റോക്കറ്റ് ശാസ്ത്രം@ചിത്രകാരന്‍

http://chithrakarans.blogspot.com/2009/10/blog-post_26.html

ശാസ്തജ്ഞന്‍മാര്‍ എന്നു പറയുന്നതിനു പകരം “ശാസ്തജ്ഞ തൊഴിലാളികള്‍” എന്നു വിളിക്കുന്നതായിരിക്കും കൂടുതല്‍ ശരി. കൂടുതല്‍ പേരും സാങ്കേതിക വിദഗ്ധര്‍ മാത്രം. കലാം ഉള്‍പ്പടെ. എന്നാലും പത്രങ്ങള്‍ അവരെ ശാസ്ത്രജ്ഞരെന്നാണ് വിളിക്കുക. 14 വയസുകാരി കള്ളിയേയും ശാസ്ത്രജ്ഞ എന്ന് വിളിക്കാമെങ്കില്‍ ഇതുമാകാം.

അവരാരും തന്നെ ശാസ്ത്രാഭിമുഖ്യമുള്ളതുകൊണ്ട് ശാസ്തജ്ഞന്‍മാരായതല്ല. സമൂഹത്തില്‍ ഉന്നത സ്ഥാനം കിട്ടുന്ന ഒരു തൊഴിലെന്നതുകൊണ്ട് മാത്രമാണ് അവര്‍ ഇത് തെരഞ്ഞെടുത്തത്. അവരുടെ ദുര്‍ബലവും ഇടുങ്ങിയതുമായ മനസുകള്‍ക്ക് സമൂഹത്തിലെ ഉയര്‍ന്ന aspiration നിലനിര്‍ത്തി നിലനില്‍ക്കണമെങ്കില്‍ ദൈവവും, ജ്യോതിഷവുമൊക്കെ വേണം.

കൂടാതെ വ്യക്തി പൂജ, വിഗ്രഹ വത്കരണം, വിഗ്രഹ നിഗ്രഹം ഒക്കെ ചെയ്യുന്ന മാധ്യമങ്ങളും ഇവരുടെ രക്തസമ്മര്‍ദ്ദം കൂട്ടുന്നു. 20 വര്‍ഷം മുമ്പ് ഒരു റോക്കറ്റ് താഴെ വീഴുന്നതും ഇക്കാലത്ത് അത് സംഭവിക്കുന്നതും ഉണ്ടാക്കുന്ന സാമൂഹ്യ പ്രതിഫലനം ഊഹിക്കാവുന്നതേയുള്ളു. ബിനീഷ് കോടിയേരി വരെ കാരണങ്ങളാക്കും ഈ ചാനല്‍ വാര്‍ത്താ ഭിഷഗ്വരന്‍മാര്‍ !

വിശ്വാസവും ശാസ്ത്ര ബോധവും രണ്ടാണ്. വ്യക്തിപരവും മാനസികവുമായ കാരണങ്ങളാണ് ആളുകള്‍ വിശ്വാസികളാകുന്നത്. അവര്‍ക്കത് ശക്തി നല്‍കുന്നുണ്ടെങ്കില്‍ അവര്‍ അത് ചെയ്തോട്ടെ. ശാസ്ത്രത്തിന് അതില്‍ അച്ചടക്ക നടപടി ഇല്ല. ആരായാലും അവര്‍ കണ്ടെത്തുന്ന ശാസ്ത്രീയ അറിവുകള്‍ ശാസ്ത്ര ലോകം സ്വീകരിക്കും. ഒരു പാതിരിയായ ഗ്രിഗര്‍ മെന്‍ഡലിന്റെ കണ്ടുപിടുത്തങ്ങളാണ് പരിണാമ സിദ്ധാന്തത്തിന് അടിത്തറ നല്‍കിയത്. അതോ പള്ളി നൂറ്റാണ്ടുകളായി പ്രചരിപ്പിച്ചിരുന്ന കള്ളങ്ങള്‍ക്കെതിരുമായിരുന്നു.

2 thoughts on “റോക്കറ്റ് ശാസ്ത്രം@ചിത്രകാരന്‍

  1. “ഇക്കാലത്ത് അത് സംഭവിക്കുന്നതും ഉണ്ടാക്കുന്ന സാമൂഹ്യ പ്രതിഭലനം ഊഹിക്കാവുന്നതേയുള്ളു.“
    പ്രതിഭലനം അല്ല… പ്രതിഫലനം.

    എന്തോ, ലേഖനവുമായി യോജിക്കാന്‍ കഴിയുന്നില്ല…

  2. തെറ്റ് തിരുത്തി. നന്ദി സുഹൃത്തേ.
    താങ്കള്‍ യോജിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ വിശദീകരിക്കാന്‍ മറന്നു. അത് അറിഞ്ഞിരുന്നെങ്കില്‍ എനിക്കീ ആശയം പരിഷ്കരിക്കാമായിരുന്നു!

ഒരു അഭിപ്രായം ഇടൂ