവ്വാഴ്ച്ച Republic Windows & Doors വിജയം നേടി. Bank of America ലോണ്‌ നല്‍കാമെന്ന് സമ്മതിച്ചു. ദേശീയ സര്‍ക്കാര്‌ ബാങ്കുകള്‍ക്ക് വലിയ സാമ്പത്തിക സഹായം നല്‍കുന്ന അവസരത്തില്‍ ഈ സമരം നടന്നത് വലിയ ദേശീയ ശ്രദ്ധ നേടി. ഞാറാഴ്ച്ച പൌരവാകാശ നേതാവായ ജെസി ജാക്സണ്‍ പിരിച്ചുവിട്ട തൊഴിലാളികളെ നേരിട്ട് കണ്ടു.

നഗരത്തിലേയും Midwest ലേയും തന്നെ തൊഴിലാളി, പുരോഗമന ശക്തികളുടെ കേന്ദ്രമായി ഈ ഫാക്റ്ററി മാറി. ആളുകള്‍ സമരം ചെയ്യുന്ന തൊഴിലാളികളെ കാണാന്‍ വരുന്നു. അവര്‍ക്ക് ആഹാരം കൊണ്ടുവരുന്നു. അവരുടെ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ കൊണ്ടുവരുന്നു.

മാധ്യമങ്ങളിലും പ്രധാന വാര്‍ത്തയായി. Bank of America നോടൊപ്പം JPMorgan Chase ഉം 2007 ന്റെ തുടകക്കത്തില്‍ ധാരാളം ദശലക്ഷം ഡോളറുകള്‍ ഈ ഫാക്റ്ററിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ അവര്‍ board of directors ല്‍ അംഗങ്ങളായിരുന്നു. ദേശീയ സര്‍ക്കാരിന്റെ ധനസഹായം കിട്ടിയ രണ്ട് ബാങ്കുകള്‍ക്ക് ഈ ഫാക്റ്ററിയാമയി ബന്ധമുണ്ട്.

Raul Flores സംസാരിക്കുന്നു:

വെള്ളിയാഴ്ച്ചത്തെ പണികഴിഞ്ഞാ ഞങ്ങള്‍ വീട്ടില്‍ പോയി. തിങ്കളാഴ്ച്ച വന്നപ്പോള്‍ line of production മൊത്തം പോയിക്കഴിഞ്ഞിരുന്നു. എല്ലാ യന്ത്രങ്ങളും എല്ലാം പോയി. ഇനി ഞങ്ങള്‍ പോയി പിന്നീട് ചെക്ക് വാങ്ങാന്‍ വരുമ്പോള്‍ ഫാക്റ്ററി തന്നെ കാണില്ല.

ചൊവ്വാഴ്ച്ചയാണ് ഞങ്ങളോട് കമ്പനി അടച്ചുപൂട്ടുകയാണെന്ന് അറിയിച്ചത്. വെള്ളിയാഴ്ച്ച ഞങ്ങള്‍ ഫാക്റ്ററിയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് തരാന്‍ പണമില്ല എന്നവര്‍ പറഞ്ഞു. അവിടെത്തന്നെ നില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അത് ഞങ്ങളുടെ പണമാണ് അത് ആരും മോഷ്ടിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

ഈ രാജ്യത്തെ മൊത്തം ജനങ്ങളും എങ്ങനെയാണ് ഈ സമരത്തെ കണ്ടത് എന്നത് ഒരു പ്രധാന കാര്യമാണ്. ചിക്കാഗോയിലെ മുഴുവന്‍ തൊഴിലാളികളും ബാങ്കിന് മുമ്പില്‍ ഇന്ന് പ്രകടനം നടത്തുന്നുണ്ട്. രാജ്യം മുഴുവനും ഇത്തരം പ്രകടനങ്ങള്‍ നടക്കുന്നു.

– സ്രോതസ്സ് democracynow

ഇവരെക്കുറിച്ചൊരു സിനിമ ഇവിടെ കാണാം: Workers’ Republic

ഒരു അഭിപ്രായം ഇടൂ